കല്ലുകൊണ്ടുള്ള ഏറുകൊണ്ട തല പൊതിപിടിച്ച് ഡ്രൈവർ പുറത്തേക്ക് നോക്കി..
കയ്യിൽ ഒരു കല്ലുമായി റോഡിനു നടുവിലൂടെ നടന്നടുക്കുന്ന ജോർജ്ജ്..
ജോർജ്ജിനെ കണ്ടതും വണ്ടിയിലുണ്ടായ രണ്ട് പേരും ഇറങ്ങിയോടി..
ജോർജ്ജ് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു.. ഉടനെ ഞങ്ങൾ രണ്ടുപേരെയും ഹോസ്പിറ്റലിലേക്ക് എടുത്തു ജോർജ്ജ്..
മണിക്കൂറുകൾക്ക് ശേഷം ഞാൻ കണ്ണു തുറന്നു..
ഹോസ്പിറ്റൽ ബെഡിൽ കിടന്നുകൊണ്ട് ഞാൻ ചുറ്റും നോക്കി.. ഒരു പരിചയവുമില്ലാത്ത കുറെ മുഖങ്ങൾ എന്റെ ചുറ്റും നിൽക്കുന്നു..
വയറിലേയും തലയിലേയും ശക്തമായ വേദന ഞാൻ തിരിച്ചറിഞ്ഞു… ചുറ്റും കൂടി നിന്നവരോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വരികയായിരുന്നു..
ഞാനെണീക്കാനും അവരെ ഉപദ്രവിക്കാനും ശ്രമിക്കുന്നത്കണ്ട് ഡോക്ടർ വന്ന് ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചു.. ഞാൻ ഉറങ്ങി…
ഡോക്ടർ ടെ മുറിയിൽ,,..
“നിങ്ങൾ ഭയപെടേണ്ട , തലക്കേറ്റ അടിയിൽ അദ്ധേഹത്തിന്റെ ഓർമ്മക്ക് ചെറിയൊരു തകരാറ്..”
“ഡോക്ടർ, അവൻ എന്നെ പോലും ഓർമ്മിക്കുന്നില്ല…”!! ജോർജ്ജ് പറഞ്ഞു..
” ശരിയായിക്കോളും മെല്ലെ മെല്ലെ..,” ഡോക്ടർ ജോർജ്ജിനോട്…
“അവൻ വയലെന്റെ ആയത്?!!.. ജോർജ്ജ് ചോദിച്ചു
” വേദനകൊണ്ടാകും.. അത്”. വരട്ടെ രണ്ട് ദിവസം കഴിയട്ടെ,”
“നാദിയ”?.. ജോർജ്ജ് ആരാഞ്ഞു..
” ആ കുട്ടി..’” ഡോക്ടർ പറഞ്ഞു നിർത്തി..
ജോർജ്ജിന്റെ കണ്ണൊന്ന് നിറഞ്ഞു..
“അവർ ജീവിച്ചു തുടങ്ങുന്നുണ്ടായിരുന്നുള്ളു..” ജോർജ്ജ് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു..
ആഴ്ച കൾക്ക് ശേഷം ഹോസ്പിറ്റലിൽ,
“ഡോക്ടർ,!!! സഫ്ന വിളിച്ച് കൊണ്ട് ഓടി ഡോക്ടർ ടെ റൂമിലേക്ക്..
” എന്തുപറ്റി”? ഡോക്ടർ ചോദിച്ചു..
“ഇക്കാക്ക… അവിടെ..!!
” വരൂ.. ” അവർ രണ്ടാളും ഞാൻ കിടക്കുന്നിടത്തേക്ക്..
അവിടെ,
ഞാൻ ഒരു വെള്ളവസ്ത്രം ധരിച്ച അറ്റെൻഡറുടെ കഴുത്തിൽ പിടിച്ച് ഞെരിക്കുന്നു.. ജോർജ്ജ് പിന്നിൽ നിന്ന് എന്നെ വട്ടം പിടിച്ച് എന്നെ വലിച്ച് മാറ്റാൻ ശ്രമിക്കുന്നു..