“ജോർജ്ജെ.. ഒന്നു വരൂ”! ഡോക്ടർ ജോർജ്ജിനെ വിളിച്ച് മാറ്റി നിർത്തി.. എന്നിട്ട്..
” ജോർജ്ജെ, സാദിഖിന്റെ മനോനില തെറ്റിയിരിക്കുന്നു.. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ പരീക്ഷിക്കുകയായിരുന്നു…”
ജോർജ്ജിന്റെ കണ്ണ് നിറഞ്ഞൊഴുകീ..
“എന്താ ഇനി ചേയ്യേണ്ടത്”? ജോർജ്ജ് ചോദിച്ചു..
” മെന്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോകണം..”
“ഡോക്ടർ…” എന്ന് വിളിച്ച് ജോർജ്ജൊന്ന് ഞെട്ടി അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി..
“യെസ്.. !.. അല്ലാതെ ഇവിടെയിങ്ങനെ !.. അതുകൊണ്ട് പ്രയോജനമില്ല. വയറിലേയും തലയിലേയും മുറിവൊക്കെ ഉണങ്ങി തുടങ്ങി. ”
ജോർജ്ജ് തിരിഞ്ഞ് നടന്നു.. ജോർജ്ജിന്റെ കണ്ണിൽ നിന്നും ധാരയായ് കണ്ണീർ വന്നു.. കണ്ണ് തുടച്ചുകൊണ്ട് അവൻ ദൈവത്തെ ശപിച്ചു.. വൈകാതെ ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ..
ജോർജ്ജ് മിക്കസമയവും എന്റെയടുത്ത് തന്നെയായിരുന്നു..
അവനെ ഓർത്തെടുക്കാൻ അവൻ ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിക്കുമായിരുന്നു.. പക്ഷെ, ഞാനവനെ ഓർത്തില്ല.. വിധിയുടെ കരിനിഴൽ എന്റെ ഭൂതകാലം മറച്ചുവെച്ചു.
ദിവസങ്ങൾ കടന്നുപോയികിണ്ടിരുന്നു.. എന്റെ നില കൂടുതൽ വഷളായികൊണ്ടുമിരുന്നു.. അക്ക്രമം കൂടിയപ്പോൾ പൂട്ടിയിട്ട സെല്ലിലേക്ക് എന്നെയവർ മാറ്റി.. പൂട്ടിയിട്ട ആ ഇരുമ്പഴിക്കുള്ളിൽ ഞാൻ ഒന്നും ഓർത്തെടുക്കാനാവാതെ മറ്റൊരാളായി കഴിഞ്ഞുപോന്നു..
ഇടക്കെപ്പഴൊക്കെ.. ചിലമുഖങ്ങൾ എന്റെ മനസിൽ തെളിഞ്ഞു വന്നുക്കൊണ്ടിരുന്നു.. രാത്രി ചില സ്വപ്നങ്ങൾ, ആരെയെങ്കിലും കാണുമ്പോൾ പരിചയം തോന്നുക.. അതൊക്കെ വരാൻ തുടങ്ങി.. മാസങ്ങൾ കഴിഞ്ഞു…
മിക്ക രാത്രികളിലും ചില സ്വപ്നങ്ങൾ പതിവായി .. അത് കണ്ട് അർദ്ധ രാത്രി യിലും ഞാനെണീറ്റിരുന്ന് , എന്തിനെന്നില്ലാതെ അലറി കരയുമായിരുന്നു.. ചില സമയം ഞാൻ വളരെ നോർമലാകും.. വളരെ സൗമ്യ സ്വഭാവം.. ആ വേളയിൽ ഡോക്ടർ എന്നോട് സംസാരിക്കും.
അങ്ങനെയുള്ള നേരം ഡോക്ടർ ചില ഉപദേശങ്ങളും.. മുൻ കാല എന്റെ ജീവിതത്തെ കുറിച്ചുമൊക്കെ നല്ലത് മാത്രം പറയുമായിരുന്നു.. കൂടാതെ സ്വപ്നത്തിൽ കാണുന്ന മുഖങ്ങൾ ഒന്ന് ഓർത്തുവെക്കാനും പറ്റിയാൽ അത് ചിത്രമാക്കാനും എന്നോട് പറഞ്ഞു..
ഞാൻ പിന്നീട് സ്വപ്നത്തിലെ വിശേഷങ്ങൾ എഴുതാൻ തുടങ്ങി.. ചിത്രങ്ങൾ കഴിയും വിധം വരക്കാനും..
പിന്നീട് ജോർജ്ജ് നോട് ഡോക്ടർ,