അപ്പോഴേക്കും ജാൻസി ആന്റിയും റെഡിയായി അങ്ങോട്ട് വന്നു.. അങ്കിൾ എന്നോട് എല്ലാം പറഞ്ഞുവെന്ന് മനസിലാക്കിയ ആന്റിക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല… അങ്കിൾ വണ്ടിയെടുത്ത് വന്നു… ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി ആന്റിയും അങ്കിളും ആ വഴി തന്നെ പോയി …
ഞാൻ വീടിനകത്തേക്ക് കയറി… അവൾ മുറിയിൽ കിടക്കുകയായിരുന്നു… ഞാൻ ആ മുറിയിലേക്ക് കയറി…
“എപ്പോഴും ഉറക്കം തന്നെയാണോടി… വെറുതെയാണോ നിനക്ക് തടി കൂടുന്നത്..”
അവൾ തിരിഞ്ഞ് എന്നെനോക്കി….കരയുകയായിരുന്നു എന്നെനിക്ക് തോന്നി… എങ്കിലും കണ്ണുതുടച്ച് അവൾ എഴുന്നേറ്റു…
“ആ നീയോ… എന്താണ് പെട്ടന്ന് …?? ”
“ഞാനൊ? ഞാൻ ഇവിടെ ഡിവോഴ്സിന് ഒരു വക്കീലിനെ വേണമെന്ന് അറിഞ്ഞിട്ട് വന്നതാ… കുടുംബത്തിലുള്ള കേസ് ആവുമ്പോ പുറത്തുനിന്ന് ഒരാള് വേണ്ടല്ലോ…. !!”
“അതിന് നീയെപ്പഴാ വക്കീലായത്?? അവൾ ചെറുതായി ചിരിച്ചു… ”
“എന്താടി എന്താ പ്രശ്നം… ഇത്ര പെട്ടന്ന് ഡിവോഴ്സ് എന്നൊക്കെ പറയാനും മാത്രം എന്താ സംഭവിച്ചേ??”
“അതിന് കാരണങ്ങളല്ലേ ഉള്ളു … പിന്നെ നീയെന്താ പറഞ്ഞെ പെട്ടന്നോ… കല്യണം കഴിഞ്ഞിട്ട് വർഷം മൂന്നായി….നീയിരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ” അവൾ അടുക്കളയിലേക്ക് നടന്നു പോകുന്നവഴി മെയിൻഡോർ അവൾ ലോക്ക് ചെയ്തു……
“ആഹ് പിന്നെ അതൊരു നീണ്ട സമയം ആണല്ലോ… ഞാനും ആലോചിക്കുവാരുന്നു ഇത്രയും കാലമൊക്കെ എങ്ങനാണ് ഒരാൾക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നതെന്ന് !!!”
“നീയെന്നെ കളിയാക്കാൻ വന്നതാണോ അതോ ഈ എന്റടുത്തു നിന്ന് കാര്യങ്ങൾ അറിയാനോ….??”
“ഞാൻ രണ്ടാമത്തെ കാര്യത്തിനാണ് വന്നതെന്ന് നിനക്കെങ്ങനെ മനസിലായി…?? ”
“ഞാനാണ് നിന്നെ വിളിക്കാൻ പറഞ്ഞത്… അതെന്റെ അമ്മ പറഞ്ഞില്ലല്ലേ?? ”
“അമ്മയല്ല നിന്റപ്പൻ… അപ്പൻ പറഞ്ഞില്ല…വെറുതെയല്ല എന്നെ വിളിച്ചത് ല്ലേ?? കാര്യമൊക്കെ കേട്ടപ്പോ ഞാനും വിചാരിച്ചു എന്താ മുതിർന്ന ആരെയും വിളിക്കാത്തത് ന്ന് !! പിന്നെ ആരെയും അറിയിച്ചില്ല എന്ന് നിന്റപ്പൻ പറഞ്ഞപ്പോ അത് വിട്ട്…….. അല്ല എന്താ ഇപ്പൊ എന്റടുത്ത് കുമ്പസാരിക്കാൻ തോന്നാൻ??”
“നിന്റടുത്ത് പറഞ്ഞാലേ ശെരിയാവുള്ളൂ എന്ന് തോന്നി…. നീയല്ലേ എന്റെ ബെസ്റ്റ് കസിൻ… എന്റെ അനിയൻ…”
“ആ കൊള്ളാം നന്നായിട്ട് സുഖിച്ച് ഇനി കാര്യം പറ… എന്താണ് പ്രശ്നം… അളിയനുമായിട്ട് വഴക്ക് എന്തേലും?? ”