“ഇല്ല ഇന്ന് ഈ നിമിഷം വരെ അറിയില്ല…അയാൾ പറഞ്ഞിട്ടില്ല….. ഞാൻ കണ്ടുപിടിച്ചെന്നും അറിയില്ല ഞാൻ പോരുന്ന ദിവസം വഴക്കിട്ടാണ് പോന്നത്.. കാമുകിയുടെ കാര്യം പറഞ്ഞല്ല എന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് പറഞ്ഞ്… ഇനി അപ്പനും അമ്മയും അവിടെ ചെല്ലുമ്പോ അയാൾ അത് പറഞ്ഞോളും… എന്നിട്ട് ഞാൻ വീട്ടിൽ പോകാം.. അല്ലാതെ ഡിവോഴ്സ് ചെയ്ത് അയാളേം അവളേം ഒന്നിച്ച് ജീവിക്കാൻ ഞാൻ വിടില്ല… അങ്ങനെ എന്റെ ജീവിതം തകർത്തിട്ട് അവർ സുഖിക്കണ്ട…. ”
“അപ്പൊ നീയിവിടെ കാട്ടിക്കൂട്ടിയതൊക്കെയോ?? വീട്ടുകാരെ എന്തിനാ പേടിപ്പിച്ചത് അവരെ സങ്കടപ്പെടുത്തിയിട്ട് എന്ത് കിട്ടാനാ…?? അല്ല എന്നോട് തന്നെ ഇതൊക്കെ പറയണം എന്ന് പറഞ്ഞതെന്തിനാ…. ഇക്കാര്യത്തിന് ഞാൻ സഹായിക്കണോ…”
“ഇതൊക്കെ അവരെ അങ്ങോട്ട് വിടാൻ ചെയ്തതല്ലേ… പിന്നെ അവരില്ലാതെ നിന്നോട് ഇതൊക്കെ പറയാനും.. നിന്റെ സഹായം എന്തായാലും എനിക്ക് വേണം… ”
“ഞാനെന്ത് ചെയ്യാനാ?? ”
“നീയെനിക്ക് ഒരു കൊച്ചിനെ തരണം…. !!”
ഏഹ്ഹ്???
ഞാൻ കുടിച്ച ജ്യൂസ് ആ ഞെട്ടലിൽ തെറിച്ച് വീണു..
” എടി പന്നി നീയെന്താ പറയുന്നതെന്ന് വല്ല ബോധമുണ്ടോ?? നിനക്ക് വട്ടാണ്… ”
“അതേ വട്ടാണ് !!….. ആദ്യം കഴപ്പ് കേറിയ ഏതേലും ഒരുത്തനു കിടന്ന് കൊടുത്താലോ എന്നാണ് ആലോചിച്ചത്… അങ്ങനെ വയറ്റിലാകുന്നവരെ ഓരോരുത്തർക്ക്… ആരുടെ കുഞ്ഞാണെന്ന് എനിക്ക് പോലും പറയാൻ പറ്റരുത് എന്ന് തോന്നി…. പിന്നെ എനിക്കും ഒരു കാമുകൻ ഉണ്ടായിരുന്നില്ലേ അവന് കൊടുത്താലോ എന്ന് വിചാരിച്ചു… പിന്നെ എന്നെ വേണ്ടെന്ന് വെച്ചവനല്ലേ അവനും എന്റെ കെട്ട്യോനുമായിട്ട് ഒരു വ്യത്യാസം തോന്നിയില്ല… പിന്നെ പുറത്തറിയാതെ ഒരാള് വേണം…. നീ മതി… !! ”
വല്ലാത്തൊരു അവസ്ഥയിലാണ് അവളത് പറഞ്ഞത്. മുഖത്ത് മൊത്തത്തിൽ ഒരു നിർവികാരത മാത്രം… എനിക്ക് സത്യത്തിൽ ഒരു ഞെട്ടലാണ് ഉണ്ടായത് അവളെ അങ്ങനെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല… അവൾക്ക് ഒന്ന് കൊടുക്കാനാണ് എനിക്ക് ആദ്യം തോന്നിയത്…
“ഇത് വട്ടൊന്നുമല്ല അതിലും കൂടിയത് ഏതാണ്ടാണ്… ഞാൻ പോവാണ്… നിന്റെ അപ്പനും അമ്മയും എന്നെ ഇവിടെ വിളിച്ചു വരുത്തിയത് നിന്റെ പ്രശ്നം എന്താന്ന് ചോദിക്കാനാണ് അല്ലാതെ അവർക്ക് പേരക്കുട്ടിയെ ഉണ്ടാക്കാനല്ല… എന്നെ അവർക്ക് വിശ്വാസം ആയതുകൊണ്ടാണ് നിന്നെ ഈ അവസ്ഥയിലും എന്റെ കൂടെ ഒറ്റക്ക് നിർത്തിയത്… ആ അവരെ ചതിക്കുന്ന പണിയാണ്… ഞാൻ വീട്ടിൽ പോവാണ് അവര് വരുമ്പോ പറഞ്ഞേക്ക് !!!”
ഞാൻ റൂമിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാനൊരുങ്ങി….
“ടാ.. !! ”