നീലത്തടാകത്തിൽ [അർജുൻ]

Posted by

നീലത്തടാകത്തിൽ

Neelathadakathil | Author : Arjun

 

നാളെ വൈകിട്ടു അഞ്ചുമണിക്കുള്ള സ്പെഷ്യൽ എറണാകുളം എക്സ്പ്രസ്സിൽ തൽക്കാൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു പുറത്തിറങ്ങി….
നല്ല ചൂടുള്ള വടാപാവും മുംബൈ സ്പെഷ്യൽ ചായയും… കുടിച്ചു…
റൂമിലേക്ക് നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിനെ കുളിരണിയീച്ചു…..
മുംബൈ മഹാനഗരത്തിനു കഴിഞ്ഞ രാത്രികളിൽ കണ്ടപ്പോൾ ഇല്ലാത്ത ഒരു വശ്യ സൗന്ദര്യം ഇപ്പോൾ ഉണ്ടെന്നു തോന്നുന്നു …
ചിലപ്പോൾ എന്റെ ഒരുപാട് നാളായിട്ടുള്ള ഒരു ആഗ്രഹം അങ്ങനെ നിറവേറിയത് കൊണ്ടാകാം ..എനിക്കങ്ങനെ തോന്നിയതു….ലോകം ചുറ്റണം…

അതിന് പണം വേണം… ഇപ്പോഴത്തെ ജോലിയിൽ അത് പറ്റില്ല…
കുട്ടികളും കുടുംബവുമായി കഴിയുന്ന എനിക്ക്….

അതിനു പറ്റിയത് കപ്പലിൽ ജോലി നേടുക എന്നുള്ള തിരിച്ചറിവിന്റെ ഫലം…
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആറേഴു റൗണ്ട് ഇന്റർവ്യൂൽ നല്ലപോലെ വിജയം നേടാൻ സാധിച്ചു…

എനിക്ക് കപ്പലിൽ ജോലി ശെരിയായി…. ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം….
എന്റെ കഠിനമായ ആഗ്രഹസഫലീകരണം……

ഇനി ഇന്ന് വൈകിട്ടു ചെയ്ത മെഡിക്കലിന്റെ റിപ്പോർട്ട്‌ കൂടി ശെരിയായാൽ എനിക്ക് അടുത്ത മാസം അതായത് 2013 ഒക്ടോബർ 15 നു ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും കപ്പലിൽ ജോയിൻ ചെയ്യാം…..

മുംബൈ സി എസ് ടി യിലെ നടപ്പാതയിലെ തിരക്കുകൾക്കോന്നും എന്നേ ചിന്തകളെ എന്നിൽ നിന്നും മാറ്റുവാൻ കഴിഞ്ഞില്ല…..
ഞാൻ ഏതോ സ്വപ്ന ലോകത്തിലാണ് നടന്നു റൂമിലെത്തിയത്…..

ഇനിയൊന്നു കുളിക്കണം… ഡ്രെസ്സെല്ലാം മാറുന്നതിനിടയിലാണ്.. പേഴ്സിൽ നിന്നും പുറത്തേക്കു നീണ്ടുനിന്ന നാളത്തെ ട്രെയിൻ ടിക്കറ്റ് ശ്രദ്ദിച്ചത്… അപ്പോഴത്തെ ആവേശത്തിൽ ടിക്കറ്റു വേണ്ടവിധം ശ്രദ്ദിച്ചില്ല….
ടിക്കറ്റ് എടുത്തു നോക്കി…
ഭാഗ്യം എല്ലാം കറക്റ്റ് ആണ്…
നാളെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഒന്ന് കൂടി പ്ലാൻ ചെയ്തു…..
രാവിലെ 8 മണിക്ക് എഴുന്നേൽക്കുന്നു…… റെഡിയാകുന്നു …
റൂം വെക്കേറ്റു ചെയ്യുന്നു…
ബ്രേക്ഫാസ്റ് കഴിക്കുന്നു… നേരെ നരിമാൻ പോയിന്റിലുള്ള മെഡിക്കൽ സെന്ററിൽ നിന്നു റിപ്പോർട്ട്‌ വാങ്ങുന്നു…

ആഹാ.. അടിപൊളി !!!

Leave a Reply

Your email address will not be published. Required fields are marked *