ഞാൻ അവളെ സാകൂതം വീക്ഷിച്ചു
“എനിക്കിപ്പോ മനസ്സിലായി….. ഒരിക്കൽ ക്ലിനികിൽ വന്നു ബഹളം വച്ച്.. പ്രശനം ഉണ്ടാക്കിയാ ആൾ അല്ലേ…. എനിക്കിപ്പോ ഓർമവന്നു… ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അങ്ങനെ അന്ന് നടന്ന സംഭവം ഞങ്ങൾ ഒന്ന് കൂടി പറഞ്ഞു ചിരിച്ചു…
പക്ഷെ
ഞാൻ അവിടുന്ന് പോകാൻ നേരം എന്നെ നോക്കി നിൽക്കുന്ന
ആ മുഖം…
ആ മുഖഭാവം
എന്റെ ഓർമയിലേക്ക് വന്നു….
അന്നത്തെ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ രണ്ടു പേരും ഒത്തിരി ചിരിച്ചു…
ഇതിനിടയിൽ ഞങ്ങൾ നടന്നു.. ഞങ്ങളുടെ കോഫി ഷോപ്പിൽ എത്തി…
അവിടുന്ന് കോഫി എടുത്ത് ഒരു ടേബിളിൽ ഇരുന്നു…
അന്ന് അവിടെ നടന്ന കാര്യങ്ങൾ പറയുകയായിരുന്നു
അന്ന് അവളുടെ അവസാനദിവസവും ആയിരുന്നത്രെ അവിടെ..
ഇങ്ങനെ എല്ലാരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് താമസം വരുത്തി.. തെറി മുഴുവൻ കേൾക്കുന്നതോ.. റിസപ്ഷനിലെ പെൺകുട്ടികൾ…
അതും പറഞ്ഞു മാനേജ്മെന്റ് മായി പിണങ്ങി അവിടുത്തെ ജോലി ഉപേക്ഷിച്ചു…
പിന്നെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ചെയ്തു… കുറച്ചു നാൾ മുംബൈയിൽ ജോലി ചെയ്തു..
പിന്നെ ഇങ്ങനെ ഇവിടെഎത്തി……
കുറേ നേരത്തെ മൗനത്തിനു ശേഷം…
അരുണിമ : “ഇന്ന് നമ്മളിങ്ങനെ സംസാരിച്ചിരുന്നില്ലേൽ ഒരു പക്ഷെ ഞാൻ ഇന്ന് രാത്രി ആത്മഹത്യ ചെയ്തേനെ…. ”
ഞാൻ അത് കേട്ട് ഞെട്ടി
“എന്താ… താൻ.. ഈ പറേന്നെതു… ഞാൻ രാവിലെ വഴക്ക് പറഞ്ഞതിനാണോ ”
അവൾ ചിരിച്ചു…..
ഹേയ്… അതൊക്ക ഒരു കാരണമാണോ മരിക്കാൻ…
എനിക്ക് മുപ്പതു വയസ്സായി… ഇനിയും എന്റെ കല്യാണം കഴിഞ്ഞിട്ടില്ല…( പക്ഷെ കണ്ടാൽ ഒരു ഇരുപത്തിയഞ്ചേ പറയുള്ളൂ കേട്ടോ ) എനിക്ക് ഒരു പ്രേമം ഉണ്ട്….. അല്ല… ഉണ്ടായിരുന്നു…. ഇന്ന് രാവിലെ….. അതായത് നിങ്ങള് എന്നെ തെറി വിളിക്കുന്നത് കുറച്ചുമുൻപ് ബ്രേക്ക് അപ്പ് ആയി……. ങ്ങൾക്ക് അറിയുമോ..
പത്തു വർഷമായി.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിട്ട്…
ഞങ്ങളുടെ വീട്ടുകാർക്കും ഇഷ്ടമാ… പക്ഷെ… ഈയിടെയായ്.. അവനു എന്തോ അകൽച്ച പോലെ എന്നോട്…
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു… ഒരാഴ്ച കൊണ്ട്… രണ്ടും രണ്ടു വഴിയിൽ……..
ഇന്നെനിക്കു ഇതെല്ലാം തുറന്ന് പറഞ്ഞു കരയാൻ നിങ്ങളെ കിട്ടിയില്ലായിരുന്നെങ്കിൽ……..ഒരു പക്ഷെ… ഞാൻ…. . ”
അവൾ പറഞ്ഞു മുഴുവൻആക്കുന്നതിന് മുന്നേ അവൾ പൊട്ടിക്കരഞ്ഞു…. ഞാൻ അവളുടെ കയ്യിൽ പിടിച്ചു.
അവളുടെ കൈയിൽ എന്റെ കയ്യ് കൂട്ടി ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു …
“ഒരുനല്ല സുഹൃതായി ഞാൻ ഉണ്ട് കൂടെ “….
അവൾക്കതായിരുന്നു അപ്പോൾ ആവശ്യം…. എല്ലാം തുറന്നു പറഞ്ഞു..
ആശ്വാസം കിട്ടാൻ ഒരു സുഹൃത്ത്…
******** **********