അന്നുമുതലിന്നുവരെ…… ഇപ്പോൾ ഈ ബാറിലിരുന്ന്…. റോസിലിന്റെ ബെർത്തഡേ ആഘോഷിക്കുമ്പോഴും.. എന്റെ വശത്തുള്ള ചെയറിൽ അവളുമുണ്ട്…
എന്റെ കൈയിൽ അവളുടെ കൈ കോർത്തു കൊണ്ട്……
ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ല…
അവർ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളും…
ഞാനും ഭാര്യയും തമ്മിലുള്ള സെക്സ് വിശേഷങ്ങളും എല്ലാം ഞങ്ങളുടെ വിഷയങ്ങളയിരുന്നു…
പലപ്രാവശ്യം ഞാനും അവളുടെ റൂമിലും,
അവൾ എന്റെ റൂമിലും പോകുകയും വരികയും ചെയ്തു..
എന്നിരുന്നാലും ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ അത്തരം അവിഹിതമായ ഒരു ചിന്ത വന്നിട്ടില്ല…
ഈ കറ തീർന്ന സ്നേഹബന്ധത്തെ.. ഞങ്ങൾ തമ്മിൽ അവിഹിതം എന്നുവരെ കപ്പലിൽ പാട്ടായി..
അതൊക്ക പോട്ടെ
ഇന്നേക്ക് രണ്ടു മാസത്തിലധികമായി ഞങ്ങൾ കൂട്ടായിട്ട്…
പക്ഷെ അവളിന്നേവരെ എന്നോട് ചോദിക്കാത്തതും.. ഞാൻ അവളോട് പറയാത്തതു മായ ഒരു കാര്യമുണ്ട്…. എന്റെ വെക്കേഷൻ ദിവസം…
സാധാരണ ആറ്… ഏഴു.. മാസത്തെ അഗ്രിമെന്റ് ആണ് ഞങ്ങൾക്ക്…
അത് കഴിയാൻ എനിക്ക് ഇനി ആറുദിവസം കൂടിയേ ഉള്ളു….
ഇനി രണ്ടു മാസം വെക്കേഷനു ശേഷം ഞാൻ പോകുന്നതോ..
ഞങ്ങളുടെ കമ്പനിയിൽ തന്നെയുള്ള മറ്റൊരു ഷിപ്പിലേ ക്കാണ്.. അത് കൂടി അറിഞ്ഞാൽ ആ പാവത്തിനു സഹിക്കില്ല….
പക്ഷെ ഇന്ന് ഈ പാർട്ടിയിൽ അത് ഞാൻ അവളെ അറിയിക്കാൻ പോകുന്നു…
അതിനു ഞാൻ കണ്ട പ്ലാൻ..
റോസ്ലിനെ കൊണ്ട് എന്നോട് ചോദിപ്പിക്കണം…അവളുടെ മുന്നിൽ വച്ച്……
അല്ലാതെ പറയാൻ എന്തോ എനിക്ക് ധൈര്യമില്ല…..
അത് ഞാൻ നേരത്തെ റോസ്ലിനോട് പറഞ്ഞിട്ടുണ്ടായി രുന്നു….
അങ്ങനെ കൃത്യസമയത്തു തന്നെ റോസ് ലിൻ എന്നോട് ചോദിച്ചു……
“ഷെഫ്, ഹൌ മെനി ഡേയ്‌സ് ടൂ ഗോ ഫോർ യുവർ വെക്കേഷൻ? ”
ഞാൻ അതിന് സാധാരണ മറുപടി പറയുന്ന പോലെ പറഞ്ഞു…
“സിക്സ് ഡേയ്‌സ് മോർ ”
ഞാൻ അതും പറഞ്ഞിട്ട് അരുണിമയെ നോക്കി
പറഞ്ഞു തീർന്നതും.. എന്റെ കൈയിൽ കോർത്തിണക്കിവച്ചിരിന്ന അവളുടെ കൈവലിചൂരി കൈയിലുണ്ടയിരുന്ന വിസ്കി എന്റെ മുഖത്തെക്ക് വലിച്ചെറിഞ്ഞു..
അവൾ അവിടുന്ന് എഴുന്നേറ്റു പുറത്തേക്ക് പോയി …
എന്റെ മുഖവും ഡ്രെസ്സുമെല്ലാം ജാക്ക്ഡാനിയേലിൽ കുളിച്ചു…
അത് തുടക്കാൻ ശ്രമിക്കുന്നതിനിടയിൽ..
എന്റെ കണ്ണിലൂടെ ഇടി മിന്നൽ പിണർ പാഞ്ഞു …. ആരുടെയോ കൈപ്പത്തി ആയിരുന്നു…
മുഖം പൊത്തി കണ്ണ് തുറന്നു ഒരു മിന്നായം പോലെ അവളെ ഒരു നോക്ക് കൂടി കണ്ടു…
അവൾ വീണ്ടും പുറത്തേക്കു പോകുന്നത്…