അതുമില്ല….
എനിക്കാണേൽ സങ്കടവും സഹിക്കാൻ പറ്റുന്നില്ല…അങ്ങനെ നാലു ദിവസം കഴിഞ്ഞു…
ഇനി രണ്ടു നാൾ… കൂടി മാത്രം
“നാളെ വൈകിട്ട് ലഗേജ് സെക്യൂരിറ്റി ചെക്കിങ്നു കൊടുക്കണം… മറ്റെന്നാൾ രാവിലെ 10 മണിക്ക് ഷിപ്പിൽ നിന്ന് ഇറങ്ങും… വൈകിട്ടു മൂന്നുമണിക്ക് ഫ്ലൈറ്റ് ”
ഓഫീസിൽ നിന്ന് കിട്ടിയ ക്ലിയറൻസ് പേപ്പർ വായിച്ചിട്ടു അവൾ കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ അവിടെ ഉണ്ടായിരുന്ന ആരോടോ പറഞ്ഞു……….
അത് കേട്ടപ്പോൾ..
അവൾ തല ഉയർത്തി എന്നെ നോക്കി… ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ മുഖം മാറ്റി…..
അന്നത്തെ ദിവസവും അവൾ മിണ്ടിയില്ല
പിറ്റേന്ന് രാവിലെ… അവളെ കണ്ടു…. ” ഞാൻ നാളെ പോകുകയാണ് ”
മൗനം
ഞാൻ തിരിഞ്ഞു നടന്നു….
“ലഗേജ് പാക്ക് ചെയ്തോ.. ”
പിറകിൽ നിന്നും അവളുടെ ചോദ്യം
“ഇല്ല ”
ഞാൻ തിരിഞ്ഞു നിന്ന്… അവളുടെ മുഖത്തെക്കു നോക്കി……. ഒരു ഭാവവ്യത്യാസവുമില്ല
“വൈകിട്ടു ഞാൻ വരാം…. പാക്ക് ചെയ്യാൻ ഹെല്പ് ചെയ്യാം ”
ശെരി എന്ന രീതിയിൽ തലയാട്ടി… ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു… പക്ഷെ.. നടന്നില്ല…
വൈകിട്ടു അവളെ കാണാതായപ്പോൾ.. പാക്കിങ് ഞാൻ തന്നെ തുടങ്ങി….
എല്ലാം കഴിഞ്ഞപ്പോൾ… ഡോറിൽ ആരോ മുട്ടുന്നു…
ചെന്ന് തുറന്നപ്പോൾ അവളായിരുന്നു…. അരുണിമ
“എന്താ ഇത്? ”
കയ്യിൽ കണ്ട പാക്കറ്റ് നോക്കി ഞാൻ ചോദിച്ചു…
എന്റെ നേരെ നീട്ടി…
“ഇതിട്ട് വേണം നാളെ പോകാൻ ”
തുറന്നു നോക്കിയപ്പോൾ എന്റെ ഫേവ്റേറ്റ് കളർ ടീഷർട്…
അത് ഞാൻ എന്റെ മുഖത്തു ചേർത്ത് പിടിച്ചു…
താങ്ക്സ് പറയണോ… വേണ്ടയോ..
എന്നാലോചിക്കുമ്പോൾ….
“പാക്കിങ് എല്ലാം കഴിഞ്ഞില്ലേ… ഇനി ഞാൻ പോകട്ടെ”