നീലത്തടാകത്തിൽ [അർജുൻ]

Posted by

എത്രയായാലും ഒരു പെണ്ണിന്റ കണ്ണീർ കണ്ട എന്റെ മനസ്സ് അസ്വസ്ഥമായി…
പതിയെ തിരിഞ്ഞു നടന്നു…. വെയിലിനു കനം കൂടി വരുന്നു… ശരീരം ചുട്ടു പൊള്ളുന്ന പോലെ… എന്തോ ഒരു വല്ലായ്കറിസപ്ഷനിൽ ആരെയും കാണുന്നില്ല… കസേരകളിൽ നേരത്തെ ഉണ്ടായിരുന്നവരെയും കാണുന്നില്ല..
ഇപ്പൊൾ വന്നവരാണെന്ന് തോന്നുന്നു രണ്ടുമൂന്നുപേർ അവിടെയിരിക്കുന്നു… പുറത്തേക്കാൾ ചൂട് ഇപ്പോൾ ഇതിനകത്തണെന്ന് തോന്നുന്നു….
ഒട്ടും സഹിക്കാൻ പറ്റുന്നില്ല… ഒരു വല്ലാത്ത പരവേശം…. പതിയെ അടുത്തു കണ്ട സോഫയിലേക്കിരുന്നു…. കണ്ണുകൾ അടയുന്നപോലെ…. എത്ര ശ്രമിച്ചിട്ടും കണ്ണ് തുറന്നിരിക്കാൻ പറ്റുന്നില്ല… ഉള്ളം കൈ വിയർത്തു… ശരീരം എനിക്ക് വഴങ്ങുന്നില്ല…
കൈകളുടെ ശക്തി ചോർന്നു പോകുന്ന പോലെ….. ഞാൻ പതിയെ നിദ്രയിലേക്ക് വീഴുന്നപോലെ.. കാഴ്ചകൾ മറഞ്ഞു….
ചുറ്റും ഇരുട്ടു പരന്നു…
മുകളിലേക്കുയർന്നു പൊങ്ങുന്ന ഒരു ആകാശ ബലൂണിനുള്ളിൽ നിന്ന് കൊണ്ട് താഴെ ഭൂമിയുടെ മാസ്മരികത നോക്കി ആസ്വദിക്കുന്ന എന്നെ അലോസരപ്പെടുത്തിക്കൊണ്ട് പൂർവാധികം ശക്തിയായി അത് താഴേക്ക് പോകുന്നു…. എനിക്കൊന്നും ചെയ്യാനാകും മുന്നേ അത് താഴേക്ക് വീണു… കൂടെ ഞാനും…ഞാൻ ഉച്ചത്തിൽ അലറി… തല ചെന്നു ഏതോ ശക്തമായ പ്രതലത്തിൽ ഇടിച്ചതു കൊണ്ടാകണം ….നല്ല വേദന… കണ്ണുതുറന്നു
നോക്കുമ്പോൾ സോഫയുടെ തൊട്ടടുത്തുണ്ടായിരുന്ന കസേരയിൽ തലയിടിച്ചു കൊണ്ടതാണ്… എല്ലാരും എന്നെ നോക്കുന്നു…
ഞാനാകെ ചമ്മിയ പോലെ…
കയ്യിലെ വാച്ചിലേക്ക് നോക്കി സമയം രണ്ടര…

റിസപ്ഷനിൽ നമ്മുടെ കമ്പ്യൂട്ടർ മണി നില്പുണ്ട്…. സമയം അതിക്രമിച്ചിരിക്കുന്നു എനിക്കാണേൽ ദേഷ്യം വരുന്നുണ്ട്… ഞാൻ നടന്നു കൊണ്ട് അവളോട്‌ ചോദിച്ചു….
“എന്തായി എന്റെ കാര്യം? ”
എന്നോട് ഒരു മിനുട്ട് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവൾ ആർക്കോ ഫോൺ ചെയ്തു എന്തോ ചോദിച്ചു…എന്നിട്ട് എന്തോ തമാശ പറഞ്ഞു ചിരിക്കുന്നു… എനിക്കെന്റെ നിയന്ത്രണം വിട്ടു… എന്റെ തൊണ്ടപൊട്ടുമാറുച്ചത്തിൽ
” നീയൊക്കെ എന്താ കളിയാക്കുകയാണോ…
രാവിലെ മുതൽ ഇവിടെ നിൽക്കാൻ തുടങ്ങിയതല്ലേ… അരമണിക്കൂർ… ഒരുമണിക്കൂർ എന്ന് പറഞ്ഞു നീയൊക്കെ എന്നെ പറ്റിക്കുകയാണോ… എവിടെ എന്റെ റിസൾട്ട്‌… ആരാ നിന്റെ മാനേജർ….. എനിക്കവനെ ഇപ്പോൾ ഇവിടെ കാണണം…..”

കയ്യെടുത്തു റിസപ്ഷൻ കൗണ്ടറിന്റെ പുറത്ത് എന്റെ സർവ്വശക്തിയെമെടുത്തു അടിച്ചു….. ഇതെല്ലാം കണ്ടും കെട്ടും നിന്ന നമ്മുടെ പെൺകൊടി പേടിച്ചു വിറച്ചു ഉള്ളിലേക്കോടി….
എനിക്കെന്റെ ദേഷ്യം ഇരട്ടിച്ചു… കൗണ്ടറിലിരുന്ന പേപ്പർ വെയിറ്റ് എടുത്തു കയ്യിൽ പിടിച്ചു ചുമ്മാ ഉരുട്ടി ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു….
അകത്തു പോയി തിരികെ വന്ന പെൺകൊടി “ഒരഞ്ചുമിനിറ്റിൽ വിടാം… ”
എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ എന്റെ കണ്ണിലിരുട്ടു കയറി…….
വീണ്ടും പറ്റിക്കപ്പെടാൻ പോകുന്നവന്റെ മാനസികവസ്ഥയിൽ കയ്യിലുണ്ടായിരുന്ന പേപ്പർവെയിറ്റ് എടുത്തു എവിടെക്കൊ എറിഞ്ഞു…

അതു ചെന്നു കൊണ്ടതാകട്ടെ അവിടിരുന്ന ഒരു സ്റ്റീൽ റാക്കിൽ…. അതെല്ലാം കൂടി വലിയ ഒച്ചപ്പാടോടു കൂടി മറിഞ്ഞു താഴേക്ക് വീണു…….
ഈ റാക്കിനു ഇത്ര ബലമേ ഉണ്ടായിരുന്നുള്ളോ…. അതോ അത്രയും ശക്തമായിട്ടാണോ ഞാൻ എറിഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *