ഇത് ഞങ്ങളുടെ ക്രൂ ബാർ ആണ്… ഇവിടെ ഞങ്ങൾക്കാവശ്യമുള്ള എല്ലാം കിട്ടും… ദിവസവും ഓരോ പാർട്ടികൾ ഉണ്ടാവാറുണ്ട്…
അങ്ങിനെയുള്ള ഒരു കൊച്ചു പാർട്ടി ആണിത്…
അരുണിമയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു കൊച്ചു സുന്ദരി… വായാടി… ആരോടും എന്തും തുറന്നു പറയുന്ന പ്രകൃതം…
ആരും ശ്രദ്ദിക്കുന്ന ശരീരം… എന്നാലും അവളെ ഒരിക്കലും സെക്സിയായി ഡ്രസ്സ് ചെയ്യുന്നത് കണ്ടിട്ടില്ല… എന്നാലും ജീൻസിലും ടീഷർട്ടിലും അവളുടെ അഴകളവുകൾ എടുത്തറിയാം…
ഞാൻ ഒരു മലയാളി എന്ന പരിഗണനയിലാണോ എന്നറിയില്ല എന്നെ അവൾക്ക് വലിയ കാര്യമാണ്… എന്തിനും ഏതിനും എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്…
ഞങ്ങൾ മെസ്സിൽ ഭക്ഷണം കഴിക്കുന്നത് പോലും ഒരുമിച്ചു തന്നെയാണ്….
എന്തിനേറെ പറയുന്നു… എല്ലാവർക്കും ഒരു സംശയം തന്നെയാണ് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ എന്ന കാര്യം…
അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. രാത്രി ഒരു മണിക്കും രണ്ടുമൂന്നു മണിവരെയും കപ്പലിന്റെ അവിടെയും ഇവിടെയും നിന്ന് സംസാരി ക്കുന്നത് കണ്ടാൽ ആർക്കാണ് സംശയം വരാതിരുന്നത്…
എന്തായാലും ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്… ഞാനാണേൽ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുടെ അച്ഛനുമാണ്… അവളാണെങ്കിൽ ഉള്ള ലൈൻ പൊട്ടി പാളിസായി നിൽക്കുന്നു…
അതും പത്തു വർഷമായിട്ടുള്ള പ്രണയം… വീട്ടുകാർക്കും നാട്ടുകാർക്കും എല്ലാം അറിയാം അവർ തമ്മിൽ ഇഷ്ടമാണെന്നും.. കല്യാണം കഴിക്കും എന്നും…..
എന്നാൽ ബ്രേക്ക് അപ്പ് ആയ കാര്യം അവൾ എന്നോട് മാത്രേ പറഞ്ഞിട്ടുള്ളു…
അതിനുമുണ്ട് കാരണം
ഞാൻ അവളുമായി പരിചയപ്പെടുന്നതിനു മുൻപ് ഞാൻ എപ്പോഴും അവളെ ശ്രദ്ദിക്കുമായിരുന്നു..
ഒത്തിരി ആഗ്രഹമുണ്ടായിരുന്നു അവളുമായി കൂട്ടുകൂടാൻ…
ആ സമയത്ത് അവൾ നാട്ടിൽ അവധിക്ക് പോയിട്ട് ജോയിൻ ചെയ്തതെ ഉള്ളു…
എങ്കിലും അവളെ എനിക്ക് നല്ല മുഖപരിചയം.. ചിലപ്പോൾ തോന്നിയതാകം……
അവൾ എല്ലാവരോടുമുള്ള കളിച്ചു ചിരിച്ചുള്ള സ്വഭാവം എന്നെ ഒത്തിരി ആകർഷിച്ചു……
അയ്യോ.. ഇതിനിടയിൽ ഞാൻ പറയാൻ വിട്ടുപോയി…
ഞാൻ ഈ കപ്പലിലെ ഒരു ഷെഫ് ആണ് കേട്ടോ…. അവളാണങ്കിൽ അസിസ്റ്റന്റ് വെയ്റ്ററും.. ..
ഞങ്ങൾ തമ്മിൽ മിണ്ടിയിട്ട് പോലുമില്ല…
ഒരു ദിവസം അവൾ കാണിച്ച ഒരു തെറ്റിനെ എല്ലാവരുടെയും മുന്നിൽ വച്ചു ഞാൻ അവളെ വഴക്ക് പറഞ്ഞു…
അവളുടെ കണ്ണ് നിറഞ്ഞു…
അത് കണ്ടു ഞാൻ തണുത്തു…
അവളോട് റൂമിൽ പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു…
പൊതുവെ ആരോടും അങ്ങനെ ദേഷ്യപെടാത്ത ഞാൻ എന്റെ സീനിയർ ഷെഫ് നോടുള്ള അമർഷം അവളോട് തീർത്തതാണ്…
അതെന്നെ വീണ്ടും വിഷമത്തിലാക്കി.
അന്ന് വൈകുന്നേരം അവളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു…
എപ്പോഴും കളിച്ചു ചിരിച്ചു ജോലി ചെയ്യുന്ന കുട്ടി ഇപ്പോൾ മുഖത്തു ഭയങ്കര ദുഃഖം തളം കെട്ടി നിൽക്കുന്നു…