(എല്ലാം ഇംഗ്ലീഷിൽ ആണ് )
ഞാൻ : എന്താ പേര്?
അവൾ : അരുണിമ
ഞാൻ എന്റെ പേര് പറഞ്ഞു
അവൾ : (പച്ച മലയാളത്തിൽ )എനിക്കറിയാം ഷെഫ് മലയാളി ആണെന്ന്അത് കേട്ട ഞാൻ ഷോക്ക് ആയി പോയി..
ഞാൻ: എന്നിട്ടെന്തേ എന്നോട് ഇതുവരെ പരിചയപ്പെടാൻ വന്നില്ല.. ഒന്നുമില്ലേലും നമ്മളൊക്കെ മലയാളീസ് അല്ലേ..
അവൾ : ഷെഫ് എപ്പോഴും തിരക്കല്ലേ… പിന്നെ എനിക്ക് തോന്നി ഭയങ്കര ജാഡ ആണെന്ന്…
എന്നിട്ടും അവളുടെ മുഖത്തു ആ പഴയ സന്തോഷം ഇല്ലാത്തതിനാൽ.. ഞാൻ പറഞ്ഞു.
“ഇന്ന് രാവിലെ വഴക്ക് പറഞ്ഞതിൽ വിഷമിക്കണ്ട.. അത് ഞാൻ വേറെ എന്തോ ടെൻഷൻ ആയിരുന്നപ്പോൾ…
അങ്ങനെ താൻ ആ മിസ്റ്റേക്ക് ചെയ്തത് കണ്ടപ്പോൾ……. അറിയാതെ… പൊട്ടിത്തെറിച്ചു പോയതാണ്.. ”
എനിക്ക് എന്റെ വാക്കുകൾ ഒന്നും പൂർത്തികരിക്കാൻ പറ്റുന്നില്ല…
അത് മനസ്സിലാക്കി എന്നവണ്ണം അവൾ പറഞ്ഞു അത് സാരമില്ല… ഞാൻ തെറ്റ് ചെയ്തിട്ടല്ലേ…
അങ്ങനെ കുറച്ചു നേരം സംസാരിച്ചു…..
ഇതിനിടയിൽ ഞാൻ ചോദിച്ചു…
“കപ്പലിൽ ജോലി കിട്ടുന്നതിനു മുൻപ് എവിടെയാ വർക്ക് ചെയ്തിരുന്നത്
നാട്ടിൽ ഏതേലും ഹോട്ടലിലോ.. മറ്റോ ”
“ഇല്ല.. ബോംബയിൽ ഒരു റെസ്റ്റോറന്റൽ ജോലി ചെയ്തിരുന്നു… അപ്പോഴേക്കും എനിക്ക് കപ്പലിൽ ജോലി ശെരിയായി…. ഇങ്ങോട്ട് പോന്നു…… എന്തെ? സംശയം കൊണ്ട് അവൾ ചോദിച്ചു
“അല്ല എനിക്ക് അരുണിമയെ നല്ല മുഖപരിചയം… അതാ.. ചോദിച്ചേ ”
“എനിക്കും നല്ല പരിചയം തോന്നുന്നു … പക്ഷെ ഞാൻ നാട്ടിൽ പോലും അധികം വന്നിട്ടില്ല ”
“വേറെ എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ ”
“ഞാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നതിനു മുൻപ് ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിൽ ജോലി ചെയ്തിട്ടുണ്ട്… ”
“മുംബൈ യിൽ…. ”
“മുംബൈയിൽ എവിടെ? ”
“നരിമാൻ പോയിന്റ്.. ൽ “”
അതുകേട്ടു.. അവളുടെ മുഖം ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….. 2013ലെ സംഭവം ഞാൻ ഓർത്തു…. ഉച്ചത്തിൽ ചിരിച്ചു……
“എന്തെ “?
“ഡോക്ടർ അശോക്സ് ക്ലിനിക് അല്ലെ അത്… ”
“അതെ.. എങ്ങനെ മനസ്സിലായി… ‘”
“എന്നെ എവിടെ വച്ചാണ് മുഖപരിചയം എന്ന് പറഞ്ഞെ….. ഒന്ന് സൂക്ഷിച്ചു നോക്കിയേ… ”