ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Posted by

ആജൽ എന്ന അമ്മു 4

AAJAL ENNA AMMU PART  4 | AUTHOR : ARCHANA ARJUN | PREVIOUS PART
[https://kambimaman.com/tag/archana-arjun/]

 

പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ
മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ
നാളുകളായിരുന്നു….. എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല… ഒരു സത്യം
പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ……. ഒരുപക്ഷെ അവനെക്കാൾ
കൂടുതൽ അവൾ എനിക് കെയർ തന്നിരുന്നു…..കോളേജിൽ വന്നു കഴിഞ്ഞാൽ അവൾ എന്റെ അടുത്ത്
വന്നിരിക്കും.. പക്ഷെ അവളുടെ മറ്റവന് അതൊട്ടും പിടിക്കില്ല അവൻ വന്നു ഉടനെ അവളേം
കൊണ്ട് പോകും സംസാരിക്കാനെന്ന് പറഞ്ഞ്…. ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് അത്
പോസ്സസീവ് ആയത്  കൊണ്ടാണെന്നാണ്…. പക്ഷേ അതിനു പിന്നിൽ ഞെട്ടിക്കുന്ന വേറൊരു സത്യം
ഉണ്ടെന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല….!!!!!!അമ്മു പ്രണയത്തിൽ ആയതിനു ശേഷം ഞാൻ
അവളുടെ വീട്ടിലേക്ക് പിന്നെ പോയിട്ടില്ല….. എന്റെ സ്വന്തം വീട് തന്നെ ആണ് അതും….
പക്ഷെ ഇപ്പൊ അവിടുള്ള ഒന്നും ആരും എന്റെയല്ലാത്ത പോലെ ഒരു ഫീലിംഗ്…  മമ്മി എന്നും
എന്നെ വിളിച്ചു വിശേഷം തിരക്കും….. വീട്ടിലേക്ക് വരാൻ പറയുമെങ്കിലും അത് പറയുമ്പോൾ
മാത്രം ഞാൻ ഒഴിവായികൊണ്ടിരുന്നു…….. അങ്ങനെ അവൾ പ്രണയിച്ചും ഞാൻ കുടിയനായും  മാറി
കൊണ്ടിരുന്നു…. രാവിലെ കോളേജിലും അവളുടെ മുന്നിലും നല്ല പയ്യനായി
അഭിനയിക്കുമെങ്കിലും വീട്ടിൽ വന്നാൽ ഞാൻ വേറൊരാൾ ആയിരുന്നു……… നാളുകൾ  കൊഴിഞ്ഞു
വീണുകൊണ്ടിരുന്നു….. അവളോടുള്ള പ്രണയം  മനസ്സിൽ കിടന്നു വിങ്ങികൊണ്ടിരുന്നു…
എങ്കിലും അവൾ കൈവിട്ടു പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ…..

******************************
രണ്ടു മാസങ്ങൾക്ക് ശേഷം…………

ഒരു ദിവസം പതിവുപോലെ ക്ലാസ് കഴിഞ്ഞ്  അമ്മുവും വിക്കിയും എന്റെ അടുത്തേക്ക്
വന്നു…….. മൈരനെ  കണ്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ അതൊക്കെ
അടക്കി  ചിരിച്ചുകൊണ്ടിരുന്നു….

അമ്മു എന്നോടായി പറഞ്ഞു

”  ടാ ഒരു ഹെല്പ് വേണോല്ലോ….. ”

” എന്താടി നിങ്ങളുടെ കല്യാണം വല്ലതും നടത്തി തരണോ എനി സാക്ഷി ഹെല്പ്… ”

ഉള്ളിൽ നീറിപുകയുന്നുണ്ടായിരുന്നു എങ്കിലും വെളുക്കനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

”  പോടാ കുരങ്ങേ അതല്ല… ഇവന്റെ വണ്ടി സർവീസിന് കൊടുത്തേക്കുവാ നീയൊന്നു ഡ്രോപ്പ്
ചെയ്യോ….. ”

” ഓഹ് അത്രേയുള്ളൂ ഞാൻ വെറുതെ പ്രതീക്ഷിച്ചു….”

”  അയ്യട നിന്ന് കളിക്കാതെ അവനെക്കൊണ്ട് പോകാൻ നോക്കടാ കൊരങ്ങെ……. ”

മൈരനെ സ്റ്റാൻഡ് വരെ ചുമക്കണം എന്നാലോചിച്ചു പ്രാന്തയെങ്കിലും അവൾ പറഞ്ഞത് കൊണ്ട്
തള്ളിക്കളയാൻ തോന്നിയില്ല………

അങ്ങനെ അവളെ യാത്രയാക്കി ഞങ്ങളിരുവരും സ്റ്റാൻഡിലേക്ക്  തിരിച്ചു….. അവനെ അവിടെ
ഇറക്കി വിട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…
വണ്ടി മുന്നോട്ടെടുത്തു എങ്കിലും പുറകിൽ നിന്ന്   ‘  നീരജേ’ എന്ന്  നീട്ടിയുള്ള ഒരു
വിളി വന്നു…. വണ്ടി നിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പ്ലസ് ടു വിനു കൂടെ പഠിച്ച ചങ്ക്
കൂട്ടുകാരൻ വിഷ്ണുവായിരുന്നു………. പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഇന്നാണ് ആദ്യമായിട്ട്
കാണുന്നത്…….

അവനെ കണ്ട സന്തോഷത്തിൽ ഞാൻ പറഞ്ഞു……

“എടാ മൈരേ നീ ജീവനോടെ ഉണ്ടോ…. എത്ര കാലമായി കണ്ടിട്ട്……. നിനക്ക് ഒരു കോൾ എങ്കിലും
ചെയ്യാമായിരുന്നു കേട്ടോ……”

അവൻ ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി കൊണ്ട് പറഞ്ഞു…….

”   നീ വലിയ സഖാവ് ഒക്കെ അല്ലേടാ അതുകൊണ്ട് നമ്മളൊക്കെ വിളിച്ചാൽ എടുക്കുമോ…..
പിന്നെ സമയം കിട്ടിയില്ല ടാ തിരക്കൊക്കെ ആയിരുന്നു പഠിത്തവും കാര്യങ്ങളും ഞാൻ
ഇപ്പോൾ പാർട്ട്ടൈം ആയിട്ട് ജോലിക്കും പോകുന്നുണ്ട്……..”

”  എന്നാലും നിനക്ക് സുഖമാണെന്ന് ഒരു മെസ്സേജ് എങ്കിലും അയച്ചുകൂടെ………. ആ പോട്ടെ നീ
ഇപ്പോൾ ഏതു കോളേജിൽ ആണ്”

”  യൂണിവേഴ്സിറ്റി കോളേജിൽ ആണ് ടാ…. ഡാ നീ ആരെയാ വണ്ടിയിൽ കൊണ്ട് ഇറക്കിയത്……?   ”

വണ്ടി മുന്നോട്ടെടുത്തു കൊണ്ട് ഞാൻ പറഞ്ഞു………

” അതാണോ എന്റെ സീനിയർ ചേട്ടനാ വണ്ടി വർക്ക്ഷോപ്പിൽ ആയതുകൊണ്ട് എന്റെ വണ്ടിയിൽ കയറി
എന്നേയുള്ളൂ ഇവിടെ കൊണ്ടുവിട്ടു…… ”

”   എടാ പക്ഷേ അവൻ……….? ”

”  ന്താടാ……. അറിയോ നിനക്ക്…. ”

”  എടാ അവന്റെ പേര് വിശാഖ് അല്ലേ അവൻ എന്റെ കോളേജിൽ ആയിരുന്നു……. പക്ഷേ ഇപ്പോൾ
എങ്ങനെ ഇവിടെ……..?  ”

”  ആടാ ഇപ്പോൾ ഇവിടെയാ കോളേജ് ട്രാൻസ്ഫർ ആയി വന്നതാ…. ”

”  ഹ്മ്മ്….. ”

സംശയത്തോടെ ഞാൻ അവനെ റിയർവ്യൂ മിററിലൂടെ നോക്കി……. അവനെന്തോ അഗാധമായി
ചിന്തിച്ചിരിക്കുന്ന ഞാൻ കണ്ടു………

”   എടാ വിഷ്ണു നീ എന്താടാ ആലോചിക്കുന്നത്….?   ”

”  എടാ അവൻ അവൻ എങ്ങനെയാണ് പാവമാണോ……. ”

”  എന്താണ് നീ അങ്ങനെ ചോദിക്കുന്നത്…….”

”  എടാ അവൻ എന്റെ കോളേജിലായിരുന്നു എന്ന് ഞാൻ പറഞ്ഞില്ലേ….. അവിടത്തെ ഒന്നാം നമ്പർ
ഗുണ്ടയാണവൻ….. മയക്കുമരുന്ന് മുതൽ പെണ്ണ് പിടി വരെയുണ്ട് പക്ഷെ അവനെന്താ ഇവിടെ
എന്ന് മനസിലാവുന്നില്ല.. നീ ഒന്ന് നോക്കിയിരിക്കണേ ടാ  ……. ”

കാതിൽ ബോംബ് വന്നു വീണ പോലെയാണ് എനിക്ക് തോന്നിയത് എന്റെ കാലുകൾ ഞാൻ അറിയാതെ
ഞൊടിയിടയിൽ ബ്രേക്ക്‌ പാഡിൽ അമർന്നു……
ഞാൻ മന്ത്രിച്ചു…….

”  അമ്മു….. അമ്മു…..”

”  എന്താടാ എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ…..”

”   ഏഹ്ഹ് ഒന്നുല്ലടാ പെട്ടെന്ന് കേട്ടതിന്റെയ……….! ‘

” ആഹ് പ്രതേയ്കിച്ചു കാരണം ഇല്ലാതെ അവനവിടെ വരേണ്ട കാര്യം ഇല്ല അതോണ്ട് നീ ഒന്ന്
നോട്ട് ചെയ്തേക്ക്……”

“ആഹ്”

അവൻ പറഞ്ഞത് ആഴത്തിൽ എന്റെയുള്ളിൽ പതിഞ്ഞു……അതിപ്പോ അങ്ങനെ ആവണമല്ലോ പെണ്ണ്
എന്റെയല്ലേ………
അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും ഞാൻ എല്ലാം മൂളികേൾക്കുക
മാത്രം ചെയ്തു….. അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലോട്ടു പോയി…..ഒന്ന് ഫ്രഷ്
ആയി വന്നു…..

അവൻ പറഞ്ഞ കാര്യങ്ങൾ ചിന്തിച് നോക്കിയപ്പോൾ ഒരേ സമയം സംശയവും അതിയായ സന്തോഷവും
തോന്നി…..
സംശയം തോന്നിയതെന്തെന്നാൽ യൂണിവേഴ്സിറ്റി പഠിക്കുന്ന അവൻ എന്തിനു ഇങ്ങോട്ട് വന്നു
?   എന്തിനു അമ്മുവിനെ തന്നെ പ്രണയിച്ചു….?
ഇനി സന്തോഷം വന്നതെന്തിനാണെന്നു നിങ്ങൾക്ക് അറിയാല്ലോ……അതെ അതുതന്നെ ന്റെ പെണ്ണിനെ
എനിക്ക് തന്നെ കിട്ടും…..
എന്റെ സന്തോഷം ഒരു സൈഡ് ആക്കി മൈൻഡിൽ അവൻ വന്ന അന്നുമുതൽ ഉള്ള സീൻസ് ഞാനൊന്നു
റീവൈൻഡ് അടിച്ചു നോക്കി…….
പലതവണ ആലോചിച്ചപ്പോൾ ഒരു കാര്യം മനസിലായി…..അവൻ ഒരിക്കലും പോസ്സസീവ് ആയതുകൊണ്ടല്ല
എന്നേം അമ്മുനേം സംസാരിക്കാൻ അനുവദിക്കാത്തത്ത്………… യെസ് അവൻ ഞങ്ങളെ അകറ്റാൻ
ചെയ്തതാണത്…….അതായത് ഞാനുംഅമ്മുവും ക്ലോസ് ആവുന്നത് തടയാൻ ഉള്ള പണി……..ഒരു കാര്യം
കൂടി മനസിലായി അവനു പിന്നിൽ ആരോ കളിക്കുന്നുണ്ട്……..അതും ഞങ്ങൾ അടുക്കരുതെന്നു
അതിയായി ആഗ്രഹിക്കുന്ന ആരോ ഒരാൾ……
ഏതായാലും ഒന്ന് ഞാൻ ഉറപ്പിച്ചു…..അവനെ വാച്ച് ചെയ്യണം…….എന്തെങ്കിലും ക്ലൂ
കിട്ടത്തിരിക്കില്ല ഒപ്പം എന്റെ സോഴ്സ് ഉപയോഗിച്ചുള്ള അന്വേഷണവും………ഒരേ സമയം
നായകനും പ്രതിനായകനും ആവണം……ഹ്മ്മ്…….

ഞാൻ ഉടനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സജി ചേട്ടനെ വിളിച്ചു യൂണിവേഴ്സിറ്റി കോളേജിൽ
ഉണ്ടായിരുന്ന വിശാഖ് എന്ന പയ്യന്റെ ഫുൾ ഡീറ്റെയിൽസ് വേണം എന്നു പറഞ്ഞു…..ലവൻ ആൾ
റൈറ്റ് അല്ല എന്നുകൂടി പറയാൻ മറന്നില്ല കേട്ടോ…. ചേട്ടൻ നാളെത്തന്നെ ഫുൾ ഹിസ്റ്ററി
അയക്കാം എന്ന് പറഞ്ഞു വെച്ചു……….

അന്ന് ഞാൻ കുടിച്ചില്ല ഏറെ നാളുകൾക്കു ശേഷം സുഖമായി ഞാൻ  ഉറങ്ങി…..പിറ്റേന്ന്
എഴുന്നേറ്റ് പതിവ് തെറ്റിക്കാതെ തന്നെ എല്ലാം ചെയ്ത് കോളേജിൽ പോകാൻ ഇറങ്ങി…..പക്ഷെ
അന്ന് വളരെ നേരത്തെ ആയിരുന്നു എന്ന് മാത്രം…..ഭയങ്കര എനർജി ഉള്ളപോലെ എനിക്ക് അന്ന്
ഫീൽ ചെയ്തു കേട്ടോ… ഉണ്ടാവണമല്ലോ ട്വിസ്റ്റ്‌ അല്ലെ മൊത്തം……

ഞാൻ നേരെ വിട്ടത് കോളേജിലേക്കായിരുന്നില്ല അമ്മുവിന്റെ വീട്ടിലേക്ക്
ആയിരുന്നു…..ഒരുപാട് നാളുകൾക്കു ശേഷമാണു……ബൈക്ക് നിർത്തി പാർക്ക്‌ ചെയ്തു നേരെ
നടന്നു വരാന്തയിൽ കയറി…….പപ്പാ അപ്പോഴേക്കും ജോലിക്ക് പോയിരുന്നു…….മമ്മി
അപ്പോഴേക്കും വരാന്തയിലേക്ക് വന്നു……..

”  വാ സാറെ ആരാന്ന് അറിയാല്ലോ അല്ലെ ഭാഗ്യം ഈ വഴി മറന്നില്ലല്ലോ……”

മമ്മിക്ക് ഞാൻ അങ്ങോട്ട് ചെല്ലാത്തതിൽ ഉള്ള കലിപ്പാണ്……

”  ന്റെ പൊന്ന് മമ്മിയെ തിരക്കാണെന്നേ ഞാൻ സഖാവാണെന്നു അറിയത്തില്ലയോ എന്റെ
മമ്മിക്ക് ഒന്ന് ക്ഷമിക്കൂന്നെ…….”

”  ഓ ഒരു സഖാവ് വീട് മറന്നൊണ്ട് ആണോടാ നിന്റെ പാർട്ടി……മര്യാദക്ക് വന്നോണം
കേട്ടല്ലോ……”

”  ഓ വന്നേക്കാവെ……”

ഞാൻ ചിരിച്ചോണ്ട് മമ്മീടെ തോളത്തു കൈയിട്ടു……

”  അവളെന്തിയെ…..”

”  കുളിക്കുവാട……അല്ല നീയെന്താ നേരത്തെ  വന്നേ…….”

ഈ ചോദ്യം അവൾ ചോദിക്കേണ്ടതാണ് എന്റെ സംശയം ശെരി ആണെങ്കിൽ അവൻ എന്നോട് അധികം ക്ലോസ്
ആവണ്ട എന്നവളോട് പറഞ്ഞു കാണണം……അങ്ങനെ അവൻ എന്നെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ
എന്നറിയാൻ വേണ്ടിയാണു ഇത്ര നേരത്തെ ഞാൻ വന്നത്….അവളുടെ ക്യാരക്ടർ അനുസരിച്ചു അങ്ങനെ
എന്തേലും അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എനിക്ക് ഫീൽ ആവും എന്നുകരുതി അവൾ എന്നോട്
പറയില്ല അതെനിക്ക് വളരെ നന്നായി അറിയാമായിരുന്നു….അതുകൊണ്ട് അത് ചോദിച്ചറിയാൻ ആണ്
ഞാൻ നേരെ അവളുടെ വീട്ടിലേക്കു തന്നെ വന്നത്….പക്ഷെ മമ്മി അങ്ങനെ ചോദിച്ചപ്പോ
എനിക്ക് മമ്മിയോട് ആദ്യമെല്ലാം പറയണമെന്ന് തോന്നി……..
അങ്ങന്നെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു…..

ഞാൻ മമ്മിയോടായി പറഞ്ഞു…….

മമ്മി ഒന്നുവന്നേ  എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ട്……ഞാൻ മമ്മിയെയും
വിളിച്ചു കൊണ്ട് റൂമിലേക്ക്‌ പോയി……..  അമ്മുവിന്റെ പ്രണയം മുതൽ സകല കാര്യങ്ങളും
ഞാൻ മമ്മിയോട് പറഞ്ഞു വിഷ്ണു എന്നോട് പറഞ്ഞതും എന്റെ സംശയങ്ങളും ഉൾപ്പടെ….. അപ്പോൾ
മമ്മയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ കണ്ടു…..

അത് പക്ഷേ ദേഷ്യം സങ്കടം ഒന്നുമായിരുന്നില്ല…… ഒരുതരം ശാന്തത ആയിരുന്നു മുഖത്ത്……
അത്രയും കേട്ടിട്ടും യാതൊന്നും തോന്നാത്ത  മമ്മിയോട്  ഞാൻ അല്പം ദേഷ്യത്തിൽ 
ചോദിച്ചു….

”   ഇതെന്താ മമ്മി യാതൊരു പ്രതികരണവും ഇല്ലാതിരിക്കുന്നത്… ഞാൻ പറഞ്ഞത് എന്താ
തമാശയായിട്ട് തോന്നിയോ ”

മമ്മി ചിരിച്ചോണ്ട് പറഞ്ഞു……

”  എടാ ഇതിൽ എനിക്ക് ചെയ്യാനൊന്നുമില്ല…. നിന്റെ കൈയിലല്ലെ ഉള്ളതെല്ലാം….. അവൾക്ക്
ദോഷം വരുന്ന ഒന്നിനും നീ കൂട്ടുനിൽക്കില്ലന്നു എനിക്കറിയാല്ലോ ഇത് ഇരുചെവിയറിയാതെ
നീ തീർക്കും എനിക്കറിയാം…. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണെ…. എനിക്ക് വേറെ
പണിയൊന്നുമില്ലേ ചെക്കാ…… ”

എനിക്കപ്പോൾ അദ്ഭുതമായി…. മമ്മിയോട് ഒരുപാട് റെസ്‌പെക്ട് തോന്നിപോയി എനിക്ക്…..
എന്നെ ഇത്രയേറെ വിശ്വസിക്കുന്നു ഇവർ….. മമ്മി അത്രയും പറഞ്ഞപ്പോൾ എന്തോ എനിക്ക്
അമ്മുവിനെ ഇഷ്ടമാണെന്ന് കൂടി പറയണം എന്ന് തോന്നി…….

വിക്കിവിക്കി ആണെങ്കിലും ഞാൻ അതിന് തുടക്കമിട്ടു…..

”  മമ്മി ഒരു കാര്യം കൂടി ഇത് എങ്ങനെ പറയണം എന്നെനിക്കറിയില്ല മമ്മിയോട് എനിക്കത്
പറഞ്ഞേ പറ്റൂ…….. ”

എന്റെ ചെവിക്ക് പിടിച്ചുകൊണ്ടു മമ്മി പറഞ്ഞു…….

”  എടാ പൊട്ടൻ ചങ്കരാ…… ഇഷ്ടമാണെന്നു പെണ്ണിന്റെ അമ്മയോടല്ല പെണ്ണിനോടാ ആദ്യം
പറയേണ്ടത് ഇതുപോലും നിനക്കറിയില്ലലോടാ പൊട്ടാ…. കഷ്ടം നീയെങ്ങനെ എന്റെ മോൻ ആയി…. ”

അത്രയും പറഞ്ഞുകൊണ്ട് മമ്മി പൊട്ടിച്ചിരിച്ചു….

ഞാൻ അവിശ്വസിനീയതയോടെ മമ്മിയെ നോക്കി…. ഇപ്പോഴും ചിരി നിർത്തിയിട്ടില്ല….

”  മമ്മി ഇതെങ്ങനെ…..?   ”

‘”അത് മനസിലാക്കാൻ എന്തിനാടാ ബുദ്ധി കോമൺസെൻസ് മതി……ഇതുകൊണ്ടാണല്ലോ സാർ വരാതെ
മാറിനടന്നേ… എന്നാൽ അവൾക്കൊരു ആപത്തു വന്നപ്പോൾ കൃത്യമായി എത്തുകയും ചെയ്തു…….
നിന്നെ പോലെ അവളെ നോക്കണ ചെറുക്കനെ വേറെ എവിടെ പോയി തപ്പാനാടാ ചെറുക്കാ………ഇനിയിപ്പോ
നിങ്ങൾ പ്രേമിചില്ലേലും നിങ്ങളെ ഉറപ്പായും ഞങ്ങൾ പിടിച്ചു  കെട്ടിച്ചേനെ…… ഒരു
സംശയോം വേണ്ട..”

അത്രയും കേട്ടപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു…….ഞാൻ മമ്മിയെ കെട്ടിപിടിച്ചു
കരഞ്ഞു……

”  ചെല്ലടാ വില്ലനെ തകർത്ത് നിന്റെ പെണ്ണിനേം  കൊണ്ട് ഇങ്ങു വന്നേക്കണം കേട്ടോ……
എന്നിട്ട് വേണം നീ തന്നെ നിന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ ”

മമ്മി ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു……..മമ്മിയെ വിട്ടു മാറി ഞാൻ അമ്മുവിന്റെ
റൂമിലോട്ടു പോകാൻ ഇറങ്ങി…..തിരിഞ്ഞ് നോക്കിയപ്പോൾ പൊയ്ക്കൊള്ളാൻ മമ്മി കൈ
കാണിച്ചു…..അവിടെനിന്നും ഇറങ്ങി അമ്മുവിന്റെ റൂമിലേക്ക്‌ എത്തി……അവൾ ഇതുവരെ
ഇറങ്ങിയിട്ടില്ല ….. പതുക്കെ വരട്ടെ എന്ന് കരുതി ഞാനും വെയിറ്റ് ചെയ്തു……

പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!

( തുടരും…….)

Leave a Reply