ഒന്ന് ടി. വി കാണാൻ ഇരുന്ന അപ്പൊ വന്നെന്റെ മടിയിലേക്ക് കാലും കയറ്റിവെച്ചു സോഫയിൽ നീണ്ടു കിടക്കും . പിന്നെ അവളുടെ കാല് മസ്സാജ് ചെയ്യാൻ പറയും . ചെയ്തില്ലെങ്കിൽ എന്റെ മടിയിൽ കയറി ഇരുന്നു ടി.വി കാണാൻ സമ്മതിക്കില്ല.
സെക്സിന്റെ കാര്യത്തിലും കുറച്ചു ആക്റ്റീവ് ആയിരുന്നു . ഇന്ന സ്ഥലം എന്നൊന്നുമില്ല , അടുക്കള ആയാലും ഹാളിലെ സോഫ സെറ്റി ആയാലും അവൾക്കു പരാതി ഇല്ല . പക്ഷെ അവള് ആവശ്യപെടുമ്പോഴൊക്കെ ഞാൻ റെഡി ആയിരിക്കണം !
അങ്ങനെ പോകെ പോകെ പിന്നെ അടിയും പിടിയും വഴക്കും ഒക്കെ നിത്യ സംഭവം ആയി . ഇടക്കു നിരാഹാരം കിടക്കലും പിണങ്ങി കിടക്കലുമൊക്കെ പതിവായി . റൂമിലെ എ.സി യുടെ തണുപ്പ് കൂട്ടുന്നതും കുറയ്ക്കുന്നതും പറഞ്ഞുവരെ അടിയുണ്ടാക്കിയിട്ടുണ്ട് .
“മഞ്ജുസേ എനിക്ക് തണുക്കും ..നീയെന്താ വല്ല ഊട്ടിയിലും ആണോ തെണ്ടി ജനിച്ചത് ?”
എ.സി റിമോർട്ട് എടുത്തു തണുപ്പ് കുറച്ചു ഞാൻ അവളെ നോക്കി കണ്ണുരുട്ടും . പക്ഷെ അപ്പോഴേക്കും അത് തട്ടിപ്പറിച്ച് അവള് തണുപ്പ് കൂട്ടിയിടും .
“നീ പൊറത്തു പോയി കിടന്നോ …”
അപ്പോഴത്തെ വാശിക്ക് അവളും തട്ടിവിടും . ആ സ്വരത്തിലെ മാറ്റം കേൾക്കുമ്പോൾ എനിക്കും സങ്കടം വരും .
എനിക്കാണേൽ വല്ലാതെ തണുപ്പ് പറ്റില്ല . അവൾക് മാക്സിമം വേണം ! അങ്ങനെ ദേഷ്യം പിടിച്ചു ഞാൻ ഉമ്മറത്ത് പോയി ഒറ്റയ്ക്ക് കിടന്നിട്ടുണ്ട് . അപ്പോഴെത്തെ ചൂടിൽ അവളും എന്നെ തിരഞ്ഞു വന്നില്ല .അതെ തുടർന്ന് പിറ്റേന്നത്തെ ദിവസം മൊത്തം ഞാൻ സ്വല്പം ഗൗരവത്തിലായിരുന്നു .
എന്റെ പിണക്കം മാറ്റാൻ എന്നോണം പിറ്റേന്ന് നേരത്തെ എഴുനേറ്റ് മഞ്ജു ബ്രെക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കിയിരുന്നു . പക്ഷെ ദേഷ്യം കാരണം ഞാനതു കഴിക്കാൻ ഒന്നും നിന്നില്ല . അത് കക്ഷിക്ക് നല്ല ഫീൽ ആയി .
“കവി ..പ്ലീസ് കഴിച്ചിട്ട് പോടാ …”
ഡൈനിങ്ങ് ടേബിളിനു സമീപത്തു ഇരിക്കുന്നതൊക്കെ മൈൻഡ് ചെയ്യാതെ പോയപ്പോൾ അവളെന്റെ കൈപിടിച്ച് ചിണുങ്ങി .
“വേണ്ട ..ഇന്ന് മാത്രം ആയിട്ട് ഇപ്പൊ എന്താ പ്രേത്യകത ?”
മുൻ ദിവസങ്ങളിൽ പ്രാതൽ അനുഭവം വെച്ച് ഞാനവളെ നോക്കി .
“നിനക്ക് ഇന്നലത്തെ പിണക്കാ?”
അവളെന്റെ ഇടതു കൈപിടിച്ചെടുത്തുകൊണ്ട് ചിരിയോടെ തിരക്കി .
“എനിക്ക് ആരോടും പിണക്കം ഒന്നുമില്ല ..പ്രേത്യേകിച്ചു നിന്നോട് ..പക്ഷെ നീ കൊറച്ചു ഓവർ ആകുന്നുണ്ട്”