രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Posted by

“റൂമിലുണ്ട്..ഏട്ടനുമായിട്ട് ഫോണിൽ സംസാരിക്കുവാ ”
വീണ അതിനു ചിരിയോടെ മറുപടി നൽകി .പിന്നെ മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു . പിന്നാലെ മോഹനവല്ലി അമ്മായിയും നീങ്ങി . ഞങ്ങൾക്കുള്ള ചായയും പലഹാരവും ഒകെ എടുക്കാൻ വേണ്ടിയാകണം !

അവർ പോയതോടെ ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തു ഒറ്റക്കായി . പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു നേരം കളഞ്ഞു . സ്വല്പം കഴിഞ്ഞതും അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു .

അതോടെ ഞാൻ എഴുനേറ്റു അകത്തേക്ക് ചെന്ന് റോസിമോളെ മഞ്ജുസിനു കൈമാറി  . അപ്പോഴേക്കും ഫോൺ വിളി ഒകെ അവസാനിപ്പിച്ചു മായേച്ചിയും ഹാളിലേക്കെത്തിയിരുന്നു .എന്നെ കണ്ടതും  സാമാന്യം വീർത്ത വയറുമായി അവൾ മന്ദം മന്ദം എന്റെ അടുത്തേക്ക് നടന്നടുത്തു .

“എത്ര നാളെയെടാ പന്നി നിന്നെ കണ്ടിട്ട് …”
ചെറു ചിരിയോടെ അടുത്തേക്ക് വന്നു മായേച്ചി എന്റെ കൈപിടിച്ചു.

“പിന്നെ ..കഴിഞ്ഞ മാസത്തെ ചെക്കപ്പിന് പിന്നെ നിന്റെ കെട്ട്യോൻ ആണല്ലോ കൊണ്ടുപോയത് ”
ഞാൻ അവളെ കളിയാക്കികൊണ്ട് മായേച്ചിയെ ചേർത്തുപിടിച്ചു .മഞ്ജുസും വീണയും അമ്മായിയുമെല്ലാം അതുനോക്കി നിൽപ്പുണ്ട് . എന്റെ മറുപടി കേട്ട് മായേച്ചി ഒന്ന് പുഞ്ചിരിച്ചു .

“പിന്നെ എന്തൊക്കെ ഉണ്ട് .. സുഖല്ലേ നിനക്ക് ?”
മായേച്ചി എന്നെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .

“എന്ത് സുഖം മോളെ..എന്റെ സുഖവും ദുഖവുമൊക്കെ ദോണ്ടേ നിക്കണൂ”
മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞതും അവിടെ കൂടിനിന്നവരൊക്കെ  ചിരിച്ചു .

“നിന്റെ സൊള്ളലൊക്കെ കഴിഞ്ഞോ ? കല്യാണം വേണ്ടെന്നു പറഞ്ഞവളാ…ഇപ്പൊ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം ഇല്ല ..”
ഞാൻ മായേച്ചിയെ ചേർത്തുപിടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു എല്ലാവരും ഒന്ന് ചിരിച്ചെങ്കിലും  അവളെന്റെ കയ്യിൽ സാമാന്യം വേദനയോടെ ഒന്ന് നുള്ളി .

“മിണ്ടാതിരിക്കെടാ പന്നി ..”
മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി .

“ഡാ കണ്ണാ ..വിശേഷം ഒകെ പിന്നെ പറയാം..നീ  ചായ കഴിക്ക്..വാ മോളെ ”
എന്നെയും മഞ്ജുസിനെയും ക്ഷണിച്ചുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു . അതോടെ വിശേഷങ്ങളൊക്കെ  അവസാനിപ്പിച്ചു ഞങ്ങൾ ചായ കുടിക്കാനിരുന്നു .

ആദിയെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വീണ അടുത്ത് തന്നെ ഇരുന്നു , മോഹനവല്ലി അമ്മായിയും മായേച്ചിയും സ്വല്പം മാറി ഹാളിലെ സോഫയിലാണ് ഇരുന്നത് . ചായ കുറേശെ ഊതി തണുപ്പിച്ചു മഞ്ജുസ് റോസിമോള്ക്കു ചായ കൊടുക്കുന്നുണ്ട് . അതുകണ്ടതോടെ ആദിക്ക് വിഷമം ആയി . ചെക്കനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും ഈഗോ ആണ് !

Leave a Reply

Your email address will not be published. Required fields are marked *