“ഹ്മ്മ്…അതൊക്കെ അങ്ങനെ കിടക്കും .ഞാനും മഞ്ജുസും സെയിം കാര്യം പറഞ്ഞു വഴക്കിട്ടിട്ടുണ്ട് ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .
“ബെസ്റ്റ് ..”
ഞാൻ പറഞ്ഞത് കേട്ട് വീണ പയ്യെ ചിരിച്ചു .
“എടി അതൊക്കെ അങ്ങനാടി ..ഒരു ടൈമില് നമുക്ക് ഇങ്ങനെ സംസാരിച്ചുകൊണ്ട് ഇരിക്കാൻ തോന്നും .നീയും മോശം ഒന്നുമല്ലലോ ..അവൻ സ്പീക്കറിലിട്ടു എന്നെ ഒകെ കേൾപ്പിക്കാറുണ്ട് ..ഉമ്മ്ഹ..ഉമ്മ്ഹ..ഉമ്മ്ഹ ”
ഞാൻ വീണയെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
“അയ്യേ …ശേ ..”
ഞാൻ പറഞ്ഞതുകേട്ട് വീണ ജാള്യതയോടെ തല താഴ്ത്തി .
“നീയിപ്പോ ഫുൾ അവനുമായിട്ട് സൊള്ളല് തന്നെ ആണ് പണിയല്ലേ? ”
ഞാൻ അവളോട് ചേർന്ന് നിന്നുകൊണ്ട് പയ്യെ തിരക്കി .
“അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ..പിന്നെ ഒകെ അറിഞ്ഞുവെച്ചിട്ട് ഒരുമാതിരി ഡയലോഗ് അടിക്കല്ലേ ”
വീണ എന്നെ നോക്കി കണ്ണുരുട്ടി .
“ഹി ഹി…നീ ചൂടാവല്ലേ മോളെ ..”
ഞാനവളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു .
“ഞാൻ ആ തെണ്ടിയെ ശരിയാക്കുന്നുണ്ട് ..അപ്പൊ നിങ്ങള്ക്ക് അവിടെ സ്പീക്കറിലിട്ടു ഉണ്ടാക്കലാണ് പണിയല്ലേ ?”
വീണ സ്വല്പം ദേഷ്യത്തോടെ എന്നെ നോക്കി .
“ശേ ..നീയിതെന്തോന്നു പെണ്ണെ ..അതിനിപ്പോ എന്താ ..ഞാനല്ലെടീ ..”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“എന്നാലും ചതി ആയിപോയി ..ഞങ്ങളുടെ പ്രൈവസിയില് കണ്ണേട്ടനെന്താ കാര്യം ?”
വീണ ഇത്തവണ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“ആഹ് ഹാ..അങ്ങനെ ആയോ കാര്യങ്ങള്..”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ആഹ്..ആയി ..ഞാനവനെ കാണട്ടെ ..കാണിച്ചു കൊടുക്കാം ..”
വീണ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് എന്റെ കൈതട്ടിക്കളഞ്ഞു .
“ഡീ നീ ചുമ്മാ സീനാക്കല്ലേ ..എനിക്ക് അങ്ങോട്ട് പോകാനുള്ളതാ.. ഞാനാണ് ഇത് പറഞ്ഞതെന്നറിഞ്ഞാൽ അവനെന്നെ ഇരുത്തി പൊറുപ്പിക്കില്ല ”
ഞാൻ വീണയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു തലചൊറിഞ്ഞു .
പുല്ലു..വേണ്ടായിരുന്നു ! എന്നെനിക് തോന്നാതിരുന്നില്ല .
“കണ്ണേട്ടൻ ഒന്ന് പോണുണ്ടോ ..ഞാൻ അവനോടു പേഴ്സണൽ ആയി