വല്യച്ഛൻ : കുപ്പി ഉണ്ടോ ? മോൻ കഴിക്കും എന്ന് അറിയാം
ഞാൻ : ഒരു MH ന്റെ ഫുൾ ഉണ്ട്
നേരത്തെ വാങ്ങി വച്ചതാ ബ്ലാക്കിൽ
വല്യച്ഛൻ : എത്രനാളായി ഒരെണ്ണം അടിച്ചിട്ട്….
ഞാൻ : വല്യച്ഛൻ വാ നമുക്ക് കൂടാം
ഞാൻ കുപ്പി എടുത്തു വന്നു സിറ്റ് ഔട്ടിൽ വല്യച്ഛൻ വെള്ളവും ഗ്ലാസും ആയി ഇരുന്നു
ഞാൻ വല്യച്ഛന്റെ കയ്യിൽ കുപ്പി കൊടുത്തു
വല്യച്ഛൻ ഗ്ലാസിൽ ഒഴിച്ച് കൊണ്ട് : d ആ അച്ചാറും ഇടിയിറച്ചിയും ഇങ്ങെടുത്തോ
ശാരദാമ്മ : (അച്ചാറും ഗ്ലാസും ഇടിയിറച്ചിയും കൊണ്ടുവന്നു ) നിങ്ങൾ ഈ ചെറുക്കനെ കൂടി ചീത്ത യാക്കും….
വല്യച്ഛൻ : നീ പോടീ ഇത് എന്റെ കൊച്ചൻ വാങ്ങി തന്നതാണ്
നീ പോയി രണ്ടു മുട്ട പൊരിച്ചു അവനു കൊടുക്കു.
ശാരദാമ്മ ചിരിച്ചു കൊണ്ട് അകത്തേക്കു നടന്നു
ഞാൻ : ഇതെന്താ വല്യച്ഛ ഒരു ഗ്ലാസ് കൂടി
വല്യച്ഛൻ : അത് അവൾക് ആണെടാ, ഞാൻ അടിക്കുമ്പോൾ
അവള്ക്ക് രണ്ടു പെഗ്ഗ് കൊടുക്കും
ഞാൻ ഗ്ലാസ് എടുത്തു ഒറ്റവലിക് അടിച്ചു ഒരു നുള്ള് ഇടിയിറച്ചി കഴിച്ചു
അപ്പോഴേക്കും വല്യച്ഛൻ അടുത്തത് ഒഴിച്ചു
എന്നിട്ട് ഒരു ഗ്ലാസ് എടുത്തു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു നീ ഇത് കൊണ്ട് പോയി അവൾക് കൊടുക്ക്