ഞാൻ : ഭർത്താവിന് എന്താ ജോലി
അവൾ : പ്രൈവറ്റ് ബാങ്കിലെ മാനേജർ ആണ് അത് ആണ് ഞാൻ പറഞ്ഞത് താൻ എന്റെ പിന്നാലെ നടക്കരുത് എന്ന് പറഞ്ഞത് ഭർത്താവും മകളും ഉള്ള ഒരു കുടുംബം ആണ് എന്റേത്
ഞാൻ : ഇയാളെ എനിക്ക് ഇഷ്ടം ആണ് ഇത് പറയാൻ വേണ്ടിയാണ് ഞാൻ ഇത്രയും നേരം കാത്തു നിന്നത് ആദ്യം കണ്ട ദിവസം തന്നെ എനിക്ക് ഇയാളെ ഇഷ്ടം ആയി അവൾ : അപ്പോൾ തനിക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല അല്ലെ അവൾ നടക്കുന്നതിനിടയിൽ എന്നെ നോക്കി ചിരിച്ചു
ഞാൻ : താൻ എന്തിനാ ചിരിച്ചത്
അവൾ : ഞാൻ ഒന്നും ചിരിച്ചില്ല തനിക്ക് തോന്നിയത് ആകും ഞങ്ങൾ നടന്ന് കടയുടെ മുന്നിൽ എത്തി എന്റെ ബൈക്ക് അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു ഞാൻ : എങ്കിൽ താൻ പൊയ്ക്കോ ജോലിയ്ക്ക് കയറെണ്ടത് അല്ലെ
അവൾ : താൻ പോകുവാണോ ഞാൻ : എന്താടോ ഞാൻ പോകേണ്ടേ അവൾ : ഞാൻ വെറുതെ ചോദിച്ചത് ആണ് അവൾ എന്നോട് പറഞ്ഞ് കടയിലെയ്ക്ക് കയറി
അവൾ പോയ പുറകെ ഞാൻ അവിടെ തന്നെ നിന്നു പുറകെ നടന്നിട്ടും പെണ്ണ് വളയുന്നിലല്ലോ ഞാൻ ഓർത്തു പോക്കറ്റിൽ കിടന്ന ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു ബൈക്കിൽ ചാരി ഇരുന്നു എന്നാൽ പിന്നെ വൈകുന്നേരം വരാം എന്ന് കരുതി ഞാൻ സിഗരറ്റ് കളഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി നേരെ വീട്ടിലെയ്ക്ക് പോയി ബൈക്ക് വെളിയിൽ വച്ചു അകത്തെയ്ക്ക് കയറി പെട്ടെന്ന് ആണ് പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തത് ഞാൻ ഫോൺ എടുത്ത് ഫോണിൽ അമ്മ ആയിരുന്നു അമ്മ നാട്ടിൽ ആണ് താമസിക്കുന്നത്
ഞാൻ : അമ്മേ എന്താ അമ്മേ വിളിച്ചത് അമ്മയ്ക്ക് അവിടെ സുഖം തന്നെ അല്ലെ വേറെ വിശേഷം ഒന്നും ഇല്ലല്ലോ
അമ്മ : മോനെ എത്ര ദിവസങ്ങൾ ആയി നീ ഒന്ന് വിളിച്ചിട്ട് നിനക്ക് അവിടെ സുഖം തന്നെ അല്ലെ മോനെ നീ ടൗണിലെ താമസം മതിയാക്കി എന്റെ കൂടെ വന്നു നിൽക്കു മോനെ എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട് ഞാൻ ആ പണിക്കരെ കൊണ്ട് ഒന്ന് പ്രശ്നം വച്ചു നോക്കി നിന്റെ കല്യാണം ഉടനെ നടക്കും എന്നാണ് അയാൾ പറഞ്ഞത് നീ എനിക്ക് ഒരു മരുമകളെ കൊണ്ട് താ
ഞാൻ : അമ്മേ ഞാൻ ഒരു പെൺകുട്ടിയെ കണ്ട് വച്ചിട്ട് ഉണ്ട് ഉടനെ തന്നെ ഞാൻ അവളും ആയി അമ്മയുടെ അടുത്തേക്ക് വരും അമ്മയ്ക്ക് അവളെ തീർച്ച ആയി ഇഷ്ടപെടും ഇവിടുത്തെ ജീവിതം മതിയാക്കി ഞാൻ അവളെയും കൊണ്ട് അങ്ങോട്ട് വരും
അമ്മ : മോനെ എന്താ അവളുടെ പേര് അവളെ എനിക്ക് ഒന്ന് കാണാൻ കൊതി ആകുന്നു