പിറ്റേന്ന് കാലത്ത് രേണുകയെ ഞെട്ടിച്ചു കളഞ്ഞത് അന്നു വന്ന ആ പേപ്പർ വാർത്തയാണ്.
നെടുങ്കണ്ടം വധക്കേസ് പ്രതി ആദിത്യ വർമ്മ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയച്ചു.
ആ വാർത്തയുടെ അടിയിൽ കണ്ട ഫോട്ടോ അവളുടെ മനസ്സ് ഒന്നു കിടുങ്ങി. ഇന്നലെ ഹോസ്പിറ്റൽ കണ്ട അതേ ആൾ.അവൾ വേഗം തന്നെ റെഡിയായിഹോസ്പിറ്റലിലേക്ക് പോയി.
ആദ്യം തന്നെ ചെന്നത് കോകിലയെ അന്വേഷിച്ചാണ്. അപ്പോഴാണ് കോകില വരുന്നത് അവൾ കണ്ടു. അവൾ വേഗം തന്നെ ആ പേപ്പർ വാർത്ത അവർക്ക് കാണിച്ചു കൊടുത്തു. പക്ഷേ കോകില യുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും തന്നെ ഇല്ല
രേണുക : എന്നാലും ചേച്ചി അഞ്ചുപേരെ കൊന്ന പ്രതിയെ ആണോ നമ്മൾ സഹായിക്കുന്നത്.
കോകില : ഇവിടെ വരുന്ന രോഗികൾ അത് കള്ളനോ കൊലപാതകിയോ ആയിക്കോട്ടെ നമുക്ക് നമ്മുടെ ജോലി അവരെ ശുശ്രൂഷിക്കുക എന്നതാണ്. ആ കടമ നമ്മൾ ചെയ്യണം അത് വെറും പൈസയ്ക്ക് വേണ്ടിയല്ല അതു നമ്മുടെ ദൗത്യമാണ് അത് ഒരിക്കലും മാറാൻ പാടില്ല
രേണുക: ആ എന്തെങ്കിലുമാകട്ടെ എന്തായാലും ഞാൻ അയാളുടെ അടുത്തേക്ക് പോകില്ല അത് ഉറപ്പാണ്
കോകില: അങ്ങനെ ഒരിക്കലും നമ്മൾ മനസ്സിൽ വിചാരിക്കാൻ കൂടി പാടില്ല. കാരണം നമ്മളെ വിശ്വസിച്ച് ഒരു ജീവൻ അമ്മയുടെ അടുത്ത് എത്തിക്കുമ്പോൾ ആ വിശ്വാസത്തെ ഒരിക്കലും തകർക്കരുത്.
രേണുക : സോറി ചേച്ചി ആ പത്രവാർത്ത കണ്ടപ്പോൾ അറിയാതെ ഞാനും ഒരു സാധാരണ മനുഷ്യൻ ആയിപോയി. അങ്ങനെ ചിന്തിച്ചു പോയി
കോകില : ഹാ കുഴപ്പമില്ല. നീ എന്തായാലും നാട്ടിൽ പോയി വാ. അമ്മയോടും അനിയത്തിയോട് അന്വേഷിച്ചു പറയണം
രേണുക : തീർച്ചയായും പറയാം ചേച്ചി
അവൾ അവിടുന്ന് നേരെ ബസ് സ്റ്റോപ്പിലേക്ക് പോയി. പാലക്കാട്ട് ലേക്കുള്ള ബസ്സ് പിടിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം മാത്രമേ ഉള്ളൂ. പത്തു മണിയോടുകൂടി പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി. അവിടെനിന്ന് അവളുടെ കൊച്ചു ഗ്രാമമായ തേൻകുറിശ്ശി യിലേക്ക് പുറപ്പെട്ടു. അവിടെ അവളെ കാത്തിരിക്കാൻ അമ്മയും അനിയത്തിയും മാത്രമേയുള്ളൂ. അച്ഛൻ ശിവരാമൻ മൂന്നുവർഷം മുമ്പ്