മരണപ്പെട്ടു അതിനുശേഷം ആ കുടുംബത്തിന്റെ ബാധ്യത മുഴുവൻ അവളുടെ തലയിൽ ആണ്. അച്ഛൻ വരുത്തിയ കടങ്ങളും മറ്റു അവളും അമ്മയും ചേർന്ന് വീട്ടി കൊണ്ടിരിക്കുകയാണ്. നഴ്സിംഗ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അച്ഛന്റമരണം.അറ്റാക്ക്ആയിരുന്നു .സന്തോഷത്തോടുകൂടി ജീവിതം മുൻപോട്ടു പോകുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം സംഭവിച്ചത് അതിനുശേഷം വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ നോക്കിയത്. നഴ്സിംഗ് പഠനം കഴിഞ്ഞതും പെട്ടെന്ന് തന്നെ ജോലി അന്വേഷിച്ചു തുടങ്ങി. അനിയത്തിയുടെ പഠിപ്പ് വീട്ടിലേക്ക് ചിലവുകൾ പിന്നെ കുറച്ചു കടങ്ങളും അങ്ങനെയാണ് ഒരു സുഹൃതവഴിയാണ് ഈ ജോലി കിട്ടിയത് . അവൾ കവലയിൽ ബസ് ഇറങ്ങി പാടവരമ്പിലൂടെ അങ്ങേ അറ്റത്ത് കാണുന്ന ഒരു ഓടിട്ട വീട് അതായിരുന്നു അവളുടെ സ്വർഗ്ഗം. അവൾ പടി കടന്ന് ഉമ്മറത്തേക്ക് നടന്നു തുളസിത്തറ യുടെ തൊട്ടു അരികിലായി മുളക് ഉണക്കുന്ന അമ്മയെ ആണ് കാണുന്നത് അവൾ നേരെ അമ്മയുടെ അടുത്ത് പോയി
അമ്മ :ആ മോൾ എത്തിയോ. ബസ്സു കിട്ടാൻ വൈകിയോ
രേണുക:ഇല്ല രാവിലെ ഒന്ന് ഹോസ്പിറ്റലിൽ പോയി വരേണ്ട ആവശ്യം ഉണ്ടായിരുന്നു
അമ്മ : ആ നീ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും അമ്മ ചായ എടുക്കണം
രേണുക : ആ ശരി അമ്മ
അവൾ ബാഗുമായി അകത്തേക്ക് പോയി പുറകെ അമ്മയും. അവൾ റൂമിലെത്തി ഒരു തോർത്തും എടുത്ത് ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തുവരുമ്പോൾ അമ്മ ചായയുമായി അവിടെ നിൽക്കുന്നു. അവളുടെ കയ്യിൽ ചായ കൊടുത്തു ബാഗിൽ ഇരുന്ന മുഷിഞ്ഞ തുണികൾ എടുക്കുമ്പോൾ ആണ് ആ ന്യൂസ് പേപ്പർ താഴേക്ക് വീണത്. ആ പേപ്പർ എടുത്ത് മറക്കുമ്പോൾ ആ വാർത്ത കണ്ണിൽപെട്ടത്. പെട്ടെന്നുതന്നെ ശരീരം കുഴയുക യും അപ്പോൾ തന്നെ ബെഡിലേക്ക് ഇരിക്കുകയും ചെയ്തു . പെട്ടെന്നുണ്ടായ ആകാതെ രേണുക ഞെട്ടി വേഗം അമ്മയെ പിടിച്ചു എന്നിട്ട് അവൾ ചോദിച്ചു. എന്തുപറ്റി അമ്മ. അവർ ഒന്നും തന്നെ മിണ്ടിയില്ല. തികച്ചും മൗനം പക്ഷേ ആ മുഖത്ത് ഒരു വല്ലാത്ത ഭയമുണ്ടായിരുന്നു,. രേണുക ചോദിക്കുന്ന ഒന്നിനും തന്നെ അവൾ മറുപടി കൊടുക്കാതെ റൂം വിട്ടു പുറത്തേക്ക് പോയി. പിന്നാലെ രേണുകയും അവൾ കുറേ ചോദിച്ചതിനു ശേഷമാണ് അമ്മ അവൾക്ക് ആ പേപ്പർ കൊടുത്തു എന്നിട്ട് അവളോട് പറഞ്ഞു.
അമ്മ : നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇത്രയും കാലം ഞാൻ അത് ആരോടും പറയാതെ സൂക്ഷിച്ചുവെച്ചു. ഒരുപക്ഷേ നമ്മളുടെ ജീവൻ തന്നെ ഇല്ലാതെ ആകും പക്ഷേ ഇനി നിങ്ങളറിയണം ആ രഹസ്യം