രേണുക :എന്താണ് അമ്മേ. എന്താണ് പറ്റിയത് എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.
അമ്മ : ഭയപ്പെടണം. നിങ്ങളുടെ അച്ഛന്റെ മരണം അത് വെറുമൊരു അറ്റാക്ക് ആയിരുന്നില്ല ഒരു കൊലപാതകം ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
അമ്മ പറഞ്ഞ ആ വാക്കു കേട്ട് രേണുക സ്തംഭിച്ചുപോയി
രേണുക : എന്താണ് അമ്മ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. അച്ഛനെ കൊലപ്പെടുത്തി എന്നോ, എന്തിന്, ആരാണ്
അമ്മ : അതേ മോളേ അതു വെറുമൊരു മരണമല്ല. അന്ന് നീ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. അമ്മു സ്കൂളിൽ നിന്നും ടൂർ പോയ ദിവസം. അന്ന് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒന്നും തന്നെ പുറത്തു പറഞ്ഞില്ല. അന്ന് വൈകുന്നേരം ഞാൻ കടയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങിച്ചു വരുമ്പോൾ. നമ്മുടെ വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റ് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു അച്ഛന്റെ ഏതെങ്കിലും കൂട്ടുകാരന്മാർ വന്നതാണ് എന്ന്. ഞാൻ അങ്ങനെ നടന്നു വണ്ടിയുടെ അടുത്തേക്ക് വരുമ്പോൾ അകത്തുനിന്ന് ഒരു പയ്യൻ ഇറങ്ങി വന്നു ഏകദേശം 23 24 വയസ്സ് മാത്രം പ്രായം. കറുപ്പ് ഷർട്ടും വെള്ളമുണ്ടും ഉടുത്ത് അവൻ ആ വാതിലും കടന്നു പുറത്തും വന്നു . എനിക്ക് ആളെ മനസ്സിലായില്ല. ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവന്റെ കണ്ണ് ചുവന്നിരിക്കുന്നു. അവനെ നോക്കാൻ തന്നെ വല്ലാത്തൊരു ഭയം തോന്നി എനിക്ക്. അവൻ നേരെ എന്റെ അടുത്തു വന്നു ഒന്നു സൂക്ഷിച്ചു നോക്കി എന്നിട്ട് അവൻ ആ ബുള്ളറ്റ് ലേക്ക് കയറി. അവൻ അവിടെ നിന്നും പോയി. എന്റെ മനസ്സിൽ വല്ലാത്തൊരു ഭയം തോന്നി ഞാൻ വേഗം തന്നെ അച്ഛന്റെ അടുത്തേക്ക് പോയി. ഞാൻ കാണുന്നത് നിലത്ത് കിടന്നു പിടയുന്ന അച്ഛനെയാണ്. വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പോയി അവിടെ എത്തിയ ഉടൻ ICU വിലേക്ക് ആണ് കൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് ഡോക്ടർ വന്നു പറഞ്ഞു ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ് ഒരാൾക്ക് പോയി കാണാം എന്നു പറഞ്ഞു. ഞാൻ അകത്തേക്ക് ചെന്ന് അച്ഛന്റെ അടുത്തിരുന്നു. എന്നോട് രണ്ടേ രണ്ടു കാര്യങ്ങൾ പറഞ്ഞു. ഇന്നു വന്ന ആളെ സൂക്ഷിക്കണം. പിന്നെ നമ്മളുടെ മക്കൾ ഇതൊന്നും അറിയരുത് പറഞ്ഞു തീരും മുൻപേ ആ ശ്വാസം നിലച്ചു.
അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മ പൊട്ടിക്കരയാൻ തുടങ്ങി. എനിക്കാണെങ്കിൽ ആകെ ഒരു മരവിപ്പ് ആയിരുന്നു. അച്ഛനെ കുന്നും എന്ന് കേട്ടപ്പോൾ കൈയും കാലും വിറക്കാൻ തുടങ്ങി. കുറച്ചു സമയത്തെ മൗനത്തിനുശേഷം.
രേണുക : ആരാണ് അയാൾ
അമ്മ ആ പേപ്പർ എന്റെ കയ്യിൽ തന്നെ ഫോട്ടോ കണ്ടു ഞാൻ വിറച്ചു. അതെ അവൻ തന്നെ ആദിത്യ വർമ്മ. നെടുങ്കണ്ടം വധക്കേസ് പ്രതി. അവൾ ഓടി റൂമിലേക്ക് കയറി കട്ടിലിൽ കിടന്ന് കരഞ്ഞു . ആ കരച്ചിലിന് അവസാനം