കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]

Posted by

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി

Kattakkalippane Pranayicha Kaanthari | Author : PranayaRaja

എൻ്റെ ആദി, നിൻ്റെ ദേഷ്യം എന്നാടാ… തീരാ…. നീയിതെവിടെയാ….. കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു കൊല്ലമായി.നിന്നെ ഒന്നു കണ്ടിട്ട്, നിൻ്റെ വായിലിരിക്കുന്ന പുളിച്ച തെറി കേട്ടിട്ട് എത്ര നാളായെന്നറിയോ…..?

മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ.

“ടി…. മാലാഖേ …..” കളിയായി നീ വിളിച്ചിരുന്ന ആ വിളി. ഇന്നും എൻ്റെ കാതിൽ അലയടിക്കുന്നു. എന്നും അതിരാവിലെ നീയെന്നെ ഉറക്കത്തിൽ നിന്നും വരവേൽക്കുന്നു.

നിൻ്റെ ഈ കലിപ്പൽ സ്വഭാവത്തെയാടാ….. ഞാൻ പ്രണയിച്ചത്. ഒടുക്കം എൻ്റെ മൂത്ത ചേട്ടനെ നീ തല്ലി . അന്നെനിക്ക് അങ്ങനെ നിന്നോട് പറയേണ്ടി വന്നു. അതിനു നീ ഈ മൂന്നു കൊല്ലം എന്നെ കണ്ണീരു കുടുപ്പിച്ചില്ലേ…….

ഇവിടെ എല്ലാരും പറഞ്ഞു നീ എന്നെ മറന്നെന്ന്, പുതിയൊരു ജീവിതം തുടങ്ങാൻ അവരെന്നെ നിർബന്ധിക്കുന്നു. ആർക്കും അറിയില്ല നിന്നെ, നിൻ്റെ പ്രണയത്തെ, നിൻ്റെ കലിപ്പിനെ, ആ കലിപ്പിൽ ചാലിച്ച പ്രണയത്തെ .

കവിളിൽ തലോടി എല്ലാരും പ്രണയിക്കുമ്പോ കരണം പൊളിയുന്ന പെട തന്നു പ്രണയിക്കുന്ന എൻ്റെ കലിപ്പൻ, കവിളിൽ പതിക്കുന്ന നിൻ്റെ കൈകളിൽ നിന്നും പലവട്ടം ഞാൻ അറിഞ്ഞിരുന്നു, നിന്നിലെ പ്രണയത്തിൻ്റെ ആഴം.

എന്നിൽ നിന്നും നീ എത്ര അകലെയാണെങ്കിലും ആ മനസിൽ ഞാൻ മാത്രമേ ഉള്ളൂ. അതിൽ മറ്റൊരുത്തി കടന്നു കൂടണമെങ്കിൽ എൻ്റെ കലിപ്പൽ കലിപ്പനല്ലാതെ ആവണം, നിന്നെ സഹിക്കാൻ ഞാനല്ലാതെ വേറെ ആരേലും തയ്യാറാവണ്ടേ?

നിനക്കു ഞാനും എനിക്കു നീയും , മരണം വരെ അതങ്ങനെ തന്നെ. ആ കലിപ്പൻ്റെ കാന്താരി ഞാൻ തന്നെ.

🌼🌼🌼🌼🌼

എൻ്റെ പേര് അഭിരാമി, അഭി എന്ന് സ്നേഹത്തോടെ വിളിക്കും, ഇതിലെന്താ ഇത്ര പറയാൻ എല്ലായിടത്തും ഇങ്ങനെ തന്നെയാണല്ലോ, ഈ പേര് ചുരുക്കി അഭി എന്നാണല്ലോ എല്ലാരും വിളിക്കാ അതല്ലെ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എനിക്ക് മറ്റൊരു പേരു കൂടി ഉണ്ട് ” മാലാഖ ” , ദേ നിങ്ങളാരും ആ പേരു വിളിച്ചു പോകരുത്, അതിനുള്ള ആൾ വേറെ ഉണ്ട്, അതവനിട്ട പേരാ …… അവനു മാത്രമായി വിളിക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *