ഇണക്കുരുവികൾ 17 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 17

ENAKKURUVIKAL PART 17 | AUTHOR : PRANAYA RAJA

PREVIOUS CHAPTER [https://kambimaman.com/tag/vedi-raja/]

[https://i.imgur.com/Z2GbrlO.jpg]

അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ
അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം
കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും
അനു തന്നെ തേടിയെത്തിയിരുന്നു.
ചേട്ടായി……
ഉം എന്താടി ……..
നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ
ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ
ഞാൻ കാരണം…. ചേട്ടായി ……
അവൾ കരയാൻ തുടങ്ങിയതും അവളെ മാറോടണച്ചു ഞാൻ അവളെ സമാധാനപ്പെടുത്തി.
എടി. നീ കരയണ്ട ഇതെങ്ങനെ തീർക്കണം എന്നെനിക്കറിയ
സത്യം
ആടി പെണ്ണേ ഇന്നത് തീരും അല്ല ഞാൻ തീർക്കും
എന്നാലെ എനിക്കു മനസമാധാനമായി കിടക്കാൻ പറ്റു
എന്താ ഇവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി
ഞാനെൻ്റെ മൊറപ്പെണ്ണിനെ ഒന്നു സ്നേഹിച്ചതാ എന്തേ
അങ്ങനെ ഇപ്പോ സ്നേഹിക്കണ്ട
അതും പറഞ്ഞ് അനുവിനെ നീക്കി നടുവിൽ അവൾ കയറിയിരുന്നു കുശുമ്പത്തി. പിന്നെ എൻ്റെ
മാറിൽ തല ചായ്ച്ച് അവൾ എന്നോട് ഒട്ടിയിരുന്നു . നിത്യയെ നന്നായി അറിയുന്ന അനു അതൊരു
പുഞ്ചിരിയോടെ നോക്കി കണ്ടു.
അന്ന് കോളേജിലേക്ക് പോകാൻ ഒരുങ്ങിയപ്പോ അമ്മ പറഞ്ഞു. അനുവിൻ്റെ അച്ഛനും അമ്മയും
പിന്നെ എൻ്റെ ചുന്ദരി മോളും ഇന്നു വരുന്നുണ്ടെന്ന്. അന്നത്തെ എൻ്റെ ആക്സിഡൻ്റ്
അവരുമായുള്ള എൻ്റെ മനോഭാവം മാറാൻ ഏറെ കുറേ കാരണമായി എന്നു പറയുന്നതാവും വാസ്തവം.
ഹോസ്പിറ്റൽ ജീവിതം ശരിക്കും ഒരു വലിയ കടമ്പ തന്നെയായിരുന്നു എനിക്ക്, സഹതാപം നിറഞ്ഞ
മിഴികൾ എന്നെ തേടിയെത്തിയിരുന്നു. മറ്റുള്ളവരുടെ സഹതാപം കാണുക എന്നു പറയുന്നത്
തന്നെ ഒരുതരം വെറുപ്പിക്കുന്ന പരിപാടിയാണ്.
കുറേ കാലത്തിനു ശേഷം അഭിയെ അന്നാണ് ഞാൻ കണ്ടത്. അവൾ വളർന്നു ഒരു സുന്ദരി പെണ്ണായി
മാറി. പത്താം ക്ലാസുകാരി, പതിനാറ് വയസ്, ഒരു പെണ്ണിൻ്റെ യyനത്തിൻ്റെ വാതിൽ പടികൾ
തുറക്കുന്ന കാലഘട്ടം, മധുര പതിനാറു വയസ്.

അവളെന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞ നിമിഷം സത്യത്തിൽ ഞാൻ
തകരുകയായിരുന്നു. എല്ലാം എൻ്റെ തെറ്റ് . അഭി അവളെ ഞാൻ മറന്നതെപ്പോയാണ് എന്ന്
എനിക്കിപ്പോഴും ഓർമ്മ വരുന്നില്ല. അവൾ തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല,
നിഷ്കളങ്കമായി അവൾ തന്നെ സ്നേഹിച്ചിരുന്നു. ഒരു ഏടനായി താൻ അവളുടെ മനസിൽ ഇന്നും
ജീവിച്ചിരിക്കുന്നു.

നിത്യ അവൾ ശരിക്കും തളർന്ന നിമിഷങ്ങൾ ആയിരുന്നു അത്. അഭി അവൾ എന്നും നിത്യയ്ക്ക്
ഒരു ശത്രു തന്നെയാണ്. എൻ്റെ അനിയത്തി എന്ന സ്ഥാനത്തിൽ ഒരു പടി മുന്നിൽ എന്നും അഭി
നിന്നിരുന്നു. കാരണം ഞാൻ അവളോടു മാത്രം ഇതുവരെ മുഖം കറുപ്പിച്ചിട്ടില്ല.

അഭിയുടെ സ്നേഹത്തിൻ്റെ തീവ്രതയ്ക്കു മുന്നിൽ ഞാനും കുടി നിന്നവരും കരഞ്ഞു പോയി.
ഹോസ്പിറ്റൽ ആണെന്നോ ചുറ്റും ആളുകൾ ഉണ്ടെന്നോ? ഞങ്ങളുടെ ആൾക്കാർ തന്നെയാണ്. ഒന്നും
നോക്കാതെ അവൾ കരഞ്ഞു കൊണ്ട് എന്നെ ഉമ്മകൾ കൊണ്ടു മുടി.

അവളുടെ ഓരോ ചുംബനവും നിതിക്ക് കനൽ മഴയാകുന്നത് അവളുടെ മുഖത്ത് വ്യക്തമായിരുന്നു.
പിന്നെ പരിഭവങ്ങളുടെ ഏറ്റുപറച്ചിലിൻ്റെ ഒക്കെ നിമിഷങ്ങൾ.

അവർ വരുന്നത് അറിഞ്ഞതും കേളേജിനു ലീവ് പ്രക്യാപിച്ചു നിത്യ തുള്ളിച്ചാടി. എന്നാൽ
അനു അവൾ കൂടുതൽ ദുഖിതയായി കാണപ്പെട്ടു.

രാവിലെ എൻ്റെ വാക്കുകൾ പകർന്ന ആശ്വാസം , ഇന്നാ പ്രശ്നം തീരുമെന്നവൾ കരുതി, എന്നാൽ
എല്ലാം തലകീഴായി. കുറ്റബോധത്തിൻ്റെ തീചൂളയിൽ അവൾ വെന്തുരുകുകയാണ്.

അന്ന് ഹോസ്പിറ്റലിൽ വെച്ച് ഏട്ടൻ തന്നെ ചുംബിച്ചത് കണ്ടപ്പോ പോലും നിത്യയിൽ പരിഭവം
കണ്ടില്ല, അന്നവൾ തന്നെയും ഏട്ടൻ്റെ മാറിൽ തല ചായ്ക്കാൻ കുട്ടു വിളിച്ചു. അതു
കൊണ്ടാണ് താനും ഇങ്ങനെ ഒരു തമാശ കാണിക്കാൻ ഒരുങ്ങിയത്. പക്ഷെ അതിന്നു തനിക്കു തന്നെ
വിനയായി.

ഏട്ടൻ്റെ മുഖത്ത് പഴയ ആ സന്തോഷമില്ല , എല്ലാത്തിനും കാരണം താൻ തന്നെ. പ്രണയമാകുന്ന
ഗോര വനത്തിൽ പ്രണയത്തിൻ്റെ കിളികളായി അവർ പാറിപ്പറക്കുകയായിരുന്നു, ഒരു വേടനായി താൻ
വന്ന് അവരെ പിരിച്ചു. കൂട്ടിൽ കിടക്കുന്ന ആൺക്കിളി പിന്നെ ചിരിച്ചതില്ല. എല്ലാം താൻ
കാരണം.

അമ്മേ…. ഞാനൊന്നു കോളേജിൽ പോയി വരാം

ടാ എന്തിനാ മോൻ കോളേജിൽ പോണത്

അതോ എൻ്റെ ഗേൾ ഫ്രെണ്ടിനെ കാണാൻ അവൾക്കൊരു ഉമ്മ കൊടുത്ത് ഞാനിപ്പോ വരും.

അയ്യടാ ആദ്യം കണ്ണാടി പോയി നോക്ക് കോലം കണ്ടാ മതി.

ടി നാറി ഒരു വീക്ക് വെച്ചു തന്നാലുണ്ടല്ലോ

ഒന്നു പോടാ പോയി തരത്തിൽ കളി,

ടി നിത്യാ കൊറച്ചു കൂടുന്നുണ്ട് നിനക്ക്.

അതും പറഞ്ഞു ഞാൻ അവളുടെ ചെവി പിടിച്ചു തിരിച്ചും.
വിടെ ടാ….. നാറി….. പട്ടി….. ചെറ്റേ…..

അതും പറഞ്ഞവർ എൻ്റെ വയറിൽ നഖം താഴ്ത്തി. പൊന്നു മക്കളെ സ്വർഗം കണ്ടു . ഞാൻ പോലും
അറിയാതെ ആ ചെവി വിട്ട് വയറിൽ പിടിച്ചു പോയി.

നോക്കിയപ്പോ കുറ്റം പറയരുതല്ലോ നാല് വിരൽ നന്നായി ഇറങ്ങിയിട്ടുണ്ട്, പള്ളയിൽ
നിന്നും നല്ല ഇറച്ചി തന്നെ അവൾ മാന്തി കൊണ്ടു പോയി. ദേഷ്യം കൊണ്ട് അവളെ അടിക്കാനായി
നോക്കിയപ്പോ അവൾ എസ്കേപ്പ്, റൂമിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു . എനി ഞാൻ പോകാതെ ആ
വാതിൽ തുറക്കില്ല.

ഞാൻ ബൈക്ക് എടുത്ത് കോളജിലേക്ക് വിട്ടു. അന്ന് ജിൻഷയെ പ്രൊപ്പോസ് ചെയ്ത അവിടെ ഞാൻ
ഇന്ന് മാളുവിനായി കാത്തിരുന്നു.

അവിടെ നിൽക്കുമ്പോ ആദ്യ പ്രണയത്തിൻ്റെ സുഖമുള്ള അനുഭൂതി എന്നെ തേടിയെത്തി.
അതങ്ങനെയാണ് എത്ര കഴിഞ്ഞാലും ആ പ്രണയം ഭൂലോക തോൽവി ആണെങ്കിലും ആദ്യ പ്രണയം അതിൻ്റെ
ഫിൽ ഒന്നു വേറെയാണ്.

ജിൻഷ അവളോടു താൻ ആദ്യമായി , പേടിയോടെ തൻ്റെ പ്രണയം പറഞ്ഞ നിമിഷം മനസിൽ വന്നതും,
അറിയാതെ തന്നെ ആ മരച്ചുവട്ടിൻ്റെ മറുവശത്തേക്കു നോക്കി. മാളു കള്ളി ഒളിച്ചു നിന്ന
ഇടം.

മനസ് ഓർമ്മകളുടെ മേച്ചിൻ പുറങ്ങൾ തേടി അലയുമ്പോൾ ഒരു പ്രണയ ശലഭമായി ഞാൻ തേടിയത്
അവളെയാണ്, കുന്നോളം മധുകണങ്ങൾ എനിക്കായി സ്വരു കൂട്ടിയ ആ പനിനീർ പുഷ്പത്തെ .

“നിൻ ചുണ്ടിലെ മധുകണം നുകരാൻ –
അകലങ്ങൾ താണ്ടി ഞാൻ വന്നു.
ജമന്തിപ്പുവെനോടു പരിഭവം ചൊല്ലി,
തെച്ചിപ്പു എനിക്കായി കണ്ണിറുക്കി,
പാരിജാത പുഷ്പവും മിഴി തുറന്നു.

പനിനീർ പുഷ്പമേ- നീയറിഞ്ഞിരുന്നോ
നിന്നെ ഞാൻ പ്രണയിച്ച കാര്യം
അതികാലെ ഉണരും ഞാൻ –
നിന്നരികിൽ വന്നിരുന്നു

നി വിടരും നിമിഷവും കാത്ത്
ദിനങ്ങൾ കൊഴിഞ്ഞത്
നിൻ ചെഞ്ചുണ്ടിലെ മധുപാത്രം
നുകരാൻ ഞാൻ കൊതിച്ചത് ”

അകലങ്ങളിൽ തെളിഞ്ഞൊരു ജോതി, പതിയെ തനിക്കരികിൽ മന്ദം മന്ദം നടന്നു വരുന്നത്, അവൻ
കണ്ടിരുന്നു. മാളു അവൾ തനിക്കരികിലേക്ക് നടന്നു വരികയാണ്.

പിണങ്ങി കിടക്കുന്ന കാമുകി, അവളുടെ കപട ദേഷ്യവും മുഖത്തണിഞ്ഞു വരുന്നത് കാണാൻ ഒരു
പ്രത്യേക ഫീലാണ്. അവളുടെ കണ്ണുകൾ നമ്മോടു പറയും എല്ലാം അഭിനയമാണെന്ന്, ആ
ചുണ്ടുകളിലെ നറു പുഞ്ചിരി നാം കാണും എങ്കിലും അവളത് മറയ്ക്കാൻ ശ്രമിക്കുമ്പോ ആ
നിമിഷം അവൾ കൂടുതൽ സുന്ദരിയാവും.

ആ മിഴികൾക്കു മുന്നിൽ താൻ തെളിഞ്ഞതും അവളുടെ കാലുകളുടെ ചലന വേഗത കൂടി, തൻ്റെ
അരികിലെത്താൻ അവളിലെ തിടുക്കം അവനെ അത്ഭുതപ്പെടുത്തി. എല്ലാം ക്ഷണനേരം കൊണ്ടവൾ
തച്ചുടച്ചു.

തന്നെ താണ്ടി അവൾ നടന്നകലാൻ ശ്രമിച്ചതും ആ കൈകളിൽ അവൻ പിടിച്ചു.

എട്ടാ വിടാനാ പറഞ്ഞത് ഞാൻ ഒച്ചയിടുവേ…..

എന്നാ നി ഒച്ചയിട് എന്നിട്ടേ ഞാൻ വിടു.

അവൾ എൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചപ്പോ ഞാൻ തകർന്നു പോവുകയായിരുന്നു. ഇത്രമാത്രം
അവൾ തന്നെ വെറുക്കുന്നുണ്ടോ, അതിനു മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത്.

അവളാ കൈ വിടുവിച്ച് എന്നെ ഒരു നോട്ടം നോക്കി, ആ നിമിഷം എന്നില്ലണർന്ന ദേഷ്യം,
സങ്കടം എല്ലാം അതിൻ്റെ സീമകൾ ബന്ധിച്ചിരുന്നു.

അന്ന് ആദ്യമായി അവളെ ഞാൻ തല്ലി. ആ കവിളുകൾ എൻ്റെ കൈ ചൂടറിഞ്ഞു. ആ വിരൽ പാടുകൾ
വ്യക്തമായി കാണാൻ കഴിയും.

മാളു അവൾ ഒരു ഒച്ച പോലും ഉണ്ടാക്കാതിരുന്നത് എന്നിൽ കൂടുതൽ വിഷമം കുത്തി
നിറയ്ക്കുകയായിരുന്നു. അവളുടെ കണ്ണിൽ നിന്നും ജലധാര ഒഴുകി, ആ മിഴികൾ എന്നെ തന്നെ
നോക്കി നിന്നു.

കൈകൾക്കു പറ്റിയ ഒരു തെറ്റ്, മനസു ചഞ്ചലമായ ഏതൊ ഒരു നിമിഷത്തിൽ വിവേകത്തെ ദേഷ്യം
മറികടന്നത് താൻ അറിഞ്ഞില്ല. ഏതു മിഴികളാണോ ഈറനണിയരുത് എന്ന് താൻ കൂടുതൽ ആഗ്രഹിച്ചത്
ആ മിഴികൾ താൻ തന്നെ നനയിപ്പിച്ചു.

ഹൃദയത്തിൽ ആളി കത്തിയ കനലിൻ്റെ ചൂട് ഞാൻ മാത്രം അറിഞ്ഞു. അവളിൽ നിന്നും ഒരു
വാക്കുകൾ പോലും തന്നെ തേടിയെത്തിയില്ല. ഒരു തെറ്റു മറയ്ക്കാൻ മറ്റൊരു തെറ്റ്
ചെയ്തതുപോലെ സ്വയം തകർന്ന അവസ്ഥ.

പാവം മാളു അവളുടെ ജീവിതത്തിൽ അവൾ ചെയ്ത തെറ്റ് തന്നെ പ്രണയിച്ചതാണ് അതിനുള്ള ശിക്ഷ
താൻ തന്നെ കൊടുത്തു. എനി അവൾ തന്നെ വെറുക്കും, ഒരിക്കലും തന്നോടു മിണ്ടില്ല, തന്നെ
കാണുന്നത് തന്നെ വെറുപ്പായിരിക്കും.

തൻ്റെ ചിന്തകൾ ശരിയെന്ന് തെളിയിച്ചു കൊണ്ട് മാളു തിരിഞ്ഞു നടന്നു. ഒരു വാക്ക്
പറഞ്ഞിട്ടു പോയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. ആ കാലിലെ ചെരുപ്പിൻ്റെ ഒരു
സ്പർശനത്തിനായി മനസ് വെമ്പി. അത്രമാത്രം കുറ്റബോധം എന്നിൽ ഉടലെടുത്തിരുന്നു.

മാളൂ…..

അവൻ വിളിച്ചെങ്കിലും അവൾ അത് കേൾക്കത്ത പോലെ നടന്നകന്നു.

ഹൃദയത്തെ കീറി മുറിക്കാൻ പെണ്ണിനറിയുന്ന പോലെ മറ്റാർക്കും അറിയില്ല, പ്രണയം പകർന്ന്
ഹൃദയത്തെ സന്തോഷത്തിൽ ആറാടിച്ച് ഒടുക്കം വിരഹമെന്ന കത്തി കൊണ്ട് കീറി മുറിക്കാൻ
അവൾക്കേ കഴിയു.

മാളൂ ഇപ്പോ നീ സംസാരിക്കാതെ പോയാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും നീയെന്നെ കാണില്ല.

നടന്നകന്ന കാലുകൾ നിശ്ചലമായ നിമിഷം, അവനിൽ പ്രതീക്ഷയുടെ തീനാളം എരിയാൻ വെമ്പി
നിന്നു. അവൾ തനിക്കരികിലേക്ക് ഓടി വരികയാണ്. അവൾ തന്നെ വാരിപ്പുണരുന്ന നിമിഷവും
കാത്ത് ആ മിഴികൾ പുൽകി അവൻ കാത്തിരുന്നു.

കരണത്തടിച്ചാണ് അവൾ അവന് മറുപടി കൊടുത്തത്, പിന്നെ അവൻ്റെ ഷർട്ടിൽ പിടിച്ചു
കുലുക്കി, നിറക്കണ്ണുകളോടെ അവൾ പറഞ്ഞു.

എന്താടാ നീ പറഞ്ഞത്, എന്താ പറഞ്ഞത്

അവളുടെ ആ ഭാവം അതിൻ്റെ തീക്ഷണത വ്യക്തമാക്കുക അസാധ്യം . ഒരു പ്രാന്തിയുടെ മെയ്യ്
വയക്കം അവളിൽ വന്നു ചേർന്നത് അവനെയും ഭയപ്പെടുത്തി.

നീയല്ലെടി എന്നെ വെറുത്തത്

ആര് ഞാനോ ഞാനോ, ഞാൻ വെറുത്തിനേ നിൻ്റെ കൺമുന്നിൽ വരുമോ, മിണ്ടിയില്ലെങ്കിലും നിന്നെ
കാണാതിരിക്കാൻ എനിക്കാമോ, നിനക്കാവോ, നിനക്കു കാണാൻ വേണ്ടിയല്ലേ നിൻ്റെ
മുന്നിക്കൂടെ മുഖം വീർപ്പിച്ചു ഞാൻ നടന്നത്.

മാളു നീ മാറിപ്പോയി മാളു

ഞാനോ … മാറിയത് നീയാ അതാ എനിക്കു താങ്ങാൻ കഴിയാഞ്ഞത്.

ഞാനൊ, എടി അന്ന്… എന്താ നടന്നത് എന്നറിയോ

എട്ടാ മതി , നിർത്ത് അന്ന് അനുവല്ല ചേട്ടൻ്റെ അമ്മ വന്നാൽ പോലും അന്ന് അവിടെ
നടന്നത് അങ്ങനെ നടക്കും എന്നെനിക്കറിയാം.

നീയെന്താടി പറയുന്നത്

സത്യമല്ലേ…. സ്വപനത്തിൽ എന്നെയല്ലെ ചുംബിച്ചത് വിളിക്കാൽ അനു വന്നു. അതിനാൽ അവൾക്ക്
കിട്ടി, അമ്മ വന്നിരുന്നെങ്കിലോ……

അവൾ പറഞ്ഞ വാക്കുകൾ സത്യമായിരുന്നു. അമ്മ വന്നിരുന്നെങ്കിൽ ശ്ശെ ,,, ഓർക്കാൻ തന്നെ
വയ്യ. ഇവക്കെല്ലാം അറിയാം പിന്നെന്തിനാ ഇവൾ പിണങ്ങിയത്, ആ സമസ്യയുടെ ഉത്തരമാണ്
തനിക്കു വേണ്ടത്.

ഇതൊക്കെ അറിഞ്ഞിട്ടും നീയെന്തിനാടി പിന്നെ മുഖം വീർപ്പിച്ചു നടന്നത്.

അതു ചേട്ടന് മനസിലായില്ല അല്ലേ, അതാ പറഞ്ഞത് ചേട്ടൻ മാറിപ്പോയി.

ഞാനെന്തു മാറിയെന്നാ നീ ഈ പറയുന്നത്

തന്ന വാക്കുകൾ ചേട്ടൻ തെറ്റിച്ചു, അതിന് ഞാൻ പരിഭവിച്ചതാണോ ഇപ്പോ കുഴപ്പം.

വാക്ക് തെറ്റിച്ചെന്നോ ഞാനോ

അതെ, ചേട്ടൻ തന്നെ

നീയൊന്നു തെളിച്ചു പറയോ

ഉം…. രാവിലെ തന്നെ അനു എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനും അവളെ കളിയാക്കി, പിന്നെ
ഞാൻ കാത്തിരുന്നു ഒരു കോൾ വരാനായി,

ആരുടെ…..

സത്യത്തിൽ എൻ്റെ ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ പക്ഷെ അവളുടെ മറുപടി എന്നെ
ഞെട്ടിച്ചു.

എന്താ ഏട്ടാ ഇപ്പോ എന്നെ സംശയിക്കാനും തുടങ്ങിയോ

മാളു, ഞാനതല്ല ഉദ്ദേശിച്ചത്.

എനിക്കു മനസിലാവും, ചേട്ടൻ്റെ കോളിനാ ഞാൻ കാത്തിരുന്നത്

എൻ്റെ കോളിനോ എന്തിന്

രാവിലെ നടന്നത് എന്നോടു ചേട്ടൻ വിളിച്ചു പറയും എന്നു ഞാൻ കരുതി.

അത് മാളു എടി ഞാൻ

വൈകുന്നേരം 4.30 വരെ ഞാൻ കാത്തിരുന്നു. ആ ഒരു കോളിനായി, നമുക്കിടയിൽ ഒന്നും
മറക്കാനില്ല എന്നു പറഞ്ഞ ഏട്ടൻ, ആ കാര്യം എന്നിൽ നിന്നും ഒളിച്ചപ്പോ എനിക്കത്
താങ്ങാനായില്ല . അത് എൻ്റെ തെറ്റാ….

മാളു , നിന്നിൽ നിന്നും മറച്ചതല്ല, ഞാൻ വിളിക്കുമായിരുന്നു രാത്രിയിൽ, നീയും ഞാനും
പുറത്തു പോകാത്ത ഞായറുകൾ എൻ്റെ പട , എൻ്റെ വീട്ടിലാണെന്ന കാര്യം നിനക്കറിയില്ലെ.
അവരുള്ളപ്പോ നിന്നോടെങ്ങനാ ഇതു ഞാൻ പറയാ

അവൾ എൻ്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ പ്രതികരണത്തിനായി ഞാനും

ഏട്ടാ ഞാൻ ക്ലാസിൽ പോകട്ടെ നേരം വൈകി.

‘ശരിയെന്നു തലയാട്ടുമ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു. അവൾ കോളേജിലേക്ക്
നടന്നകലുമ്പോ എന്നിൽ നിന്നകലുന്നതായി എനിക്കു തോന്നി. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും
അവൾ വിശ്വസിച്ചില്ല.

ഈ സമയം രണ്ടു മിഴികൾ ഞങ്ങളെ നോക്കിയത് മാത്രം ആരും അറിഞ്ഞില്ല.

ബൈക്കെടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോ മനസ് വിങ്ങുകയായിരുന്നു. ഒന്നും
തനിക്കറിയില്ല, ഒന്നിനും ഒരു വ്യക്തതയില്ല. എല്ലാം തനിക്കു നഷ്ടമായി.

നഷ്ടബോധവും പേറി ഞാൻ വീടിൻ്റെ പടി കടന്നപ്പോ അതിഥികൾ വന്ന കാര്യം പോലും മറന്നു.
റൂമിൽ നേരെ കയറി കട്ടിലിൽ കിടന്നതും ഞാൻ തളർന്നിരുന്നു.

പ്രണയം വാക്കാൽ വർണ്ണിക്കാൻ കഴിയാത്ത അനുഭൂതി, ഒരേ സമയം സന്തോഷത്തിൻ്റെയും
ദുഖത്തിൻ്റെയും മുഖമുള്ളവൾ, അടുത്തറിഞ്ഞവർക്ക് മാത്രം അവളിലെ മായ അറിയാം.

പ്രണയവും ഒരു കുഞ്ഞിൻ്റെ ജനനവും ഒരു പോലെയാണ്. ആ സമയം അതിൽപ്പരം ഒരു സന്തോഷം പകരാൽ
മറ്റൊന്നിനുമാകില്ല. വിരഹവും മരണവും ഒരു പോലെ ആണെന്നു പറയാനും കഴിയില്ല. രണ്ടും
കണ്ണുനീരാണ് പകരുക, പക്ഷെ മരണം അത് കാലം മായിച്ചു കളയും, വിരഹം അതു മായില്ല. മരണം
എല്ലാത്തിൽ നിന്നും മുക്തി പ്രധാനം ചെയ്യുമ്പോ, വിരഹം അതിൻ്റെ തടവറയിൽ
ബസിച്ചിടുന്നു .

ഈ സമയം അഭി മുറിയിൽ കയറി വന്നത്. അവൾ ഓടി കട്ടിലിൽ കയറി എന്നെ കെട്ടിപ്പിടിച്ചതും
ഞാൻ പൊട്ടിത്തെറിച്ചു പോയി.

ഒന്നു വെറുപ്പിക്കാതെ പോകുമോ ശല്യം

ഒരു തേങ്ങലോടെ അഭി എന്നിൽ നിന്നകന്നതും അവൾ താഴേക്ക് ഓടി പോവുകയും ചെയ്തു.

ആ തേങ്ങലാണ് എന്നെ ഉണർത്തിയത്, അഭി അവളോട് താൻ ആദ്യമായി ദേഷ്യപ്പെട്ടു, ഞാൻ
ഞാനല്ലാതാവുന്ന നിമിഷങ്ങൾ മാളു അവൾ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആണെന്നു ഞാൻ
തിരിച്ചറിയുന്നു.

മാളു തന്ന വേദനയോടൊപ്പം മറ്റൊരു വേദനയും എന്നെ തേടിയെത്തി. ചിലപ്പോ എനി വേദനകൾ
ഏറ്റുവാങ്ങാനായിരിക്കും എൻ്റെ ജീവിതം.

സത്യത്തിൽ ഞാൻ കൂടുതൽ കൂടുതൽ തളരുകയാണ്, ഇന്ന് മാളുവിനെ കരയിപ്പിച്ചു ഇപ്പോ ദാ
അഭിയും. ശരിക്കും ഭ്രാന്തു പിടിക്കുന്ന പോലെ. തല തല്ലി പൊളിക്കാൻ തോന്നുന്നു. താൻ
നന്നായി വിയർക്കുന്നുമുണ്ട്.

ഈ സമയം വാതിൽക്കൽ അനു വന്നിരുന്നു.

എന്തായി ചേട്ടാ…..

തീർന്നെടി, ഫുൾ സോൾവ്

എന്നെ സമാധാനിപ്പിക്കാൻ ആരും കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട

അതിനാരാ കള്ളം പറഞ്ഞത്.

ഏട്ടാ ഞാൻ പൊട്ടിയൊന്നുമല്ല . അഭിയെ ഏട്ടൻ ആദ്യമായി ഇന്നു ചീത്ത പറഞ്ഞു. അവൾ കരഞ്ഞു
കൊണ്ടത് പറഞ്ഞപ്പോ തന്നെ എനിക്കു മനസിലായി അതാ ഞാൻ വന്നത്.

എടി അത് നീ കരുതുന്ന പോലെ ഒന്നുമല്ല

എന്തിനാ ഏട്ടാ പൊട്ടൻ കളിക്കുന്നത് , ആ മുഖം പറയുന്നുണ്ടെല്ലാം

ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ ഞാൻ പൊട്ടിക്കരഞ്ഞു പോയി. അനു അവൾ എന്നെ
ആശ്വസിപ്പിക്കാനെന്നോണം എനികരിക്കൽ വന്നിരുന്നു. അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.

ആ സമയം കേറി വന്ന നിത്യ അതു കണ്ടതും ഉറക്കെ വിളിച്ചു കൂവി.

അമ്മേ…. ഓടിവായോ…. അപ്പേട്ടൻ കരയണത് കാണണേ….. ഓടി… വായോ…..

അതൊക്കെ കേട്ടെങ്കിലും അണപൊട്ടിയ ദുഖം അടക്കുവാൻ സാധിച്ചില്ല, എല്ലാവരും മുറിയിൽ
വന്നപ്പോഴും അനുവിനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.

അഭിയെ വഴക്കു പറഞ്ഞതിന് കരയുന്ന സ്നേഹനിധിയായ എട്ടനായി ഞാൻ മറ്റുള്ളവരുടെ കണ്ണിൽ,
എന്നാൽ അതും ഒരു കാരണമാണ് , അതിലുപരി മാളുവായിരുന്നു ആ സത്യം എനിക്കും അനുവിനും
മാത്രം അറിയാം

കരയല്ലെ ഏട്ടാ……

അഭി ചിണുങ്ങിക്കൊണ്ട് എൻ്റെ അരികിലെത്തി. എൻ്റെ കരച്ചിൽ അടങ്ങാതെ വന്നപ്പോ എന്നെ
കെട്ടിപ്പിടിച്ച് അവളും കരഞ്ഞു. ഒടുക്കം ആ കണ്ണീരിനു മുന്നിൽ ഞാനും മുട്ടുമടക്കി.

അവളുടെ കുശുമ്പുകളിൽ കൂട്ടുകൂടി, നിത്യ എല്ലാം നോക്കി നിന്നു. നിത്യ എന്നോടായി
പറഞ്ഞു.

എന്താ ചേല് നേരത്തെ കരയുന്നത് കാണാൻ

ഒന്നു പോടി

ടാ.. ടാ… പ്ലീസ് ഒന്നൂടി കയെടാ…..

എന്താ നിത്യേച്ചി ഏട്ടൻ പാവല്ലേ

ഒന്നു പോടി വായാടി

നിത്യാ നിനക്കു കൂടുന്നുണ്ട്

അപ്പോ നിനക്കവളെ ചിത്തപ്പറയാം ഞാൻ പറഞ്ഞാ

നീ പറഞ്ഞാ നല്ലത് വാങ്ങിക്കും

ഓ പിന്നെ എന്നാ അതൊന്നു കാണണല്ലോ

ടി നിന്നെ

തല്ലാനായി ഞാൻ കൈ ഓങ്ങിയതും അവൾ ഓടി, പിറകെ ഞാനും എനിക്കു പിറകെ കൊടുക്കേട്ടാ….
എന്നും പറഞ്ഞ് അഭിയും.

തമ്മയുടെ പുറകിൽ നിത്യ രക്ഷ നേടി. പിന്നെ തരാം എന്നും പറഞ്ഞ് ഞാനും അഭിയും അവിടെ
നിന്നും വലിഞ്ഞു.

പിന്നെ എൻ്റെയും അഭിയുടെയും മാത്രമായ നിമിഷങ്ങൾ കഥ പറച്ചിലും കളി തമാശകളും നിറഞ്ഞ
കുറച്ചു നല്ല നിമിഷങ്ങൾ, ഞാൻ ശരിക്കും എല്ലാം ആസ്വദിച്ചു.

ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒന്നു മയങ്ങാൻ എന്നു പറഞ്ഞു മുറിയിൽ പോയി എൻ്റെ കൂടെ
കിടക്കാനുണ്ട് എന്നു പറഞ്ഞ് അഭി തുള്ളി ചാടി വന്നതും നിത്യയുടെ മുഖം കടന്നൽ കുത്തിയ
പോലെ ആയി.

പോടി…..

അതും പറഞ്ഞ് ഞാനും അഭിയും എൻ്റെ മുറിയിൽ പോയി. ഞാൻ കിടന്നതും എന്നെ
കെട്ടിപ്പിടിച്ച് അഭിമോളും കിടന്നു. അവളുടെ തലയിൽ മസാജ് ചെയ്തു കൊടുത്തു
കൊണ്ടിരുന്നു ഞാൻ.

അഭിക്കു മാത്രം ഞാൻ എന്നും കൊടുക്കാറുള്ള ആ സ്പെഷൽ സ്നേഹസ്പർനം ഇന്നും നൽകി.

വെറുതേ ഫോൺ എടുത്തു നോക്കിയപ്പോ ഞാൻ ഞെട്ടി, മാളുവിൻ്റെ കുറേ മിസ്സ് കോൾ, പിന്നെ
കുറച്ചു മെസേജ്.

(തുടരും)

Leave a Reply