തിരുവിതാംകൂർ കോളനി 1 [ഭീം]

Posted by

അറിയാതെ,നീണ്ട് വളർന്ന ധാടിയിലൂടെ ഒലിച്ചിറങ്ങുന്ന ഞാളുവയും സെല്ലും കൊണ്ട് തന്നെ ഒരു ഭ്രാന്തനെ പോലെ നാട് മുഴുവനും നടക്കും. പാടത്തു നിന്നും വന്നാൽ രാജവല്ലിക്ക് ഭർത്താവിനെ തേടി പോകുന്നത് സ്ഥിരം ജോലിയായി മാറി.
ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതോടെ രാജുവിന്റെ ചിന്തകൾ മാറിമറിഞ്ഞു.അമ്മയുടെ കഷ്ടപാടുകൾ ആയിരുന്നു അവനെ കൂടുതൽ വേദനിപ്പിച്ചത് .എവിടെയോ രാജകുമാരിയെ പോലെ ജീവിക്കേണ്ട തന്റെ അമ്മയുടെ ദുരിത ജീവിതത്തിൽ കടുത്ത ദുഃഖം തോന്നി അവന്.
മിക്ക വിഷയങ്ങൾക്കും വട്ടപൂജ്യം വാങ്ങുന്ന താൻ പഠിച്ചിട്ടും വലിയ കാര്യമൊന്നും ഇല്ലന്ന് രാജു പലവട്ടം ചിന്തിച്ചു.
”അമ്മേ…ഞാൻ പഠിത്തം നിർത്തുന്നു.”
”ന്റമോനിപ്പം ന്താ … ങ്ങനെ തോന്നാൻ…?”
”ഞാൻ ജോലിക്ക് പോകാൻ പോണു..”
വളരെ വേദനയോടെയാണ് രാജ്യവല്ലി അതു കേട്ടത്.
”ഞാൻ പഠിച്ചിട്ടും വല്യ കാര്യമൊന്നും ഇല്ലമ്മേ … അമ്മ കഷ്ടപെടണത്കാണുമ്പോൾ എനിക്ക്.. നിക്ക്… സഹിക്കാൻ പറ്റണില്ലമ്മേ …”
അവൻ കരയുകയായിരുന്നു.അമ്മ അവനെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു.കുഞ്ഞിലെ ജോലിക്ക് ഇറങ്ങണ്ടന്ന് പലയാവർത്തി പറഞ്ഞെങ്കിലും രാജു കേട്ടില്ല.
രാവിലെ കട്ടൻ ചായയുമായി അമ്മചെന്നപ്പോൾ അവൻ പായിൽ ഉണ്ടായിരുന്നില്ല.
എന്ത് ജോലിയായാലും വേണ്ടില്ല ചെയ്യാൻ ഒരുക്കമാണ് എന്ന് തീരുമാനിച്ച് തുനിഞ്ഞിറങ്ങിയപ്പോൾ കിട്ടിയത് മേസതിരി ഹെൽപ്പർ ജോലിയായിരുന്നു. സന്ധ്യക്ക് വീട്ടിൽ വന്നപ്പോൾ അവന്റെ കയ്യിലും ഒരു പൊതി ഉണ്ടായിരുന്നു. ബേക്കറി പലഹാരങ്ങൾ. തന്റെ അനുജന്റെ കയ്യിൽ കൊടുത്തപ്പോൾ ആ കണ്ണിന്റെ തിളക്കം കണ്ടവർ സന്തോഷിച്ചു.രഘുരാമൻ ജേഷ്ഠനെ കെട്ടിപിടിച്ചുമ്മകൊടുത്തു. എന്നാലും അവന്റെ ഉള്ളിലും അറിയപ്പെടാത്തൊരു വേദന നിഴലിച്ചു.
രാജവല്ലി ഏറെ വഴക്ക് പറഞ്ഞെങ്കിലും അവൻ മൈന്റ് ചെയ്തില്ല. അച്ഛനും തിരിയാത്ത ശബ്ദത്തിൽ എന്തോ പറയുന്നു. വഴക്കാണെന്ന് രാജു ഊഹിച്ചു.
ഉള്ളിൽ സ്വരുക്കുകൂട്ടിയ സ്വപ്നം നഷ്ടപെടുമ്പോൾ ചില സാഹചര്യത്തിൽ ഭ്രാന്തനായാലും പ്രകടിപ്പിക്കും. അത് ശരീരനിർമ്മിതിയുടെ പ്രത്യേകതയാണ്.
”അമ്മേ… കെടന്നൊച്ചയുണ്ടാക്കില്ലെ… ഞാൻ ഇനി സ്കൂളിലേക്കില്ല.രഘു പഠിക്കട്ടെ… അവൻ എല്ലാ ക്ലാസ്സിലും ഒന്നാമനാമ്മെ … എന്റെ മോനെ ഏട്ടൻ പഠിപ്പിക്കും. അവന്റെ ആഗ്രഹത്തിനൊത്ത്.”
രഘുവിനെ ചേർത്ത് പിടിച്ചു കൊണ്ടാണ് രാജു പറഞ്ഞത്.
അച്ഛന്റെ ചികിൽസ രഘുവിന്റെ പഠിത്തം വീട്ടുചിലവുകൾ പലിശക്കാരന്റെ കടം… എലാം കുടി താൻ മാത്രം കൂട്ടിയാൽ കൂടില്ലാന്ന് രാജവല്ലി ചിന്തിച്ചു. വേനൽ തുടങ്ങി കഴിഞ്ഞു പാടത്ത് പണിയും കുറഞ്ഞു വരുന്നു… അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ…
————————————
രഘുരാമൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീടിന്റെ അവസ്ഥ എന്താണെന്ന് പൂർണമായി അവനറിയാം. അല്ലലില്ലാതെ ആ കൊച്ചു കുടുംബം മുന്നോട്ട് പോയി.
ഒരു നാൾ രഘു സ്കൂകൂളിന്റെ മതിൽ ചാരി കൂട്ടുകാരുമായി സൊറ പറഞ്ഞ് റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ദൂരെന്നും അച്ഛൻ വരുന്നത് അവൻ കണ്ടു. മുഷിഞ്ഞ വേഷം തന്നെയാണ്.ഞാളു വ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മുണ്ടിന്തല നിലത്തിഴയുന്നു.തുറന്നു കിടക്കുന്ന ഷർട്ട്. ഗേറ്റിൽ വന്ന്

Leave a Reply

Your email address will not be published. Required fields are marked *