💥ഒരു കുത്ത് കഥ 2💥 [അജിത് കൃഷ്ണ]

Posted by

ഒരു കുത്ത് കഥ 2

Oru Kuthu Kadha Part 2 | Author : Ajith Krishna | Previous Part

 

പിറ്റേന്ന് കാലത്ത് ക്ഷേത്രത്തിലെ റെക്കോർഡ് കേട്ട് ആണ് അനു കണ്ണു തുറന്നത്. അത് അവൾക്കു വളരെ ഇഷ്ടം ആണ്. “കൗസല്യ സുപ്രഭ രാമ പൂജ 🎼”ആഹഹ കേൾക്കാൻ തന്നെ എന്നാ രസം അല്ലെ. അപ്പോളും ചേട്ടന്റെ കൈ അനുവിന്റെ വയറിൽ ചുറ്റി പിണഞ്ഞു കിടക്കുക ആയിരുന്നു. അവൾ മെല്ലെ കൈയുടെ മുകളിൽ പിടിച്ചു പയ്യെ പൊക്കി മാറ്റി. കട്ടിലിൽ നിന്ന് നിവർന്നു . അപ്പോൾ തന്നെ റാം ഒന്ന് തിരിഞ്ഞു കിടന്നു. ആൾ നല്ല ഉറക്കത്തിൽ ആണ്. അനു ബെഡിൽ ഇരുന്നുകൊണ്ട് തന്നെ തല മുടി ഒന്ന് ഒതുക്കി തലയുടെ പിന്നിൽ കെട്ടി കുത്തി വെച്ചു. അവൾ പയ്യെ എഴുന്നേറ്റു അടുക്കളയിൽ പോയി. ചായ ഇടാൻ വെള്ളം വെക്കുമ്പോളും എല്ലാം അവൾക്കു മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ഇവിടെ നിന്ന് പോകുമല്ലോ പിന്നെ മറ്റൊരു ലോകം ഇവരെ ഒക്കെ അടുത്ത് കാണാൻ സാധിക്കില്ലല്ലോ. പെട്ടന്ന് അമ്മ സൗദാമിനി അങ്ങോട്ട്‌ കയറി വന്നു.സൗദാമിനി :എന്താ മോളെ, നീ എന്താ ആലോചിച്ചു നിൽക്കുന്നത്.

അനു :അത്,, പെട്ടന്ന് വീട് വിട്ട് നാട് വിട്ടൊക്കെ പോകുമ്പോൾ എന്തോ ഒരു വല്ലായ്മ മനസ്സിൽ.

സൗദാമിനി :അത് നമ്മൾ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ മോളെ ഇന്ന് അല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിൽ ആണ് അവളുടെ ജീവിതം.

അനു :ഉം.. അച്ഛൻ ഉണർന്നില്ലേ.

സൗദാമിനി :ഉം.. ഉണർന്നു കവലയിലേക്ക് പോയി.

അനു :മാളു (മാളവിക) എവിടെ?

സൗദാമിനി :ആ നല്ല കാര്യായി, അതിപ്പോഴും പോത്ത് പോലെ കിടന്ന് ഉറങ്ങുവാകും നിനക്ക് അറിയാല്ലോ എത്ര തവണ വിളിച്ചാൽ ആകും അവൾ ഒന്ന് തല പൊക്കുക എന്നത്. നിന്നെ പോലെ കെട്ടിച്ചു വിടണ്ട പെണ്ണാ ഇപ്പോളും അടുക്കള കണ്ടിട്ടില്ല.

അനു ഒന്ന് പുഞ്ചിരിച്ചു. അപ്പോളേക്കും ചായ വെള്ളം തിളച്ചു. അവൾ വേഗം തന്നെ ചായ റെഡി ആക്കി കപ്പിൽ ഒഴിച്ചു റൂമിലേക്കു പോയി. യാത്രയ്ക്ക് ഉള്ള ഒരുക്കത്തിൽ ആയതിനാൽ പെട്ടി എല്ലാം റെഡി ആയിരുന്നു. സമയം 10:00 മണി കഴിഞ്ഞപ്പോളേക്കും റാമിന്റെ അമ്മയും ബന്ധുക്കളും എത്തി. ഡയറക്റ്റ് എയർപോർട്ടിൽ പോകുക ആയത് കൊണ്ട് ഇനി വീട്ടിലേക്ക് ഒരു യാത്ര വേണ്ടന്ന് കരുതി ആണ് അവർ അങ്ങനെ ചെയ്തത്. സത്യത്തിൽ അനു പോകുമ്പോൾ പുറമെ ചിരിച്ചു അകം കൊണ്ട് കരയുക ആയിരുന്നു അവളുടെ വീട്ടിൽ എല്ലാവരും. മാളവികയും ആയി കുറേ നേരം ആയി അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

റാം :അയ്യോ,, ഇനി ലേറ്റ് അയാൾ ഫ്ലൈറ്റ് മിസ് ആകും.

Leave a Reply

Your email address will not be published. Required fields are marked *