സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍[കുട്ടൻസ്]

Posted by

സൂര്യദേവൻ്റെ ഹരിക്കുട്ടൻ

Sooryadevante Harikuttan | Author : Kuttans

 

ഇന്ന്‍ സ്റ്റോക്ക്‌ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവനു തോന്നിയിരുന്നു, ഇന്നും കഴിഞ്ഞ തവണ പോലെ മിക്കവാറും അവസാന ബസ്‌ തന്നെ കൂടാതെ തന്നെ കടന്നുപോകുമെന്നു. ബസ്‌ അല്ലല്ലോ മുഖ്യം, നാളെ മുതലാളി സ്റ്റോക്ക്‌ രജിസ്ടര്‍ നോക്കുമ്പോള്‍ എല്ലാം ക്ലിയര്‍ ആക്കി വക്കുക, അതാണല്ലോ എന്റെ ജോലി.. ഏതായാലും ജോലിയില്‍ വള്ളം ചേര്‍ക്കേണ്ട, അവന്‍ സ്വന്തം തൊഴിലില്‍ തന്നെ മുഴുകി .
‘എടാ ഹരികുട്ടാ.. നിനക്കു വീട്ടില്‍ പോകേണ്ടെങ്കിലും എനിക്കു പോകണം, വീട്ടി പെണ്ണും പെടക്കോഴിയും ഒക്കെ ഉള്ളതാ..’ രവിയേട്ടന്റെ വാക്കുകള്‍ അവനെ വീണ്ടും ഉണര്‍ത്തി..
‘ഏട്ടാ .. ഒരു അഞ്ചു മിനിറ്റ്..  ഇത് ഇപ്പോള്‍ തീരും..’
‘എന്തെങ്കിലും ആകട്ടെ.. പിന്നെ, ഞാന്‍ എങ്ങനെയും എന്റെ പുരേ ചെല്ലും, പക്ഷെ നീ, ആ ബസ്‌ പോയാല്‍ പിന്നെ നിന്റെ റൂമില്‍ എങ്ങനെ പോകും എന്നാ അന്റെ വിചാരം..’ രവിയേട്ടന്‍ അല്പം പരിഹാസത്തോടെ പറഞ്ഞു.
അവന്‍ വാച്ചിലേക്ക് നോക്കി, സമയം 8.45 .. ലാസ്റ്റ് ബസിന്റെ സമയം…
‘അയ്യോ, എന്റെ ബസ്‌ വന്നുകാണും.. അതു പോയാല്‍ പിന്നെ…’
‘അതുതന്നെ അല്ലെ ഞാന്‍ നിന്നോട് ഇതുവരെ പറഞ്ഞത്..’ രവിയേട്ടന്‍ കൂട്ടി ചേര്‍ത്തു..
കുറച്ചു മുന്‍പ് വരെ ജോലി തീര്‍ക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധ, പക്ഷെ ഇപ്പോള്‍ കേവലം 3 കിലോമീടര്‍ ദൂരം ഉള്ള തന്റെ റൂമിലേക്ക് ഈ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് നടക്കുന്ന ആലോചിച്ചപ്പോള്‍ തന്നെ ഒരു ഞെട്ടല്‍..
മഞ്ചേരി ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തന്നെ പരിചിത മുഖങ്ങള്‍ ഒന്നും കാണാനില്ല, ബസ്‌ പോയി എന്നു വ്യക്തം. എന്നാലും ഒരു പ്രതീക്ഷ, ചിലപ്പോള്‍ ബസ്‌ പോയില്ലെങ്കിലോ.. പ്രതീക്ഷകള്‍ ആണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത് തന്നെ. വിജനമായി തുടങ്ങിയ സ്റ്റാന്‍ഡില്‍ അവന്‍ നിന്നു. ചിലപ്പോള്‍ മറ്റൊരു അവസാന ബസ്‌ വന്നാലോ.. വരില്ലന്നറിയാം, എന്നാലും..
ചുറ്റും നോക്കി.. ഈ ഭാഗത്ത്‌ അങ്ങനെ ആരും ഇല്ല, ഒരു അല്പം നീളം കൂടിയ ഒരാള്‍ മാത്രം കുറച്ചകലെ മാറി നില്‍ക്കുന്നു. മറ്റിടങ്ങളിലേക്ക് പോകാനുള്ള അവസാന ബസിനു തിരക്ക് കൂട്ടുന്ന പലരെയും വെറുതെ നോക്കി അവന്‍ നിന്നു.. ഇവര്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്താകും.. വീട്ടില്‍ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെടവരുടെ അടുത്തേക്ക് എത്താനുള്ള വെമ്പല്‍, എങ്ങനെയും ഈ അവസാന ബസില്‍ കയറി കൂടുക തന്നെ.. മറ്റു ഭാഗത്തേക്കുള്ള ഒന്ന് രണ്ടു ബസുകള്‍ കൂടി കടന്നു പോയി..
ഇനി ഇവിടെ ഇങ്ങനെ നില്‍ക്കുന്നതില്‍ എന്താ അര്‍ഥം..
പുറത്തു തട്ടുകടയില്‍ മാത്രം തിരക്കിനു വലിയ കുറവില്ല. അവസാന വണ്ടി കടന്നുപോയി എന്നു മനസിനെ ഒന്നുകൂടി ഉറപ്പിക്കണം..
‘ചേട്ടാ.. ഈ അരീകൊടെക്ക് ഇനി ബസുണ്ടോ..?’ നാട്ടുകാരന്‍ എന്നു തോന്നിച്ച ഒരാളോട് അവന്‍ ചോദിച്ചു..
‘അതെ ഇപ്പോഴേ പോയി.. ഇനി ഇവിടെ നില്‍ക്കെണ്ടാട്ടാ.. വല്ല ഓട്ടോയിലും കയറി പൊക്കോ..’
അവന്‍ ഒന്നും മിണ്ടാതെ അല്‍പ നേരം കൂടി അവിടെ തന്നെ നിന്നു..

Leave a Reply

Your email address will not be published. Required fields are marked *