ഗോകുല : വരൂ ചേച്ചി നമുക്ക് അകത്തിരുന്ന് സംസാരിക്കാം.
അവർ വീട്ടിനുള്ളിലേക്ക് കയറി അവിടെ ഒരു സെറ്റിൽ ചാരി ഇരുന്നു എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന രേണുക യാണ് സീതയും അമ്മുവും കാണുന്നത് രേണുക അവരെ കണ്ടതോടെ ഒന്ന് ഞെട്ടി എന്നിട്ട് കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു. അവർ അവളോട് ചോദിച്ചു.
സീത : എന്തിനാ മോളേ നീ ഇങ്ങനെ ചെയ്യാൻ പോയത്
രേണുക : അമ്മ…. അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്തു ചെയ്യണം. എനിക്ക് അവനെ കൊല്ലണം.
അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു
സീത : അവനെ കൊന്നിട്ടും നിനക്ക് എന്ത് കിട്ടാനാണ് മരിച്ചവർ പോയി. ഇനി അവനെ കൂടി കൊന്നിട്ട് നീ ജയിലിൽ പോയാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളത്.
ഇതെല്ലാം കേട്ടു ഒരു ഷോക്കേറ്റ് പോലെയായിരുന്നു അമ്മുവിന്റെ നിൽപ്പ്
രേണുക : ഇല്ല എന്റെ അച്ഛനെ കൊന്നവനെ ഞാൻ എന്തായാലും കൊല്ലും അത് ഉറപ്പാണ്.
സീത : എന്നാൽ നീ ഞങ്ങൾക്ക് കുറച്ച് വിഷം വാങ്ങി താ എന്നിട്ട് അവനെ കൊല്ലാൻ പൊക്കോ ഞാൻ നിങ്ങളെ വളർത്തിയത് എന്റെ മക്കൾ എന്റെ കൂടെ ഉണ്ടാവണം എന്ന് കരുതിയാണ് അല്ലാതെ ജയിലിൽ പോയി കിടക്കാൻ അല്ല.
രേണു : അമ്മ പിന്നെ അവൻ സുഖമായി ജീവിച്ചോട്ടെ എന്നാണോ.
സീത : അവനുള്ളത് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട് അത് തീർച്ചയായും കൊടുക്കും അതിന് ഒരു മാറ്റവും ഉണ്ടാവില്ല. എനിക്ക് എന്റെ മക്കളെ വേണം. നിന്ടെ യും അമ്മുവിന്റെ യും ജീവിതം അതു നല്ല നിലയിൽ എത്തണം അതു മാത്രമേ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളൂ.
ഇത്രയും പറഞ്ഞു കഴിഞ്ഞതോടെ അവർ പൊട്ടിക്കരയാൻ തുടങ്ങി. ആ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യാതെ അമ്മു കരഞ്ഞുകൊണ്ട് രേണുകയുടെ അടുത്തേക്ക് ചെന്നു
അമ്മു : ചേച്ചി അമ്മ പറഞ്ഞതാണ് ശരി അവനുള്ള ശിക്ഷ ദൈവം കൊടുത്തോളൂ ഞങ്ങൾക്ക് ചേച്ചി മാത്രമേ ഉള്ളൂ ചേച്ചി അവനെ കൊല്ലാൻ പോകരുത് പറയുന്നത് കേൾക്കൂ ചേച്ചി.
അവൾ രേണുക യേ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി ഇതുകണ്ടു നിന്ന കോകില യുടെ കണ്ണ് നിറഞ്ഞ.
അവസാനം രേണുക സീതയെ കെട്ടിപ്പിടിച്ചു പറഞ്ഞു
രേണുക : ഇല്ല ഞാൻ ഇനി ഇവനെ കൊല്ലാൻ പോകില്ല എനിക്ക് നിങ്ങളാണ് വലുത് . ഇതു ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാണ്.