ജൂലി ആന്റി 1 [Freddy Nicholas]

Posted by

ജൂലി ആന്റി 1

Juli Aunty | Author : Freddy Nicholas

എന്റെ വായന സുഹൃത്തുക്കളെ,

ഒരുപാട് നാൾക്കു ശേഷം വീണ്ടും ഒരു തിരിച്ചു വരവ് ഞാൻ ആഗ്രഹിച്ചതല്ല. നാളുകളായി എഴുതി വച്ച, കഥയെ പാഴാക്കണ്ട എന്ന തോന്നൽ മാത്രമാണ് ഇത് സംപ്രേക്ഷണം ചെയ്യാൻ പ്രേരിപ്പിച്ചത്. ഇത് കഴിഞ്ഞ രണ്ട് എപ്പിസോഡുകളുടെ തുടർച്ചയാണ് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു…

എന്റെ ബ്രൊമാരെയും, ചങ്കുകളെ…. കമന്റ്‌ ഇടാൻ എന്തിനാണാവോ മടി.. മറക്കണ്ട… അഭിപ്രായങ്ങളും….

********************************

എന്റെ കുടുംബ പശ്ചാത്തലമൊന്നും ഞാൻ ഇത് വരെ നിങ്ങളോട് പറഞ്ഞിട്ടില്ല. കാരണം ഒരു പക്ഷെ എന്റെ എഴുത്തിന്റെ ശൈലി അങ്ങനെ ആയതുകൊണ്ട് ആയിരിക്കാം.

എന്റെ മമ്മയുടെ കുടുംബം, അംഗങ്ങൾ, ഗ്രാൻപ, ഗ്രാന്മ,….
പോർച്ചുഗീസ് കുടുംബ പാരമ്പര്യമുള്ളവരാണ്… അങ്ങനെ പൊങ്ങച്ചം പറയുകയാണെന്ന് കരുതരുത്…

പൊതുവെ പണക്കാരും, ഒപ്പം ദാനശീലരും ഒക്കെ ആയിരുന്നു അവർ … സായ്പുമാരുടെ പാരമ്പര്യവും പിൻബലമുള്ള അവർ മൂന്നാറിലും, ഊട്ടിയിലും സ്വന്തമായി ടീ എസ്റ്റേറ്റും ഫാക്ടറിയും ഒക്കെയുള്ള വലിയ ബിസിനെസ്സ്കാരായിരുന്നു.

ഇപ്പോഴും ഉണ്ട്, പക്ഷെ പഴയപോലെ പ്രതാപത്തോടെ ഇല്ലന്നേയുള്ളൂ..

ആ കുടുംബത്തിൽ ഉള്ളവരിൽ ഒട്ടു മിക്കവരും വിദേശത്തു പോയി ഉന്നത വിദ്യാഭ്യാസം പൂർതിയാക്കിയവർ തന്നെ… എന്റെ മമ്മ പോലും…

മമ്മയ്ക്ക് മൂത്തത് മൂന്നാങ്ങളമാരാണ്… ആരും കാണാൻ മോശക്കാരല്ല… അതിന് കാരണവും ഉണ്ട്… പണ്ട് കാലത്ത് തന്നെ പോർച്ചുഗീസ്കാരുടെ,, കുടുംബങ്ങൾ കേരളത്തിലുണ്ട്, അതേ പരമ്പരയിൽ പെട്ടവരാണ് ഞങ്ങൾ… അത് കൊണ്ട് തന്നെ കാണാനും അൽപ്പം സായ്പ്പമാരുടെ ചായയും ഉണ്ട്.

പക്ഷെ അതി സുന്ദരിയായിരുന്നു എന്റെമമ്മ… അവർക്ക് ഒരു അനുജത്തി കൂടി ഉണ്ട്, വിദേശത്ത്, യൂറോപ്യൻ കൺട്രിയിൽ ഭർത്താവിനൊപ്പം സെറ്റിൽ ആയിരുന്നു, ഇപ്പോൾ കുറച്ചു കാലമായി നാട്ടിൽ തന്നെ…

പൊതുവെ ഒരു ലാറ്റിൻ അമേരിക്കൻ ലൂക്കാണ് പുള്ളിക്കാരിക്ക്… സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഒട്ടനവധി ലൈനുകൾ നെഞ്ചിനുള്ളിൽ കൊണ്ട് നടന്ന സുന്ദരിയാണ് അവർ…
അതാണ് ഞാൻ പറഞ്ഞ കഥാപാത്രം മിസ്സിസ് ജൂലിയാന ഗോൺസാൽവസ്.

എനിക്കും അവർക്കും തമ്മിൽ രണ്ടു വയസ്സിന്റെ അന്തരം ഉണ്ടെങ്കിലും, മമ്മയുടെ അനുജത്തി ആവാൻ മാത്രം പാകത്തിന് ഉള്ള പ്രായം അവർക്ക് ഇല്ലായിരുന്നു എന്നത് മറ്റൊരു സത്യം… പ്രായത്തിൽ മൂത്തത് ഞാനാണെങ്കിലും, ആന്റി എന്നല്ലാതെ അവരെ എനിക്ക് വിളിക്കാനൊക്കത്തില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *