സ്വർഗം 1
Swargam | Author : M D V
എന്റെ അച്ഛനും ഒരു കൃഷിക്കാരൻ ആണ്.കൃഷി എന്ന് പറയുമ്പോൾ 30 ഏക്കർ വരുന്ന റബ്ബർ തോട്ടം , പിന്നെ 2 ഏക്കർ വാഴത്തോട്ടം. പിന്നെ പശുക്കളുമുണ്ട്.
ഞങ്ങളുടെ കുടുംബം പാരമ്പര്യം ആയി കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. അച്ഛന്റെ സഹോദരൻ, ബന്ധുക്കൾ അങ്ങനെ എല്ലാർക്കും കൃഷിയാണ്. പാരമ്പര്യം ആയി കിട്ടിയ സ്ഥലം എല്ലാരും അതുപോലെ കാത്തു സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ കുടുംബം മണ്ണിനും പെണ്ണിനും ആണ് ഏറ്റവും കൂടുതൽ മഹത്വം കല്പിച്ചിരുന്നു. പണ്ട് എനിക്ക് കൃഷി എന്നാൽ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു. എന്റെ അച്ഛൻ സുകുമാരൻ നായർ, അദ്ദേഹമാണ് ഞാനും കൃഷിയിലേക്കു തിരിയാനുള്ള കാരണം.
വയസു 55 ആയെങ്കിലും മണ്ണിൽ പണിയെടുക്കുന്ന കർഷകൻ ആയതുകൊണ്ട് ശരീരവും മനസുമാണ് അച്ഛന്.
അമ്മയും അച്ഛനും ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞവരാണ് .
അമ്മക്ക് 18 വയസുള്ളപ്പോൾ അമ്മ എനിക്ക് ജന്മം തന്നു.
ഇപ്പോൾ അമ്മക്ക് 43 വയസ്സായി എങ്കിലും 35 വയസാണെന്നേ കണ്ടാൽ പറയൂ…
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛൻ എനിക്ക് കൃഷിയെ പറ്റിയും അതിന്റെ മഹത്വത്തെ പറ്റിയും എന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഞാൻ ചെവികൊണ്ടില്ല. എനിക്ക് പഠിച്ചു എന്റെ നിലക്ക് ചേരുന്ന ഒരു ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഒറ്റ മോൻ ആയ ഞാൻ അച്ഛന്റെ പാരമ്പര്യം പിന്തുടരണം എന്നു എന്റെ അമ്മ സുമ എന്നെ കുറെ ഉപദേശിച്ചു .
അമ്മ മാത്രമല്ല എന്റെ ആതിരയും അങ്ങനെ തന്നെയാണ് ഉപദേശിച്ചത് അന്ന് . ഇന്നും അവൾ തന്നെയാണ് എന്റെ കാമുകി. ഇപ്പോൾ ഇരട്ടയാറിൽതന്നെ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു.
അതുകൊണ്ട് തന്നെഎന്റെ തീരുമാനങ്ങൾക്ക് ആണ് ഞാൻ വില നൽകിയത്. ഞാൻ പഠിത്തം കഴിഞ്ഞു കോട്ടയത്തെ ഒരു വലിയ സ്ഥാപനത്തിൽ ജോലിക്ക് കേറി. എന്നാൽ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും ആയിരുന്നില്ല ജോലി. ശെരിക്കും പറഞ്ഞാൽ നല്ല ഗ്ലാമർ ഉള്ള അടിമപ്പണി. കിട്ടിയിരുന്നത് വളരെ കുറഞ്ഞ ശമ്പളം. ചെയുന്ന ജോലിയിലെ കഷ്ടപ്പാട് കൂടിവന്നപ്പോൾ ഞാൻ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു. ഒരുത്തന്റെ കിഴിൽ പോയി ജോലി ചെയ്യുന്നതിലും നല്ലത് സ്വന്തം പറമ്പിലെ കൃഷിയാണ് എന്ന്.
അച്ഛൻ ഒരു സാധാരണ കൃഷിക്കാരൻ ആയിരുന്നില്ല. ഇഷ്ടംപോലെ സ്ഥലവും നല്ല സാമ്പത്യവും ഉള്ള കൃഷിക്കാരൻ ആയിരുന്നു. ഒരു ചെറിയ സ്ഥലം പോലും എന്റെ അറിവിൽ അച്ഛൻ വിറ്റിട്ടില്ല. സ്ഥലത്തിന് പൊന്നും വില ആയിരുന്നിട്ടും ഞങ്ങളുടെ കുടുംബത്തിൽ ആരും ഒരു സ്ഥലവും വിറ്റിട്ടില്ല.