ഞാൻ ഫോൺ വെച്ച് നേരെ കണ്ണാടിയുടെ മുന്നിലേക്കാണ് പോയത്….. സ്വന്തം പ്രതിബിംബം കണ്ടു ഞാനൊരു വില്ലനെ പോലെ ചിരിച്ചു…..
യെസ് ദി ഗെയിം ഈസ് എബൌട്ട് ടു സ്റ്റാർട്ട്……….. !!!!!!
*******************************
രാവിലെ പത്തുമണിക്കാണ് കോളേജിന് അപ്പുറത്തെ ജംഗ്ഷനിൽ അമ്മു എത്താൻ പറഞ്ഞത്…….ദൂരെ നിന്നേ അവളെ ഞാൻ കണ്ടു അവളെന്നേയും …… ബൈക്ക് അവളിൽ നിന്നും അകലെയും എന്നാൽ അവളെ കാണാൻ പാകത്തിനും ഞാൻ ഒരിടത്ത് ഒതുക്കി നിർത്തി……….എന്റെ ബൈക്ക് ആയിരുന്നില്ല ഞാൻ എടുത്തത്…… എങ്ങാനും ഫോളോ ചെയ്യുന്നു എന്നവന് തോന്നിയാലും അവനു മനസിലാവരുത്…. അതുകൊണ്ട് ഗെറ്റപ്പും ബൈക്കും മൊത്തത്തിൽ മാറ്റിയാണ് ഞാൻ പോയത്…….
പത്തു മിനിറ്റ് കഴിഞ്ഞു കാണില്ല അവൻ ബൈക്കിലെത്തി അവളുടെ അടുക്കൽ നിർത്തി …….. അവരെന്തോ സംസാരിക്കുന്നതും ശേഷം അവനവൾക്ക് ഹെൽമെറ്റ് കൊടുക്കുന്നതും ഞാൻ കണ്ടു….. ആ ബൈക്കിൽ കയറുന്നതിനു മുൻപ് അവളെന്നെ നോക്കി….. ഞാൻ തംബ്സ് അപ്പ് കാണിച്ചു…….. അവൾ കയറിയതും അസ്ത്രം കണക്കെ ആ ബൈക്ക് പാഞ്ഞു….. ഞാൻ ഒട്ടും വൈകിച്ചില്ല…….. അവൻ പോയതുപോലെ ഞാൻ അവന്റെ പുറകെ പോയി എന്നാൽ അല്പം ഡിസ്റ്റൻസ് ഇട്ടാണ് പോയതെന്ന് മാത്രം……..
പോയി പോയി അതിന്റെ അവസാനം ബീച്ചിൽ ആണ് നിന്നത്……മനോഹരമായ ബീച്…. പക്ഷേ അധികം ആൾ തിരക്ക് ഇല്ലാത്ത തീരമായിരുന്നു അത്……. അവൻ ബൈക്ക് നിർത്തിയിടത്തു നിന്നും കുറച്ചകലെ ഞാനും ബൈക്ക് പാർക്ക് ചെയ്തു…… ബൈകിൽനിന്നുമിറങ്ങിയപ്പോൾ അവളെന്നെ ഒന്ന് പാളി നോക്കി……കൂടെ പൊയ്ക്കോ ഞാനുണ്ട് കൂടെ എന്ന് കാണിച്ചു…..
അവർ തീരത്തൂടെ നടക്കാൻ തുടങ്ങി….ഞാൻ ആണേൽ പുറകെയും….. തിരിഞ്ഞു നോക്കിയാൽ തന്നെ ഞാൻ ആണെന്ന് അവൻ അല്ല അവന്റെ തന്തയ്ക്ക് പോലും മനസിലാകില്ല……അതിനും മാത്രമാണ് ഞാൻ ഒരുങ്ങിയത്… മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും ഒരു തൊപ്പിയും കണ്ണടയും…. ഇനി എങ്ങാനും തിരിഞ്ഞു നോക്കി സംശയം തോന്നാതിരിക്കാൻ കുറച്ചു കപ്പലണ്ടി കൈയിൽ കരുതിയിരുന്നു….. അതും തിന്നാണ് എന്റെ നടത്തം………
ഞാൻ അവരെ നോക്കിക്കൊണ്ടേ ഇരുന്നു……..നടക്കാൻ തുടങ്ങി ഏകദേശം അഞ്ചു മിനിറ്റ് ആയിക്കാണും…..അപ്പോഴാണ് ഞാൻ ആ തീരം വീക്ഷിക്കുന്നത്…. അവിടം ഏറെ കുറെ വിജനമായി കഴിഞ്ഞിരുന്നു….. ഇനി അവൻ തിരിഞ്ഞുനോക്കിയാൽ പണി കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് സൈഡിൽ വളർന്നു നിന്ന തെങ്ങുകളുടെ മറവിലാണ് ഞാൻ പിന്നെ നടന്നുകൊണ്ടിരുന്നത്……. പെട്ടെന്നാണ് അവൻ അവളെ അവിടെയുള്ള ഒരു ചെറിയ ഇടവഴിയിലേക്ക് കൊണ്ടു പോകുന്നത് ഞാൻ കണ്ടത്……. ഞാനും അവരുടെ പുറകെ വച്ചുപിടിച്ചു….. ആ വഴി ചെന്നവസാനിച്ചത് മനോഹരമായ ഒരു വീട്ടിലായിരുന്നു………. നാല് ചുറ്റിനും കോമ്പൗണ്ട് ഒക്കെയുള്ള മനോഹരമായ ഒരു ബീച് ഹൗസ്…….
അവൻ പെട്ടെന്ന് കാണാതിരിക്കാൻ ഞാൻ അല്പം ദൂരം മാറിയാണ് നടന്നത്….. അവൻ ഗേറ്റ് തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു…………..