അമ്മുനോട് ഞാൻ ഇന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അവൻ എന്തു പറഞ്ഞാലും എതിർക്കാതെ അവന്റെ കൂടെ പോകണമെന്ന്…. ഞാൻ അങ്ങനെ പറഞ്ഞതിനാലും ഞാൻ പുറകിൽ തന്നെ ഉണ്ട് എന്നുള്ള ധൈര്യത്തിലും അവൾ മനോഹരമായ അവൻ ക്ഷണിച്ച ആ വീടിന്റെ കോമ്പോണ്ടിൽ പ്രവേശിച്ചു…….
അവൻ ഗേറ്റ് അടയ്ക്കുന്നത് അല്പം മാറി ഒളിഞ്ഞു നിന്നു കണ്ടു……..എന്റെ ഊഹം ശെരിയാണെങ്കിൽ അവൾക്ക് ഇതിനകം ഇതൊരു ട്രാപ്പാണെന്ന് മനസിലായി കാണണം…….അവർ വീട്ടിനുള്ളിലേക്ക് കടന്നു അകത്തു കടന്നു കഴിഞ്ഞു അവൻ വാതിലടയ്ക്കുകയും ചെയ്തു…..
ഞാൻ ആ വലിയ വീടിന്റെ മതിൽ ചാടി കടന്നു കോമ്പൗണ്ടിനുള്ളിലെത്തി……ഞാൻ ചുറ്റുപാടും വീക്ഷിച്ചു… വേറെ ഒരാൾ അവിടെ ഉള്ള ലക്ഷണമൊന്നും കണ്ടില്ല…….ഞാൻ നടന്നു വീടിന്റെ വരാന്തയ്ക്കു അടുത്തുള്ള സൈഡിൽ മാറി നിന്നു…….എന്റെ ഫോൺ എടുത്തു രണ്ടു മൂന്ന് പേർക്ക് ലൊക്കേഷൻ ഷെയർ ചെയ്ത് തിരിച്ചു പോക്കറ്റിലേക്കിട്ടു……
അപ്പോഴാണ് ഒരു ചുവന്ന സ്വിഫ്റ്റ് കാർ ഒഴുകിയെന്ന പോലെ അങ്ങോട്ട് വരുന്നത് കണ്ടത്……..അത് വന്നു ഗേറ്റിന് പുറത്ത് നിന്നു……..എന്റെ പ്രതീക്ഷ തെറ്റിയില്ല കാർ തുറന്നു ഇറങ്ങി വന്ന ആൾ മറ്റാരുമായിരുന്നില്ല അത് വിവേകായിരുന്നു……ഞാൻ അല്പം കൂടി മാറി നിന്നു….അവൻ ഗേറ്റ് തുറന്ന് കാർ അകത്തേക്ക് കയറ്റി…… തിരികെ ഗേറ്റ് ലോക്ക് ചെയ്ത് വരാന്തയിലേക്ക് കടന്നു……..എന്തോ ഒരു എക്സൈറ്റ്മെന്റ് അവന്റെ മുഖത്തു കണ്ടിരുന്നു……..മൈരൻ……….
ഇനി ഒട്ടും സമയം കളയാനില്ലെന്ന ചിന്ത എന്നിലുണ്ടായി…..
വരാന്തയിൽ കയറി ഡോർ ബെൽ അടിക്കാൻ തുനിഞ്ഞതും വരാന്തയിലെ ഗ്ലാസ് കൈവരി ചാടി അവന്റെ മുഖത്ത് ചവിട്ടിയതും ഒരുമിച്ച് കഴിഞ്ഞു………….
വരാന്തയുടെ പുറത്ത് തെറിച്ചു വീണ അവന്റെ മേലെ ചാടി ഞാനിരുന്നു…..
അപ്പോഴാണ് അവൻ ആളെ ശെരിക്ക് കണ്ടത്…..
അവന്റെ മുഖത്ത് ഞെട്ടലും നിസ്സഹായതയും ഒരുമിച്ച് കണ്ടു…..
” പൊലയാടി മോനെ നീയും നിന്റെ മറ്റവനും തമ്മിലുള്ള ബന്ധം ഞാൻ അറിയില്ല എന്ന് കരുതിയോ…… മൈരേ….എന്നേം അവളേം അങ്ങ് ഒലത്തികളയാം എന്ന് വെച്ച നീ….. നിനക്ക് തെറ്റി നിന്നേം നിന്റെ മറ്റവനേം ഇവിടെ എത്തിച്ചത് വരെ എന്റെ പ്ലാനിങ് ആട….. ഒച്ച വെക്കാതെ മര്യാദക്ക് ചെന്ന് ബെൽ അടിച്ചോ അവനും വേണ്ടേ ഒരു സർപ്രൈസ്……ഇനിഎങ്ങാനും നിനക്ക് ഒച്ച വെയ്ക്കാൻ തോന്നിയ ഞാൻ കൊല്ലും…..
എന്നെ ശെരിക്ക് അറിഞ്ഞിട്ടും മൈരേ നീ എനിക്കിട്ട് ഉണ്ടാക്കാൻ നിന്നല്ലേ…. വഴിയേ നമുക്ക് കാണാം…. ചെന്ന് ബെല്ലടിക്ക് ആദ്യം….. ”
മൈരന് കവിളടക്കം രണ്ടടികൂടി കൊടുത്ത് അവന്റെ മേലെ നിന്നും ഞാൻ എഴുനേറ്റു…… സത്യത്തിൽ അവൻ ആകെ ദുർബലനായിപോയിരുന്നു…… ഒന്നും ചെയ്യാനില്ലല്ലോ….. കളി ഞാൻ ഏറ്റെടുത്തല്ലോ….. കഴുത്തിനു കുത്തി പിടിച്ചവനെ ഞാൻ എഴുന്നേൽപ്പിച്ചു വാതിലിനടുത് കൊണ്ടുനിർത്തി……. ശേഷം ഞാൻ തന്നെ ബെൽ അടിച്ചു വാതിലിനു സൈഡിലോട്ട് മാറി നിന്നു…..
ഡോർ തുറക്കപ്പെട്ടു…….
വിവേക് പാവ പോലെ നിശ്ചലനായി നിൽക്കുവാണ്…….
” എന്താ മൈരേ ലേറ്റ്… പെട്ടന്ന് പോണൊന്നു അറിഞ്ഞുടെ……കക്ഷി അകത്തുണ്ട് വാ…… ”