പ്രണയം [പ്രണയരാജ]

Posted by

പ്രണയം

Pranayam | Author : PranayaRaja

 

പ്രണയം ഇന്നെനിക്കത് ശാപമാണ്, എൻ്റെ അച്ഛനും, അമ്മയുടെയും ശാപം, പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്. ആ കാലിൽ തൊണ്ട് ഒരു മാപ്പു പറയാൻ എനിക്കിന്നും അർഹതയില്ല.ഞാൻ ആതിര,
രാമചന്ദ്രൻ പിള്ളയുടെയും, ജാനകിയമ്മയുടെയും സീമന്ത പുത്രി. ഒറ്റ മക്കൾ എന്നതു കൊണ്ടു തന്നെ ലാളിച്ചാണ് അവരെന്നെ വളർത്തിയത്.അച്ഛൻ ഒരു അദ്ധ്യാപകനായിരുന്നു. പത്തു വരെ അച്ഛൻ്റെ സംരക്ഷണത്തിൽ, അച്ഛൻ്റെ സ്കൂളിൽ തന്നെ പഠനം. അതു കൊണ്ടു തന്നെ ആ കലാലയ ജീവിതം എനിക്കൊരു തടവറയായിരുന്നു.

ഹയർസെക്കണ്ടറിക്കു ചേർന്നപ്പോ , കൂട്ടിൽ നിന്നും സ്വതന്ത്രയായ കിളിയെ പോലെ ഞാനും പാറി പറന്നു. എൻ്റെ ജീവിതത്തിൻ്റെ അടുക്കും ചിട്ടകളും അവിടെ തകരുന്നത് ഞാനും അറിഞ്ഞില്ല.

ഒരു ശരാശരി കുട്ടിയുടെ മനസിനു ഉടമയായിരുന്നു, ഞാനും. മാതാപിതാക്കളുടെ ഉപദേശം വിമ്മിഷ്ടത്തോടെ കേട്ടു നിക്കും, അവർ അടിച്ചേൽപ്പിച്ച നിയമാവലികൾ എന്നും ദേഷ്യം പകർന്നു. അവരുടെ കെയർ, സംരക്ഷണം അതെനിക്കു തടവറയായി തോന്നി.

ഇന്ന് ഈ നിമിഷം ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആ തടവറയെയാണ്, ആ ശാസന കേൾക്കാൻ, എന്നെ ഉപദേശിക്കാൻ അവരടുത്തു വേണം, ആ സംരക്ഷണത്തിൽ ഒരു രാത്രി സുഖമായി ഉറങ്ങാൻ കൊതിക്കുന്നു മനസ്, ഒരിക്കലും നടക്കാത്ത ആഗ്രഹം.

രാജേഷ് അവനാണ് എല്ലാത്തിനും കാരണം എൻ്റെ കഴുത്തിൽ താലി കെട്ടി തടവറ എന്തെന്ന് എനിക്കു മനസിലാക്കി തന്ന എൻ്റെ ഭർത്താവ്. എൻ്റെ മാതാപിതാക്കളുടെ സ്നേഹത്തിൻ്റെ വെളിച്ചം എൻ്റെ കണ്ണുകൾക്ക് മനസിലാക്കി തന്നതും അവനാണ്.

പ്ലസ്ടു പഠിക്കുമ്പോഴാണ് ബസ്സിലെ കിളിയായ രാജേഷിനെ ഞാൻ ആദ്യമായി കാണുന്നത്. ദിവസവും കണ്ടു മുട്ടും, അവൻ്റെ കൊച്ചു കൊച്ചു തമാശ പറച്ചിൽ, കളിയാക്കൽ, കുശലാന്വേഷണങ്ങൾ അങ്ങനെ തുടങ്ങിയ ബന്ധം.

ഒരു ദിവസം ലീവെടുത്താൽ പിന്നെ വരുമ്പോ അവൻ കാരണം തിരക്കും ഒരു കളി പോലെ.

ഇന്നലെ തത്തമ്മക്കുട്ടിയെ കണ്ടില്ലല്ലോ?

ആരു കെട്ടാലും ചിരിയോടെ മറുപടി കൊടുക്കുന്ന ശൈലി അവൻ്റെ സംസാരത്തിനുണ്ടായിരുന്നു.അങ്ങനെ ഞങ്ങളുടെ ബന്ധം അതിനൊരു സൗഹൃദ ചുവ വന്ന നിമിഷം അവൻ എൻ്റെ നമ്പർ കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *