ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“മരുന്ന് കൊടുക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ട്”എന്ന് മാത്രം അതിന് സുനന്ദ മറുപടി നൽകി.

കാർ മുന്നോട്ട് നീങ്ങിത്തുടങ്ങിയതും
ഡോർ വിൻഡോയിലൂടെ തന്നെ നോക്കിനിന്ന സുനന്ദയോട് ശംഭു കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞു.
അത് മനസിലായ സുനന്ദ അവനെ തള്ളവിരൽ ഉയർത്തിക്കാണിച്ചു കൊണ്ട് യാത്രയാക്കി.
*****
അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നും
സുനന്ദയുടെ വീട്ടിൽ ശംഭുവിനെ ആക്കി,ഒരു നോട്ടത്തിന് ആളുകളെ ഏർപ്പാട് ചെയ്ത ശേഷം ഇരുമ്പ് മാധവന്റെയടുക്കലേക്കാണ് ചെന്നത്.
ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയിൽ അതും തറവാട്ടിൽ തന്നെ തേടിയുള്ള വരവ് മാധവനിൽ ആശങ്കയുണർത്തി.അത്രയും ഗൗരവം ഉണ്ടാവും ആ വരവിനെന്ന് മാധവൻ ഊഹിച്ചു.അത് ശരിവക്കുന്ന വാക്കുകളാണ് സുരയിൽ നിന്ന് കേട്ടതും.”മാഷെ ഒരു വാശിക്ക് എടുത്തു ചാടിയാൽ പത്തു വാശിക്ക് തിരിച്ചു കയറാൻ പറ്റില്ല”എന്ന് കൂടി പറഞ്ഞു സുര ഇറങ്ങാൻ തുടങ്ങി.

“ഇപ്പൊ അവൻ………”

“സുനന്ദയുടെ വീട്ടിൽ ആക്കിയിട്ടുണ്ട്.
പുറത്തു നമ്മുടെ ആളുകളും.മാഷ് ധൈര്യമായിരിക്ക്”അതും പറഞ്ഞു സുര അവിടെനിന്ന് തിരിക്കുകയും ചെയ്തു.

സുര ഇറങ്ങിയ നിമിഷം മാധവൻ തീരുമാനിച്ചിരുന്നു.പിറ്റേന്ന് തന്നെ ശംഭു തറവാട്ടിലുണ്ടാകുമെന്ന്. തന്റെ
നിഴലുപോലെ നടക്കുന്ന അവനെ ഒറ്റക്ക് അപകങ്ങൾക്ക് നടുവിലേക്ക് വിടാൻ മാധവന് കഴിയുമായിരുന്നില്ല.ഒപ്പം അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് തന്റെ വീട്ടിലുള്ളതും.സുരയുടെ ബുള്ളറ്റ് പടി കടന്നു പോയതും മാധവൻ അകത്തു കയറി.പക്ഷെ കയറിച്ചെല്ലുമ്പോൾ കാണുന്നത് കണ്ണു തുടച്ചുകൊണ്ട് നിൽക്കുന്ന വീണയെയാണ്.

“പേടിക്കണ്ട……..കുറച്ചു പരിക്കുണ്ട്.
നാളെ അവൻ ഇവിടെയുണ്ടാവും.
അതെന്റെ വാക്ക്.”അത്രയും മാത്രം പറഞ്ഞുകൊണ്ട് മാധവൻ മുറിയിലേക്ക് നടന്നു.

തിരികെ വീട്ടിലേക്കുള്ള വഴിയിൽ വീണ ആ വാക്കുകൾ ഓർക്കുകയും ചെയ്തു.വൈകാതെ തന്നെ അവർ തറവാട്ടിലെത്തി.പടികടന്നുള്ളില് ചെല്ലുമ്പോൾ തന്റെ കാറിൽ ചാരി ഗോവിന്ദ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്.കയ്യിൽ എരിയുന്ന സിഗരറ്റുമുണ്ട്.മാധവന്റെ കാർ പടി കടന്നു വരുന്നത് കണ്ടതും ഗോവിന്ദ് സിഗരറ്റ് താഴെയിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചുകളഞ്ഞു.
*****

Leave a Reply

Your email address will not be published. Required fields are marked *