അത് കേട്ട് വീണ ശംഭുവിനെയും പിടിച്ചു അകത്തേക്ക് നടന്നു.മുന്നേ തന്നെ സാവിത്രി വാതിലൊക്കെ തുറന്ന് അവർ വരുന്നതും നോക്കി ഉമ്മറത്തുണ്ട്.അവളും കൂടി ചേർന്ന് ശംഭുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.
“അവള് പറഞ്ഞാൽ നിനക്ക് മനസിലാവില്ലല്ലേ.ഇനി പിരിയാൻ നേരം ഒപ്പിടാനല്ലാതെ നിന്നെ കണ്ടു പോകരുത്.ഒഴിഞ്ഞുകൊടുത്തു പോയാൽ നിനക്കുനന്ന്.കുറച്ചുകാലം തീറ്റിപ്പോറ്റിയതിന്റെ പേരിൽ വിടുന്നു.
ഇനിയും അവളെ ശല്യം ചെയ്യുകയോ എന്റെ മുറ്റത്ത് കാലുകുത്തുകയോ ചെയ്‌താൽ നീ ഓർമ്മകളിൽ മാത്രമാവും.”
“ഭീഷണിയാണോ……….അതിവിടെ ചിലവാകില്ല.”
“ഭീഷണിപ്പെടുത്താനും വേണം ഒരു മിനിമം യോഗ്യത,നിനക്കതില്ല.ഈ പറയുന്ന ആളിന്റെ പേര് മാധവൻ എന്നാണ്.പറയുന്നത് ചെയ്താണ് ശീലവും.അതുകൊണ്ട് മക്കള് ചെല്ല്”
പുറത്ത് ഗോവിന്ദിന്റെ കൈ തിരിച്ചു പിറകിലേക്ക് കെട്ടി അവസാന താക്കീത് കൊടുക്കുകയായിരുന്നു മാധവനപ്പോൾ.അതെപോലെ പിടിച്ചു കാറിനുള്ളിലേക്ക് കയറ്റി മൂർച്ചയുള്ള സ്വരത്തിൽ ഗോവിന്ദിന്റെ കണ്ണുകൾ നോക്കി പറയുമ്പോൾ അവനും ഒന്ന് ഭയന്നിരുന്നു.മാധവൻ എന്ന മാടമ്പി എന്തിനും മടിക്കില്ലെന്ന് അറിയുന്ന ചുരുക്കം ചിലരിൽ ഒരാളാണവൻ.
തിരിച്ചു പോകുമ്പോൾ തന്റെ പ്രശ്നങ്ങൾക്കുള്ള ഒരു പോംവഴി തിരയുകയായിരുന്നു ഗോവിന്ദ്.
*****
സുരയുടെ താവളം.ജനവാസമേഖല വിട്ട്,പ്രാന്തപ്രദേശത്തുള്ള മാധവന്റെ പഴയ ഒരു ഗോഡൗൺ ആണത്.
പുറമെ പൊളിയാറായ കെട്ടിടം എന്ന് തോന്നുമെങ്കിലും അകമൊക്കെ
ഗുണ്ടകളുടെ പതിവ് ശൈലിവിട്ടുള്ള ക്രമീകരണങ്ങളാണ് അവിടെ.പുറത്ത് വഴി ഒഴികെ അതിന് ചുറ്റും കാടു കയറിയ നിലയിലാണ്.അതുകൊണ്ട് പുറമെ നിന്ന് കാണുമ്പോൾ ഉപയോഗമില്ലാതെ കിടക്കുന്ന ഒരു കെട്ടിടമെന്നെ ആരും പറയൂ.
സുരക്കും കൂട്ടർക്കും മാന്യമായി കയറിക്കിടക്കാനുള്ള സൗകര്യങ്ങൾ അതിലുണ്ടായിരുന്നു.വിശാലമായ ഗോഡൗണിന്റെ ഒരറ്റം കെട്ടിത്തിരിച്ചു വിശ്രമത്തിനുള്ള സൗകര്യം മുതൽ മറുവശത്ത് അവരുടെ വ്യായാമം,
ഭക്ഷണം തുടങ്ങി അവരുടെ നേരമ്പോക്കുകൾക്ക് വേണ്ട ചെറു സൗകര്യങ്ങളും അവിടെയുണ്ട്.ഒപ്പം
രണ്ട് മൂന്ന് വണ്ടികൾ കയറ്റിയിടാൻ പാകത്തിനുള്ള സൗകര്യവുമുണ്ട്.
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി
രാജീവും ചിത്രയും അവിടെയുണ്ട്.
കൈ പിന്നിലേക്ക് കെട്ടിയ നിലയിൽ ഒരു തൂണിലവർ ചാരിയിരിക്കുന്നു.
അവർക്ക് മുന്നിലായി കസേരയിട്ട് മാധവനും.ഇരുമ്പും കമാലും കൂടെ തന്നെയുണ്ട്.ശിങ്കിടികളിൽ ചിലർ കാരം ബോർഡിന് മുന്നിലാണ്.ഒരാൾ തന്റെ ബുള്ളറ്റ് തുടച്ചുമിനുക്കുന്നു.