ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

പക്ഷെ ശംഭുവിന്റെ മുഖം അപ്പോഴും തെളിഞ്ഞിരുന്നില്ല.”ഹോ……എന്താ ഒരു വെയിറ്റ്,ഒന്നും സ്വയം ചെയ്യാൻ പറ്റുന്നില്ല.എന്നിട്ടും മസില് പിടിച്ചു നിക്കുവാ.എന്നെ ഒന്ന് നോക്കുക പോലുമില്ല”രാവിലെ റൂം ഒന്ന് അടുക്കിപ്പെറുക്കുന്നതിനിടയിൽ വീണ ശംഭു കേൾക്കെ സ്വയം പറഞ്ഞു.അതിന് അവനൊന്ന് മുഖം ഉയർത്തി നോക്കുക മാത്രം ചെയ്തു.

വീണ്ടും തന്റെ ഫോണിലേക്ക് നോക്കി അവന്റെതായ ലോകത്തിലേക്ക് ഒതുങ്ങാൻ തുടങ്ങിയ ശംഭുവിന്റെ കയ്യിൽ നിന്നും വീണ ഫോൺ തട്ടിപ്പറിച്ചു വാങ്ങി.”എനിക്കറിയണം എന്നെ അവഗണിക്കുന്നതിന്റെ കാരണം”അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ എറിഞ്ഞുടച്ചു.
അവളോടൊന്നും മിണ്ടാതെ, താൻ അടുത്തുണ്ട് എന്നുപോലും വകവക്കാതെ എപ്പോഴും ഫോണിൽ തന്നെ സമയം ചിലവിടുന്നത് വീണയെ ചൊടിപ്പിച്ചിരുന്നു.

“അതെ……..ഇയാളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല അത്.എനിക്കതിന് ന്യായം കിട്ടണം.”പല കഷണങ്ങളായി തന്റെ ഫോൺ കിടക്കുന്നത് കണ്ട് ശംഭു പറഞ്ഞു.

“നോക്കിയിരുന്നോ……ഇപ്പൊ കിട്ടും.
എന്നോട് മിണ്ടാഞ്ഞിട്ടല്ലെ.നന്നായെ ഉള്ളൂ.”

“എന്നെ വേണ്ടാത്തവരോട് എനിക്ക് ഒന്നും പറയാനില്ല”

“ദേ…….വെറുതെ ഓരോന്ന് പറഞ്ഞാ എന്റെ കയ്യീന്നും മേടിക്കുവേ.വേണ്ടാ പോലും.വയ്യ……ഇയാളെ നോക്കുന്ന
എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല.അപ്പൊ ഇങ്ങനെ നടന്നു എന്ന് വരും.”

എന്നെ നോക്കാൻ ആരോടും ഞാൻ പറഞ്ഞിട്ടില്ല.മാഷിനെ ധിക്കരിക്കാൻ വയ്യ,അതുകൊണ്ട് മാത്രം ഇങ്ങോട്ട് വന്നു.മനുഷ്യന്റെ സ്വസ്ഥത കളയരുത്

പിടിവിട്ടു നിന്നിരുന്ന വീണ അത് കൂടി കേട്ടപ്പോൾ നിയന്ത്രിക്കാനാവാതെ ശംഭുവിന്റെ മുഖത്തൊന്നു കൊടുത്തു.”എന്റെ നിലക്കൊത്തുള്ള ഒരാളെ കണ്ടെത്താതെ വഴിയേ പോയവനെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഇതല്ല,ഇതിലപ്പുറവും
കേൾക്കേണ്ടി വരും”അടിച്ചതിനു പിറകെ അവൾ പറഞ്ഞു നിർത്തി.

“അപ്പൊ അറിയാം…..പിന്നെ എന്തിന്?
അതും കൂടിയൊന്നു പറഞ്ഞു താ”

അപ്പോഴാണ് തന്റെ വാക്കുകൾ അല്പം കൂടുതൽ കടന്നുപോയി എന്ന് അവളറിഞ്ഞത്.അപ്പോഴത്തെ ഒരു സാഹചര്യത്തിൽ സംഭവിച്ചുപോയ നാവ് പിഴയെ അവൾ സ്വയം പഴിച്ചു.
ഒന്നും പറയാനാവാതെ ശംഭുവിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയാൻ മാത്രമെ അവൾക്കപ്പോൾ കഴിഞ്ഞുള്ളൂ.
*****
“അപ്പൊ നിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി അല്ലെ ഗോവിന്ദ്”
അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ
അന്തിവെയിലും കൊണ്ട് പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കൂകയായിരുന്ന
വില്ല്യം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *