ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.പണത്തിന്റെ ഇടപാടിൽ,കൈ നീട്ടിവാങ്ങിയപ്പോൾ നിനക്കായിരുന്നു
ആവേശം കൂടുതൽ.പക്ഷെ ബാധ്യത കൂടിയപ്പൊ അതെല്ലാം ഗോവിന്ദിന്റെ അക്കൗണ്ട് വഴിയായി.അതിനി വേണ്ട എന്നെ പറഞ്ഞുള്ളൂ.”

“അത് കൊള്ളാല്ലോ…..ഗോവിന്ദും കണക്ക് ചോദിച്ചുതുടങ്ങി.അപ്പൊ ഞാൻ ആരായി…..എനിക്കിത് തന്നെ കിട്ടണം.ഷഡി പോലും ഇല്ലാതെ ഒരു
പാതിരാവിൽ ബാംഗ്ലൂരിലെ ഒരു വഴി വക്കിൽ സഹായത്തിനായി എന്റെ വണ്ടിക്ക് കൈകാണിച്ച നിന്നെ കൂടെ കൂട്ടിയതിനും കൂടെനിന്നതിനും ഞാൻ
ഇത്‌ കേക്കണം.”

“ശരിയാ……..അന്ന് നീ സഹായിച്ചു.
എന്റെ പ്രശ്നങ്ങൾ മനസിലായ നീ എന്നോട് കൂടുതൽ ഒട്ടിയതും പണം കണ്ട് മോഹിച്ചു തന്നെയാ.നിനക്കത് നിഷേധിക്കാനും കഴിയില്ല.കാരണം നമ്മുടെ നല്ല സമയത്തു വീണയുടെ
ബിസിനസിൽ വെട്ടിപ്പ് പലതും നടത്തി നേടിയതിൽ സിംഹഭാഗവും നീയാ കയ്യിട്ടുവാരിയത്.ഞാനും ഒരു നാറിയായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു എന്നേയുള്ളു.ഇപ്പൊ ഞാൻ ഗതി മുട്ടിയപ്പോൾ നിനക്കൊരു പുച്ഛം.

ടെണ്ടർ കോട്ടിങ് മറിച്ചും,അക്കൗണ്ട് തിരിമറി നടത്തിയും സ്മൂത്ത്‌ ആയി പൊയ്ക്കോണ്ടിരുന്നതാ.ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും പൂട്ടിക്കിടന്ന
ഒരു ഐ ടി കമ്പനി ഏറ്റെടുപ്പിച്ചതും
അതിന് ചെട്ടിയാരെ മുട്ടിച്ചുതന്നതും നീ.വീണയോടൊപ്പം പിടിച്ചു നിക്കാൻ അവളോട് നേർക്കുനേർ കോംബിറ്റ് ചെയ്യണം എന്ന് നീ പറഞ്ഞപ്പോൾ എന്റെ മനസൊന്ന് ചാഞ്ചാടി.

ചെട്ടിയാരുമായുള്ള ഇടപാടിൽ നീ
വെറും ഇടനിലക്കാരൻ.പക്ഷെ
മാക്സിമം വിഴുങ്ങിയതും നീ.പണി കിട്ടുമ്പോൾ എനിക്കല്ലേ കിട്ടൂ.എന്നിട്ട് എന്തായി തിരിമറി നടത്തുന്നത് പോലെ എളുപ്പമല്ല പ്രൊജക്റ്റ്‌ പിടിച്ചു ടൈമിൽ തീർത്തു കൊടുക്കുക എന്നത് മനസിലായപ്പോഴേക്കും കമ്പനി പൂട്ടി.ഒടുക്കം നിവർത്തികെട്ട് നാട്ടിലേക്ക് കെട്ടിയെടുത്തു.നിന്നെ ചുമന്നല്ലേ പറ്റൂ,അതുകൊണ്ട് കൂടെ കൂട്ടി.

അറിയാവുന്ന തട്ടിപ്പ് ഇവിടെയും എടുത്തു നോക്കി,ഒന്ന് പിടിച്ചു നിക്കാൻ.പിന്നീട് നടന്നത് പ്രത്യേകം പറഞ്ഞു തരണ്ട കാര്യമില്ലല്ലോ.വീണ
അല്ല മാധവൻ എന്ന് അന്നത്തോടെ മനസ്സിലായി,ചവിട്ടിപ്പുറത്താക്കുകയും
ചെയ്തു.ബോർഡ് മെമ്പറായതു കൊണ്ട് മാസം കിട്ടിക്കൊണ്ടിരുന്ന പ്രൊഫിറ്റും അതോടെ നിന്ന് കിട്ടി.

എന്തിനധികം വീണയോടുള്ള കലിപ്പ് തീർക്കാൻ നിനക്കവളെ നൽകാൻ പോലും തയ്യാറായി.അതിന്റെ ചുവട് പിടിച്ചു കുറെ പ്ലാനിങും നടത്തി.അത് പരാജയപ്പെട്ടത് മറ്റൊരു വശം.

ഒരു കാര്യം നേരെ പറയാം.
ചെട്ടിയാരുമായുള്ള പ്രശ്നത്തിൽ
പീലാത്തോസാവാനാണ് പരിപാടി എങ്കിൽ….അത് നിന്റെ നല്ലതിനാവില്ല.
കുരുക്ക് മുറുകിയാൽ അതിന്റെ മറ്റേ അറ്റത്തു നീയുണ്ടെന്ന് ഞാൻ ഉറപ്പ്‌ വരുത്തിയിരിക്കും”

“നീ അതിരുവിടുന്നുണ്ട് ഗോവിന്ദ്.

Leave a Reply

Your email address will not be published. Required fields are marked *