അവരുടെ ലാഭം,അതിന്റെ ഫിഗർ നമ്മൾ ചിന്തിക്കുന്നതിലും
അപ്പുറമാണ്.പോരാത്തതിന് എപ്പഴും വിളിപ്പുറത്തുള്ള അവളുടെ വീട്ടുകാർ,
അവരുടെ ബന്ധങ്ങൾ.ഞാൻ ഗേ ആണെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുപോകാമായിരുന്നു.പക്ഷെ അവൾ……..ഡിവോഴ്സ് പോലും ഈ ഇടക്കാണ് ഫയൽ ചെയ്തതും.എന്ത്
ഉദ്ദേശത്തിലാണ് അവൾ തറവാട്ടിൽ
തുടരുന്നതെന്നുമറിയില്ല.ഒന്നറിയാം ആർക്കുമറിയാത്ത ഒരു ലക്ഷ്യം അവളുടെ മനസ്സിലുണ്ട്.അതിനായി അവളെന്തും ചെയ്യും.അതുകൊണ്ട് ഞാനും കളിക്കാൻ തന്നെയാ.ഒരു തവണയെങ്കിലും എനിക്ക് അവളുടെ മുന്നിൽ ജയിക്കണം”
“നീ ഉറപ്പിച്ചുതന്നെയാണോ?”
“എന്റെ തീരുമാനത്തിൽ മാറ്റമില്ല.
ഇനി ഒടുങ്ങേണ്ടിവന്നാൽ പോലും
ഞാൻ ഒറ്റക്ക് ആവില്ല.എന്നെ മുതലാക്കി അതിന്റെ
പങ്കുപറ്റിയവരും കൂടെയുണ്ടാകും”
“മതി…..ഇനി പരസ്പരം പഴി ചാരി പുതിയ പ്രശ്നങ്ങൾ വേണ്ട.
ആദ്യം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴി നോക്ക്.”
“അത് തന്നെയാ ഞാനും പറഞ്ഞത്.
ഒന്നിച്ചു വരുത്തിവച്ച പ്രശ്നങ്ങൾക്ക് ഒന്നിച്ചു തന്നെ സമാധാനം പറയണം. അതിനിടയിൽ കാല് വാരാൻ ശ്രമിച്ചാൽ അതാരായാലും അയാക്ക് നല്ലതിനാവില്ല.”
“കൂൾ ഗോവിന്ദ് കൂൾ.ഞാൻ നിന്നെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചു എന്നേയുള്ളൂ.നീയിപ്പോ കാണിക്കുന്ന
ആറ്റിട്യൂട് അത് കുറച്ചു മുന്നേ
വേണമായിരുന്നു”ഗോവിന്ദ് പറഞ്ഞ കാര്യങ്ങൾ കേട്ട് എന്തോ മനസ്സിൽ കണക്കുകൂട്ടിയ വില്ല്യം അവനെ ഒന്ന് ശാന്തനാക്കാൻ ശ്രമിച്ചു.
“ചെട്ടിയാരുടെ കാര്യമാണെങ്കിൽ ഒരു മാസമുണ്ട്.അതിനുള്ളിൽ ഒരു വഴി കണ്ടുകിട്ടിയില്ലെങ്കിൽ ഞാൻ ഒറ്റക്ക് ആയിരിക്കില്ല…….അത് ഞാൻ ഉറപ്പ് വരുത്തും.”ഗോവിന്ദ് തിരിച്ചടിച്ചു.
*****
ഇനിയും കൂടെ നിന്നാൽ തന്റെ കാര്യം തീരുമാനമാവും എന്നുറപ്പായ വില്ല്യം തന്നെ ആരും തേടിവരാത്ത ഒരിടത്തു സേഫ് ആവാൻ തീരുമാനിച്ചിരുന്നു.
ചെട്ടിയാരുമായിട്ടുള്ള ഇടപാട് തന്റെ
നാശത്തിനും കാരണമായേക്കും എന്ന് തോന്നിയ വില്ല്യം എങ്ങനെയും ഗോവിന്ദിനെ വെട്ടണം എന്നുറച്ചു കൊണ്ട് അവനോട് സഹകരിച്ചു.
എങ്ങനെയെങ്കിലും ഈ കുരുക്കിൽ
നിന്നും രക്ഷപെടണം.അതായിരുന്നു എപ്പോഴും വില്ല്യമിന്റെ ചിന്ത.
പലപ്പോഴായി ഗോവിന്ദിന്റെ കണ്ണിൽ പൊടിയിട്ട് സ്വരുക്കൂട്ടിയ പണവുമായി കൊച്ചി വിടണം എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബാധ്യത മുഴുവൻ ഗോവിന്ദിന്റെ മേൽ വരുത്താനുള്ള
കരുക്കൾ നീക്കുകയായിരുന്നു വില്ല്യം