ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

ഒരുറപ്പിന് വേണ്ടി രാജീവനെയും ചിത്രയെയും കമാലിനൊപ്പം വിട്ട് സുര തന്നെയാണ് സ്റ്റേഷനിലെത്തിയത്.
ചെന്നുകയറുമ്പോൾ സലീമും മറ്റു പോലീസുകാരും ഷർട്ട്‌ തുറന്നിട്ട്‌ മേശമേൽ കാലും കയറ്റിവച്ചു ഫാനിന്റെ കീഴിൽ തങ്ങളുടെ ക്ഷീണം മാറ്റുകയായിരുന്നു.

“അകത്തു കിടപ്പുണ്ട്,എടുത്തോണ്ട് പോടാ”ഒരു പുച്ഛഭാവത്തോടെ ധാർഷ്ട്യം നിറഞ്ഞ ശബ്ദത്തിൽ സലീം പറഞ്ഞു.

ഇടിമുറിയിൽ കയറിയ സുര കാണുന്നത് ചോരയൊലിച്ചു ബോധം മറഞ്ഞു കിടക്കുന്ന ശംഭുവിനെയാണ്
അയാൾ അവന്റെ നെഞ്ചിലേക്ക് നോക്കി.ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തി.കാര്യങ്ങൾ ചുറ്റുപാടുകളിൽ നിന്ന് മനസിലായ സുര കുറച്ചു വെള്ളം കിട്ടുവാനായി അവിടെ മുഴുവൻ കണ്ണോടിച്ചു.പൊട്ടി പൊളിഞ്ഞ ചൂരൽ വടികളും,ചോര പുരണ്ട ചാക്കും,നീളൻ കയറുമല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല.അവിടെ
കിടന്ന മരക്കസേര പൊളിഞ്ഞുവീണിരുന്നു.മേശ ഒരു മൂലയിലേക്ക് മാറിക്കിടപ്പുണ്ട്.

സുര വേഗം പുറത്തേക്കിറങ്ങി.തന്റെ കണ്മുന്നിൽകണ്ട വെള്ളം നിറച്ചിട്ടുള്ള കൂജയെടുക്കാൻ തുനിഞ്ഞതും സുരയെ കടന്നുകൊണ്ട് പോലീസ് ഏമാൻമാരിലൊരാൾ അതിലെ വെള്ളം എടുത്ത് തറയിലെക്കൊഴിച്ചു.

സൂരയുടെ കണ്ണുചുവന്നു.കൈകൾ മുറുകി.ഇരുമ്പിനെ നോക്കി ചിരിച്ചു കൊണ്ട് കടന്നുപോകാൻ തുനിഞ്ഞ
അയാളുടെ നെഞ്ചിൽ കൈവച്ചു സുര അയാളെ തടഞ്ഞു.

“പൊലയാടി മോനെ…….പോലീസിനെ തടയുന്നൊടാ…….?”അയാൾ കൈ തട്ടിമാറ്റിയതും സുരയുടെ കൈ
അയാളുടെ പെടലിയിൽ ഊക്കോടെ
പതിഞ്ഞു.ആ പോലീസ് ഏമാന്റെ തല ഒരു വശത്തേക്ക് തിരിഞ്ഞു.
കണ്ണ് മിഴിഞ്ഞുനിന്നു.തന്റെ മേലേക്ക് വീണ അയാളെ ഒരുന്തിന് താഴേക്കിട്ട് സുര മറ്റുള്ളവരെ ഒന്ന് നോക്കി.

ഒരു ഞെട്ടലോടെ അതുകണ്ട മറ്റൊരു പോലീസുകാരൻ ഉടനെ തന്നെ കൂജ നിറയെ വെള്ളം നിറച്ചു നൽകി.സലിം അപ്പോഴും അതെ ഇരുപ്പിൽ തന്നെ യാതൊരു കൂസലും ഇല്ലാതെ പുക ഊതിവിടുകയാണ്.അയാൾക്ക് ശ്രദ്ധ
കൊടുക്കാതെ സുര ഉള്ളിലേക്ക് നടന്നു.

കുറച്ചു വെള്ളം കുടഞ്ഞതും ശംഭു ഒന്നനങ്ങി.സാവധാനം അവനെ അയാൾ ഉയർത്തി,പക്ഷെ അവൻ വേദനകൊണ്ട് പുളയുന്നുണ്ട്.ഒരു വിധത്തിൽ അവന് അല്പം വെള്ളവും കൊടുത്ത് സുര ശംഭുവിനെയും തോളിലെടുത്തു പുറത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *