ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“അപ്പൊ മോനെ ശംഭു…….നീയും കൂടെ പോരുവല്ലേ?”ചായ കുടിച്ചു തീർന്നതും മാധവൻ ചോദിച്ചു.

“അത് മാഷേ……..”

“ഇങ്ങോട്ട് പറച്ചിലൊന്നും വേണ്ട.
അങ്ങോട്ട്‌ കേട്ടാൽ മാത്രം മതി.എന്ത് ചെയ്യണം എന്ന് എനിക്കറിയാം”

എതിര് പറയാൻ തുടങ്ങിയ ശംഭു ആ കണ്ണുകളിലെ തീക്ഷ്ണതയിൽ നിന്നും മാറ്റമില്ലാത്ത അയാളുടെ തീരുമാനം മനസിലാക്കി.താൻ ഏത്ര എതിർത്താലും മാധവൻ തീരുമാനം നടപ്പിലാക്കും എന്ന് അയാളുടെ മനസറിയുന്ന ശംഭുവിന് നിശ്ചയം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ വഴങ്ങുകയല്ലാതെ നിർവ്വാഹവും ഉണ്ടായിരുന്നില്ല.

“ഇരുമ്പേ…….അവനെ ഒന്ന് പിടിച്ചോ.
വല്ലിടത്തുമുള്ള പൊറുതി ഇനി വേണ്ട
ഒരു വാശിക്ക് കാണിച്ചതിന്റെയാ ഈ കിടപ്പ്.”മാധവന്റെ ഉറച്ച തീരുമാനം ആയിരുന്നു അത്.അവനെ തറവാട്ടിലേക്ക് കൂട്ടും എന്നുറപ്പിച്ചു തന്നെയാണ് മാധവൻ അവിടെക്ക് വന്നതും.

സുര അവനെ പതിയെ എണീപ്പിച്ചു താങ്ങാൻ തുടങ്ങിയപ്പൊഴേക്കും വീണ അയാളെ തടഞ്ഞുകൊണ്ട് ശംഭുവിനെ കയറിപ്പിടിച്ചു.ഇതുകണ്ട മാധവൻ വേഗം പുറത്തേക്ക് പോകാൻ സുരക്ക് കണ്ണുകൾകൊണ്ട്
നിർദേശം നൽകി.ഒപ്പം മറ്റുള്ളവരും.
വേറെ നിവർത്തിയില്ലാതെ വീണയുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെയൊപ്പം പുറത്തേക്ക് നടന്നു

“ഇപ്പൊ എങ്ങനെയുണ്ട് മോനെ.ഇനി നിനക്ക് ഞാൻ കാണിച്ചുതരാം,ഒന്ന്
വീട്ടിലെത്തട്ടെ.”

“കുറെ കണ്ടതാ…..”അവൻ അടക്കം പറഞ്ഞു.

“എന്താ പറഞ്ഞെ…….കേട്ടില്ല.”

“ഒന്ന് നടക്കുന്നുണ്ടോ.അധികം നിക്കാൻ ബുദ്ധിമുട്ടുണ്ട്”കാലിലെ നീരും ചതവും കൊണ്ട് അധികനേരം നിക്കാൻ അവന് കഴിയുമായിരുന്നില്ല.

“സ്വയം വരുത്തിവച്ചതല്ലേ….പറഞ്ഞാ കേൾക്കണം.അതെങ്ങനെയാ സ്വന്തം വാശി ജയിക്കണം എന്നായിരുന്നല്ലോ ഭാവം.”നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

ശംഭു മറുപടി പറയാൻ തുടങ്ങിയതും
അവർ പുറത്തെത്തിയിരുന്നു.
അവരെയും നോക്കി നിൽക്കുന്ന മാഷിനെ കണ്ട് അവൻ ഒന്നും പറഞ്ഞുമില്ല.അവനെ കാറിലേക്ക് കയറ്റുമ്പോൾ പിന്നാലെ സുനന്ദയും എത്തി.ശംഭുവിന്റെ ബാഗും മരുന്നും മറ്റും വണ്ടിയിലേക്ക് വച്ചു.

“ഞങ്ങൾ ഇറങ്ങട്ടെ മോളെ”കാറിൽ കയറാൻ നേരം സാവിത്രി സുനന്ദയുടെ കൈകളിൽ പിടിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *