ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

നീ ഇവൾക്കൊപ്പം ഇവിടെയുമെത്തി””കൂടുതൽ പ്രസംഗിക്കാതെ മാധവാ.
ഇവിടുന്ന് ഞാൻ പുറത്ത് പോകുന്നത് ചത്തിട്ടാവണം.അല്ലെങ്കിൽ ഞാൻ വരും,തന്റെ കാലനായിട്ട്.തനിക്ക് എന്നെയറിയില്ല”

“അറിയാം സാറെ…….നന്നായറിയാം.
ഒപ്പം ഇവളെയും.രഘുരാമാനെ അന്വേഷിച്ചു വന്ന രാജീവൻ ഇവളുടെ
കിടപ്പറയിലെ പങ്കാളിയായത് സഹിതം.പക്ഷെ ഇവളുടെ സാന്നിധ്യം അറിയാൻ ഞാനല്പം വൈകി.അത് അറിഞ്ഞ നിമിഷം തിരിച്ചറിഞ്ഞു ഞാൻ,നിന്റെ ലക്ഷ്യം.തന്റെ ലക്ഷ്യം കാണാനുള്ള വഴിയിൽ കുഴങ്ങിയ നിനക്ക് ഇവളുപകാരിയായി,എന്റെ സ്കൂളിലെ എക്സ് എംപ്ലോയീ ചിത്ര.
ഇവളുടെ വാക്കുകൾ,ഇതേ കാരണം കൊണ്ട് സ്കൂളിൽ നിന്നും മാറേണ്ടി വന്നപ്പോൾ ഇവൾക്കുണ്ടായ നാണക്കേടും പകയും നിന്റെ ലക്ഷ്യം എന്നിലേക്കൊതുക്കി.
അവിചാരിതമായി കിട്ടിയ ഭൈരവൻ എന്ന ആയുധം എന്നിലേക്കുള്ള ദൂരം കുറക്കുകയും ചെയ്തു.അതുവരെ വിജയിച്ചു നിന്ന നിന്നെ നിന്റെ ചാപല്യങ്ങൾ പിന്നോട്ടടിക്കാൻ തുടങ്ങിയതിന്റെ ആദ്യ ലക്ഷണമാണ് രാജീവേ നീയിപ്പോ എന്റെ മുന്നിൽ ഇങ്ങനെയിരിക്കുന്നത്.

നീ വിശ്വസിച്ചത് നേരാ,നിന്റെ ചേട്ടന്റെ മിസ്സിങ്ങിന് പിന്നിൽ ഞാനാ.
അവനിനി തിരിച്ചു വരികയും ഇല്ല.
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ അവൻ പ്രവേശിച്ചുകഴിഞ്ഞു.അതിനെനിക്ക് എന്റെതായ ന്യായവുമുണ്ട്,അവനെ വച്ചു നോക്കുമ്പോൾ തട്ട് താഴ്ത്തി നിർത്താനുള്ള കനത്തില്”

“അറിയാം……രഘു ഇനി വരില്ലെന്നും പിന്നിൽ താനാണെന്നും.പക്ഷെ അവനെ അന്വേഷിച്ചു നടന്ന എനിക്ക് കിട്ടിയത് ചില സൂചനകൾ മാത്രം,
അതും ഇവളിൽ നിന്ന്.പിന്നിൽ തന്റെ കരങ്ങളുണ്ടെന്ന് മനസിലായ എനിക്ക് തന്നിലേക്കെത്താൻ സഹായിച്ച പിടിവള്ളി മാത്രമാണ് ഭൈരവൻ.തുടക്കത്തിൽ ഒരു ഗാങ് വാറിൽ തീർന്നതെന്ന് കരുതി.പക്ഷെ കാര്യങ്ങൾ തന്നിലേക്കും തന്റെ പെണ്മക്കളിലെക്കും വരെ എത്തിയപ്പോൾ വിജയിക്കും എന്ന് എനിക്ക് മനസിലായി.ഇനി അധികം വേണ്ട,ഓരോ കടവും കണക്ക് പറഞ്ഞു തീർക്കും ഞാൻ.”

“പക്ഷെ അവിടെ നിനക്ക് ആവേശം കൂടി.ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് നീ മറന്നു.അത് എനിക്ക് ഉപകരിക്കുകയും ചെയ്തു.എന്റെ ബുക്കിലുമുണ്ട് കുറച്ചു കണക്കുകൾ.
എന്റെ ശംഭുവിന്റെതടക്കം.തീർക്കും ഞാൻ എല്ലാം.ഒന്നുടെ അറിഞ്ഞു വച്ചോ,ഇനി ഈ കളി നിയന്ത്രിക്കുന്നത് ഞാനാ.ജയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും.”

“ഇല്ല മാധവാ……അതിന് നിന്നെ ഞാൻ സമ്മതിക്കില്ല.”

“അതിന് നീ മൂത്തിട്ടില്ല,ഇനിയും ഏറെ ഓടാനുമുണ്ട്.തത്കാലം നിന്നെ ഒന്ന് സത്കരിച്ചു വിടും,നീ കളത്തിൽ ഉണ്ടേലെ ഒരു രസമുള്ളൂ.കാരണം ചിലത് നേരിട്ട് തീർക്കണം.അതിന് തന്നെ”

“അറിയാം മാധവാ…….നീയിപ്പോ എന്നെ വിടുന്നത് വേട്ടയാടാനാണെന്ന്
ഇവിടുന്ന് നല്ല കോലത്തിൽ പുറം ലോകം കാണില്ലെന്നുമറിയാം.പക്ഷെ ഞാൻ തിരിച്ചു വരും,ഏത്രയും വേഗം.

Leave a Reply

Your email address will not be published. Required fields are marked *