ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

താൻ പുറത്ത് വിലസിനടക്കുമ്പോൾ എനിക്ക് മാറിനിൽക്കാൻ കഴിയില്ല.
അതെന്തു കാരണം കൊണ്ടായാലും””നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ”
അതും പറഞ്ഞു മാധവൻ ഇറങ്ങി പുറത്തു പാർക്ക്‌ ചെയ്തിരുന്ന തന്റെ കാറിന്റെ അടുത്തേക്ക് നടക്കുന്നതിന് ഇടയിൽ പെട്ടെന്നയാൾ തിരിഞ്ഞു
രാജീവനരികിലേക്ക് വന്നു.

“എടൊ രാജീവേ നിങ്ങളുടെ ചൂടൻ രംഗങ്ങൾ സേഫ് ആയി എന്റെ കയ്യിലുണ്ട്.അത് ലീക്ക് ആവാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണ്.എന്താ വേണ്ടതെന്ന് തനിക്ക് മനസിലായല്ലോ.എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.പിന്നെ….. ഇനിയെങ്കിലും ബെഡ് റൂമിന്റെ ജനൽ കൊളുത്തിടാൻ മറക്കരുത് കേട്ടൊ ചിത്ര……”

തന്റെ ആവശ്യത്തിന് രാജീവനെ ഒന്ന് നിർബന്ധിതനാക്കിയിട്ടാണ് മാധവൻ പുറത്തേക്ക് നടന്നത്.

“മാഷെ…..”കാറിലേക്ക് കയറാൻ തുടങ്ങിയ മാധവനെ സുര പിന്നിൽ നിന്നും വിളിച്ചു.

“തനിക്കെന്തോ പറയാനുണ്ട്.എന്താടോ?”

“അവന്റെ കാര്യം എങ്ങനാ?”

“ശംഭുവിനെക്കാൾ കഷ്ടം ആവണം അവന്റെ കോലം.ജീവൻ ബാക്കിയിട്ട് സ്റ്റേഷന് മുന്നിലെത്തിക്കണം”

“വേറൊന്ന് കൂടിയുണ്ട്,ആ ടീച്ചറെ കാണാഞ്ഞു സ്കൂളധികൃതർ പരാതി കൊടുത്തെന്നു കേട്ടു.സ്കൂളിലേക്ക് കാണാഞ്ഞതുകൊണ്ട് തിരക്കിച്ചെന്ന
അവരും അയൽവാസികളും ചേർന്ന്
കൊടുത്ത പരാതിയാണ്.”

“ദാമോദരൻ പറഞ്ഞിരുന്നു ഇരുമ്പേ.
സലിമിനറിയാം രാജീവൻ നിന്റെ കയ്യിലുണ്ടെന്ന്.അയാൾ തിരഞ്ഞു നടക്കുന്നുമുണ്ട്.ഒപ്പം ഇങ്ങനെയൊരു പരാതിയുള്ളതുകൊണ്ട് അവർ എളുപ്പം തമ്മിൽ കണക്ട് ചെയ്യും. കാരണം സാഹചര്യങ്ങളങ്ങനെയാ.
ചിത്രയെ അവർക്ക് കിട്ടരുത്,കളികൾ മാറാൻ അത് മതി.ബാക്കിയൊക്കെ
ഞാൻ നോക്കിക്കോളാം.ആദ്യമവനെ അവർക്കെത്തിച്ചുകൊടുക്ക് എന്നിട്ട്
തീരുമാനിക്കാം അവളുടെ കാര്യം”
സുരക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തുകൊണ്ട് മാധവൻ കാറിലേക്ക് കയറി.

“പിന്നെ…..അവൾക്ക് ഉടുക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്ക്.ഈ കോലത്തിലിരുത്തണ്ട.സുനന്ദയോട് പറഞ്ഞു വാങ്ങിപ്പിച്ചാൽ മതി.”കാർ സ്റ്റാർട്ട്‌ ചെയ്ത്,ഒരു വൽക്കഷ്ണം പോലെ തുണിയുടെ കാര്യവും പറഞ്ഞിട്ട് മാധവൻ മുന്നോട്ട് നീങ്ങി.
*****
ശംഭു തറവാട്ടിലെത്തിയിട്ട് ദിവസം മൂന് കഴിഞ്ഞു.അവനെ നോക്കുന്നത് പൂർണ്ണമായും വീണ ഏറ്റെടുത്തു.മറ്റ് ആരും തന്നെ അതിലിടപെടാൻ അവൾ സമ്മതിച്ചുകൊടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *