ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“നീ കരുതിത്തന്നെയാണല്ലേ?”

“അതെ……ആളെ പഠിച്ചിട്ടു തന്നെയാ സുര കളത്തിൽ ഇറങ്ങിയതും.സ്വന്തം പെങ്ങൾ ഭാര്യയായിട്ടുള്ളപ്പോൾ മറ്റു പലരെയും തേടിപ്പോകുന്ന അളിയനെ
പൊക്കാൻ ബുദ്ധിമുട്ടെണ്ടി വന്നില്ല.
നാളെ ഇതേ പരുവത്തിൽ ഇതിന് മുറ്റത്തു ഞാൻ എത്തിക്കുന്നുണ്ട്.
അതുകൊണ്ട് അടങ്ങി നിക്ക് സാറെ.
എന്റെ വഴിക്ക് തടസ്സംനിന്നാൽ തന്നെ
പച്ചക്ക് കൊളുത്തിയിട്ടായാലും ഞാൻ
ഇവനെ കൊണ്ടുപോയിരിക്കും. എന്താ കാണണോ സാറിന്.
നേരിടാനുള്ള ചങ്കുറപ്പുണ്ടേൽ വാ……”

മുന്നോട്ടാഞ്ഞ സലിമിനെ കൂടെയുള്ള പോലീസുകാരൻ തടഞ്ഞു.സുര അവിടം വിട്ടതും സലിം ദേഷ്യം കൊണ്ട് അവിടെക്കിടന്ന കസേര എടുത്തു നിലത്തടിച്ചു തകർത്തു.

“സാറെ ക്ഷോഭിച്ചിട്ട് കാര്യമില്ല.സുര ചെയ്യുന്ന് പറഞ്ഞാൽ ചെയ്യും.അപ്പഴെ ഞാൻ പറഞ്ഞതാ……ഇനി തടി രക്ഷിക്കാനുള്ള വഴി നോക്കിക്കോ.
ഇനി എസ് ഐ സാറിനെ ഏത് കോലത്തിൽ കിട്ടുവോ ആവോ.”
അയാൾ ഒരുപദേശം പോലെ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടർന്നു.

ഹോസ്പിറ്റലിൽ പരിശോധിക്കുന്ന സമയം.ശംഭുവിന്റെ കാലിൽ മുഴുവൻ ചൂരൽപ്പാടുകളായിരുന്നു.
ദേഹം മുഴുവൻ ബെൽറ്റ് കൊണ്ടുള്ള അടിയിൽ ചതഞ്ഞിരുന്നു.മുഖത്തു കിട്ടിയ ശക്തമായ ഇടികളിൽ ചുണ്ട് മുറിഞ്ഞു,മൂക്കിൽ നിന്നും വായിൽ നിന്നും ചോര തെറിച്ചതിന്റെ പാടുകൾ ഉണ്ട്.കണ്ണുകൾ കലങ്ങിക്കിടക്കുന്നു.
സലീമിന്റെ മോതിരത്തിന്റെ പാട് പോലും മുഖത്ത് അച്ചുകൊത്തി വച്ച നിലയിലായിരുന്നു ശംഭു.ഒടിവ് ഒന്നുമില്ലെങ്കിലും ദേഹത്തു നീര് വീണ് ചതവും മുറിവും ഒക്കെയായി ആകെ ഒരു കോലത്തിലായിരുന്നു ശംഭു അവിടെയെത്തിയത്.

ഹോസ്പിറ്റലിൽ കിടത്തണം എന്ന്
പറഞ്ഞുവെങ്കിലും ബോധം വീണ്ടു കിട്ടിയ ശംഭു അതിനെതിരെ നിന്നു.
അതുകൊണ്ട് തന്നെ അന്ന് വൈകിട്ട് വരെ അത്യാവശ്യം വേണ്ട ചികിത്സ
നൽകി അവനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.സുര തന്നെ ആയിരുന്നു ശംഭുവിന് കൂട്ട് നിന്നതും,
അന്ന് വൈകിട്ടോടെ ശംഭുവിനെ സുനന്ദയുടെ വീട്ടിലെത്തിച്ചതും.

വന്നപാടെ സുനന്ദ കൊടുത്ത കഞ്ഞിയും കുടിച്ചു കിടന്നതാണവൻ. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ശംഭു പിറ്റേന്ന് വൈകിയാണ് ഉറക്കം വിട്ട് ഉണരുന്നതും.അവനുണരുന്നതും കാത്ത് സുനന്ദ കൂട്ടായുണ്ട്.അവൻ എണീറ്റയുടനെ അവൾ നൽകിയ ചായയും കുടിച്ചു കട്ടിലിൽ ചാരി ഇരിക്കുന്ന സമയമാണ് ഭദ്രകാളിയെ പോലെ വീണ അങ്ങോട്ടെത്തിയതും.

അവളുടെ കണ്ണുകളിലെ തീക്ഷ്ണത

Leave a Reply

Your email address will not be published. Required fields are marked *