ആണ്‍കുട്ടി [Master]

Posted by

ആണ്‍കുട്ടി

Aankutty | Author : Master

 

(ഭക്തവത്സലരെ, ഇതില്‍ കമ്പിയില്ല. ചുമ്മാ പ്രതീക്ഷയോടെ വായിച്ച് ഒടുവില്‍ നിങ്ങളെന്നെ തെറി വിളിക്കാതിരിക്കാനാണ് അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍)അലയടിച്ച്, ആവേശത്തോടെ തീരത്തെ പുല്‍കാനെത്തി സാധിക്കാതെ നിസ്സഹായരായി മടങ്ങുന്ന തിരകളില്‍ പാര്‍വ്വതി തന്നെത്തന്നെ കണ്ടു. ആ തിരകളെപ്പോലെ ഹതഭാഗ്യയാണ് താനും. സ്വയമറിയാതെ അവളുടെ മിഴികളില്‍ നിന്നും നീര്‍ക്കണങ്ങള്‍ ഒഴുകിയിറങ്ങി മണല്‍പ്പരപ്പില്‍ വീണലിഞ്ഞു.

അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം പ്രണയിനിയുടെ വിരിമാറില്‍ സുഖം തേടുന്ന ഭാഗ്യവാന്‍. പക്ഷെ താന്‍! അവന്‍ തൊട്ടടുത്തിരിക്കുന്ന പാറുവിന്റെ മിഴികളിലേക്ക് നോക്കി. നിര്‍വികാരമാണ് ആ മുഖം. പക്ഷെ കണ്ണുകളില്‍ നിന്നും രണ്ടരുവികള്‍ നിര്‍ബാധം ഒഴുകിക്കൊണ്ടേയിരിക്കുന്നു.

“പണം! പണമാണ് പാറൂ എവിടെയും പ്രധാനം. സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും ഈ ലോകത്ത് വിലയില്ല” നിരാശയോടെ അവന്‍ പറഞ്ഞു.

പാര്‍വ്വതി മെല്ലെ തലചെരിച്ച് അവനെ നോക്കി. മുന്‍പില്‍ നീണ്ടുപരന്നു കിടക്കുന്ന കടലിനേക്കാള്‍ ആഴം അവളുടെ മിഴികളില്‍ അവന്‍ കണ്ടു.

“പ്രിന്‍സ്, എന്റെ അച്ഛന്‍ പണക്കൊതിയന്‍ അല്ല. പക്ഷെ അദ്ദേഹത്തിന് നമ്മുടെ വിവാഹം എന്തോ സമ്മതമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ അച്ഛനാണ്. നിനക്കറിയില്ല എന്റെ അച്ഛന് എന്നോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം. പക്ഷെ അതങ്ങനെ ആയിരുന്നില്ലെങ്കില്‍ എന്ന് ഞാനിപ്പോള്‍ മോഹിച്ചുപോകുന്നു; നിനക്ക് വേണ്ടി” അവള്‍ വിതുമ്പി.

പ്രിന്‍സ് സാവകാശം തലയാട്ടി. അവനവളെ മനസ്സിലാകുന്നുണ്ടായിരുന്നു.

“അച്ഛന്റെ ഒരു നെഗറ്റീവ് പോയിന്റ്, അല്ലെങ്കില്‍ ഒരു തെറ്റ് മതി എനിക്കൊരു തീരുമാനമെടുക്കാന്‍. എല്ലാം ഉപേക്ഷിച്ച് നിന്റെയൊപ്പം വരാന്‍ എനിക്കതു ധാരാളമാണ്. പക്ഷെ എന്റെ അച്ഛന്‍ എന്നെ ജീവനുതുല്യമാണ് സ്നേഹിച്ചതും വളര്‍ത്തിയതും. എന്റെ നന്മ മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. എന്നെ ഇപ്പോള്‍ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതും അതുതന്നെയാണ്. നിനക്ക് വേണ്ടി അച്ഛനെ തകര്‍ക്കാന്‍ എനിക്ക് പറ്റില്ല പ്രിന്‍സ്. പക്ഷെ നീയല്ലാതെ എനിക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുകയുമില്ല” പാര്‍വ്വതി കണ്ണുകള്‍ തുടച്ച് തീരുമാനമെടുത്ത മട്ടില്‍ അകലേക്ക് നോക്കി. അവളുടെ കണ്ണീര്‍ നിലച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *