❤കാമുകി 9 [പ്രണയരാജ]

Posted by
atOptions = { 'key' : 'e5a3d2d690c8d0593ec34392acff6479', 'format' : 'iframe', 'height' : 90, 'width' : 728, 'params' : {} }; document.write('');

കാമുകി 9

KAAMUKI PART 9 | AUTHOR : PRANAYARAJA | PREVIOUS PART
[https://kambimaman.com/author/vedi-raja]

[https://i.imgur.com/DQu6QDH.jpg]

എൻ്റെ കൈക്ക് പരിക്കു പറ്റിയതിനാൽ മാത്രമാണ് മറ്റു കഥകൾ വരാത്തത്. അത് എല്ലാവരും
മനസിലാക്കും എന്നു കരുതുന്നു. ഒരു കഥ വളരെ സമയം എടുത്തിട്ടാണ് തീർക്കുന്നത്.
കമൻ്റിൽ അങ്ങനെ ഒരു ചോദ്യം വന്നതിനാൽ പറയുന്നു. ഇതിനു മുന്നെ ഇവിടെ മൂന്നു കഥകൾ
വരുമ്പോ കൃത്യമായി, പോസ്റ്റ് ചെയ്യാൻ എനിക്കാവും എന്നതിനാൽ എഴുതിയതാണ്. അപ്രതീക്ഷിത
പരിക്കിൽ മറ്റു കഥകൾ കൂടി എഴുതാൻ കഴിയാതെ ആയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

കാമുകി ഇഷ്ടമാകുന്നുണ്ടെങ്കിൽ ഒരു ലൈക്ക്, പിന്നെ സ്നേഹത്തിൻ്റെ ഒരു വാക്ക് പറയാൻ
ആരും മടിക്കണ്ട. കമൻ്റിൽ ഞാൻ കണ്ട ഒരു പ്രശ്നമാണ്. എനിക്ക് സാഹിത്യമറിയില്ല.
വിവരിച്ചു പറയാനറിയില്ല. അതാ കമൻ്റ് ഇടാത്തത് എന്ന വാക്കുകൾ, എൻ്റെ കാര്യത്തിൽ
നിങ്ങളുടെ ഓരോ വാക്കും എനിക്കു വിലപ്പെട്ടതാണ്. നിങ്ങൾ നിങ്ങളായി കമൻ്റ് ചെയ്യുക
മറ്റുള്ളവരുടെ കമൻ്റ് നോക്കി ചെയ്യാൻ ശ്രമിക്കാതിരിക്ക. അപ്പോ നിങ്ങളുടെ
സ്നേഹത്തിൻ്റെ വാക്കുകൾക്കായി ഞാൻ കാത്തിരിക്കുന്നു.
എന്ന് ,
പ്രണയരാജ

തൻ്റെ മുറിയിൽ കയറി അത്മിക കിടന്നു. എന്തോ ഇന്നവൾ പൂർണത നേടിയ സ്ത്രീ ആണ്.
യവ്വനത്തിൻ്റെ പടിവാതിലിൽ എത്തിയ അന്നു മുതൽ താൻ കാത്തു സൂക്ഷിച്ച കന്യകത്വം എന്ന
അമൂല്യ നിധി തൻ്റെ ജീവൻ്റെ പാതിക്കവൾ പകർന്നു നൽകി.

കഴിഞ്ഞ രാത്രി , താൻ കാട്ടിക്കൂട്ടിയ കുറുമ്പുകൾ ഓർക്കും തോറും അവളിൽ വിതറുന്ന
സന്തോഷവർഷം അളവറ്റതായിരുന്നു.

നിയമപ്രകാരം താൻ ആദിയുടെ ഭാര്യയാണ്. എന്നാൽ , കഴിഞ്ഞ രാത്രി അമ്മയെ ഭയന്ന് ഒരു
അവിഹിത ബന്ധം പോലെ താനവൻ്റെ കള്ളകാമുകിയായി. ഇരുളിൻ്റെ മറവിൽ താൻ അവനരികിലേക്ക്
പോയത്.

കള്ളനാ ആദി, കഷ്ടപ്പെട്ട് അവനരികിൽ ചെന്നപ്പോ , അവൻ ആദ്യം തന്നെ പറഞ്ഞത് തൻ്റെ
പ്രതീക്ഷകൾ തകർത്തിരുന്നു. എങ്കിലും എന്തോ ഒന്നിനും അവനെ നിർബദ്ധിക്കുവാൻ തനിക്ക്
തോന്നിയില്ല.

അവൻ്റെ ആഗ്രഹപ്രകാരം ആ മാറിൽ തല ചാഴ്ച്ച് ഉറക്കത്തിലേക്ക് താൻ കടന്ന നിമിഷം, തൻ്റെ
മാക്സി അവൻ വലിച്ചു കീറിയത് , അതു തനിക്കും മനസിലായില്ല, മനസ്സൊരുങ്ങി ചെന്ന
തന്നോട് ഒരു വാക്കു പറഞ്ഞാൽ മതിയായിരുന്നല്ലോ.

ഇതു ആദിയുടെ കുറുമ്പുകൾ , ഒരിക്കലും പിടി തരാത്ത അവൻ്റെ ഈ സ്വഭാവമാണ് തന്നെ
അവനിലേക്ക് കൂടുതൽ അടുപ്പിച്ചതും.

തൻ്റെ മാമ്പഴകനികൾ ആ കരങ്ങളിൽ അമർന്നത് ഓർക്കുമ്പോ, കുളിരും വേദനയും ഇപ്പോഴും
തോന്നുന്നു.

വന്യമായ ആസക്തിയോടെ അവൻ തന്നിൽ അഭയം പ്രാപിക്കുമ്പോ, വേദനാജനകമായിരുന്നു. എന്നാലും
അവനോടുള്ള പ്രണയം അതിലും സുഖം കണ്ടെത്തി.

തന്നോട് ഇത്രയേറെ പ്രണയവും ആവേശവും അവനിലുണ്ടെന്ന് താനറിഞ്ഞ രാത്രികളുടെ
മധുരിക്കുന്ന ഓർമ്മകൾ . മനസിൻ്റെ കോണിൽ എന്നും താൻ പൂജിക്കേണ്ട ആ അനുഭൂതിയുടെ രാവ്,
ഓർമ്മകളുടെ മധുരിക്കുന്ന നോവ്.

ഒരു സ്ത്രീ ജീവിതത്തിൻ്റെ തുടക്കത്തിൽ നുകരേണ്ട നോവ് , കഴിഞ്ഞ രാത്രി തനിക്കു
പകർന്നവൻ ഇരു ശരീരവും ഒന്നാക്കി. മനസുകൾ എന്നോ ഒന്നായതല്ലെ.

🌟🌟🌟🌟🌟

അവൾ പോയതും അവനാ കിടക്കയിൽ കിടന്നു. പത്തു തലയുള്ള രാവണൻ്റെ പത്തു തലകളിൽ ഒന്നിൽ
പോലും കഴിഞ്ഞ രാത്രി വിവേകം ഉണരാതെ പോയി. ആ നിമിഷത്തെ പഴിച്ചവൻ നിന്നു.

എല്ലാം ഒരു നാടകമായിരുന്നു. വാശിയുടെ പുറത്ത് അരങ്ങേറിയ നാടകം. അവളെ ഒരിക്കലും
അങ്ങനെ , നടക്കാൻ പാടില്ലായിരുന്നു. ഓർമ്മകൾ തിരിച്ചു വരുമ്പോ ചിലപ്പോ കൈവിടേണ്ടി
വരുമോ എന്നു ഞാൻ ഭയന്നിരുന്നു.

“I am the one who did wrong. No power can take her away from me. To love her in
time. Try it, I’m not sure. But God’s will is that it be done.”

ആരോ പറഞ്ഞ വാക്കുകൾ മനസിൽ നിന്നും ഉയരുന്നുണ്ട്, ആ വാക്കുകൾ തന്നെയാണ് ആത്മിക
നിന്നെ ഇപ്പോ എന്നെ കൊണ്ട് ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്.

” നിനക്ക് ദേഷ്യം വന്നാ ആരെ വേണേലും തല്ലിക്കോ, കൊന്നോ ഞാൻ ചോദിക്കില്ല. ഒരിക്കലും
ഒരു പെണ്ണിൻ്റെ ജീവിതം വെച്ച് കളിക്കരുത്, അവളുടെ മാനത്തിന് വില പറയരുത്. അവളുടെ
ശാപം വാങ്ങിക്കൂട്ടരുത്.”

ഇതാരുടെ വാക്കെന്നോ, ഇതാരാ പറഞ്ഞതെന്നോ, എന്തിന് എപ്പോ പറഞ്ഞെന്നോ ഒന്നും
എനിക്കോർമ്മയില്ല. പക്ഷെ ഈ വാക്കുകൾ എനിക്ക് അത്രയും ഇഷ്ടമുള്ള ആരോ പറഞ്ഞതാണ്.

എൻ്റെ കാതിൽ അലയടിക്കുന്ന ആ ശബ്ദത്തിൽ സ്നേഹവും ശകാരവും ഞാൻ ഉണരുന്നു. ഈ വാക്കുകൾ
തന്നെയാണ് എനിക്കുള്ള ഉത്തരം.

അറിയാതെ വാശിയുടെ പുറത്ത് ആത്മികയുടെ ജീവിതം വെച്ചു ഞാൻ കളിച്ചു, എനി അവളുടെ
മാനത്തിന് വില ഞാനിടില്ല, അതു സംരക്ഷിക്കേണ്ടത് എൻ്റെ കടമയാണ്. ആ ശാപം ഒരിക്കലും
പേറാൻ ഞാൻ ഇടവരുത്തില്ല.

ആത്മിക ഞാൻ ആദ്യമായി കണ്ട മാലാഖ , ഇഷ്ടമാണ് നിന്നെ ഒരുപാട്, പക്ഷെ അത്
പ്രണയമായിരുന്നില്ല ആരാധനയായിരുന്നു. എൻ്റെ ഓർമ്മകളുടെ ലോകത്ത് ഞാൻ കണ്ടവരിൽ
നിന്നും വ്യത്യസ്ത്ഥയാണ് നീ, അതാവാം നിന്നോട് തീർത്താ തീരാത്ത ആരാധനയുടെ ഉടമയായ ഒരു
ഭക്തനാവാൻ എന്നെ പ്രേരിപ്പിച്ചത്.

ഇന്നു മുതൽ ആദി ശ്രമിക്കും എൻ്റെ ഈ മാലാഖയുടെ കാമുകനാവാൻ, ഞാൻ താലി കെട്ടിയ
പെണ്ണിൻ്റെ ഭർത്താവാവാൻ. ഭൂതകാലം മറക്കാൻ ശ്രമിക്കുന്നു ഞാൻ, നിന്നിലേക്ക് എൻ്റെ
ഭാവിയെ ചേർക്കാൻ കൊതിക്കുന്നു.

സഹതാപമല്ല , കുറ്റബോധമാണ്, തെറ്റു ചെയ്തത് ഞാനാണ്, ശിക്ഷകൾ അനുഭവിക്കേണ്ടത് നീയും,
ഒന്നും അറിയാതെ സ്നേഹം പകർന്നതിന് നിന്നെ ശിക്ഷിക്കാൻ വിധിക്കു മുന്നിൽ വിട്ടു
കൊടുക്കാൻ മാത്രം ക്രൂരനല്ല ഈ ആദി.

🌟🌟🌟🌟🌟

എന്തോ ഒരു ശബ്ദം , അതാണ് ആത്മികയെ ഉണർത്തിയത്. അമ്മയ്ക്കരികിലേക്ക് പോകും മുന്നേ ,
എന്തോ ഓർമ്മ വന്ന പോലെ , അവൾ ഫോൺ എടുത്തു , അച്ഛൻ പറഞ്ഞ പോലെ ആദിയുടെ ഫോട്ടോ അവൾ
അയച്ചു കൊടുത്തു.

ആദി എന്ന മഹാപുരുഷൻ്റെ ഏറ്റവും വലിയ നേട്ടം ആത്മികയെ മാറ്റിയതാണ്. രേവതിയമ്മയ്ക്ക്
ആദി ഒരു യോഗിയാണ്, മകളെ നേർവഴിക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടവൻ.

അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണ് രേവതിയമ്മ. അമ്മയുടെ അരികിലെത്തിയ പൊന്നു.

അമ്മേ…….

ആ വിളി കേട്ടതും കൈയ്യിലെ പ്ലേറ്റുമായി രേവതിയമ്മ തിരിഞ്ഞു നോക്കി.

അമ്മേ…. ഈ ചായ എങ്ങനെയാ…. ഉണ്ടാക്കുന്നത്.

പൊന്നു ആ ചോദ്യം ഉന്നയിച്ചതും ആ അമ്മയുടെ കൈകൾ ബലഹീനമായി, പ്ലേറ്റ് നിലത്തു വീണു,
ചിന്നി ചിതറി.

രേവതിയമ്മ ആ നിലത്തിരുന്നു പോയി, ആ കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങി, ഒരു വല്ലാത്ത
അവസ്ഥ, രേവതിയമ്മയ്ക്ക് തന്നെ ആ അവസ്ഥ തരണം ചെയ്യാൻ കഴിയാത്ത പോലെ.

ആത്മിക അമ്മയുടെ അരികിൽ ചെന്നിരുന്ന്, ആ കണ്ണുനീർ തുടച്ചു.

അമ്മ എന്തിനാ കരയുന്നത്..?

ആ ഒറ്റ ചോദ്യം രേവതിയമ്മയെ കൂടുതൽ കരയിപ്പിക്കുകയാണ് ചെയ്തത്. ദുഖം ഒരു കനലായി,
വേദനയായി ആ അമ്മയുടെ മനസിൽ എരിഞ്ഞു. ആത്മിക അമ്മയെ അവിടെ നിന്നും ഹോളിലേക്ക് കൊണ്ടു
പോയി. സോഫയിൽ ഇരുത്തിച്ച് , അമ്മയ്ക്കരികിലിരുന്നു.

എന്തിനാ അമ്മേ കരയുന്നേ…. പൊന്നു ചോദിച്ചതിനിങ്ങനെ കരയാൻ മാത്രം എന്താ ഉള്ളത്.

പൊന്നു ഇത് ആനന്ദ കണ്ണു നീരാ… നിനക്കിത് മനസിലാവില്ല

ഓ…. പിന്നെ സന്തോഷം വന്നാ കരയല്ലെ ആളുകൾ ചെയ്യാ…. അമ്മയ്ക്ക് വട്ടാ….

മോളെ ഇങ്ങനെ ഒരവസരം നിനക്കു വരുമ്പോ നീയും അറിയും സന്തോഷത്തിലും കരയുന്ന സുഖം.

ശരി, ഇപ്പോ എന്താ ഇത്ര സന്തോഷം

എൻ്റെ മോൾ ആദ്യമായി ചായ ഉണ്ടാക്കുന്നതെങ്ങനെ എന്നു ചോദിച്ചില്ലെ

അതിലെന്താ ഇത്ര വലിയ കാര്യം

നിനക്കിത് വലുതായിരിക്കില്ല പക്ഷെ എനിക്കു വലുതാ… ഇതു വരെ അടുക്കളയിൽ കയറാത്ത നി
ആദ്യമായി ചോദിച്ചപ്പോ, എൻ്റെ എത്ര കാലത്ത ആഗ്രഹമാ, നിൻ്റെ കല്യാണം കഴിഞ്ഞൊരു
വീട്ടിൽ പോയ നിനക്കൊന്നും അറിയില്ലെ, നാണം കെടുന്നത് അമ്മയല്ലെ.

അത് അമ്മേ….. അമ്മയ്ക്ക് ഇതൊക്കെ എനിക്ക് പറഞ്ഞു മനസിലാക്കി തന്നൂടെ.

ആർക്ക് നിനക്കോ, ഇന്നാദ്യമായ ഞാൻ കരഞ്ഞപ്പോ നി കണ്ണു നീരൊപ്പിയത്, എന്തിനാ
കരയുന്നത് എന്ന് ചോദിച്ചത് , മുന്നെ അച്ഛനും മകളും കണ്ട ഭാവം നടിക്കില്ലല്ലോ….

അതു കേട്ടതും പൊന്നു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആത്മിക അവൾ അനിവാര്യമായ
മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഇപ്പോഴാണ് പഠിക്കുന്നത്, ആ അമ്മയുടെ സ്നേഹം
മനസിലാക്കുന്നതും.

മകളെ പാചക റാണിയാക്കാൻ രേവതിയമ്മ അവളെയും കൂട്ടി അടുക്കളയിലേക്ക്. അമ്മ പറയാതെ
തന്നെ അവൾ ആ പൊട്ടിയ ചില്ലു കഷ്ണങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. സന്തോഷത്തോടെ
രേവതിയമ്മ ആ ദൃശ്യം കണ്ടു നിന്നു. ആത്മിക അവൾ ഒരു മകളുടെ കടമകൾ തിരിച്ചറിഞ്ഞു
തുടങ്ങി.

🌟🌟🌟🌟🌟

ഈ സമയം കണിമംഗലത്തിന് പുറത്ത് ഒരു BMW കാർ വന്നു നിന്നു . അതിൽ നിന്നും റോക്കിയെ
ഒരാൾ കൈ കാട്ടി, ആളെ കണ്ടതും റോക്കിയുടെ കണ്ണുകൾ വിടർന്നു.

ജാവേദ് ബായ്, മൊഗൽവിച്ചിൻ്റെ ഇന്ത്യയിലെ വലതു കൈ, ഇന്ത്യ അടക്കി വാഴുന്ന മാഫിയാ
ഡോൺ, കുറുനരിയുടെ ബുദ്ധിയും കാരിരുമ്പിൻ്റെ ശക്തിയുമുള്ള ഒരു നാൽപ്പത്തിയഞ്ചുകാരൻ .

റോക്കി അദ്ദേഹത്തിനരികിൽ ചെന്നതും,

മാഷാ അള്ളാ, ജാവേദ് ഭായ്

റോക്കി, ഭായ് കൈസേ ഹോ
(റോക്കി ഭായ് സുഖമാണോ )

ഡിക് ടാക്ക് ഹെ, ഭായ്, ആപ് ഇതർ , ക്യാ ബാദ് ഹെ ഭായ്.
( സുഖം, ഭായ്, താങ്കൾ ഇവിടെ, എന്താ കാര്യം ഭായ് )

ബോസ് കോൾ കിയാ താ, ആദി ഇതർ ഹി ഹേനാ…
( ബോസ് വിളിച്ചിരുന്നു, ആദി ഇവിടല്ലെ )

ജി, ഭായ്,
( അതെ , ഭായ് )

ഉസ്കാ മദത്ത് കേലിയെ ആയാ ഹെ മേരെ യാർ
( അവനെ സഹായിക്കാൻ വന്നതാ മുത്തേ… )

ഭായ് ഇതർ ഹം സബ് ഹേനാ
( ഭായ് ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ..)

ഹോഗാ , ഫിർ ബി ജാവേദ് ബായ് ബി ഹോഗാ, ക്യുക്കി , ഉപർസെ മേരെലിയെ യഹി ഹെ ഓടർ, ഔർ Nv
ഭായ് ക്കാ മാമ് ലെ മെ റിസ്ക് നെഹി ലേസക്താ,
( ഉണ്ടാവും, പക്ഷെ ജാവേദ് ഭായം കാണും, കാരണം മുകളിൽ നിന്നും ഓഡർ വന്നു, പിന്നെ Nv
ഭായുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല. )

ടി ക്കെ ഭായ്, ആപ്കാ മർസി,
( ശരി ഭായ് നിങ്ങളുടെ ഇഷ്ടം)

അങ്ങനെ അവർ അവരുടെ ടൻ്റിൽ ഒത്തു ചേർന്നു.

🌟🌟🌟🌟🌟

കാർലോസ് തൻ്റെ ഫോണിൽ വന്ന ഫോട്ടോ നോക്കി, ചിരിക്കുകയാണ്.

കാണാൻ എന്താ ഒരു ഭംഗി, നിൻ്റെ മുഖം ഒരു പോറലും വരുത്തൂല പൊന്നോ, കാണുമ്പോ തന്നെ
വല്ലാത്ത ആകർഷണം, വെറുതെയല്ല ആ പെണ്ണ് കേറി പ്രേമിക്കോന്ന് ശേഖരൻ സാറിന് പേടി.

അപ്പോ മിസ്റ്റർ അദി, താങ്കൾ ചാവാൻ റെഡിയാണോ ?

കാർലോസ് ആ ചേദ്യം ചോദിച്ച ശേഷം ഫോട്ടോയും നോക്കി പൊട്ടി ചിരിക്കുകയാണ്. പിന്നെ
ഇന്നലെ നടന്നത് കാറിലിരുന്ന് ആലോചിച്ചു.

രാത്രി 10.30 യോടെ കാർലോസ് വർമ്മയുടെ ഗസ്റ്റ് ഹൗസിൽ എത്തുന്നത്, ചന്ദ്രശേഖരനും
വർമ്മയും മദ്യപിക്കുകയായിരുന്നു.

വാടാ…. കാർലോസെ നിന്നെ കാത്തിരുന്നു മുഷിഞ്ഞപ്പോ ഞങ്ങൾ തൊടങ്ങി.

അതിനെന്താ…. ഒന്നൊഴിച്ചേ… യാത്രാ ക്ഷീണം ഒന്നു മാറട്ടെ.

ജാക്ക് ഡാനിയൽ എടുത്ത് ഒരു ക്ലാസ് ഒഴിച്ചു സോഡയും ചേർത്ത് എനിക്കു നേരെ നീട്ടി,
ഒറ്റ വലിക്ക് അങ്ങ് കേറ്റി, വിസ്ക്കി അങ്ങകത്ത് ചെന്നതും ഒരു സുഖം, ക്ഷീണമൊക്കെ
പോയി, പിന്നെ മദ്യസേവയും സംസാരവും മുറയ്ക്കു നടന്നു.

എന്തിനാ എന്നോട് പെട്ടെന്നു വരാൻ പറഞ്ഞത്.

നിനക്ക് സാധാരണ എന്തു പണിയാടാ തരാർ

അപ്പോ ആരുടെ കാലനാവാനാ എന്നെ വിളിച്ചത്

ആദി.

റിസ്ക്ക് കൂടോ ആരാ കക്ഷി,

ടാ, ഇതൊരു ചീള് കേസാ…. ഒരു ആക്സിഡൻ്റിൽ ഓർമ്മ നഷ്ടപ്പെട്ട ഒരുത്തൻ , ആരും
ചോദിക്കാനും പറയാനുമില്ല, ചത്താ അന്വേഷിക്കാനും

അയ്യേ…. ഇത്തരം ചീള് കേസിന് കാർലോസിനെ കാത്ത് നിക്കണായിരുന്നോ…?

ടാ… ഇത് നി ചെയ്യണം ശേഖരൻ്റെ മോൾ, അവന് അവളോട് പ്രേമം . അപ്പോ ഇരുചെവി അറിയാതെ,
അതിന് നി തന്നെ അല്ലെ ടാ ബെസ്റ്റ്.

പ്രണയ കേസാണല്ലെ

അതെടാ ….. അതാ നിന്നെ തന്നെ

ശരി, അപ്പോ ആളെ നിങ്ങൾ കാട്ടിത്തരുവോ… അതോ…

അതൊന്നും വേണ്ടടാ… എൻ്റെ മോൾ നാളെ നിനക്ക് അവൻ്റെ ഫോട്ടോ വാട്സ് ആപ്പ് ചെയ്യും
പോരെ.

അപ്പോ മോളെ വല്ലാതെ ശല്ല്യം ചെയ്തല്ലെ , പന്നീടെ മോൻ കാർലോസ് ഏറ്റു.

എന്നാ നീ ഇന്നു തന്നെ വിട്ടോ ബാംഗ്ലുർക്ക്

ഇന്നു തന്നെയോ

അതെടാ… ഇത് എത്രയും പെട്ടെന്ന് തീർക്കണ്ടതാ….

എന്നാ ശരി.

പിന്നെ ഇപ്പോ ദേ.. ഈ രാവിലെ ബാംഗ്ലൂർ നഗരത്തിൽ ആ പാവം ചെക്കൻ്റെ കാലനായി കാർലോസ്
കാത്തു നിൽക്കുന്നു.

ഈ കാശുക്കാരൻ്റെ മക്കളെ തന്നെ പ്രേമിച്ച് ശല്യപ്പെടുത്തണായിരുന്നോ ചെക്കാ നിനക്ക്.

എന്തോ ഫോട്ടോ കണ്ടപ്പോ മുതല് ഒരു സുഖം പോരാ…

ഏറ്റു പോയി മോനെ, നീ ക്ഷമിച്ചേര് നിൻ്റെ കാലൻ ഞാൻ തന്നെ.

🌟🌟🌟🌟🌟

ആത്മിക ആദിയുടെ മുറിയുടെ വാതിൽക്കൽ, ആദി, കിടക്കയിൽ കിടന്നുറങ്ങുന്നു.
ആദിക്കരികിലെത്തി അവനെ പുണരാൻ തുടങ്ങിയ ആത്മിക പെട്ടെന്നു പിൻവലിഞ്ഞു.

ഇന്നലെ രാത്രി കഴുത്തിൽ മുറുകിയ കൈകൾ അവൾക്ക് നല്ല പോലെ ഓർമ്മയുണ്ട്,

ഏട്ടാ……

ഉം…..

അവൻ തൻ്റെ സാന്നിധ്യം അറിഞ്ഞെന്നു മനസിലായതും അവൾ കട്ടിലിൽ കയറി അവനെ
കെട്ടിപ്പിടിച്ചു കിടന്നു.
ഇന്നലെ രാത്രിയിലെ അങ്കമാകാം അവൻ ക്ഷീണത്തിൽ നല്ല ഉറക്കം തന്നെയാണ്.

അവൻ്റെ ശരീരത്തിൽ അവൾ കയറി കിടന്നു, മുഖാമുഖം നോക്കി, അങ്ങനെ കിടന്നു. അവനെ നോക്കി
കിടക്കുമ്പോ ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. തന്നിൽ പടർന്ന ഭാരം ആദിയിൽ അസ്വസ്ഥത
ഉളവാക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നു.

അവൻ്റെ മൂക്കിൽ തുമ്പിൽ മൃദുവായി അവൾ കടിച്ചു. ആദിയുടെ വലുതു കൈ പെട്ടെന്ന്
മൂക്കിനു നേരെ വന്നതും അവൾ മുഖം ഉയർത്തി, ആദി തൻ്റെ മുക്കൊന്നു തിരുമിയ ശേഷം കൈ പഴയ
സ്ഥാനത്തേക്ക് തന്നെ സ്ഥാനം ഉറപ്പിച്ചു.

അവൾ അവളുടെ മുടിയുടെ അറ്റം മുക്കിൽ ഇട്ട് ഇളക്കി, അവനെ ശല്യപ്പെടുത്തി രസിച്ചു.
നിവർത്തിയില്ലാതെ ആ മിഴികൾ ആദി തുറന്നതും അധരങ്ങൾ കഥ പറഞ്ഞതും ഒരുമിച്ചായിരുന്നു.

കണ്ണിൽ കണ്ണിൽ നോക്കി, ആ അധര പാനം നീണ്ടു നിന്നു. അവളുടെ മിഴികളിലെ
പറഞ്ഞറിയിക്കാനാവാത്ത വശ്യത അവൻ നേരിൽ കാണുകയാണ്. ആ ഇരു മിഴികളിൽ അവൾ ഒളിപ്പിച്ചു
വെച്ചൊരു ലോകം അവൻ്റെ മിഴികൾ മാത്രം കണ്ടു.

അവിടെ ആ ലോകത്ത്, തൂവെള്ള മഞ്ഞു തൂകി കിടക്കുകയാണ്, ആ മഞ്ഞിലും പുത്തു നിൽക്കുന്ന
ചുവന്ന പനിനീർ പുഷ്പങ്ങൾ, വില്ലോ മരങ്ങളുടെ താഴ്വാരം, അതിനരികിലെ കൊച്ചു തടാകത്തിൽ
രണ്ടരയന്നങ്ങൾ കൊക്കുരുമി പ്രണയിക്കുന്നു.

നീലാകാശത്തിന് ചുവപ്പിൻ്റെ ചേലും, സൂര്യപ്രകാശത്തിന് മഞ്ഞയുടെ ശോഭയും, മഞ്ഞിൽ പൂത്ത
ഹരിത ലോകം, ആദി മറ്റൊരു ലോകത്തേക്ക് ചേക്കേറുകയാണ്, ആദിയുടെയും ആത്മികയുടെയും ലോകം.
അവൾ കണ്ട കിനാവിലെ ലോകം ആ മിഴികളിൽ അവൾ സൂക്ഷിച്ച ലോകം.

ആ മഞ്ഞിൽ തൻ്റെ കാലുകൾ പതിയുമ്പോ, കുളിർ കോരിയിട്ട പോലെ മേനി വിറ കൊണ്ടു, കുറച്ചകലെ
പനിനീർ പുഷ്പങ്ങളുടെ പൂന്തോട്ടമാണ്. അവിടെ നിന്നും ഒഴുകി വരുന്ന കാറ്റിൻ്റെ ഗന്ധം,
മലരുകളുടെ സുഗന്ധമല്ല. തനിക്ക് മാത്രം ഹൃദ്യമായ മറ്റെന്തോ…..

തൻ്റെ മിഴികൾ ആ പൂഞ്ചോലയിൽ ആരെയോ, തേടി, ആ ഗന്ധത്തിൻ്റെ ഉറവിടത്തെ, പനിനീർ
പുഷ്പങ്ങൾക്കിടയിൽ തൂവെള്ള വസ്ത്രത്തിൽ അവൾ നിന്നിരുന്നു. ആ കാർകൂന്തൽ കാറ്റിൽ
പാറിപ്പറക്കുന്നു.

അവൾക്കരികിലേക്ക് ഞാൻ ചെന്നടുക്കുമ്പോൾ അവളുടെ മധുരമായ ഗാനാലാപനം കാതുകളെ
മുത്തമേകി. അവർക്കരികിൽ എത്തിയതും, ആ തോളിൽ ഞാൻ കൈ വെച്ചതും അവളെൻ്റെ മാറിലേക്ക്
വീണു. അവളെ പുണർന്ന് ഞാനും.

എൻ്റെ കൈകൾ പിടിച്ചവൾ ഓടുകയാണ്, ആ പുഷ്പങ്ങൾ തൽ തോട്ടത്തിലൂടെ, പ്രണയാർദ്ര
നിമിഷങ്ങൾ തേടി ഞാനും അവൾക്കൊപ്പം , കൊച്ചു തടാകത്തിനരികിൽ അരയന്നങ്ങളെ
സാക്ഷിയാക്കി ആ അധരങ്ങൾ കവർന്നെടുത്തു.

മിഴികൾ തുറന്നവളെ നോക്കിയതും ആ ഭീകരസത്വത്തെ കണ്ടു താൻ ഭയന്നു.

സ്വപ്നലോകത്തിൻ്റെ പടിയിറങ്ങിയപ്പോ ഞങ്ങളുടെ അധരങ്ങൾ വിടവാങ്ങിയിരുന്നു. ശ്വാസം
കിട്ടാതെ ഇരുവരും കിതയ്ക്കുന്നുണ്ട്.

ആത്മിക താന്നൊന്നു സൈഡിൽ കിടന്നേ….

എന്താ വിളിച്ചേ…..

ആത്മിക എന്തേ…..

എന്നാ ഞാനിറങ്ങില്ല.

അവൾ ചിണുങ്ങി കൊണ്ടത് പറഞ്ഞപ്പോ ആദി അവളെ നോക്കി ചിരിച്ചു.

എന്താ തൻ്റെ പ്രശ്നം.

എന്നെ ആത്മിക എന്നു വിളിക്കണ്ട

അതെന്താ, താനെന്താ ഈ പറയുന്നെ

എന്തോ അതു വിളിക്കുമ്പോ വല്ലാത്ത അകൽച്ച പോലെ. എന്നെ പരിചയമുള്ള ആൾക്കാർ മാത്രം
വിളിക്കുന്നതാ അങ്ങനെ ,അതു പോലാണോ ആദി .

പിന്നെ ഞാനിപ്പോ എന്താ വിളിക്കാ….

ആദിക്ക് ഇഷ്ടമുള്ളത് എന്തു വേണേലും വിളിച്ചോ, Atleast പൊന്നു എന്നെങ്കിലും,

ആദിക്കും ആ പേര് അപ്പോഴാണ് ഓർമ്മ വന്നത്, രേവതിയമ്മ വിളിക്കുന്നത് കൊറേ
കേട്ടതാണേലും, താൻ അങ്ങനെ വിളിച്ചിട്ടില്ല. അന്നത്തെ സാഹചര്യം വേറെ അല്ലായിരുന്നോ

പൊന്നു നീയൊന്ന് ഇറങ്ങുന്നുണ്ടോ ?

അവൻ്റെ ശബ്ദം ഒന്നു കടുത്തതും അവൾ അവനിൽ നിന്നും അകന്നു. കട്ടിലിനരികിൽ തല
കുമ്പിട്ടു നിൽക്കുമ്പോഴും ഇടം കണ്ണാൽ അവനെ നോക്കി.

പൊന്നു……

ആദി വിളിച്ചതും സന്തോഷത്തോടെ അവൾ മുഖമുഴർത്തി നോക്കിയെങ്കിലും പരിഭവം ആ കണ്ണുകളിൽ
തെളിഞ്ഞു കാണാം.

അവളെ നോക്കി ആദി കണ്ണിറുക്കിയതും ആ പരിഭവവും മാഞ്ഞു. അവൾ അവൻ്റെ മടിയിലിരുന്നു
കൊണ്ട് അവനെ പുണർന്നു. ആദിയും അവളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ദേ… ആദി, എന്നോടെനി ദേഷ്യ പെടരുത്

ഉം… അതെന്താ

നിക്ക് അറിയില്ല, ഇപ്പോ കൊറച്ചു മുന്നെ ൻ്റെ ചങ്ക് പെടച്ച പെടക്കല്

എൻ്റെ കെട്ട്യോളെ ഞാൻ ചീത്ത പറയും തല്ലും കൊല്ലും അതു ചേദിക്കാൻ നീയാരാടി….

അയ്യടാ ഞാനവളുടെ കുട്ടുക്കാരിയാ…. എന്തേ…. ഒരു പെണ്ണിനെ കെട്ടിച്ചു തന്നെന്നു
വെച്ച്, നീ തല്ലോടാ….

തമാശയ്ക്കവൾ അതു പറഞ്ഞതും ആദി അവളെ എഴുന്നേൽപ്പിച്ച് നിർത്തി തല്ലാനായി
കൈയ്യോങ്ങിയതും ആ കണ്ണുകൾ കലങ്ങി, കണ്ണുനീർ ധാരകൾ, കലങ്ങി ചുവന്ന കണ്ണുകൾക്ക്
ഭംഗിയേറുന്ന പോലെ, മുഖം വാടി തുടങ്ങിയപ്പോ അസ്തമയ സുര്യനെ പോലെ ചുവന്നു.

വായുവിൽ നിക്കുന്ന ആ കൈകളുടെ ലക്ഷ്യസ്ഥാനം ഓർത്ത് അവളുടെ മിഴികൾ ആ കൈകളിൽ ഒതുങ്ങി,
ഇതെല്ലാം കണ്ട് ആദി അവളെ നോക്കി പുഞ്ചിരിക്കുകയാണ്.

ടോ…. എന്താടോ…..

ചിരിച്ചു കൊണ്ട് ആദി അത് പറയുമ്പോ അവൻ്റെ മാറിലേക്കവൾ ചാഞ്ഞു, പിന്നെ തൻ്റെ രണ്ട്
കൈ കൊണ്ടും തുടരെ തുടരെ ആ മാറിടിച്ച് പരിഭവം തിരഞ്ഞു

താനെൻ്റെ മാലാഖയില്ല, തന്നെ ഞാൻ തല്ലോ….?

ആ ഒരു വാക്കിൽ അവൾ സന്തുഷ്ടയാണ്. ലോകത്തിൽ മറ്റൊന്നിനും കൊടുക്കാൻ കഴിയാത്ത അത്ര
സന്തുഷ്ട.

🌟🌟🌟🌟🌟

കാർലോസ് കണിമംഗലത്തെ ചുറ്റി പറ്റി നടക്കുകയാണ്. ആദിക്കുള്ള കെണിയൊരുക്കാൻ,
റോക്കിയും ടീം അവരുടെ ദൃഷ്ടിയിലും കാർലോസ് പെട്ടിരുന്നു.

അരെ സാലെ കമിനെ കാർലോസ്
( എടാ നാറി കാർലോസെ )

ജാവേദ് ഭായ്

ആജാ ഹറാം സാലെ,
( ഇവിടെ വാടാ നാറി )

കാർലോസ് ജാവേദിനരികിലേക്ക് ചെല്ലന്നു , റോക്കിയും ഉടനെ അവിടേക്ക് കടന്നു വന്നു.

ക്യാ ബാത്ത് ഹെ യാർ, തു ഇദർ ക്യാ കർ റഹാ ഹെ.
( എന്തൊക്കെ വിശേഷം , നീയെന്താ ഇവിടെ )

കാം കെലിയെ ആയാ താ ഭായ്.
( ചെറിയ പണി അതിനാ വനത് )

ക്യാ കാം
( എന്താടാ പണി )

മാർനാ ഹെ എക് ആത്മിക്കോ
( ഒരാളെ കാച്ചാൻ )

കിതർക്കാ
( എവിടുത്തെയാ)

ഉദർ കണിമംഗലം

(ദാ അവിടുത്തെ കണിമംഗലം )കിസ്ക്കോ
( അരെ )എക്ക് ലഡ്ക്കേ ക്കോ നാം ആദി
( ഒരു പയ്യൻ, പേര് ആദി )

യെ കാം തു ചോട് ദേ
(ഈ പണി നീ വിട്ടേര് )

ഭായ് പൈസാ ലേലിയാ
( ഭായ് കാശ് വാങ്ങി പോയി. )

കാം കർനേ കെ ലിയേ തു സിന്താ നെഹി ഹോഗാ
( ഈ ജോലി ചെയ്യാൻ നി ജീവനോടെ കാണില്ല )

ജാവേദ് ഭായ് ക്കാ ആത്മിക്കോ കോൻ മാരേഗാ ഭായ്
( ജാവേദ് ഭായ്ടെ ആളെ ആര് കൊല്ലാനാ… ഭായ് )

മെ, മെ മാരേഗാ
(ഞാൻ, ഞാൻ കൊല്ലും)

ഭായ് യെ ആപ്
(ഭായ്’, നിങ്ങൾ )

അരെ സാലെ , ഉസ്ക്കൊ ബച്ചാനെ കെലിയെ മെ ഇദർ ആയാ ഹെ, ഹമാരാ ബോസ്ക്കാ കാസ് ആത്മി ഹെ
വോ.
( എടാ കോപ്പേ, അവനെ സംരക്ഷിക്കാനാ ഞാനും ഇവിടെ വന്നു കിടക്കുന്നത്. നമ്മുടെ
ബോസ്റ്റിന് വേണ്ടപ്പെട്ട ആളാ അത് )

കോൻ ആദി,
( ആര്, ആദിയോ )

ഇവനൊക്കെ ഏതെടാ

താൻ മലയാളിയാണോ

താനും മലയാളിയാ

യെ റോക്കി ഭായ്, വൊ ബി ഉസ്ക്കൊ ബച്ചാനെ കെലിയെ ആയാ ഹെ. ആപ് ലോഗ് ബാത്ത് കരൊ
മേരേക്കോ എക്ക് കോൾ ആ രഹാ ഹെ.
( ഇത് റോക്കി ഭായ്. അവനെ രക്ഷിക്കാൻ വേണ്ടിയാ മൂപ്പരും ഇവിടെ, നിങ്ങൾ സംസാരിക്ക്
എനിക്കൊരു കോൾ വരുന്നുണ്ട് )

ആരാടോ തനിക്കീ.. വർക്ക് തന്നത്

വർമ്മയും ശേഖരനും കൂടിയാ… ഈ ഫോട്ടോലുള്ള ആൾ തന്നെ അല്ലെ.

റോക്കി ഫോൺ നോക്കി, ആദി തന്നെ എന്നു കൺഫോം ചെയ്തു.

ഇതാരാ തനിക്കയച്ചു തന്നത്.

ചന്ദ്രശേഖരൻ്റെ മകൾ

ആ വാക്കുകൾ റോക്കിയെ ശരിക്കും ഞെട്ടിച്ചു, അപ്പോ അവൾ……

🌟🌟🌟🌟🌟

ഇന്ദ്രയും ആൽബിയും ബൈക്കിൽ ബാംഗ്ലൂർ റോഡിലൂടെ ചീറി പായുകയാണ്.

ആൽബി നമ്മളെ ആരോ ഫോളോ ചെയ്യുന്ന പോലെ.

നിനക്ക് പേടി കാരണം തോന്നുന്നതാ….

ആ ബ്ലാക്ക് സ്കോഡ കണ്ടോ , കൊറെ നേരമായി നമ്മുടെ പിന്നാലെ.

എന്താടാ പറയുന്നത്

സത്യമാടാ… മരണത്തോടാ നമ്മൾ കളിച്ചത്, അവൻ്റെ ലെവൽ, റേജ്, ഹോൾട് , ഒന്നും
നമുക്കറിയില്ല , സോ പേടിച്ചെ മതിയാകു,.

നീയൊന്നു വേഗം വിട്ടേ…. മനുഷ്യനെ കൂടി പേടിപ്പിക്കാൻ

ആദി, അവൻ അവർക്കൊരു പേടി സ്വപ്നമായി മാറിയിട്ട് ദിവസങ്ങളായി, നേരിൽ കാണാതെ തന്നെ ആ
രാവണൻ ഏതു നിമിഷവും അവരെ ടോർച്ചർ ചെയ്യുകയാണ്. മരണഭയം എന്ന ചാട്ടവാറടികൾ കൊണ്ട്.

🌟🌟🌟🌟🌟

റോക്കി ചിന്താക്കുഴപ്പത്തിലാണ്, ആത്മിക അവൾ ആര്, അവൾ അവനുമായി പ്രണയത്തിൽ
ആയിരുന്നതല്ലെ. അവർ വിവാഹിതർ അല്ലെ. പിന്നെ അവൾ എന്തിന് Nvയെ കൊല്ലാൻ ശ്രമിക്കണം.

പത്മനാഭൻ സർ പറഞ്ഞത് പ്രകാരം അവർക്ക് ഈ വീടുമായി എന്തോ ഒരു ബന്ധമുണ്ട്, അതുപോലെ ഈ
വീട്ടിൽ ആദിക്ക് അപകടവും.

ആത്മിക അവൾ ആട്ടിൻ തോലണിഞ്ഞ ചെന്നായയാണോ ? പ്രണയം അതവൾ ആദിക്കായി വിരിച്ച വലയാണോ ?
വിവാഹം ആദിയുടെ കണക്കറ്റ സമ്പാദ്യം സ്വന്തമാക്കാൻ അവളുടെ തന്ത്രം മാത്രം.

ആദിയെ കൊല്ലാൻ വന്നവർക്ക് മരണമെങ്കിൽ കൊല്ലാൻ ശ്രമിക്കുന്നവർക്കും മരണമാണ്
വിധിക്കേണ്ടത്, പക്ഷെ പത്മനാഭൻ സർ പറഞ്ഞ വാക്ക് തിരസ്ക്കരിക്കാൻ അവില്ല.

ആത്മിക അവളെ താൻ കൊല്ലില്ല , പക്ഷെ ജീവ ശവമാക്കി മാറ്റിയാൽ പത്മനാഭൻ സാറിനു കൊടുത്ത
വാക്കും പാലിച്ചു. Nvയുടെ ശത്രു നിഗ്രഹവും.

റോക്കി ചിന്തകളുടെ ലോകത്താണ്. ശത്രു ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് ആത്മികയും, മരണ
തുല്യമായ ശിക്ഷയുടെ വിധി റോക്കി അവൾക്കായ് വിധിച്ചു കഴിഞ്ഞു.

🌟🌟🌟🌟🌟

ആദിയുടെ മുറിയിൽ രണ്ടിളം കളികൾ കിന്നാരം പറഞ്ഞും കൊക്കുരുമിയും പ്രണയം പങ്കു
വെയ്ക്കുകയാണ്.

ആദി, ഞാനൊരു കാര്യം ചോദിക്കട്ടെ

എന്താ പൊന്നൂസെ….

ആദിക്ക് എപ്പോഴാ എന്നെ ഇഷ്ടമായത്

സത്യം പറഞ്ഞ കണ്ട അന്ന്, ഇഷ്ടമായതാ പക്ഷെ,

ഉം എന്താ ഒരു പക്ഷെ

അവളുടെ മുഖം പരിഭവപൂരിതമായി, ചുണ്ടുകൾ കൂർപ്പിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ
ചിണുങ്ങി.

അന്ന് ആ ഇഷ്ടം പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്തോ ഒന്ന്, ഈ something
special എന്നൊക്കെ പറയില്ലെ അതുപോലെ എന്തോ

ആ വാക്കുകൾ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു, സന്തോഷത്തിൻ്റെ അനർഗ്ഗള
നിമിഷങ്ങളെ വരവേൽക്കാൻ എന്ന പോലെ ആ മുഖം പുഞ്ചിരിയാൽ പ്രകാശ പരിതമായി.

ആദി , സത്യമായിട്ടും എൻ്റെയും അവസ്ഥ ഇതു തന്നെ ആയിരുന്നു. I also feel like that,
you are something special for me . പക്ഷെ അന്ന് രൂപാലി നിന്നെ കിസ്സ് ചെയ്യാൻ
നോക്കിയപ്പോയാ എനിക്കത് പ്രണയമാണെന്ന് മനസിലായത്.

രൂപാലി അതാരാ… എന്നെ കിസ്സ് ചെയ്യാൻ പോയെന്നോ അതെപ്പോ…?

ഓ… അപ്പം അതും ഓർമ്മയില്ല അല്ലെ , ശരിയാ എങ്ങനെ ഓർമ്മ കാണാനാ അന്ന് സാർ
വെള്ളമടിച്ച് ബോധമില്ലാതെ അല്ലെ അവളൊടൊപ്പം ഡാൻസ് കളിച്ചത്.

താനൊന്ന് തെളിച്ച് പറയെടോ…

അന്ന് നമ്മൾ പാർട്ടിക്ക് പോയത് ഓർമ്മയുണ്ടോ

Yes I remember,

അവിടുന്ന് ആദി മദ്യപിച്ചിരുന്നു. രൂപാലി എൻ്റെ ഒരു ഫ്രണ്ട് ആണ്. അവൾക്ക് ആദിയെ
അങ്ങ് ബോധിച്ചു, So she tried to kiss you.

എന്നാടെന്തായി അവൾ കിസ്സടിച്ചോ,,…..

അടിച്ചു, ഞാൻ അവളുടെ മോന്തക്കിട്ടാ അടിച്ചത്

അതൊക്കെ മോശമല്ലെ ആത്മിക

എന്തേ… മോനേ… ആ.. കിസ്സ് കിട്ടാത്തതിൽ വിഷമമുണ്ടോ, ഇപ്പോ ഈ കിസ്സ് മതി .

അതും പറഞ്ഞവൾ അവൻ്റെ അധരങ്ങൾ നുകർന്നു. ആദ്യമായി നമ്മുടെ രാക്ഷസൻ പ്രണയത്തിൻ്റെ
യുദ്ധക്കളത്തിൽ ഇറങ്ങി, ഒന്നുമറിയാത്ത പുതിയൊരു യോദ്ധാവായി , ഈ യുദ്ധമുറകൾ
പഠിക്കാനായി, ഗുരു സ്ഥാനത്ത് ആത്മിക .

🌟🌟🌟🌟🌟

റോക്കി ചിന്താ കുഴപ്പത്തിൽ തന്നെ, ആത്മിക അവൾ അവനൊരു പ്രഹേളികയ്ക്കു സമാനം,
ചോദ്യങ്ങൾ കുന്നു കൂടുന്നു ഉത്തരങ്ങൾ അവൻ തേടുന്നു.

അവരുടെ വിവാഹ സമയത്തെ അവളുടെ മുഖഭാവത്തിൽ അവൾക്കാ വിവാഹം താൽപര്യം ഇല്ലാത്ത പോലെ
ആയിരുന്നു എന്നത് സത്യമാണ്, എന്നാൽ ചീഫ് പറഞ്ഞത് പ്രകാരം അമ്പലത്തിൽ അവർ പ്രണയ
ജോഡികൾ ആയിരുന്നു. ഇരുവരും സന്തോഷത്തിൽ ആറാടിയിരുന്നു.

ഇവൾ അവനെ ചതിക്കുകയാണെങ്കിൽ, അത് Nv അറിഞ്ഞാൽ ഈ വീട്ടിൽ ഒരു മരണം ഉറപ്പ്, ആത്മിക
അവളുടെ മരണം ഉറപ്പ്. അവനിലെ രൗദ്രഭാവം മാത്രമേ.. തനിക്കും ലക്ഷ്മിയമ്മയ്ക്കും
തടയാനാകു.

സംഹാരരൂപി, കാലഭൈരവ സമാനം അവൻ അവൻ്റെ ത്രിക്കണ്ണ് തുറന്നാൽ അതിനു മുന്നിൽ താൻ
നിന്നാൽ പോലും ദഹിപ്പിച്ചു കളയും അവൻ, ആ സമയം അവനെ അനുസരിപ്പിക്കാനാവില്ലെങ്കിലും
അവൻ്റെ മുന്നിൽ നിൽക്കാൻ ഒരു ശക്തിക്ക് മാത്രം കഴിയു, അത് ലക്ഷ്മിയമ്മ മാത്രം.

പക്ഷെ കഴിഞ്ഞ രാത്രി താൻ കണ്ട ആത്മിക അവൾ ഒരു പ്രണയിനി ആയിരുന്നു. കളങ്കമില്ലാത്ത
പ്രണയത്തിൻ്റെ ഒരു ഉദാഹരണം. രാത്രിയിൽ അവളുടെ ഭർത്താവിനരികിൽ അവൾ പോയത് വെച്ച്
നോക്കുമ്പോ അവരുടെ വിവാഹം ആരും അറിഞ്ഞിട്ടില്ല.

സായാഹ്നത്തിലെ പ്രണയസല്ലാപത്തിലും അവർ സന്തുഷ്ടരായിരുന്നു. എവിടെയോ എന്തൊക്കെയോ ആരോ
കഴിച്ചിട്ടത് പോലെ. തൻ്റെ കണ്ണുകൾക്ക് മുന്നിൽ സത്യങ്ങൾ മറഞ്ഞത് പോലെ, എല്ലാം
കുഴിച്ചെടുക്കണം. കിട്ടുന്നത് നിധി കുംഭങ്ങൾ ആണെങ്കിലോ ?

🌟🌟🌟🌟🌟

കാർലോസ് വർമ്മയുമായി ഫോണിൽ സംസാരിക്കുന്നു.

ടോ വർമ്മ സാറേ… താനെന്നെ കൊലയ്ക്ക് കൊടുക്കാൻ നോക്കുവാണോ

എന്താടാ കാർലോസേ…. എന്താ പ്രശ്നം

നല്ല വർക്കാ താനെനിക്കു തന്നത്, ഞാനതു വിട്ടു

ടാ.. നീ.. അങ്ങനെ പറയല്ലെ കാശ് പോരെങ്കിൽ പറഞ്ഞോ

കാശ് , ആർക്കു വേണം, ഈ വർക്ക് ചെയ്യാൻ നിന്നാ ഞാൻ ജീവനോടെ കാണില്ല

കാർലോസേ……

അതെ കാർലോസ് തന്നെ , ആനയുടെ വലിപ്പമറിയാതെ കൊല്ലാം എന്നു പറഞ്ഞു പോയ കൊരങ്ങൻ

നിനക്കെന്താടാ പറ്റിയത്.

സാറെ, അവൻ സാറ് കരുതുന്ന പോലെ ഒരുത്തനല്ല. അവൻ്റെ റേജ് നിങ്ങക്കറിയില്ല. തീക്കളി
എന്നൊക്കെ കേട്ടിട്ടില്ലേ… എന്ന ഈ കളി അതിനും മേലെയാ….

നിനക്കു പറ്റില്ലെ വേണ്ട വേറെ ആളുകൾ ഉണ്ട് ഞാൻ നോക്കി കൊള്ളാം

ഓ… ആയിക്കോട്ടെ അയക്കുമ്പോ വിരലിലെണ്ണുന്നവരെ അയക്കണ്ട, അവൻ്റെ സൈന്യം അതിൻ്റെ
ആയിരം മടങ്ങു വരും

ടാ…. നീ…..

ചൂടാവാൻ പറഞ്ഞതല്ല. അവിടുത്തെ ഉപ്പ് തിന്ന നന്ദി കാട്ടിയതാ… മരണത്തോടാ കളി, കൂടുതൽ
ഒന്നും പറയുന്നില്ല . കാർലോസ് വെറും വാക്ക് പറയാറില്ലല്ലോ, ഒരു വർക്ക് എടുത്തിട്ട്
ആദ്യമായല്ലെ പിൻമാറുന്നത് അപ്പോ ശത്രുവിൻ്റെ ശക്തി മനസിലാക്ക് വർമ്മ സാറെ.

ആ വാക്കുകൾ വർമ്മയെ ആടി ഉലച്ചു. കാർലോസ് ശക്തനായ കില്ലർ, അവൻ പിൻമാറണമെങ്കിൽ ശത്രു
അവനെക്കാൾ ശക്തൻ അല്ലെ അതിനും അപ്പുറം.

🌟🌟🌟🌟🌟

കാർലോസെ

എന്താ റോക്കി ഭായ്

എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് , താൻ വേണം അത് തീർക്കാൻ.

എന്താ ഭായ്, ചോദിച്ചോ

ആദിയുടെ ഭാര്യ അവനെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

ആദിയുടെ ഭാര്യയൊ

അതേടോ ചന്ദ്രശേഖരൻ്റെ മകൾ ആത്മിക

അവരുടെ വിവാഹം അത് നടക്കില്ലല്ലോ

അതെന്താ….

ആദി അവളെ പിന്നാലെ പ്രണയമാണെന്നു പറഞ്ഞ് വെറുപ്പിക്കുകയാണെന്നാണ് ശേഖരൻ സർ പറഞ്ഞത്
, അതു കൊണ്ടാ ആദിയെ

താൻ മണ്ടനാണോടൊ കാർലോസേ…..

അതെന്താ ഭായ്

എടോ ആരെങ്കിലും തൻ്റെ മകളെ ശല്യം ചെയ്യുന്നവനെ സ്വന്തം വീട്ടിൽ പാർപ്പിക്കോ

ഭായ്… ഞാനത് ചിന്തിച്ചില്ല. അപ്പോ ആ കൊച്ചെന്തിനാ ഫോട്ടോ അയച്ചു തന്നത്.

ഒന്നെങ്കിൽ ചന്ദ്രശേഖരൻ്റെ കരുനീക്കം, അല്ലെ അയാളും മകളും കൂടി ചെയ്യുന്ന പ്ലാനിംഗ്

അതെങ്ങനെ മനസിലാക്കും

അതിനൊക്കെ വഴിയുണ്ട്. ആത്മിക അവൾക്കിതിൽ പങ്കുണ്ടോ എന്നാദ്യം അറിയണം

എങ്ങനെ ഭായ്

അതൊക്കെ ഉണ്ട് ഞാൻ പറയും പോലെ ചെയ്താ മതി.

കാർലോസും അതിന് സമ്മതം മൂളി.

🌟🌟🌟🌟🌟

ശേഖരാ ചെറിയ പ്രശ്നം ഉണ്ടല്ലോ….

എന്താടാ വർമ്മേ….

കാർലോസ് , അവൻ കാലുമാറി….

കാലു മാറുകയൊ , താനെന്താടോ പറയുന്നത്.

ആദി നമ്മൾ കരുതുന്ന ആളല്ല, കാർലോസ് അവൻ പോലും ആദിയെ ഭയക്കുന്നു.

വർമ്മേ താൻ എന്താടോ പറഞ്ഞു വരുന്നത്

നമ്മുടെ ശത്രു നമ്മെക്കാൾ ശക്തനാണെന്ന്

എനിക്കൊന്നും മനസിലാവുന്നില്ല.

എടോ കാർലോസ് പറഞ്ഞതെന്താന്ന് തനിക്കറിയോ, അവനെ തീർക്കാൻ വിരലിലെണ്ണാവുന്നവരെ
അയക്കണ്ട അതവൻ്റെ സൈന്യത്തിന് ഒരു ഇരയല്ലെന്ന്.

അതിനർത്ഥം അവൻ ഒറ്റയ്ക്കല്ല എന്നല്ലെ.

അതെടോ. നമ്മുടെ ഏതോ ഒരു ശത്രു, ശക്തനായ ശത്രു കരുക്കൾ നീക്കി തുടങ്ങി. ആത്മിക തൻ്റെ
മകൾ അവൻ്റെ ആദ്യ ചുവടാ….

എന്നാലും ആരാണവൻ, ഇത്രയും ശക്തനായ ശത്രു നമുക്കാരാ ഉള്ളത്

തന്നെ പോലെ എനിക്കും അറിയില്ല, നമ്മുടെ ശത്രു നിൻ്റെ വീട്ടിൽ നിന്നാ കരുക്കൾ
വലിക്കുന്നത്.

വർമ്മേ… ഞാനിന്നു തന്നെ വീട്ടിലേക്ക് തിരിക്കാ… ഞാനവിടെ ഉണ്ടാവണം

അപ്പോ ബിസിനസ് ടീലോ അത് ഇന്ന് കൊണ്ട് കഴിയില്ലെ

ഒക്കെ കൺഫോം ആയതല്ലേ , ബാക്കി താൻ നോക്കെടോ

ഉം ശരി, താനെന്നാ വേഗം ചെല്ലാൻ നോക്ക് , ശത്രു അറിയാതെ അവൻ്റെ നീക്കം അറിയണം.

ചത്തു മലർന്ന് കടന്നു കാണാനാ ആഗ്രഹിച്ചത് , പക്ഷെ വീട്ടിൽ കേറിയാ ആ നായിൻ്റെ മോൻ
പണിയുന്നത്, അപ്പോ സമയമായി , പുതിയ ആ ശത്രുവിനെ കാണാൻ .

ചന്ദ്രശേഖരൻ വരികയായി, ആദിയുമായി അങ്കത്തിന്, ഒളിയമ്പുകൾ സ്വരു കൂട്ടി ചതിയുടെ
ചരിത്രം ആവർത്തിക്കാൻ , ചരിത്രത്തെ തോൽപ്പിക്കുന്ന ചതിയുടെ രാജാവ്.

ചതുരംഗ കളിയിലെ ആനയെന്ന കരുവിന് ആദി മനസിൽ കണ്ട മറു നീക്കം എന്തെന്ന് വൈകാതെ ശേഖരൻ
അറിയും. അതിനായി ആദിക്കരികിലേക്ക് അയാൾ വരികയാണ്.

🌟🌟🌟🌟🌟

റോക്കി പറഞ്ഞതനുസരിച്ച് കാർലോസ് ആത്മികയെ കോൾ ചെയ്തു, സ്പീക്കർ ഫോണിലിട്ട് അവർ
കാത്തു നിന്നു മറുതലക്കൽ നിന്നും സ്വര വീചികൾക്കായി .

ഹലോ….

ചന്ദ്രശേഖരൻ സാറിൻ്റെ മോളല്ലെ.

അതെ, ഇതാരാ….

ഞാൻ കാർലോസ്, മോൾ ഒരാളുടെ ഫോട്ടോ അയച്ചു തന്നില്ലായിരുന്നോ….

ആ അങ്കിളെ പറയു….

അവനിപ്പോയും മോളെ ശല്യം ചെയ്യുന്നുണ്ടോ ….

ആര്, അങ്കിളെന്താ പറയുന്നത്

മോളെ ശല്യം ചെയ്യുന്നവനെ തീർത്തേക്കാനാ പറഞ്ഞത് സാർ, മോൾക്ക് അവൻ്റെ മരണം നേരിൽ
കാണാൻ ആഗ്രഹമുണ്ടോ എന്നറിയാനാ അങ്കിൾ വിളിച്ചത്.

അങ്കാളിത് ആരുടെ കാര്യമാ പറയുന്നത്, എന്നെ ആര് ശല്യം ചെയ്യാനാ… അതിനാർക്കാ…. ധൈര്യം

മോളെ കൊല്ലാനുള്ള പയ്യൻ്റെ ഫോട്ടോ മോൾ അല്ലെ അയച്ചു തന്നത്, എന്നിട്ടെന്താ ഇങ്ങനെ
ഒക്കെ പറയുന്നത്.

കാർലോസിൻ്റെ വാക്കുകൾ ആത്മികയ്ക്ക് വലിയൊരു ക്ഷതം തന്നെയായിരുന്നു, തൻ്റെ കഴുത്തിലെ
താലിക്ക് അച്ഛൻ തന്നെ വിലങ്ങു തടി എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

പ്രണയം തുളുമ്പിയ മിഴികൾ ക്രോധത്താൽ കത്തി ജ്വലിച്ചു. ആ മുഖം ദേഷ്യത്തിൻ്റെ
മാറ്റൊലി എന്ന പോലെ ചുവന്നു തുടുത്ത് രൗദ്രഭാവം കൈക്കൊണ്ടു. അവളുടെ ഉള്ളിൽ അഗ്നി
പർവ്വതസ്പോടനങ്ങൾ നടക്കുകയായിരുന്നു. ആത്മിക അവളിൽ ഉറങ്ങി കിടന്ന ശക്തിയെ,
ഭദ്രക്കാളിയെ അവർ തൊട്ടുണർത്തി. മഹാകാളിയുടെ പുനർജന്മം.

മറുതലയ്ക്കൽ അവളുടെ മൗനം തങ്ങളുടെ ചിന്തകളാണ് ശരിയെന്ന് കുറിക്കുമ്പോഴാണ് ആ
പൊട്ടിത്തെറി.

കാർലോസേ…….

ആ വിളിയിൽ ഒരു അലറലിൻ്റെ ധ്വനി കലർന്നിരുന്നു. ആ ശബ്ദ ശകലങ്ങളിലെ ഗാംഭീര്യം, അവളുടെ
ക്രോധത്തിൻ്റെ മാറ്റൊലിയും അലയടിച്ചിരുന്നു.

ഒരു ഭീതിയുടെ കരി നിഴൽ ഒരു നിമിഷം കാർലോസിൻ്റെ മനസിലും മിന്നി മാഞ്ഞു. റോക്കി
അത്ഭുതചകിതനായി. ആത്മികയുടെ ശൃംഗാര ഭാവം കണ്ട അവന് അവളിലെ രൗദ്ര ഭാവം പുതുമയായി.

തനിക്കവനെ തൊടാൻ കഴിയില്ല. AK ആണ് പറയുന്നത് നായെ…

എന്താ മോളെ എന്താ പ്രശ്നം , ഒക്കെ അങ്കിൾ നോക്കി കൊള്ളാം

ഛി… നായെ ആരാടാ അങ്കിൾ, എൻ്റെ കഴുത്തിൽ മിന്നു കെട്ടിയവനാ ആ ഫോട്ടോയിലുള്ളത്, അവനു
നേരെ താൻ ഒരു വിരലനക്കിയാൽ പച്ചയ്ക്ക് കത്തിക്കും AK.

മോളെ മോൾടെ അച്ഛനാ പറഞ്ഞത്

ടോ…. ചന്ദ്രശേഖരനോടും പറഞ്ഞേക്ക് , അഭിനയം നന്നായിട്ടുണ്ട് എന്ന്, ആദിയുടെ മുന്നിൽ
അയാളുടെ മകളുണ്ടെന്ന്. അവളെ വീഴ്ത്താതെ ആ ശരീരത്തിൽ ഒരു പോറലും വീഴില്ലെന്ന് .

കുഞ്ഞേ ശേഖരൻ സാറ് പറയുമ്പോ

കാർലോസേ….. പച്ചയ്ക്ക് ഞാൻ കത്തിക്കും എന്നു പറഞ്ഞത് തമാശയല്ല, ഈ ബാംഗ്ലൂർ
സിറ്റിയിൽ ചന്ദ്രശേഖരൻ്റെ പിൻബലമില്ലാതെ Akയ്ക്ക് ഒരു ലോകമുണ്ട്, ഹോൾടുണ്ട്. അതു
കൊണ്ട് എന്നെ കൊണ്ട് ചെയ്യിക്കരുത്.

അങ്ങനാണെ മോളെന്തിനാ കൊല്ലാൻ ഫോട്ടോ അയച്ചത്.

മരുമോനെ കുറിച്ച് അന്വേഷിക്കാനെന്ന് പറഞ്ഞ് അയാൾ എന്നെ കൊണ്ട് അയപ്പിച്ചതാ…. അത്
ഞാൻ നോക്കി കൊള്ളാം. ഇന്ന് തന്നെ ദേ… ഇപ്പോ താൻ ഈ കളം വിടും,

മോളെ, അത്

വിടും അതെനിക്കറിയാ…. മറിച്ചായാൽ അതും എനിക്കറിയാ….

മോളെ കാർലോസ് കളം വിട്ടു പോരെ

വിട്ടാ തനിക്കു നന്ന്, അല്ലേ ,ചാവേണ്ടി വന്നാലും ഞാൻ തൻ്റെ പിറകെ കാണും, പറയുന്നത്
AK ആണ് മറക്കാതിരുന്നാ ജീവിതവും ജീവനും ബാക്കി കാണും

കാർലോസ് പെട്ടെന്ന് തന്നെ കോൾ കട്ടാക്കി.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ എയർപോർട്ടിൽ കാത്തിരിക്കുകയാണ്. ഇന്ന് എത്രയും പെട്ടെന്ന് അയാൾക്ക്
ബാംഗ്ലൂർ എത്തണം. കണിമംഗലത്ത് വാഴുന്ന തൻ്റെ ശത്രുവിനെ മുഖാമുഖം കാണണം.

തൻ്റെ മകളെ അവൻ്റെ കൈകളിൽ നിന്നും സുരക്ഷിത യാക്കണം, അവൻ നെയ്ത ചിലന്തി വലയുടെ ഒരോ
കണ്ണികൾ അറുത്തു മാറ്റി, അതിൽ കുരുങ്ങിയ മകളെ സ്വതന്ത്രയാക്കണം.

തന്നെക്കാൾ ശക്തരോട് താൻ ശത്രുത വച്ചു പുലർത്താറില്ല, സൗഹൃദഹസ്തം മാത്രം, അപ്പോ ഈ
പൊട്ടി മുളച്ച ശത്രു ആര്.

ഒരുത്തരം തരാത്ത, അതിശക്തനും, ബുദ്ധിയിൽ അഗ്രഗണ്യനുമായ അവനാര്. അവൻ
ബുദ്ധിരാക്ഷസനാണ് മർമ്മം നോക്കിയാ തനിക്കവൻ വലവിരിച്ചത്.

തൻ്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ച്, തൻ്റെ വീട്ടിൽ അന്തിയുറങ്ങി, തൻ്റെ തന്നെ
ചെവിക്കു കടിക്കുന്ന ശൈലി, A well planed attack,he is clever.

🌟🌟🌟🌟🌟

കോൾ കട്ട് ചെയ്തതും കാർലോസ്

ഇതെന്ത് സാധനം, പെണ്ണ് തന്നെയാണോ

അതിനു മറുപടിയായി റോക്കിയുടെ പൊട്ടിച്ചിരി ഉയർന്നു. ഒന്നും മനസിലാവാതെ കാർലോസും

എന്താ ഭായ് , എന്തിനാ ചിരിക്കുന്നത്.

Nvയുടെ പെണ്ണ് ഇങ്ങനെ തന്നെ ആവണം, അവളിൽ ഞാൻ കണ്ടത് ലേഡി Nvയെയാണ് കാർലോസേ….

Nv അതാരാ ഭായ്

ആദി, തന്നെ . അവൻ NV എന്ന അറിയപ്പെടുന്നത്

അതും പറഞ്ഞ് റോക്കി കാർലോസിൻ്റെ അടുത്തു നിന്നും പോയി.

റോക്കി , സന്തോഷത്തിലാണ് NV അവൻ്റെ സെലക്ഷൻ സൂപ്പർ ഡൂപ്പർ, ഇരു ഇടിവെട്ട് സാധനം,
അഴക് കൊണ്ടും , ധൈര്യം കൊണ്ടും.

അവളുടെ വാക്കിൻ്റെ ശക്തി തന്നെയും ഒന്നു നടുക്കി, NV അവൻ ദേഷ്യത്തിൽ നിൽക്കുമ്പോ
മാത്രം തനനുഭവിച്ച ആ നടുക്കം ഇന്നവൻ്റെ പെണ്ണിൻ്റെ മുന്നിലും.

ആത്മിക അവൾ ആത്മാർത്ഥമായി അവനെ സ്നേഹിക്കുന്നു. അറിയാതെ ആണെങ്കിലും അവളെ താൻ
തെറ്റിദ്ധരിച്ചിരിക്കുന്നു. അപ്പോ ചന്ദ്രശേഖരനാണ് ഇടയിൽ കളിക്കുന്നത്.

വർമ്മ അതാര്, ബാംഗ്ലൂർ നഗരത്തിലെ കളിക്കളത്തിൽ കളിക്കാർ കുന്നു കൂടുകയാണല്ലോ ,
വരട്ടെ ആളു കൂടുമ്പോഴാ കളിക്കൊരു ഹരം.

റോക്കി ഭായ് ഒരു കാര്യം പറയാനുണ്ട്

എന്താ ഭായ്

അതേ… ആ ചെക്കൻ ഇല്ലേ…. ആദി, അവൻ്റെ ഓർമ്മകൾ നഷ്ടമായതാ എന്നുള്ളത് ശരിയാണോ

what the hell , താനെന്താ പറഞ്ഞത്

അതെ , ശേഖരൻ സാർ പറഞ്ഞതാ… ഒരു ആക്സിഡൻ്റിൽ ഓർമ്മ നഷ്ടപ്പെട്ട ചെക്കനാ …. ആരും
വരാനില്ലെന്ന്

ആ വാക്കുകൾ റോക്കിയെ തകർത്തു കളഞ്ഞു. റോക്കി, അവിടെ നിലത്തിരുന്നതും കാർലോസ്

ഭായ് എന്താ എന്തു പറ്റി

കാർലോസ് , please leave me alone,…..

കാർലോസ് അവിടെ നിന്നും വേഗം വലിഞ്ഞു , റോക്കിയെ അവൻ സ്വസ്ഥനായി ചിന്തിക്കാൻ വിട്ടു.

അന്ന് NV എന്നെ തിരിച്ചറിയാതെ പോയതും, ഈ ഫേക്ക് ഐഡൻ്റിറ്റിയുടെയും കാരണം അതാണ്,
എന്താ ഇപ്പോ ചെയ്യുക.

🌟🌟🌟🌟🌟

ആത്മിക അവൾ ഭ്രാന്തമായ അവസ്ഥയിലാണ് , അവളുടെ കണക്കുകൾ പലതും പിഴച്ചു, ആദിയുടെ
വാക്കുകൾ പലതും സത്യമായി.

അച്ഛൻ , താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച ആ അച്ഛനല്ല ഇന്ന് തനിക്കു മുന്നിൽ, മകളുടെ
ആഗ്രഹത്തിനായി ഏതറ്റം വരെയും പോയിരുന്ന ആ അച്ഛൻ ഇന്ന് മകളുടെ താലി ചരട്
പൊട്ടിച്ചെറിയാൻ നോക്കുന്നു.

ആദി, അവനോളം വലുതല്ല തനിക്ക്, ഈ പേരും പെരുമയും, ഈ സമ്പത്തും. അന്ന് ആ വിവാഹം
നടന്നില്ലായിരുന്നെങ്കിൽ പിന്നെ ഒരിക്കലും നടക്കാൻ വഴിയില്ല.

താലിക്കു മുന്നിൽ അച്ഛനില്ല, കഴുത്തിൽ താലി വീണാ ഭർത്താവാണ് എല്ലാം, ആദിയുടെ
അഭിമാനമാണ് തൻ്റെയും അഭിമാനം, അവൻ തല കുനിയാൻ താൻ ഇടവരുത്തില്ല.

മിസ്റ്റർ ചന്ദ്രശേഖരൻ താങ്കൾ നല്ല അഭിനയമാണ് കാഴ്ച വെച്ചത്. എനി അങ്കം താങ്കളുടെ
മകളുമായല്ല, ആദിയുടെ ഭാര്യയുമായാ….. Lets Start the war.

ഒന്നും ആദി അറിയരുത്, അല്ല ആദിക്കെന്തോ അറിയാം എന്നെൻ്റെ മനസ് പറയുന്നു. അന്ന്
ആദിയുടെ നമ്പർ അച്ഛൻ വാങ്ങിയ രാത്രിയാണ് ആദി വിളിച്ചതും വിവാഹത്തിന്
നിർബദ്ധിച്ചതും. എന്തോ എവിടെയോ പുകയുന്നു.

എനി ചിന്തകളും യുദ്ധ തന്ത്രങ്ങളും വാശിയുടെ മഹാറാണിയുടെ കൈകളിൽ, “മാംഗല്യം ” അതും ആ
അസുരന് ശക്തി പ്രധാനം ചെയ്യുന്നു. ആത്മിക അവൾ കളത്തിലിറങ്ങി. പഴയ ആത്മികയുടെ
തിരിച്ചു വരവ്.

🌟🌟🌟🌟🌟

ആദിയുടെ മുറിയിൽ കയറി വരുമ്പോ ആത്മിക അവൾ ക്രോധിതയായിരുന്നു, അവളെ ശാന്തമാക്കാൻ ആ
മുഖം മാത്രം മതിയായിരുന്നു, അവനെ ദർശന മാത്രയിൽ തന്നെ അവളിലെ ക്രോധത്തെ പ്രണയം
കീഴ്പ്പെടുത്തി.

ശൃംഗാര ഭാവത്തോടെ അവനരികിൽ ഇരുന്നു, മിഴികൾ കഥ പറഞ്ഞിരുന്നു.

ആദി, പപ്പ ആദിയെ വിളിച്ചിരുന്നോ

ഉം, എന്തേ…..

എന്താ.. പപ്പ പറഞ്ഞത്

കാര്യമായിട്ടൊന്നും ഇല്ല,

ആദി കള്ളം പറയണ്ട ഒക്കെ ഞാനറിഞ്ഞു,

എങ്ങനെ, ആര് പറഞ്ഞു രേവതിയമ്മയാണോ

ഓ…. അപ്പോ അമ്മയ്ക്കും അറിയായിരുന്നോ

അത്, പൊന്നു…

എനിക്കു ആദിയിൽ നിന്നും കേൾക്കണം അതിനാ ഞാൻ വന്നത്.

നിന്നെ പ്രേമിച്ചാ എന്നെ കൊല്ലുമെന്ന് പറയാനാടി പെണ്ണേ വിളിച്ചത്

അതോണ്ടാണോ വേഗം കല്യാണം നടത്തിയത്

ഉം.., ആ വാശി പൊറത്ത്, അതെന്തേലും ആവട്ടെ, എനിക്കു നിന്നെ കിട്ടിയില്ലെ.

ആത്മിക ആദിയെ കെട്ടി പിടിച്ച് കട്ടിലിൽ കിടന്നു. പത്തു തലയുള്ള രാവണൻ്റെ മാറിൽ തല
ചാഴിച്ച് AK യുദ്ധ തന്ത്രങ്ങൾ മെനയുകയാണ്. കണക്കുകൾ കൂട്ടിക്കിഴിക്കുകയാണ്.
കണക്കുകൾ തൂക്കി വിലയിരുത്തുകയാണ്.

ഒന്നും അറിയാതെ ആദി അവളുടെ സാമിപ്യം ആസ്വദിക്കുകയാണ്.

🌟🌟🌟🌟🌟

വൈകുന്നേരം സമയം ആദി പൂന്തോട്ടത്തിലെ ബെഞ്ചിൽ ഇരിക്കുന്ന സമയം, കണിമംഗലം തറവാടിൻ്റെ
ഗേറ്റും കടന്ന് ഒരു ബെൻസ് കാർ അകത്തേക്ക് കടക്കുന്നു.

കാറിൻ്റെ വാതിൽ തുറന്ന് ചന്ദ്രശേഖരൻ്റെ കാൽപാദം കണിമംഗലത്ത് പതിച്ചതും ആദിയുടെ
മിഴികൾ അയാളെ നോക്കി, കാറിൽ നിന്ന് ഇറങ്ങിയതും പൂന്തോട്ടത്തിലെ ചെറുപ്പക്കാരനെ
ചന്ദ്രശേഖരൻ ഉറ്റു നോക്കി.

“ലക്ഷ്മി”

ചന്ദ്രശേഖരന് എന്താണ് സംഭവിക്കുന്നത് എന്നു തന്നെ, മനസിലാവുന്നില്ല. ആദിയെ കാണുമ്പോ
അവൻ്റെ മനസിൽ പഴയ കാല ഓർമ്മകൾ പൂത്തുലഞ്ഞു. ലക്ഷ്മി അവളുടെ സാന്നിധ്യം അയാൾ
അറിഞ്ഞു.

ചന്ദ്രശേഖരൻ്റെ വരവറിഞ്ഞ് രേവതിയമ്മ പുറത്തിറങ്ങി വന്നു. ആത്മിക താഴേക്ക് ഓടി
വരുന്നു. ചന്ദ്രശേഖരൻ യാന്ത്രികമായി ആദിക്കരികിലേക്ക് നടക്കുന്നു.

ലക്ഷ്മി, അവളെ മുറിച്ചു വെച്ചപ്പോലെ ആദിയുടെ രൂപം അയാൾക്ക് വിസ്മയങ്ങൾ
പകരുകയായിരുന്നു. ആദിക്കരികിലേക്ക് നടന്നടുക്കുമ്പോ അയാളുടെ മനസ്
പ്രണയാർദ്രമാവുകയായിരുന്നു.

അടുത്ത നിമിഷം തന്നെ അയാളിൽ കോപം അരിച്ചു കയറി. അയാൾ അവനരികിലേക്ക് നടന്നടുക്കുമ്പോ
ആത്മിക ഓടി വന്ന് ആദിക്കു മുന്നിൽ കവചം തീർത്തു.

പൊന്നു മാറി നിക്ക്

ഇല്ല, ഞാൻ മാറില്ല,

നിന്നോടാ പറഞ്ഞത്

മാറില്ലാന്ന് ഞാൻ പറഞ്ഞു

ചന്ദ്രശേഖരൻ ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു. അയാൾക്കു തൻ്റെ വിവേകം നഷ്ടമായി,
ലക്ഷ്മിയുടെ സ്മരണകൾ അയാളെ അന്ധനാക്കി. അയാൾ ആത്മികയുടെ കവിളിൽ ആഞ്ഞടിച്ചു.

അപ്രതീക്ഷിത അടിയിൽ ആത്മിക കറങ്ങി നിലം പതിച്ചത്, ഒരു കല്ലിൽ തട്ടി അവളുടെ നെറ്റി
പൊട്ടി ചോര ഒലിച്ചു. ഒരു നിമിഷം ചന്ദ്രശേഖരനും ആദിയും നിശ്ചലം, ദൂരെ നിന്ന്
ബൈനോക്കുലറിലൂടെ റോക്കി ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ആദിയിലെ മാറ്റങ്ങൾ റോക്കിയെ ഭയപ്പെടുത്തി. കണിമംഗലം രക്തപ്പുഴ ഒഴുകാൻ സമയമായി,
ചന്ദ്രശേഖരൻ്റെ മരണം സുനിശ്ചിതം, സംഹാരമൂർത്തി ഉണർന്നു. കാലഭൈരവഭാവം. ആർക്കും
തടയാനാവാത്ത Nvയുടെ ഭീകര ഭാവം.

ആത്മികയുടെ നെറ്റിയിൽ നിന്നും രക്തം പൊടിഞ്ഞ നിമിഷം, ആദിയുടെ കണ്ണുകൾ രക്തം പോലെ
ചുവന്നു, ആ ബലിഷ്ഠമായ കൈകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി പുറത്തേക്ക് തെളിഞ്ഞു വന്നു.
പല്ലുകൾ ഞരിയുമ്പോ കഴുത്തിലെ ഞരമ്പുകളും വ്യക്തം, ആരു കണ്ടാലും ഭയചകിതനാകുന്ന
ഉഗ്രരൂപം.

രേവതിയമ്മ ആ ദൃശ്യം കണ്ട് നടുങ്ങി. ചന്ദ്രശേഖരൻ ഭയത്താൽ കാൽ പിന്നോട്ടുവെച്ചതും
ഒറ്റക്കുതിപ്പിന് ആദി ചന്ദ്രശേഖരൻ്റെ കഴുത്തിൽ വലതു കൈ മുറുക്കി.

ശ്വാസത്തിനായി ചന്ദ്രശേഖരൻ പിടഞ്ഞു, അവൻ്റെ കൈകളെ പ്രതിരോധിക്കാൻ അയാൾക്കായില്ല.
രേവതിയമ്മ ആർത്തു കരഞ്ഞു, അവൻ്റെ കാലിൽ പിടിച്ചു കേണപേക്ഷിക്കുന്നു ഭർത്താവിനു
വേണ്ടി. നിസ്സഹായനായി റോക്കി അകലങ്ങളിൽ നിന്നും സാക്ഷ്യം വഹിച്ചു.

ഉഗ്രരൂപിയായ സംഹാരമൂർത്തിയെ തടയാൻ രേവതിയമ്മയ്ക്കാകുമായിരുന്നില്ല. അവരുടെ ആരുടെയും
ശക്തിക്കും അത് അപ്രാപ്തമായിരുന്നു.

ആദി, വേണ്ട, ഞാനാ പറയുന്നത്.

പൊന്നുവിൻ്റെ വാക്കുകൾ കേട്ടതും, ആ കൈകൾ ഒന്നഴഞ്ഞു. എങ്കിലും കഴുത്തിലെ പിടി
വിട്ടില്ല ആദി. ആ ദൃശ്യം ആശ്ചര്യത്തോടെ റോക്കി കണ്ടു നിന്നു.

ചന്ദ്രശേഖരന് കുറച്ചൊന്നു ആയാസം ലഭിച്ചെങ്കിലും ശ്വാസത്തിനായി. അയാൾ ബുദ്ധിമുട്ടി.
അതിബലം കൈളിൽ നിയന്ത്രിക്കാൻ പാടു പെടുന്ന ആദിയുടെ കൈകൾ വിറകൊണ്ടു.

രാക്ഷസനെ, സംഹാരമൂർത്തിയെ, കാലഭൈരവ സ്വരൂപത്തെ അടക്കാൻ പാർവതി ദേവിയായി ആത്മിക .
അവൾ ആദിക്കരികിൽ വന്ന് ഭയം ജനിപ്പിക്കുന്ന അവൻ്റെ സ്വരൂപത്തിനു മുന്നിൽ
ഭയമേതുമില്ലാതെ പ്രണയാർദ്രയായി അവൻ്റെ അധരങ്ങൾ കവർന്നെടുത്തു.

ആദിയുടെ കൈകളിലെ ബലം പതിയെ പതിയെ കുറഞ്ഞു വന്നു. ചന്ദ്രശേഖരൻ ആ കൈകളിൽ നിന്നും
മുക്തനായതും ആ കൈകൾ ആത്മിയുടെ കാർകൂന്തൽ തഴുകി. ദീർഘശ്വാസം വലിച്ച് ചന്ദ്രശേഖരൻ
നിലത്തിരുന്നു പോയി.

മാതാപിതാക്കളെ സാക്ഷിയാക്കി ആത്മിക തൻ്റെ നാഥനെ അധരപൂജകൾ അർപ്പിച്ച്
ശാന്തസ്വരൂപത്തിലേക്ക് ആവാഹനം ചെയ്തു കൊണ്ടിരുന്നു.

🌟🌟🌟🌟🌟

Leave a Reply