❤കാമുകി 10 [പ്രണയരാജ]

Posted by

കാമുകി 10

KAAMUKI PART 10 | AUTHOR : PRANAYARAJA | PREVIOUS PART
[https://kambimaman.com/author/vedi-raja]

[https://i.imgur.com/O7YjeBs.jpg]ആത്മിക അവളാണ് ആ ശക്തി, അവനിലെ മൃഗത്തിനെ
തളയ്ക്കാൻ കാലം അവനായി മാറ്റി വെച്ച അവൻ്റെ ശക്തി.

NV അവൻ ഒരു അപൂർണ്ണനായിരുന്നു, പൂർണ്ണതയില്ലാത്ത 27 വർഷങ്ങൾ അവൻ കഴിച്ചു കൂട്ടി.
ബുദ്ധി, ശക്തി, ധൈര്യം, ധനം, സ്നേഹം എല്ലാം അവനിലുണ്ട്. അവനെ അപൂർണ്ണനാക്കിയത്
മനശക്തിയാണ്.ക്രോധം നിയന്ത്രിക്കുക അവനാൽ സാധിക്കില്ല, അവനിലെ പാതി അവൾ ചേർന്ന
നിമിഷം അവൻ അതും സ്വായക്തമാക്കി തുടങ്ങുന്നു.’ അർദ്ധനാരി ശിവ സങ്കൽപ്പം. ഇവിടെയും
പൂർണ്ണത നേടുന്നു.

ചന്ദ്രശേഖരൻ ശ്വാസഗതി നേരെ ആയതും അവരെ നോക്കി, നിൽക്കുകയാണ്. രേവതിയമ്മ
അയാൾക്കരികിൽ കരഞ്ഞു കൊണ്ട് പത്നി ധർമ്മം നിറവേറ്റുന്നു. ആദി അവളുടെ നെറുകയിലെ
മുറിവിൽ നോക്കുകയാണ്.

ടി… അച്ഛൻ്റെ മുന്നിൽ വെച്ച് കണ്ടവൻ്റെ കൂടെ അയിഞ്ഞാടുന്നോ ?

മിസ്റ്റർ ചന്ദ്രശേഖരൻ തമ്പി , please,

നീയെന്താടി വിളിച്ചത് അച്ഛനെ പേരു വിളിക്കുന്നോ..?

ആ ബന്ധം കഴിഞ്ഞിട്ട് മണിക്കൂറുകളായി, ആരും ഒന്നും പറഞ്ഞില്ലെ.

ആത്മിക

ശൂ…… ഉച്ച വേണ്ട. ആദിയെ കൊല്ലാൻ കാർലോസിനെ അയക്കുന്നതിനു മുന്നെ ചന്ദ്രശേഖരൻ
ഓർത്തിട്ടുണ്ടാവില്ല ഇങ്ങനെ ഒരു രംഗം, ജരാനരകൾ ബാധിച്ച് മരണം വരുന്നതും കാത്തു
നിൽക്കുമ്പോഴും നിങ്ങൾക്ക് പ്രതാപമാണ് വലുതെങ്കിൽ ആയിക്കോ… എന്നെയും ആദിയെയും
വിട്ടേക്ക്.

ആദി….. ആദി….. ആരാടി ഇവൻ നിൻ്റെ,

എൻ്റെ കഴുത്തിൽ താലി കെട്ടിയവൻ, ദാ നോക്ക്.

അവൾ ഒളിപ്പിച്ചു വെച്ച താലി അയാൾക്കു നേരെ നീട്ടി കാട്ടുന്നു. ആ നിമിഷം അയാൾ തോൽവി
ഏറ്റു വാങ്ങി.രേവതിയമ്മയ്ക്കും അതൊരു പുതിയ അറിവായിരുന്നു.

സോ, ചന്ദ്രശേഖരൻ , ഈ മണ്ണിൽ നിന്ന് ആദിയെ ഇറക്കി വിടാൻ താങ്കൾക്കും അധികാരമില്ല.
നാളെ ഒരിക്കൽ മരണം വരുമ്പോ ആ ചിതയ്ക്ക് തീ കൊളുത്തേണ്ടത് ആദിയാ… അവനെ
ചിതയിലെരിക്കാനാ നിങ്ങൾ ഒരുങ്ങിയത്.ആ തെറ്റിന് മാപ്പില്ല.

മോളെ അത്.

മതി, അഭിനയ മികവുകൾ ഞാൻ കണ്ടതാ, എന്നെ കൊണ്ട് ഇന്ന് രാവിലെ നിങ്ങൾ ചെയ്യിച്ചതൊന്നും
ഞാൻ മറക്കില്ല. ഈ മണ്ണിൽ നിന്നും ഞങ്ങളെ ഇറക്കാൻ നിങ്ങൾക്കാവില്ല, പക്ഷെ ഞങ്ങൾ
ഇറങ്ങും, അതാ നല്ലത്.

മോളേ…. അമ്മ പറയണത് കേക്ക്,

അമ്മേ… എന്നെ തടയാൻ നോക്കണ്ട, പൊന്നൂനെ അമ്മയ്ക്കറിയാലൊ, ഇയാൾ വിഷമാണ്, ഇവിടെ
നിന്നാൽ എൻ്റെ താലിക്കയറിന് ചിലപ്പം ബലം കുറയും അതുകൊണ്ട് ഇതാ നല്ലത്

മോളെ… നീ…

അമ്മാ… ഇപ്പോഴാ പൊന്നു ലോകം കണ്ടു തുടങ്ങിയത് ,അമ്മയെ സ്നേഹിച്ചു തുടങ്ങിയതും.

അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

വാ…. ആദി പോകാം.

അവൾ ആദിയുടെ കൈകൾ പിടിച്ച് പുറത്തേക്ക് നടന്നു. കണിമംഗലത്തിൻ്റെ വലിയ കവാടം ആ
കാലുകൾക്കു മുന്നിൽ മലക്കെ തുറന്നു.

അവർ പോയി 10 മിനിറ്റ് ആവുന്നു, ചന്ദ്രശേഖരനും രേവതിയമ്മയും അവിടെ തന്നെ
ഇരിക്കുന്നു. അപ്പോഴാണ് ആ നാടകീയ രംഗം അവിടെ അരങ്ങേറിയത്

കണിമംഗലത്തിൻ്റെ വാതിൽക്കൽ വില കൂടിയ കുറച്ചു കാറുകളും വലിയൊരു ബസ്സും വന്നു
നിന്നു. അതിൽ നിന്നും ബ്ലാക്ക് യൂണിഫോം ധരിച്ച ആരോ പുറത്തിറങ്ങി വിസിൽ ഊതി.

ആ സമയം പൂന്തോട്ടത്തിലെ മരത്തിന് മുകളിൽ നിന്നും ചെടികൾക്കിടയിൽ നിന്നും കണിമംഗലം
വിടിൻ്റെ മുകളിൽ, ഗസ്റ്റ് ഹൗസിൻ്റ മുകളിൽ അങ്ങനെ വീടിൻ്റെ നാനാ ഭാഗത്തു നിന്നും
കറുത്ത യുണിഫോം ധരിച്ച, ആയുധം പേറിയ കുറേ ഇംഗ്ലീഷുക്കാർ അയാളുടെ അടുത്തേക്ക്
മാർച്ച് ചെയ്തു പോകുന്നത് കണ്ടത്.

രേവതിയും ചന്ദ്രശേഖരനും ഒരു ഞട്ടലോടെ അത് നോക്കി നിന്നു. ഇത്രയും നേരം അവരുടെ
സാന്നിധ്യം പോലും അവർ അറിഞ്ഞിരുന്നില്ല. അവർ വാഹനത്തിൽ കയറിയതും ആ വാഹനവും
മുന്നോട്ടു കുതിച്ചു.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ്റെ ചതുരംഗക്കളിയിൽ ആദിയോടെപ്പം ആത്മിക ചേർന്നത് അയാൾക്ക് വലിയ അടി
തന്നെയായിരുന്നു. തൻ്റെ ആനയെ റാണിയാണ് മസ്തിഷ്കത്തിൽ അടിച്ച് നിലംപരിശാക്കിയത്.

ചന്ദ്രശേഖരൻ ഇന്നു തകർന്നു കഴിഞ്ഞു, ആ വൻവൃക്ഷം അടിവേരിൽ കൊത്തി വീഴ്ത്താൽ പാകത്തിൽ
പരുവമാക്കിയാണ് ആദിയുടെ ഭാര്യ ആത്മിക പടിയിറങ്ങിയത്.

ആദി അവൻ അതിസമർത്ഥൻ തന്നെ, തൻ്റെ കരുനീക്കങ്ങൾക്ക് പത്തു മടങ്ങ് പ്രതിരോധം അവൻ
തീർത്തിരുന്നു. ഒന്നും താനറിഞ്ഞില്ല.

ഇന്നുവരെ താൻ പൊരുതിയവരെ പോലെയല്ല അവൻ, ബുദ്ധിയിലും ശക്തിയിലും ആൾബലത്തിലും അവൻ
മുന്നിട്ടു നിൽക്കുന്നു. ആരാണവൻ?

തൻ്റെ വീട്ടിൽ പോലും ആരുമറിയാതെ സുരക്ഷയുടെ വൻ മതിലുകൾ അവൻ തീർത്തു. അവനെ
സൂക്ഷിക്കണം. അവനെ കണ്ടപ്പോ ലക്ഷ്മിയെ ആണ് തനിക്ക് ഓർമ്മ വന്നത്.

അവളുടെ ആ കണ്ണും ചുണ്ടും പുഞ്ചിരിയും മുറിച്ചു വെച്ച പോലെ, എനി ആദി ലക്ഷ്മിയുടെ
ആരെങ്കിലുമാണോ… ലക്ഷ്മി എൻ്റെ ലച്ചു.

ചന്ദ്രശേഖരൻ പഴയ കാല ഓർമ്മകളിലേക്ക് ചേക്കേറി.

🌟🌟🌟🌟🌟

അങ്കിളേ…..

എന്താടാ റോക്കി.

അങ്കിളിൻ്റെ മരുമോൾ , she is Rocking

എന്താടാ എന്താ കാര്യം

ഒരിക്കലും നടക്കാത്ത കാര്യം അവൾ നടത്തി, അങ്കിൾ, I’m still surprised.

What’s the matter?

ആദിയുടെ ഉഗ്രസ്വരൂപത്തെ ആദ്യമായി ഒരാൾ അടക്കി.

what,

അതെ അങ്കിൾ ഞാൻ നേരിൽ കണ്ടതാ, പിന്നെ

എന്താടാ നീ പറ.,

അവർ കണിമംഗലം വിട്ടിറങ്ങി. അവൾ ശാന്തമാക്കിയില്ലായിരുന്നെങ്കിൽ ചന്ദ്രശേഖരൻ

എന്നിട്ടവർ എവിടേക്കാ പോയത്

ഞങ്ങൾ അവരുടെ പിറകെയുണ്ട് അങ്കിൾ,

എന്താ അവിടെ പ്രശ്നം എന്നറിയോ….

ഇല്ല അങ്കിൾ, പിന്നെ ആത്മിക, അവളൊരു ലേഡി NV തന്നെയാ അവനു ചേർന്ന പെണ്ണ്. എൻ്റെ
മുട്ടു പോലും വിറച്ചു അവൾക്ക് മുന്നിൽ.

അതു കേട്ട് പത്മനാഭൻ ചിരിച്ചു

🌟🌟🌟🌟🌟

ലക്ഷ്മി നീയറിഞ്ഞോടി, നിൻ്റെ മരുമോളുടെ വീരസാഹസം

ദേ…. മനുഷ്യാ

അടങ്ങെടി പെണ്ണേ, എത്ര നാൾ നീ പ്രാർത്ഥിച്ചതാ അവന് വേണ്ടി, വല്ലോം നടന്നോ

എന്ത്, നിങ്ങളെന്താ പറയുന്നത്

നിൻ്റെ മോൻ്റെ ക്രോധം മൂർച്ചിച്ചാ ഉണരുന്ന കാലഭൈരവ ഭാവം ഇല്ലെ അതാ പെണ്ണടക്കി.

ലക്ഷ്മി അമ്മയുടെ മിഴികളിൽ ഒരു തിളക്കം , ഒരു പ്രതീക്ഷ തെളിഞ്ഞു വന്നു.
ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മ വന്നതും അതും മാഞ്ഞുപോയി.

എനിക്കു കേക്കണ്ട ,……

അതും പറഞ്ഞ് ലക്ഷ്മിയമ്മ അടുക്കളയിലേക്ക് പോയി,

നീ നന്നാവില്ലെടി

അതു പറഞ്ഞു കൊണ്ട് പത്മനാഭൻ സോഫയിലിരുന്നു. അയാൾ സന്തുഷ്ടനാണ്. അയാളുടെ ഓർമ്മകൾ
പതിയെ കൊഴിഞ്ഞു പോയ കാലത്തിലേക്ക് ചേക്കേറി.

🌟🌟🌟🌟🌟

ലക്ഷ്മിയമ്മ അവർ ചിന്താ കുഴപ്പത്തിലാണ്. അടുക്കളയിലെ പണികളുടെ താളം തെറ്റുന്നു.
എല്ലാം ശ്രദ്ധയോടെയും വൃത്തിയോടു കൂടി ചെയ്യുന്ന ലക്ഷ്മി അമ്മയ്ക്ക് ഇന്ന് എല്ലാം
വിപരീതം

ആത്മിക അവളാണ് എല്ലാത്തിനും കാരണം. ചന്ദ്രശേഖരൻ എന്ന നീചൻ്റെ രക്തത്തിൽ പിറന്നത്
അവൾ ചെയ്ത തെറ്റ്.

ആദി അവൻ്റെ ഉഗ്രരൂപത്തെ തടയാൻ പെറ്റ വയറിനായിട്ടില്ല ഇക്കാലമത്രയും, എന്നും
ദൈവത്തോട് പരാതി പറഞ്ഞിട്ടേ…. ഉള്ളു. പക്ഷെ ഇപ്പോ അതിനൊരു വഴി കൺമുന്നിൽ തെളിഞ്ഞു
അതും ആ വിഷവിത്ത് തന്നെ ” ആത്മിക ”

അവളെ ഉൾക്കൊള്ളാൻ മനസ് സമ്മതിക്കുന്നില്ല. അവളുടെ അച്ഛൻ ചെയ്ത കർമ്മങ്ങൾ, അവളെ
ശാപമായി പിന്തുടരുന്നു. ആ കഴുത്തിലെ താലിച്ചരട് ഈ അമ്മയ്ക്ക് കൊലക്കയറായാ
തോന്നുന്നത് മകൻ്റെ കൊലക്കയറ്.

ചിന്തകൾ ആത്മികയിൽ നിന്നും ചന്ദ്രശേഖരനിലേക്കൊഴുകി, ഒടുക്കം ആ കരിനിഴൽ പരന്ന
ഭൂതകാലത്തേക്കും.

🌟🌟🌟🌟🌟

അഗലി ഹിൽസ്, ആ പർവ്വത നിരകൾ സാക്ഷ്യം വഹിച്ച പ്രണയ – ദുരന്ത കഥയുടെ തിരശ്ശീല
ഉയരുകയാണ്.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ആദിവാസി ഗ്രാമവും ഹിൽ സ്റ്റേഷനുമാണ് അഗലി
ഹിൽസ് (അട്ടപടി ഹിൽസ്). മല്ലേശ്വരൻ കൊടുമുടിയുടെ അടിത്തട്ടിലാണ് ഇത്
സ്ഥിതിചെയ്യുന്നത്, സൈലന്റ് വാലി നാഷണൽ പാർക്കിന്റെ അതിർത്തിയിൽ അട്ടപ്പടി
ഫോറസ്റ്റ് റിസർവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

മണ്ണാർക്കാടിലെ നാല് പ്രമാണി കുടുംബത്തിൻ്റെ കഥ ഇവിടെ തുടങ്ങുകയാണ്. അട്ടപ്പാടിയിലെ
ആദി വാസികളുടെ കൺ കണ്ട ദൈവങ്ങളാണ് ഈ നാലു കുടുംബവും

കണിമംഗലം ശിവശേഖരൻ കല്യാണം കഴിക്കുന്നത് അണിമംഗലം ഭൈരവിയെ ആണ്, അവർക്ക് പിറന്നതാണ്
ചന്ദ്രശേഖരൻ. ചെറുപ്പത്തിലെ ആഗ്രഹിച്ചത് സ്വന്തമാക്കാൻ വാശി പിടിക്കുന്ന പ്രകൃതം.

അണിമംഗലം ജയഗാന്തൻ്റെയും ആർദ്രയുടെയും മകളായി പിറന്നവൾ ആണ് ലക്ഷ്മി. അവളുടെ ജൻമം
തന്നെ ജയഗാന്തന് ഉന്നതി നൽകിയതിനാൽ അവൾക്ക് ലക്ഷ്മി എന്നു പേരു നൽകി.

ചന്ദ്രോത്ത് മന , പാവങ്ങളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഒരേ ഒരിടം. പ്രമാണി എന്ന
പേരു മാത്രം സ്വന്തം. പാവങ്ങൾക്കായി ധാനം ചെയ്ത് ക്ഷയിച്ച മന , അരവിന്ദൻ
തമ്പിയുടെയും വൈശാലിയുടെയും പുത്രനായി പിറന്നവൻ പത്മനാഭൻ.

ചെങ്കോട്ട , അർജുനൻ വർമ്മയുടെയും മൈഥിലിയുടെയും മകനായി പിറന്നവൻ രാജശേഖര വർമ്മ.
പാവങ്ങളുടെ നരകം എന്നിവിടം വാഴ്ത്ത പെടുന്നു.

ചതിയുടെയും കുതികാൽ വെട്ടിൻ്റെയും, പ്രണയത്തിൻ്റെയും വേദനയുടെയും, മാനഹാനിയുടെയും,
മരണഭയത്തിൻ്റെയും, പാലായനത്തിൻ്റെയും കഥ ഇവിടെ തുടങ്ങുന്നു.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ്റെ ആത്മ മിത്രമായിരുന്നു പത്മനാഭൻ , അവരുടെ രണ്ടു പേരുടെയും
കൂട്ടുക്കാരൻ രാജശേഖരൻ. സമ്പന്നതയിൽ ചന്ദ്രശേഖരനോട് അടുത്തു നിൽക്കുന്നത്
രാജശേഖരനാണ്. അതിനാൽ തന്നെ ചന്ദ്രശേഖരൻ പത്മനാഭനോട് കൂടുതൽ അടുപ്പം കാട്ടുന്നതിൽ
രാജശേഖരന് നീരസമുണ്ട്.

മൂവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്, ഒരേ പ്രായം, സാധാരണ കുട്ടികളുടെ എല്ലാ
കുറുമ്പുകളും ഒന്നിച്ച്. ചന്ദ്രശേഖരനും രാജശേഖരനും പണത്തിൻ്റെ അഹന്ത കണ്ണ്
മറക്കുമ്പോൾ അവരുടെ ഇടയിൽ നൻമയുടെ വൃക്ഷമായി പത്മനാഭൻ.

അവർ ഒൻപതിൽ പഠിക്കുന്ന കാലം. പ്രമാണിയുടെ മക്കൾക്ക് മുൻനിരയിൽ ബെഞ്ചിലിരിക്കാം
പാവപ്പെട്ട ആദിവാസി കുട്ടികൾ നിലത്ത് ചകിരി ചാക്കു വിരിച്ച് അതിൽ ഇരുന്നു
പഠിക്കുന്ന കാലഘട്ടം.

അത്ര പഴയ ചരിത്ര കാലഘട്ടത്തിലെ കഥയൊന്നുമല്ല. ഈ നാട്ടിൻ പുറം വികസനം എന്തെന്ന്
അന്നറിഞ്ഞിട്ടു പോലും ഇല്ല . ആദ്യമായി അവർ സൈക്കിൾ കാണുന്നത് തന്നെ ചന്ദ്രശേഖരനും,
രാജശേഖരനും വാങ്ങിയ സമയത്താണ്.

രാജശേഖരൻ വർമ്മ അവൻ ഒരു നീച ജീവിതം നഴിക്കാൻ പിറന്നവൻ തന്നെയാണ്. അവൻ്റെ
കുലത്തിലുള്ളവർ ആദിവാസികളെ ചുഷണം ചെയ്യുക എന്നത് ഒരു ഉൻമാദമായി കാണുന്നു. അത്തരം
ഹീന പ്രവർത്തികളിൽ ചന്ദ്രശേഖനെയും ഉൾപ്പെടുത്താൻ അവൻ എന്നും ശ്രമിച്ചിരുന്നു.

ആദിവാസി കുടുംബങ്ങളിൽ ചിലപ്പോഴൊക്കെ താമര പൂവും വിരിയുമായിരുന്നു. അത്തരത്തിൽ
വിരിഞ്ഞ ഒരു താമര ഞങ്ങളുടെ ക്ലാസ്സിലും ഉണ്ടായിരുന്നു. അവളാണ് പാറു .

വെളുത്ത നിറം, വട്ട മുഖം, കുഞ്ഞി കണ്ണുകൾ, അവളുടെ പുഞ്ചിരിയുടെ അഴകിന് മഴവില്ലിൻ്റെ
ശേഭയുണ്ടായിരുന്നു. ആദിവാസി പെണ്ണായതു കൊണ്ട് തന്നെ ഉറച്ച ശരീരമാണവളുടേത്.
അംഗലാവണ്യങ്ങൾ നിറഞ്ഞു തുളുമ്പിയ മങ്ക.

രാജശേഖരൻ്റെ കണ്ണുകളും അവളിൽ പതിഞ്ഞിരുന്നു. ആ താമര പൂവിനെ നുകരാൻ അവൻ
കൊതിച്ചിരുന്നു. അവളുടെ അഴകിൽ അവൻ ഉൻമാദനായിരുന്നു.

രാജശേഖരനും ചന്ദ്രശേഖരനും ആദിവാസി കുട്ടികളെ തൊട്ടു തീണ്ടാ അകലത്തിൽ
നിർത്തുന്നവരാണ്. ആ അവരാണ് അന്ന് അങ്ങനെയൊക്കെ ചെയ്യാൻ ശ്രമിച്ചത്.

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. ഉച്ച സമയം രാജശേഖരൻ.

പാറു……

എന്താ തമ്പ്രാ….

ഞങ്ങളുടെ ഒരു പന്ത് ആ കാട്ടിൽ പോയി, ഒന്നെടുത്തു തരുവോ….

അതിനെന്താ താമ്പ്രാ…. അടിയനെടുക്കാം

തങ്ങളെ കാക്കുന്ന തമ്പ്രാൻമാരുടെ ആവിശ്യങ്ങൾ നിറവേറ്റാൻ എന്നും ആദിവാസികൾ
മുന്നിട്ടു നിൽക്കും
പാറു അവൾ കാടിൻ്റെ ഭാഗത്തേക്ക് നടന്നു. പിറകെ രാജശേഖരനും ചന്ദ്രശേഖരനും

എവിടാ തമ്പ്രാ… വീണത്

അപ്പുറത്തേക്കാ പാറു

കാടിൻ്റെ ഉള്ളിലേക്കാണല്ലോ താമ്പ്രാ…. സർപ്പങ്ങളൊക്കെ കാണും താമ്പ്രാൻമാര് നോക്കി
നടന്നെ

പന്തിൻ്റെ കാര്യം പറഞ്ഞു പറഞ്ഞവർ കാടു കയറി.

🌟🌟🌟🌟🌟

ചാത്താ നീ ചന്ദ്രനെ കണ്ടോ….

ഉവ്വ് തമ്പ്രാ…. പാറുനെ കൂട്ടി, കാട്ടിലേക്കു പോയിരിക്കാ…

അതും പറഞ്ഞവൻ വശളൻ ചിരി ചിരിച്ചു. പരസ്യമായ രഹസ്യം ,തമ്പ്രാൻമാർ തൊട്ടു തീണ്ടാ
അകലത്ത് നിർത്തിയും ഭാസിപ്പെണ്ണിൻ്റെ മാറിലെ ചുടും മടിക്കുത്തും അവർക്കു വേണം.

പത്മനാഭൻ കാട്ടിലേക്ക് പാഞ്ഞു. അവരെ തേടി അവൻ കാടിൻ്റെ ഉള്ളിലേക്ക്. വന്യമായ
ആസക്തിയോടെ അവൻ ഓടിയത്, മരത്തിൻ്റെ വേരുകളും, പാറക്കൂട്ടങ്ങളും അവനെ വഴി മുടക്കാൻ
നോക്കി. രക്തം പൊടിക്കാൻ അവർക്കായി എങ്കിലും അവനെ തടയാനായില്ല.

അയ്യോ…. തമ്പ്രാ…. എന്നെ ഒന്നും ചെയ്യല്ലേ…….

തമ്പ്രാ…… അടിയൻ പാവാണേ…….

തമ്പ്രാ…… വിടു തമ്പ്രാ…….

പത്മനാഭനെ തേടിയെത്തിയ സ്വരവീചികളെ അവൻ പിന്തുടർന്നു.

🌟🌟🌟🌟🌟

ഈ സമയം അവരുടെ കൈകളിൽ കിടന്ന് കുതറുകയായിരുന്നു പാറു . രാജശേഖരൻ്റെ കൈയ്യിൽ നിന്നും
വിമുക്തയാകാൻ അവളുടെ പല്ലുകൾ ആ കൈകളിൽ അമർന്നു.

പ്രാണരക്ഷാർത്തം അവൾ ഓടുകയാണ്, ഒരു പേടമാനെ പോലെ, പച്ചമാംസ ദാഹികളായ കുറുനരികളായി
അവർ അവൾക്കു പിന്നാലെയും

ഓടിയൊടി കാടിൻ്റെ ഉൾഭാഗത്തേക്കവർ ചെന്നു. ഇവിടെ വെച്ചെനി അവൾക്ക് എന്തു തന്നെ
നടന്നാലും പുറം ലോകം അറിയില്ല. മരണത്തെ ഭയന്നവൾ ഓടുമ്പോൾ മരണം അവൾക്കു പിറകെ , മാനം
കവർന്ന് രതിസുഖ താളത്തിൽ ലയിച്ച് ആ ജീവൻ കവരാൻ ആ കുറുനരികൾ അവൾക്കു പിറകെ .

പാറക്കെട്ടിൽ കാൽ തട്ടി അവൾ വീഴാൻ പോകുമ്പോ രാജശേഖരൻ്റെ കൈകൾ ആ മുലക്കച്ചയിൽ
പിടിച്ചിരുന്നു. പഴകി ദ്രവിച്ച ആ തുണിക്കഷ്ണത്തിന് ആ ബലം താങ്ങാൻ
കഴിയുമായിരുന്നില്ല. അതു കീറി പറിഞ്ഞു, പകുതിയിലതികം ഭാഗം രാജശേഖരൻ്റെ കൈകളിൽ.

കല്ലിൽ മുട്ടിടിച്ചതിനാൽ വേദനയും, രക്ഷയ്ക്കായി എനി ഓടാൻ കഴിയില്ല എന്ന വ്യഥയും
അവളെ തളർത്തി. നഗ്നമാറുകളിൽ കൈ പിണഞ്ഞവൾ തൻ്റെ മാറുകൾ മറക്കാൻ ശ്രമിച്ചു. മിന്നായം
പോലെ കണ്ട അവളുടെ നഗ്നത ചന്ദ്രശേഖരനേയും മൃഗമാക്കി.

പാറു ഒരു മരത്തിൻ്റെ ചുവട്ടിൽ മാറു മറച്ചിരിക്കുന്നു. രാജശേഖരൻ തൻ്റെ കാലുകളാൽ ആ
മാറിൽ അവളുടെ കൈക്ക് മുകളിൽ ചവിട്ടി . ബലം പിടിച്ചവളെ അനങ്ങാൻ സമ്മതിക്കാതെ നിന്നു.
നോക്കി നിൽക്കുന്ന ചന്ദ്രശേഖരനോടായി അവൻ പറഞ്ഞു,

അഴിക്കട അവളുടെ താറ്

ചന്ദ്രശേഖരൻ്റെ കൈകൾ അവളുടെ മടിക്കുത്തിലേക്ക് നിങ്ങി, താറുടുത്ത ആ മുണ്ടിൻ്റെ ഓരം
പിടിച്ചവൻ വലിച്ചപ്പോ മുകളിൽ നിന്നത് കീറി വന്നു. ഒടുക്കം വന്യമായ ആസക്തിയോടെ ആ
നീചൻ അവളുടെ താറുടുത്ത തുണിക്കഷ്ണവും പിച്ചിച്ചീന്തി.

തുടകൾ ഇറുക്കെ പിടിച്ചവൾ കരഞ്ഞപേക്ഷിക്കുകയാണ്

തമ്പ്രാ….. അരുത്, തമ്പ്രാ……

അടിയനെ., ഒന്നും ചെയ്യല്ലേ…..

തമ്പ്രാ…….

ആ കരച്ചിൽ ആ കാതുകൾക്ക് ആനന്ദം പകരുന്ന സംഗീതമായിരുന്നെന്ന് പാറു മാത്രം
അറിഞ്ഞിരുന്നില്ല.

🌟🌟🌟🌟🌟

കണിമംഗലം വിട്ട ആദിയും ആത്മികയും ബാംഗ്ലൂർ നഗരവും വിട്ടു. ബാംഗ്ലൂരിന് പുറത്ത്
ഗോകർണ്ണ എന്ന സ്ഥലത്തെ ഒരു ബീച്ച് ഹൗസ്. വീട്ടു പേര് ആത്മീയം.

ഉം… എന്താ നോക്കുന്നത്, ഇത് നമ്മുടെ വീടാ….

ഇതൊ, ചന്ദ്രശേഖരൻ്റെ അല്ലെ,

NO, ആത്മിക എന്ന എൻ്റെ സമ്പാദ്യം, ആകെ എനിക്കെന്നു പറയാൻ ഞാൻ സ്വരു കൂട്ടിയ ഏക
സ്വത്ത്.

ആദി അവളെ സംശയപൂർവ്വം നോക്കുന്നു.

ഫ്രീ ലൈൻസ് ബിസിനസ്സ് സർവീസ് കൊടുത്തു രണ്ടര കൊല്ലം വാങ്ങിയ കമ്മീഷനാ, പിന്നെ
ഞങ്ങടെ തന്നെ ബിസിനസ് ഓഡർ പിടിച്ചു കൊടുത്തും, പണിയെടുത്തുണ്ടാക്കിയതാ….

ആദി ഒരു പുഞ്ചിരി തൂകി. വാതിൽ തുറന്നവർ അകത്തേക്ക് കയറി. പുറത്ത് ആദിയുടെ സൈന്യം
അവൻ്റെ സുരക്ഷക്കായി പണി തുടങ്ങി.

മനോഹരമായ മാസ്റ്റർ ബെസ് റൂമിലേക്കവർ പോയി. മുകളിലെ മുറിയാണത് കടലിൻ്റെ ഭാഗം കണ്ണാടി
മാത്രം, മൂന്നു ഭാഗവും ചുമരാൽ മറച്ച് ഒരു ഭാഗം കണ്ണാടിയാൽ മറച്ച മുറി.

ബെഡിൽ കിടന്നു നോക്കിയാൽ കടൽ കണ്ടു കിടക്കാം , ഒരു പ്രത്യേക എനർജി ആ
മുറിക്കുണ്ടായിരുന്നു. ആദി കട്ടിലിൽ ക്രാസിയിൽ ചാരി കിടന്ന് കടലിലേക്ക് കണ്ണും
നട്ടിരുന്നു.

ആത്മിയ അവൻ്റെ മാറിൽ തല ചാഴ്ച്ച് അവനോടു ചേർന്നു കിടന്നു. അവനോടെപ്പം ആ കാഴ്ചകൾ തൻ
ആനന്ദം നുകർന്നു.

അതെ, വീക്കെൻഡിൽ ബീച്ചിലേക്ക് ട്രിപ്പ് പതിവായപ്പോ വെറുതെ ഒരു രസത്തിന് വാങ്ങിയതാ….
അതു കൊണ്ട് ഇപ്പോ ഗുണമായി,

ആദി അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

ഇപ്പോ കേറി കിടക്കാൻ ഒരു കൂരയുണ്ടല്ലോ , അല്ലെ ആദി.

അവൻ അതിനു തലയാട്ടുക മാത്രം ചെയ്തു.

എന്താ ആദി നിനക്കെന്താ പറ്റിയത്

എന്ത് , എന്തു പറ്റിയെന്നാ പൊന്നു പറയുന്നത്.

ആദി ഇപ്പോ ഒന്നും സംസാരിക്കുന്നില്ല, എന്തോ ഉണ്ട്.

താനെനിക്ക് പണി ശരിയാക്കി തരാം എന്നു പറഞ്ഞതോർക്കുന്നുണ്ടോ

ഹാ… അതിന്,

എനിയെങ്ങനെ ശരിയാക്കും, ജോലി അന്വേഷിച്ചിറക്കാനാണെ, Id ഇല്ല സർട്ടിഫിക്കറ്റില്ല

ദേ…. ആദി, പൊന്നു ഉണ്ട് ഒന്നും പേടിക്കണ്ട, പൊന്നു പണിക്കു പോയാ തീരുന്ന കാര്യമല്ലെ
ഉള്ളു.

അതു വേണ്ട, അതു ശരിയല്ല.

എന്താ ശരിയാവാത്തെ, ഒരു കാരണം പറ, ആദിക്കുട്ടാ…

കെട്ടിയവളെ പണിക്കുവിട്ട് ജീവിതം നയിക്കുന്നവനല്ല ആദി,

അയ്യേ…. ദുരഭിമാനം, മോഷാണ് ആദി ഇതൊക്കെ,

അതങ്ങനെ അല്ലടോ…..

ആദി, എനി നമുക്കു നമ്മൾ മാത്രമേ… ഉള്ളൂ… ദുഖമായാലും സന്തോഷമായാലും പങ്കിട്ടെടുക്കുക
അത്ര തന്നെ.

പൊന്നു ഞാനതല്ല ഉദ്ദേശിച്ചത്,

ആദി, താനും ശ്രമിക്ക്, ഏട്ടന് നല്ലൊരു പണി ശരിയായ പൊന്നു അന്ന് നിർത്തും പോരെ,
അതിനു വേണ്ടി ആദിയെ കൂലിപ്പണിയെടുക്കാൻ പൊന്നു സമ്മതിക്കില്ല

നിയെൻ്റെ മനസെങ്ങനാടി വായിച്ചത്.

ദേ…. ആദിയുടെ പാതിയാ… ഞാൻ എനിക്കു മനസിലാവും

തൻ്റെ മാറിൽ കടക്കുന്ന പ്രിയതമയെ ആദി വാരി പുണർന്നു.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ പാറുവിൻ്റെ കാലുകൾ വലിച്ചകറ്റി, തൻ്റെ മുണ്ടിൻ്റെ കുത്തഴിക്കുമ്പോ

ചന്ദ്രാ…..

പത്മനാഭൻ്റെ ഉറച്ച ശബ്ദം ആ കാടിൻ്റെ ഉള്ളകം മൊത്തം അലയടിച്ചു.ചന്ദ്രേശേഖരൻ ഒരു
നിമിഷം നിശ്ചലനായി. ഓടി വന്ന പത്മനാഭൻ രാജശേഖരൻ്റെ മാറിൽ ആഞ്ഞു ചവിട്ടി . രാജശേഖരൻ
മലക്കം മറിഞ്ഞു ദൂരെ വീണു.

പപ്പാ നീ ഇതിൽ എടപ്പെടണ്ട

ചന്ദ്രാ…. ഇവളെൻ്റെ പെങ്ങളാ അങ്ങനെയാ ഞാൻ കണ്ടത്, എൻ്റെ പെങ്ങളെ നിനക്ക് തൊടണോടാ…
എന്നാ… തൊട്, ഈ പത്മനാഭൻ്റെ മുന്നിൽ വച്ച് നീ തൊട് .

ആ ഒരു വാക്കിനു മുന്നിൽ ചന്ദ്രശേഖരന് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
നഗ്നയായി കിടന്ന പാറു ഒരു വിധം ഓടി പത്മനാഭനെ കെട്ടിപ്പിടിച്ചു. അവൻ ആ നഗ്നമേനി
തന്നോട് ചേർത്ത് പുണരുമ്പോ ഒരു കണ്ണുനീർ ആ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു.

പത്മനാഭനിൽ കാമം ഉണർന്നിരുന്നില്ല, സഹോദര്യത്തിൻ്റെ ഉന്നതമായ വികാരം,
മാനഭംഗപെടുമായിരുന്ന സഹോദരി നഗ്നത പോലും വക വെക്കാതെ സഹോദരൻ്റെ മാറിൽ അഭയം
പ്രാപിച്ചു.

അവളുമായി മരത്തിൻ്റെ മറവിലേക്ക് പത്മനാഭൻ നിങ്ങുമ്പോ, പത്മനാഭനെതിരായി വന്ന
രാജരേഖരനെ ചന്ദ്രശേഖരൻ തടഞ്ഞു. പാറു അവൾ നടക്കാൻ നന്നായി പാടു
പെടുന്നുണ്ടായിരുന്നു.

മരത്തിൻ്റെ മറവിലെത്തിയ അവളെ തൻ്റെ വസ്ത്രങ്ങൾ അണിയിച്ചു പത്മനാഭൻ . അടിവസ്ത്രം
ധരിച്ചു പത്മനാഭൻ പുറത്തിറങ്ങി വന്ന് ,പാറുവിൻ്റെ കീറിപ്പറിഞ്ഞ മുണ്ടുടുത്തു.
മുണ്ടെന്നു പറയാനാവില്ല, പാർട്ടി പരിപാടിക്കൊക്കെ തോരണം കെട്ടുന്ന കടലാസ്
കണ്ടിട്ടില്ല അതു പോലെ.

അങ്ങനെ ആ തേരണമുണ്ടും ഉടുത്ത് അവളെയും ചേർത്ത് പിടിച്ച് കാടു കയറുമ്പോ പത്മനാഭൻ
പറഞ്ഞു.

ചന്ദ്രാ… നിന്നിൽ നിന്നും പപ്പൻ ഇത് പ്രതീക്ഷിച്ചില്ലടാ.. പോട്ടെ, പപ്പൻ്റെ
അറിവില്ലാഴ്മയായി കണ്ടേക്ക്.

ടാ, പപ്പാ ഞാൻ അറിയാതെ,

ടാ ഞാൻ വെറും വാക്ക് പറഞ്ഞതല്ല ഇവളെൻ്റെ പെങ്ങളാന്ന്, ഇവളെ പെറ്റിട്ട അന്നു മുതൽ
എൻ്റെ കൂടെ ഇവളുണ്ടായിരുന്നു. കൂടപ്പിറപ്പില്ലാത്ത എനിക്കാവൾ ആയിരുന്നെടാ….
കൂടപ്പിറപ്പ്.

പത്മനാഭൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുമ്പോൾ ചന്ദ്രശേഖരൻ്റെ നെഞ്ചിൽ ചോര
പൊടിയുകയായിരുന്നു. തൻ്റെ ആത്മമിത്രത്തിൻ്റെ കണ്ണുനീർ ഒഴുകാൻ കാരണക്കാരനായതിന്.

പപ്പനും പാറുവും കാടു കയറി മുകളിലേക്ക് പോകുന്നത് ദുഖത്തോടെ ചന്ദ്രശേഖരൻ നോക്കി
നിന്നു. പപ്പനെ വെറുപ്പോടെ രാജശേഖരനും, കൈയ്യകലത്തിൽ കിട്ടിയ ഇരയെ രുചി നോക്കും
മുന്നെ പപ്പൻ രക്ഷിച്ചത് അവന് മാത്രം താങ്ങാനായില്ല.

🌟🌟🌟🌟🌟

അയ്യോ….. എൻ്റെ അമ്മേ…. ആദി…..

ആത്മികയുടെ കരച്ചിൽ ആ വീട്ടിൽ അലയടിച്ചു. കടലലകൾ ആസ്വദിച്ച് ബാൽക്കണിയിലിരുന്ന ആദി
താഴേക്കോടി, പടികൾ വേഗത്തിലിറങ്ങി അടുക്കളയിലെത്തിയപ്പോ ?

കപ്പും സാസറും നിലത്തു വീണു പൊട്ടി തെറിച്ച് നാലു ഭാഗവും തെറിച്ചു കിടക്കുന്നു. ഒരു
സ്റ്റീൽ പാത്രം നിലത്ത് കമഴ്ന്നു കിടക്കുന്നു, നിലം മുഴുവൻ ചായമയം.

ആത്മിക നിറകണ്ണുകളോടെ കൈകൾ ഊതി കൊണ്ടിരുക്കുന്നു. ചെറു പുഞ്ചിരിയോടെ
പൊന്നുവിനരികിലേക്ക് നടന്നടുക്കുന്നു ആദി.

എന്താ ഉണ്ടായത് പൊന്നുസെ

ഏട്ടാ, ചായ കപ്പിലേക്കൊഴിക്കാൻ പാത്രം അടുപ്പിന്നെടുത്തതാ കൈ പൊള്ളി,

നീ കയ്യോനാണോടി പെണ്ണേ… എടുത്തത്

അതിനവൾ ചുണ്ടുകൾ കൂർപ്പിച്ച് അതെ എന്നു തലയാട്ടി,

കഷ്ടം

ദേ… ആദി, വേണ്ടട്ടോ, അതിന് പൊന്നുന് ചായ ഉണ്ടാക്കുന്നത് ഇന്നലയാ അമ്മ കാണിച്ചു
തന്നത്, ഈ കാര്യമൊന്നും അമ്മ പറഞ്ഞു തന്നില്ല.

അതു പറയുമ്പോ അവളിലെ നിഷ്ക്കളങ്ക ഭാവം അത് ആരെയും പൊന്നുവിലേക്ക് ആകർഷിക്കും,
അവനവളെ കൈ മാടി വിളിച്ചതും അവളാ മാറിൽ ചേക്കേറി.

അപ്പോ നീയെന്നെ പട്ടിണിക്കിടും അല്ലെടി.

ആദി, കുക്കിംഗ് എനിക്കറിയില്ല, അത് സത്യാ… പക്ഷെ ഞാനുണ്ടാക്കും എൻ്റെ ആദിക്ക്
വേണ്ടി.

കഴിക്കാൻ കഴിയോ മുത്തേ….

ഹാ… എനിക്കെങ്ങനെ അറിയാനാ, നാളെ ഞാനുണ്ടാക്കും സ്വയം രുചിച്ചു നോക്കിക്കോ ?

നോക്കാം, ടേസ്റ്റില്ലെ ഞാൻ തിന്നൂല, ആദ്യമേ… പറഞ്ഞില്ലാന്നു വേണ്ട .

അത് കേട്ടപ്പോ ആ മുഖം വാടി, പരിഭവത്തോടെ അവൾ പറഞ്ഞു.

പൊന്നു ഉണ്ടാക്കും. ആദി മുഴുവനും കഴിക്കും

ആ വാക്കുകൾക്ക് ഒരു ആജ്ഞാ ശക്തി ഉണ്ടായിരുന്നു. തൻ്റെ ഭർത്താവിനരികിൽ
ഭാര്യയെടുക്കുന്ന അവകാശം.

നീയെനിക്ക് വിഷം തന്നാലും കുടിക്കില്ലേ….

അതു പറഞ്ഞു തീരും മുന്നേ ആത്മിക ആ വാക്കുകൾക്ക് തടസമായി കൈ വിലങ്ങിട്ടു.

അവളുടെ കൈകളിലെ ചുവന്ന പാട് കണ്ടതും ആദി അവളെയും കൂട്ടി, പൈപ്പിനരികിലേക്ക് പോയി.
വെള്ളത്തിൽ കൈ നന്നായി നനച്ച്, ടൂത്ത് പേസ്റ്റ് കയ്യിൽ തേച്ചു കൊടുത്തു. എല്ലാം ഒരു
നിറകണ്ണുകളോടെ പൊന്നു നോക്കി നിന്നു.

🌟🌟🌟🌟🌟

പത്മനാഭൻ പാറുവിനേയും കൊണ്ട് ചന്ദ്രേത്ത് മനയിലേക്ക് കയറി ചെന്നു. പത്മനാഭൻ്റെ
മാറിൽ പേടിച്ചു വിറച്ച പൂച്ച കുഞ്ഞിനെ പോലെ അവൾ അള്ളി പിടിച്ചിരുന്നു.

ഉമ്മറത്ത് തന്നെ അരവിന്ദനും വൈശാലിയും ഉണ്ടായിരുന്നു ആദ്യശ്യത്തിന് സാക്ഷ്യം
വഹിക്കാൻ, ഉയർന്ന ചിന്താഗതിക്കാരായ അവർ അത് പ്രശ്നമാക്കില്ല എന്ന് പത്മനാഭനറിയാം.

മകൻ്റെ വസ്ത്രം അണിഞ്ഞ പാറുവിനെ വൈശാലി ഒന്നു നോക്കി, അവളുടെ മുണ്ടണിഞ്ഞ പത്മനാഭനെ
പുച്ഛത്തോടെ ആ അമ്മ നോക്കി നിന്നു.

ഇപ്പോ ഇറങ്ങണം അസത്തേ.. നീ.. കുടുംബമാനം കളഞ്ഞല്ലോടാ… എങ്ങനെ തോന്നി ഇവളോട്
നിനക്ക്.

വൈശാലി, നി മിണ്ടാതിരുന്നേ…

മകനെ നല്ല പോലെ അറിയുന്ന അരവിന്ദൻ വൈശാലിക്കു താക്കീത് നൽകി.

തമ്പ്രാട്ടി… തമ്പ്രാനെ വഴക്കു പറയല്ലേ…..

പാറു, ഇവൻ എന്താ കാണിച്ചതെന്ന് .

അതു പറഞ്ഞു തീരും മുന്നേ…. അയ്യോ.. പാറൂ എന്നൊരു വിളിയും അഴകമ്മ,
ഓടിക്കിതച്ചവിടേക്കു വരികയും ചെയ്തു.

അഴകമ്മ പേരു പോലെ കറുത്ത സുന്ദരി, പാറുവിൻ്റെ അമ്മ.

എന്താ തമ്പ്രാ…. എന്താ… അടിയൻ്റെ കൊച്ചിന്

ഒന്നുമില്ല അമ്മേ….. ആ രാജശേഖരൻ എന്തോ ചന്ദ്രശേഖരനെ കൂടി പറയാൻ അവനായില്ല. പാറു
പിന്നെ എല്ലാ കാര്യവും പറഞ്ഞു, വൈശാലിയുടെ സങ്കടപ്പെടലും പരിഭവവും,

അഴകമ്മ കടുത്ത ദേഷ്യത്തിലാണ്, അതവരുടെ വാക്കുകളിൽ വ്യക്തം.

രാജശേഖരൻ, തു….

അവർ കാർക്കിച്ചു തുപ്പി

സ്വന്തം പെങ്ങളുടെ മടിക്കുത്തു തന്നെ വേണം ആ തന്തയുടെ മോന് .

അതെ ചെങ്കോട്ട അർജുനൻ വർമ്മ ഒരിക്കൽ അഴകമ്മയിൽ കാമ ശമനം നടത്തിയതിൽ വിരിഞ്ഞ പൂവാണ്
പാറു .

വൈശാലി ഇത്രയും ദേഷ്യം പിടിക്കാൻ കാരണം പാറു. അവളെ ഒരിക്കലും അവൻ മറ്റൊരു കണ്ണിൽ
കാണാൻ പാടില്ല. കാരണം അവൻ അഴക്കമ്മയെ അമ്മേ.. എന്നേ വിളിക്കു , പാറു അവന് സ്വന്തം
പെങ്ങൾ തന്നെയാണ്.

പത്മനാഭൻ പിറന്ന് മൂന്നു മാസം കഴിഞ്ഞാണ് പാറു ജനിച്ചത്, അതു കഴിഞ്ഞ് ഒരു മാസം കൂടി
കഴിഞ്ഞപ്പോ വൈശാലിയുടെ മുലപ്പാൽ വറ്റി, പിന്നിടങ്ങോട്ട് അഴകമ്മയാണ് അവനെ
പാലൂട്ടിയത് അതു കൊണ്ടാണ് ഇന്നും ആ ദാസിപ്പെണ്ണിനെ അവൻ അമ്മയെന്ന് വിളിക്കുന്നത്.

പാറു അവൾക്കവകാശപ്പെട്ട മുലപ്പാൽ നൽകി അവൾ അവൻ്റെ സഹോദരിയായി. സഹോദര ധർമ്മം
പത്മനാഭനും നിറവേറ്റി.

🌟🌟🌟🌟🌟

പൊന്നു അവൾ ആലോചനയിലാണ് , എനി മുന്നോട്ടുള്ള ജീവിതത്തിന് പണം വേണം. ആദ്യം ഒരു
സമ്പാദ്യം പിന്നെ ഒരു ജോലി, അത് ആദിയെ ബോധിപ്പിക്കാൻ മാത്രം.

എനി ആദിയുടെ ചികിത്സ അതിനു ചിലവാകുന്ന പണം അതു കണക്കുണ്ടാവില്ല. അപ്പോ ആ ഒരു
വഴിമാത്രം, നിർത്തിയ ഇടത്ത് നിന്നും വീണ്ടും തുടങ്ങണം .

It’s time , Ak is back in the game. From the left, a start again. The city of
Bangalore is waiting to see the old Ak, I will come. I am back,

AK ഫോൺ എടുത്ത് ടിനയെ വിളിച്ചു.

ഹായ് AK, എവിടാ മോളെ ഹണിമൂണിലാണോ

അതൊക്കെ പറയാം, ഇപ്പോ വിളിച്ചത് ഒരു സീരിയസ് മാറ്റർ ആണ്.

എന്താടി, എന്താ കാര്യം.

ഇന്ന് രാത്രി, ചാൾസ് കേജിൽ എനിക്കു ഇറങ്ങണം.

ഇന്ന് വെള്ളിയാഴ്ചയല്ലെ, മെയിൽ കേജാ ഇന്ന് .

അതെനിക്ക് പുതുമഴുള്ളതൊന്നും അല്ലല്ലോ

അല്ല, എങ്കിലും, കൊറെ ആയില്ല.

സിഹം കാടു വിട്ടെന്നു വെച്ച് വേട്ടയാടാൻ മറക്കില്ല ടിന

അറിയാടി, അപ്പോ എങ്ങനെയാ കാര്യങ്ങൾ

ആറു മണിക്ക് ബീച്ച് ഹൗസ് വന്ന് നി പിക്ക് ചെയ്യണം എന്നെ, പിന്നെ എല്ലാ ഡ്രസ്സ്
കാര്യം ഒക്കെ നീ വാങ്ങി വെക്കണം

ഒക്കെ ഡൺ

എന്നാ വെച്ചോടി, ഞാൻ ആദിയെ സമ്മതിപ്പിക്കട്ടെ.

ഒക്കെ,

പിന്നെ ഇവിടെ വരുമ്പോ വായ തുറക്കരുത്, എന്താ എത് എന്ന് ഞാനും അവനോട് പറയുന്നില്ല.

ശരിയെടി, ഞാൻ വാ തുറക്കില്ല.

ആ സംഭാഷണം കഴിഞ്ഞതും അവൾ ആ ദിക്കരികിലേക്ക്.

🌟🌟🌟🌟🌟

ആദി ബാൽക്കണിയിൽ ഉള്ള സോഫയിൽ ഇരിക്കുന്നു. ആത്മിക അവനരികിൽ ചെന്ന് ആ മടിയിൽ കയറി
ഇരുന്നു. ആദിയുടെ കരങ്ങൾ ആ വയറിനു കുറുകെ ചേർത്ത് അവളെ തന്നിലേക്ക് ചേർത്തു.

ആദി…..

ഉം.. എന്താ,

ഞാനൊരു കാര്യം പറഞ്ഞാ സമ്മതിക്കോ

എന്താ പൊന്നൂ….

ഇന്നു മോൻ ഒറ്റയ്ക്ക് കടക്കേണ്ടി വരും

എന്താ എന്ന സംശയഭാവത്തിൽ ആദി അവളെ നോക്കി, ആ നോട്ടത്തിൻ്റെ അർത്ഥം അവൾക്കും
മനസിലായി.

അയ്യേ…. അതല്ല ഇന്ന് ടിന വരും, ഞാനവളുടെ കൂടെ പോകും

ഞാനും വരാടോ… ഇവിടെ ഒറ്റക്ക് ബോറടിക്കും, അല്ലാ എന്താ കാര്യം.

ഒരു ജോലി ശരിയാക്കാനാ, അവളുടെ പപ്പയെ കാണണം.

അതിന് രാത്രി പോണൊ

അവളുടെ പപ്പ വീട്ടിലെത്ത രാത്രിയാ… അപ്പോ കാര്യം പറഞ്ഞ ഓഫിസിൽ പോയി എല്ലാം
ശരിയാക്കി പിറ്റേന്നു വരും.

താൻ തൻ്റെ ഇഷ്ടം പോലെ ചെയ്തോ

എന്നാ വേണ്ട ഞാൻ പോകുന്നില്ല , ആദിക്കിഷ്ടമില്ലല്ലോ

എൻ്റെ പൊന്നു നീ പൊക്കോ എനിക്ക് സമ്മതമാ…

അതു പറഞ്ഞതും ആത്മാക അവൻ്റെ കഴുത്തിനു കുറുകെ കൈകളിട്ട് ആ കവിളിൽ സ്നേഹ ചുംബനം
അർപ്പിച്ചു.

🌟🌟🌟🌟🌟

അന്നത്തെ ആ സംഭവം പത്മനാഭനെ അവരിൽ നിന്നും അകറ്റി നിർത്തി. ചന്ദ്രശേഖരൻ്റെ കഠിന
പ്രയക്തത്തിൻ്റെ ഫലമായി ആ പ്രശ്നം പരിഹരിക്കപ്പെട്ടു. രാജശേഖരനോട് ഒരു കനൽ
പത്മനാഭനിലും, അതുപോലൊരു കനൽ രാജശേഖരനിലും അണയാതെ കിടന്നു.

ഇന്ന് കുംഭം മൂന്ന് , പരദേവതാ ക്ഷേത്രത്തിലെ കൊടിയേറ്റ്, ഇന്ന് തൊട്ട് ഏഴുനാൾ
നീണ്ടു നിൽക്കുന്ന ഉത്സവം . ഈ ഉത്സവം നടക്കുന്ന കാലത്ത് മുവർക്കും 19 വയസ്സ്.
യവത്വത്തിൻ്റെ സമയം.

ശേഖരൻമാർ മദ്യസേവയ്ക്കായി പോയതിനാൽ പത്മനാഭൻ അമ്പലനടയുടെ ഭാഗത്തായി ചുറ്റി
നിൽക്കുകയാണ്,

ചേട്ടാ……

പാറുവിൻ്റെ വിളി കേട്ടതും

എന്താ മോളെ,

പത്മനാഭൻ വിളിച്ചു പറഞ്ഞു. പാറു ഓടി അവനരികിലെത്തി, അവളുടെ കയ്യിലെ ചന്ദനം അവൻ്റെ
നെറുകയിൽ ചാർത്തി. അവളുടെ നെറുകയിൽ സ്നേഹത്തോടെ അവൻ തലോടി,

അന്നത്തെ ആ സംഭവത്തിനു ശേഷം പാറു അവനെ ഏട്ടാ എന്നു വിളിക്കാൻ തുടങ്ങി, കടുത്ത ഒരു
സഹോദരബന്ധവും ഉണർന്നു .

ദാസിപ്പെണ്ണിന് ഉന്നത കുലത്തിൽ പിറന്ന ഏട്ടൻ, ആ വിളിക്കു പിറകെ കുറേ മിഴികൾ അവരെ
പിന്തുടർന്നിരുന്നു. ഒപ്പം പച്ച ധാവണിയണിഞ്ഞ ഇരു മിഴികളും.

പത്മനാഭൻ തൻ്റെ കയ്യിലുള്ള ഇരുപതു രൂപ അവൾക്കു കൊടുത്തു.

പോയ് വല്ല ചാന്തോ, പൊട്ടോ വാങ്ങെടി പെണ്ണേ

അതവൾക്കു പകർന്ന സന്തോഷം അതിരറ്റതായിരുന്നു. കാശും വാങ്ങി അവൾ കടയ്ക്കരികിലേക്കോടി.

അമ്പലനടയിലെ കാഴ്ചകൾ കണ്ട് പത്മനാഭനും അവിടെ ചുറ്റി പറ്റി നടന്നു. മുട്ടോളം
കാർകൂന്തലുള്ള ഒരു പെൺകൊച്ച് പച്ച ധാവണിയണിഞ്ഞ് അമ്പലനടയിൽ തൊഴുതു നിൽക്കുന്നത്
പത്മനാഭൻ കണ്ടു.

ആ കാർകൂന്തലിനോട് തോന്നിയ കൗതുകം അവളെ പിന്തുടരാൻ അവനെ പ്രേരിപ്പിച്ചു. അവൾ
നടക്കുന്നതിന് പിന്നാലെ അവനും നടന്നു.

ഇടക്കിടെ ആ തല ചെറുതായി ചെരിച്ച് ഇടം കണ്ണാൽ നോക്കുന്നുണ്ട് , ആരോ പിറകെ
നടക്കുന്നതു പോലെ തോന്നിയതിനാലാവാം.

ആ നടത്തം നീണ്ടു പോയി. പതിയെ ആ കാലടി നിന്നതും പത്മനാഭനും നിശ്ചലം, നടന്നു നടന്നു
കുളക്കടവെത്തിയത് അവനും അറിഞ്ഞില്ല.

എട്ടാ വാ….

എന്നു പറഞ്ഞ് എവിടെ നിന്നാ പാറു പാറി പറന്നു വന്നു. അവൻ്റെ കൈകൾ പിടിച്ചു വലിച്ചു .
അവനെയും കൊണ്ട് നടന്നകലുമ്പോ അവൻ അവളെ തിരിഞ്ഞു നോക്കി.

ആ സമയം അവളും അവനെ നോക്കിയിരുന്നതിനാൽ ആ സൗന്ദര്യ തിടമ്പിനെ അവൻ കൺ കുളിരെ ഒരു
നിമിഷം കണ്ടു.

🌟🌟🌟🌟🌟

സമയം 6 മണി. ടിനയുടെ കാർ ആത്മിയത്തിനു മുന്നിൽ. വന്നു നിന്നതും അവൾ കാറിൻ്റെ ഫോൺ
മുഴക്കി.

വീടിൻ്റെ പടി കടന്ന് ആദിയും ആത്മികയും കാറിനരികിലേക്ക് ചെന്നു. ആദി ടി നയോടായി
ചിരിച്ചു. അവളും അവനായി ഒരു പുഞ്ചിരി പകർന്നു.

കാറിൽ കയറുന്നതിന് മുന്നെ ആത്മിക അവനെ വാരിപ്പുണർന്നു , പിന്നെ ആ കവിളിൽ മുത്തി.

എട്ടാ ഞാൻ പോട്ടെ,

മതിയെടി, വേഗം വാ.. നേരമില്ല,

ഒന്നടങ്ങ് ടിനാ…

ഓ പ്രണയ കുരുവികൾ അല്ലെ, പുതുമോടിയും

ടി, മതി. ഓവറാക്കണ്ട.

ആദി അതെല്ലാം കേട്ട് പുഞ്ചിരിയിൽ തന്നെ .

എട്ടാ പോയി വരാം

അവനതിന് തലയാട്ടിയതും ഒന്നു കൂടെ അവനെ പുണർന്ന ശേഷം അവൾ കാറിൽ കയറി. കാർ മുന്നോട്ടു
കുതിച്ചു പോയി. AK യുടെ പഴയ കാല ജീവിതത്തിലേക്ക്. പിറകെ മറ്റൊരു കാറിൽ റോക്കിയും, ആ
ജീവിതം നേരിട്ടു കാണാൻ.

🌟🌟🌟🌟🌟

ചാൾസ് കേജ് ബാംഗ്ലൂർ നഗരത്തിന് പുറത്തായ ഒറ്റപ്പെട്ട ഭാഗത്ത് സ്ഥിതി ചെയ്യുന്ന
പഴകിയ കെട്ടിടം. പുറമെ നിന്ന് നോക്കിയാൽ ഉപയോഗശൂന്യമെന്നു തോന്നുമെങ്കിലും ഉള്ളിൽ
വൻ സെറ്റപ്പാണ്.

ബാംഗ്ലൂർ നഗരത്തിലെ സ്ട്രീറ്റ് ഫൈറ്റിൽ പേരു കേട്ട ഇടങ്ങളിൽ ഒന്നാമത് . ജോർജ് ചാൾസ്
നടത്തുന്ന വിനോദ കളരി. ഇവിടം ജീവന് യാതൊരു വിലയുമില്ല.

ഫൈറ്റേർസ് അടക്കപ്പെടുന്ന ഇരുമ്പു കൂട്ടിനുള്ളിൽ തമ്മിൽ പൊരുതും, ഒരാൾ തോറ്റു
വീഴുന്നതു വരെ അല്ലെങ്കിൽ മരണം വരെ. പണം ബെറ്റിൽ കുമിഞ്ഞു കൂടുന്ന ചൂതാട്ടത്തിൻ്റെ
നവീന മുഖം.

റോക്കി ചാൾസ് കേജിന് ഉള്ളിൽ കയറി. കാഴ്ചക്കാരുടെ സാഗരം തന്നെ. കേജിനുള്ളിൽ രണ്ട്
വെട്ടുപോത്തുകൾ പരസ്പരം മല്ലിടുന്നു. രക്തമയം. കേജിന് പുറത്ത് ആർത്തു വിളിച്ച്
കാഴ്ചക്കാർ അവരെ പ്രോത്സാഹിപ്പിക്കുന്നു.

ചിലരിൽ ആവേശം മറ്റു ചിലരിൽ നിരാശ. നോക്കിക്ക് ആകെ ഒരു സംശയം ഈ രാത്രി അവൾ
എന്തിനിവിടെ വന്നു. ചൂതാട്ടം അതാവണം അവളുടെ ലക്ഷ്യം.

പരസ്പരം മല്ലിട്ട വീരൻമാരിൽ ഒരുത്തൻ തോറ്റു വിണതും ചിലരിൽ സന്തോഷ വർഷം പെയ്യുമ്പോ,
ചിലരിൽ നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം ബാക്കി.

🌟🌟🌟🌟🌟

കണിമംഗലം തറവാട്ടിൽ , ആ കാലടികൾ പതിച്ചു മുട്ടോളം മുടിയുള്ള ആ പച്ച ധാവണിക്കാരി.
അവൾ കണിമംഗലത്തിൻ്റെ അകത്തേക്ക് അവകാശത്തോടെ കേറി ചെന്നു.

അമ്മായിൻ്റെ മോൾ വന്നു ലേ…,

ഭൈരവിയുടെ ശബ്ദമായിരുന്നു. അത്,

അമ്മായി ….

എന്നു വിളിച്ചവൾ ഭൈരവിയെ കെട്ടിപ്പിടിച്ചു.

ഇപ്പോ ഓർത്തതേ ഉള്ളു എൻ്റെ മോളെ, ലക്ഷ്മി നീ.. വല്ലതും കഴിച്ചോടി, അവരൊക്കെ എവിടെ.

അവരെക്കെ അമ്പലത്തിലുണ്ടമ്മായി, ഞാനമ്മായിയെ കാണാനുള്ള കൊതി കൊണ്ട് വന്നതല്ലേ….

സുഗിപ്പിക്കല്ലെ മോളെ, അല്ലേലും ഈ വീട്ടിലേക്ക് കേറി വരണ്ടവൾ അല്ലെ നീ…

അമ്മായി….., ചന്ദ്രേട്ടനെവിടെ,

വന്നു കയറിയില്ല, അപ്പോഴേക്കും അന്വേഷിക്കുന്നത് കണ്ടില്ലെ മൊറച്ചെറുക്കനെ

ദേ… അമ്മായി വേണ്ട ട്ടോ..

അവനിവിടില്ല പെണ്ണേ…. നീ വന്നേ വല്ലതും കഴിക്കാം

അവർ കണിമംഗലത്തിൻ്റെ അകത്തേക്ക് കടന്നു.

ലക്ഷ്മി ഭൈരവിയുടെ ജേഷ്ഠൻ്റെ മക്കൾ, ചന്ദ്രശേഖരൻ്റെ മുറപ്പെണ്ണ്, ഓർമ്മ വെച്ച നാൾ
മുതൽ അവർ പറഞ്ഞു പഠിപ്പിച്ച പാഠം.

🌟🌟🌟🌟🌟

കളം കാലിയായ കേജിലേക്ക് അടുത്തതായി വന്ന ഫൈറ്ററെ കണ്ട് റോക്കി ഞെട്ടി. അതെ അതവൾ
തന്നെയാണ് ആത്മിക.

കറുത്ത ഇലാസ്റ്റിക്ക് ബനിയൻ പോലുള്ള ഇന്നർ വെയർ അത് മാറിൽ ചേർന്നു നിൽക്കുന്നു.
അതുപോലെ ബോഡിയോട് ചേർന്നു നിൽക്കുന്ന ഒരു ലഗിൽസ് ടൈപ്പ് പാൻ്റും അണിഞ്ഞവൾ കേജിൽ
പ്രവേശിച്ചു.

വളരെ ചുരുക്കം ആളുകൾ മാത്രം അവർക്കായി ശബ്ദം ഉയർത്തി. ആ ആരവം വളരെ കുറവായിരുന്നു.
വിട്ടു നിന്ന കാലം അവളെ പിന്നോക്കം വലിച്ചതാവാം ആ മുഖം പരിചയ കുറവാകാൻ കാരണം

154 പൗണ്ട് വലിപ്പം വരുന്ന ചുവന്ന കൈയ്യുറയും ഏന്തി കളി കളത്തിൽ ആത്മിക .

അവൾക്കായി എതിരാളി, വരാൻ ഒരുങ്ങുകയാണ്. ഡാനിയൽ ആ പേരുയർന്നതും ജനസാഗരങ്ങളുടെ ആരവും
ഉയർന്നു.

കേജിനരികിൽ നിന്ന് ടിന ആത്മികയെ വിളിച്ചു.

എന്താടി,

എടി ആ ചാൾസ് പണിഞ്ഞു

ഉം എന്താ…

ഡാനിയൽ ഇപ്പോയത്തെ ചാമ്പ്യൻ അവനാ… A Killer machine. നിനക്കുള്ള പണിയാ

ആത്മിക അവൾ ചിരിക്കുകയാണ്, ആത്മവിശ്വാസം കൈവിടാത്ത അവളുടെ വിര്യം പുറത്തു കാണാം ആ
ചിരിയിൽ.

അപ്പോ അവനെ ഒതുക്കിയാ.. ഞാനാ പുതിയ ചാമ്പ്യൻ.

AK അതത്ര എളുപ്പമല്ല.

I know, എനിക്കിവിടെ ജയിച്ചേ മതിയാകു.

ഡാനിയൽ കേജിനകത്ത് പ്രവേശിച്ചതും ആ സംസാരവും അവിടെ നിന്നു.

റോക്കി ആകാംക്ഷയാൽ കാലുകൾ നിലത്താറയ്ക്കാത്ത അവസ്ഥയിലാണ്. അജാനബാഹു ആയ ഒരു ഫൈറ്റർ
അവൾക്കു മുന്നിൽ അവരെ നിയന്ത്രിക്കാൻ ഒരു നീർക്കോലി റഫറിയും

ആത്മിക അവളുടെ കൈകൾ കൂട്ടി പിണച്ച് സ്ട്രെച്ച് ചെയ്തു.വലതു കൈ എൽ ഷേപ്പിൽ പിടിച്ച്
ഊര ഇടത്തോട്ടു തിരിച്ചപ്പോ ആ പൂച്ച വാൽപോലെ കെട്ടിയൊതുക്കിയ മുടി വലത്തോട്ട്
ആടിയുലഞ്ഞു.

ആത്മികയും അയാളും കയ്യുറകൾ തമ്മിൽ മുട്ടിച്ച് അങ്കം കുറിച്ചു. റഫറി രംഗ വേദി
അവർക്കായി ഒഴിഞ്ഞു കൊടുത്തു.

ആത്മിക, വലതുകാൽ ടോയിലൂന്നി, ഇടതുകാൽ ചെരിച്ച് പാദം ഉറപ്പിച്ചു, മുഖത്തിനു നേരെ
കയ്യുറകൾ മറച്ചു പിടിച്ച് . പലതുഭാഗത്തേക്ക് തല നീക്കി തിരിച്ചു വന്നു ശത്രുവിൻ്റെ
മൂവ്മെൻ്റ് നോക്കുന്നു. ഒരു റമ്പർ ബാൻഡിൽ ഒരുക്കിയ മുടി അവളുടെ ചലനത്തിനൊത്ത് ആടി
കളിച്ചു.

ഡാനിയൽ ഇടതു ഭാഗത്തു കൂടെ കൈ വിശി വന്നതും കുനിഞ്ഞവൾ ഒഴിഞ്ഞു മാറി, അവളെ കടന്നു
പോകുന്ന അവൻ്റെ പിൻ കഴുത്തിൻ്റെ ഭാഗത്ത് ചാടി അവൾ പഞ്ച് ചെയ്തു.

ഡാനിയൽ എന്ന ഭീകരന് ആ പഞ്ച് പകർന്ന വാശിയുടെ തീവ്രത അടുത്ത നിമിഷം അറിയാൻ സാധിച്ചു.
തിരിഞ്ഞവൻ കൊടുത്ത പഞ്ച് കൃത്യമായി AK യുടെ മുഖത്തായിരുന്നു.

അടിതെറ്റി വീണ അവളുടെ കൈകൾ കാലിൽ കോർത്ത് വിരലുകൾ കൈകളാൽ പിണഞ്ഞയാൾ ലോക്ക് ചെയ്തു.
ആ ലോക്കിൽ പ്രഷർ കൊടുക്കുമ്പോ അവൾ വേദനയിൽ പുളയുകയായിരുന്നു. അയാൾ നിഗൂഢമായ
പുഞ്ചിരിയിലും

ടൈം അപ്പ് ബെൽ മുഴങ്ങിയതും അവർ പരസ്പരം വിട്ടകന്നു.

ആത്മികയുടെ ചുണ്ടിൽ നിന്നും രക്തം പൊടിഞ്ഞിരുന്നു. അത് കണ്ട് റോക്കിയിലും ദേഷ്യം.
അവൻ പുറത്തിറങ്ങിയാൽ തീർത്തു കളയണം എന്ന് റോക്കി മനസിലുറപ്പിച്ചു.

അടുത്ത റൗണ്ട് തുടങ്ങിയതും. ആത്മികയുടെ ആവേശം അവൾക്കു തന്നെ വിനയായി, അവനു നേരെ
മുന്നോട്ടു കുതിച്ച അവളുടെ അടിവയറ്റിൽ ശക്തമായ പഞ്ച് പതിച്ചു.

ആത്മികയുടെ വായിൽ നിന്നു കട്ടച്ചോര പുറത്തേക്ക് തെറിച്ചു. വലതു കൈ വയറ്റിൽ വെച്ചവൾ
നിന്നപ്പോ ഡാനിയൽ അവളെ പെക്കിയെടുത്തു നിലത്തടിച്ചു.

ഈ ദൃശ്യം കണ്ടതും കേജിൻ്റെ അഴികളിൽ റോക്കിയുടെ വിരലുകൾ അമർന്നു. അവ പിഴുതെറിയാൻ
എന്ന പോലെ, ഡാനിയൽ അവനെ ഒരു വേട്ടമൃഗത്തെ പോലെ റോക്കി നോക്കി നിന്നു.

തോറ്റു പിൻമാറാൻ പരിചയമില്ലാത്ത AK വീണ്ടും എഴുന്നേറ്റു നിന്നതും മുഖത്ത് തന്നെ
അടുത്ത പഞ്ച്. അതിൽ കമഴ്ന്നടിച്ചു വീണു AK . അനക്കം ഒന്നുമില്ല. റഫറി
അവൾക്കരികിലേക്കെത്തി.

റോക്കി നിസഹായനായി കേജിനു വെളിയിൽ അടങ്ങാത്ത അവേശത്തിലും ഭയത്തിലുമാണ്. ആത്മിക
അവൾക്കെന്തെങ്കിലും സംഭവിച്ചാൽ നാളെ ഈ നഗരം തന്നെ കാണില്ല.

സതി ദേവി ആത്മത്യാഗം ചെയ്ത സമയം ശിവനാടിയ താണ്ഡവത്തിൻ്റെ തുടർ താണ്ഡവം
സംഹാരമൂർത്തിയായ NV തുടങ്ങും, തടയാൻ ആർക്കും കഴിയില്ല.

🌟🌟🌟🌟🌟

ആദി അവൻ അസ്വസ്ഥനാണ് , എന്തോ ആത്മിക ഇല്ലാത്ത സമയം അവന് അരോചകമായി. അവൻ
പുറത്തേക്കിറങ്ങി നടന്നു.

അവിടെ വെച്ച് ഒരു ഫ്രീക്കൻ പയ്യനുമായി അവൻ പരിചയപ്പെട്ടു. സമയം കളയാൻ അവനോടൊപ്പം
ബൈക്കിൽ കയറി.

ആ നഗരത്തിൻ്റെ രാത്രിയിലെ വിസ്മയ കാഴ്ചകൾ കാണാൻ, രാവിലെ തിരിച്ചു വരുന്ന യാത്ര.

അവനൊരു യാത്രയിലാണ്, ആ യാത്രയുടെ അദ്യം നല്ലതിനെന്ന് പ്രതീക്ഷിക്കാം.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ മനസിൽ പൂജിക്കുന്ന സ്ത്രീ രൂപം അതാണ് ലക്ഷ്മി. ചെറുപ്പം മുതൽ അവനു
സ്വന്തം എന്നു പറഞ്ഞു പഠിപ്പിച്ച് മനസിൽ പതിഞ്ഞ മുഖം.

അവളുടെ പഠനം കഴിഞ്ഞാൽ വിവാഹം ആ സുദിനം സ്വപ്നം കണ്ടു നടക്കുന്നവൻ ചന്ദ്രശേഖരൻ.

അഴകിൻ്റെ ദേവത അവളായിരുന്നു. ശേഖരൻ്റെ മനസിൽ പൂത്ത പ്രണയം അതി ശക്തമായിരുന്നു.
ഭാസിപ്പെണ്ണുങ്ങളുടെ മാറിലെ ചുടു നുകരുമ്പോഴും അവൻ്റെ മനസിൽ അവളായിരുന്നു.

പത്മനാഭൻ്റെ മനസിൽ ആദ്യമായി കയറിക്കൂടിയ പെണ്ണ്, ഒരു നോക്കേ കണ്ടൊള്ളു ആ സൗന്ദര്യ
തടമ്പിനെ, ആ ഒരു നോക്കിൽ അവൾ തടവിലാക്കിയിരുന്നു അവനെ.

ഒരു വട്ടം കൂടി അവളെ കാണാനായി , അമ്പലം മുഴുവൻ അരിച്ചു പെറുക്കി പാവം പത്മനാഭൻ ,
എന്തിനെന്നറിയാതെ കുട്ടിന് വാലായി പാറുവും നടന്നു.

നിരാശകൾ മാത്രമായിരുന്നു പത്മനാഭന്, എനിയൊരിക്കലും കാണാനാവില്ലെ എന്ന നിരാശ, ഒരു
സ്വപ്നം പോലെ വന്നു, മനസു കവർന്നെടുത്ത് , ഉറക്കമുണർന്നപ്പോൾ അവൾ മാഞ്ഞു പോയി.

രാജശേഖരൻ കണ്ടിരുന്നു ആ പച്ചക്കിളിയെ, ആ കിളിയെ ഒരു രാത്രിയെങ്കിലും തൻ്റെ
കൂട്ടിലയക്കാൻ അയാൾ കൊതിച്ചു.

സ്ത്രിയെ കാമ ശമനത്തിന് ഒരുപകരണമായി കാണുന്ന അവന് , അവളോടു മാത്രം വന്യമായ
അവേശമാണുണ്ടായത്. പാറു കഴിഞ്ഞാൽ അത്തരത്തിൽ ഒരാവേശം തനിക്കവളോടാണ്. അല്ല അതിൽ
കൂടുതൽ.

അവളെ തൻ്റെ കാൽക്കീഴിൽ കൊണ്ടുവരാൻ , ആ മേനി നികരാൻ എന്തു ചെയ്യണം എന്നയാൾ തല
പുകഞ്ഞാലോചിക്കുകയാണ്. കാമം മാത്രം മനസിൽ , മറ്റൊന്നുമില്ല.

മൂന്നു പേർ ,മൂന്നു വിധം, ആഗ്രഹം ഒന്നു മാത്രം ലക്ഷ്മി. ആ മോഹിപ്പിക്കുന്ന അഴകാർന്ന
മയിലിനായി, എനി എന്തെല്ലാം നടക്കും.

🌟🌟🌟🌟🌟

റഫറിയുടെ ശബ്ദം ഉയർന്നു കേൾക്കാം അയാൾക്കൊപ്പം കാണികളും ഏറ്റു പിടിക്കുന്നു.

1…..2….3….4….5….6…..

പൊന്നൂ…………

ആദിയുടെ ശബ്ദം ഉയർന്നു, ആ കോലാഹലത്തിനിടയിൽ അതിൻ്റെ ഒക്കെ മുകളിൽ രൗദ്ര ഭാവത്തിൽ
അവൻ ഉറക്കെ വിളിച്ചു

പൊന്നൂ……..

നിശബ്ദത എല്ലാവരും അവനെ നോക്കി നിന്നു. റോക്കിയും അവനെ കണ്ടു ഭയന്നു.

പൊന്നൂ….

ആദിയുടെ ശബ്ദം കേട്ടതും അവൾ ഉണർന്നു.

7… 8…..

ആത്മിക റിംഗിൽ എഴുന്നേറ്റു നിന്നു, ഡാനിയൽ ദേഷ്യത്തോടെ അവൾക്കരികിലേക്ക് ഒടി
വരുന്നു.

കൊല്ലെടി അവനെ,

ആദിയുടെ ശബ്ദം ഒരശരീരി പോലെ ആ കാതുകളിൽ അലയടിച്ചു.

കൈകൾ മാറിൽ പിണച്ച് വലതു കാൽ 120° യിൽ അവൾ പെട്ടെന്നുയർത്തി. ഓടി വന്ന ഡാനിയലിൻ്റെ
കാഴ് താടിയിൽ നല്ല വെയ്റ്റോടെ അത് പതിച്ചു.

ഡാനിയൽ എയറിൽ പൊന്തി കമഴ്ന്നടിച്ചു വീണു. മിറാക്കിൾ, ഒരു സെക്കറ്റിലെ മൂവ് മെൻ്റ് എ
ക്ലിയർ പെർഫക്ട് knock out,

റഫറി, അവളുടെ കൈകൾ ഉയർത്തി കാട്ടി. ടിന സന്തോഷത്തിൽ ആറാടി, കേജിന് വെളിയിലിറങ്ങാൻ
പോയ ആത്മികയെ റഫറി തടഞ്ഞു.

നെക്സ്റ്റ് ഫൈറ്റ്

പറ്റില്ലെന്നവൾ പറഞ്ഞത് അവർ സമ്മതിക്കുന്നില്ല. ചാൾസ് ഒരു വികട ചിരിയുമായി
അവിടേക്ക് കേറി വന്നു. മൈക്ക് എടുത്ത് സംസാരിക്കാൻ തുടങ്ങി.

ആദിയുടെ സാന്നിധ്യം ഇതുവരെ ആത്മിക തിരിച്ചറിഞ്ഞിട്ടില്ല. അബോധാവസ്ഥയിൽ മനസിൽ
തോന്നിയ അവൻ്റെ ശബ്ദം പകർന്ന ശക്തി മാത്രമാണ് തന്നെ ഉയർത്തെഴുന്നേൽപ്പിച്ചത്
എന്നാണ് അവളുടെ വിചാരം.

ചാൾസ് വാചാലനാവുകയാണ്.


Dear friends, this is Ak. Best Lady Fighter who saw Bangalore a year and a half
ago. The female tiger once feared even male fighters. She came back and defeated
the champion. Those who want to be champions here today can fight. Fight with
Ak. ”

അതും പറഞ്ഞ് പുറത്തേക്കിറങ്ങാൻ തുനിഞ്ഞ ചാൾസിനെ തട്ടി മാറ്റി ആദി കേജിൽ കയറി. ആദിയെ
കണ്ട നിമിഷം ആത്മിക എന്ന പെൺപുലി വിറകൊണ്ടു.

ആദി.

പറഞ്ഞു തീരും മുന്നേ ആത്മികയുടെ മുഖമടക്കം ഒന്നു കിട്ടി. ആദി അത്രയതികം
ദേഷ്യത്തിലായിരുന്നു.

ഇതാണോടി ടിനയുടെ വീട്, നിൻ്റെ ജോലി.

ആദി പ്ലീസ് നമുക്ക് വീട്ടിൽ പോയി സംസാരിക്കാം

സംസാരമല്ല വീട്ടിലെത്തട്ടെ,

എന്താ വെച്ചാ ആയിക്കോ ആദി , I am ടorry.

നീ വന്നെ….

ആദി അവളുടെ കൈ പിടിച്ച് പുറത്തേക്ക് പോകാൻ ഒരുക്കിയതും കുറച്ചു പേർ തടഞ്ഞു.

Who are you? Where does this take her?

pleae Charles is my husband.

That’s right, she has a fight here.She must fight.

Why do you think so? Adi will take her.

What Bro says is the Rules of Evil, she’s a fighter.

Friday’s men’s fight isn’t the only thing. The rule isn’t breaking you.

Well, if someone fights for her, she can go

Charles Enough.

Did I fight?

Oh Sure,

Adhi, No ,They are all well-trained.

I will fight charles,

ആദി ഞാൻ പറയുന്നത് കേക്ക്. pls,

ആദി അവളെ പിടിച്ച് കേജിന് പുറത്തേക്കിറങ്ങി.

ആദി വേണ്ട. ഞാൻ പറയുന്നത്,

ആത്മിക നി എന്നോടു പറയാതെ ഇതു ചെയ്തു, ഞാൻ നി പറയുന്നത് കേൾക്കാതെ ചെയ്യാൻ
പോകുന്നു.

ആദി…..,

ഞാൻ ഡ്രസ്സ് ചെയ്ജ് ചെയ്തു വരാം , നീ ഇവിടെ ഇരിക്ക്.

ഒന്നും പറയാനാവാതെ നിറകണ്ണുകളോടെ അവൾ അവനെ നോക്കി നിന്നു. അവൾ ഭയക്കുന്നത് ഒന്നു
മാത്രം ആദിയുടെ മരണം. ശക്തരായ ട്രെയിൻഡ് എതിരാളികൾക്കു മുന്നിൽ കേജ് ഫൈറ്റിൽ ആദി.
അവനെ മരണക്കളത്തിലേക്ക് തള്ളിയിട്ടത് താനാണ്.

Leave a Reply