സൂര്യ വംശം 3 [സാദിഖ് അലി]

Posted by

സൂര്യ വംശം 3

Sooryavamsham Part 3 | Author : Sadiq AliPrevious Part

ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ
ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു.

നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്.

വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് ഇരച്ച് കയറി.. വീട്ടിലുണ്ടായിരുന്ന വൃദ്ധനായ ഒരാളേയും രണ്ട് പെണ്മക്കളേയും അവർ മർദ്ധിച്ച്, പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ടു..

ആ വൃദ്ധൻ തന്റെ പെണ്മക്കളെ നെഞ്ചോടടക്കി അലറി കരയുന്നുണ്ടായിരുന്നു..
നെഞ്ച്പൊട്ടിക്കരയുന്ന ആ മക്കളേയും അടക്കിപിടിച്ച് ആ മുറ്റത്ത് കൂനികൂടിയിരുന്നു ആ വൃദ്ധൻ..

വീട്ടിലേക്ക് കയറിയ ആളുകൾ സാധനങ്ങളെല്ലാം പുറത്തേക്കെറിയുന്നു.. അവിടെയാകെ തച്ച് തകർക്കുന്നു..

ആ ആഡംബര വാഹന ത്തിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.
അയാൾ നടന്ന്, അലറി കരഞ്ഞുകൊണ്ടിരുന്ന വൃദ്ധനടുത്തേക്കെത്തി..

“നിന്നെയൊക്കെ രക്ഷിക്കാൻ ഇനിയാരുണ്ടെടാ…”

അത് പറയുമ്പോൾ അയാളുടെ കണ്ണിൽ പരിഹാസവും , ഒരു വിജയിയുടെ തിളക്കവും ഉണ്ടായിരുന്നു.. മുഖത്ത് വന്യമായ ചിരിയും.

“ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകുമെടാ”.

ഇടറിയ ശബ്ദത്തിൽ ആ വൃദ്ധൻ പറഞ്ഞു.. അത് പറയുമ്പോഴും ആ കണ്ണിൽ പ്രത്യാശയുടെ നാമ്പ് കരിയാതെ നിന്നിരുന്നു..

വന്നയാൾ തന്റെ രണ്ട് കയ്യും വശങ്ങളിലേക്ക് വിടർത്തി ബാക്കിലേക്ക് ഒന്ന് നീങ്ങികൊണ്ട്..

” ഈ ഗ്രാമം ഇനി എന്റെയാണു… ദൈവം പോലും വരില്ല എന്നോടെതിർക്കാൻ…”

അയാൾ വന്യമായൊന്ന് അട്ടഹസിച്ചു..

കൂടെയുണ്ടായിരുന്നവർ, പുറത്തേക്കെറിഞ്ഞ വീട്ടുസാധനങ്ങളെല്ലാം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നു..

“ആ തീയിലേക്ക് ഇവരെകൂടി എടുത്തെറിയടാ.. ഇതോടെ തീരണം.. എല്ലാം” ..

അയാൾ അനുയായികളോട് കൽപ്പിച്ചു..

അനുയായികൾ ചിലർ വന്ന് വൃദ്ധനേയും പെണ്മക്കളേം കയറിപിടിച്ചു..
അവരെ പിടിച്ച് വലിച്ച് തീയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു..

ആ പെണ്മക്കളുടെ കരച്ചിൽ അവിടെയാകെ ഓളം തല്ലി.. ആ വൃദ്ധമനസ്സ് ആകാശത്തേക്ക് നോക്കി ഒരു നിമിഷം കണ്ണുകളടച്ചു ദൈവത്തിനെ വിളിച്ചു കാണണം…

Leave a Reply

Your email address will not be published. Required fields are marked *