മരുഭൂമിയിലെ പ്രളയം [കള്ളൻ പത്രോസ്]

Posted by

മരുഭൂമിയിലെ പ്രളയം

Marubhoomiyile Pralayam | Author : Kallan Pathrose

 

“ ഇനി ഇപ്പൊ ആലോചിക്കാൻ ഒന്നുമില്ല അവനെ അവിടെ ആക്കാം” എന്ന അച്ഛന്റെ വാക്കും കേട്ടാണ് ഞാൻ വീട്ടിലേക്ക് കയറുന്നത് . “ ആരെയാണ് അച്ഛാ എവിടെയാണ് “ എന്ന എന്റെ ചോദ്യത്തിന് അമ്മ എന്നെ വിഷമത്തോടെ നോക്കി . കഴിഞ്ഞ ആഴ്ച്ച ഉണ്ടായ ചെറിയ ഒരു പ്രശ്നത്തിന് ഇത്ര വലിയ ശിക്ഷയോ എനിക്ക് ലേശം ദേഷ്യം തോന്നി. ഞാൻ സച്ചിദാനന്ദൻ വീട്ടുകാരുടെ സച്ചി വയസ് 18 . പ്ലസ് 2 കഴിഞ്ഞതിന്റെ ആവേശത്തിൽ കിട്ടിയ അവസരത്തിൽ അച്ഛന്റെ കൂട്ടുകാരന്റെ മകളോട് ഒന്ന് ഇഷ്ടം ആണെന്ന് പറഞ്ഞു അവൾ അത് പോലെ വീട്ടിൽ പറഞ്ഞു . എന്തായാലും എന്റെ അച്ഛൻ അറിഞ്ഞു സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം അച്ഛന്റെ വക തല്ലൽ ഒക്കെ കഴിഞ്ഞു കിട്ടിയ ശിക്ഷയാണ് ഈ നാടുകടത്തൽ . “ എങ്ങോട്ടാ അച്ഛാ എന്നെ വിടുന്നെ “ ബെല്ല ബാംഗ്ലൂരോ ചെന്നൈയിലോ പോകാം ഞാൻ ഉള്ളിലെ സന്തോഷം അടക്കി ദുഃഖ ഭാവത്തിൽ ചോദിച്ചു . “ നീ വിഷമിക്കണ്ട തറവാട്ടിലേക്ക് ആണ് നിന്നെ വിടുന്നെ അവിടെ അടുത്തുള്ള ഗവണ്മെന്റ കോളേജിൽ നിനക്ക് അഡ്മിഷനും ശെരിയാക്കി “ എന്റെ ഉള്ളിലും പുറത്തും സങ്കടമായി . ഈ പറഞ്ഞ തറവാട് പാലക്കാട് ജില്ലയിലെ ഒരുൾഗ്രാമത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് അതു പിന്നെ പോട്ടെ ഈ അടുത്ത് എന്ന് പറഞ്ഞ കോളേജിലേക്ക് ഡെയിലി 10km പോകണം അതും ബൈക്കിൽ പോകാൻ പറ്റില്ല രാവിലെയും വൈകിട്ടും മാത്രം സർവിസ് നടത്തുന്ന ഒരു ബസിൽ പോകണം . അതായത് എന്റെ നാഗരിക സുഖഭോഗങ്ങൾക്ക് ഒരു അവസാനം വന്നിരിക്കുന്നു . എന്റെ നെഞ്ചു കീറി പോകും പോലെ . കഴിഞ്ഞ 2 വർഷം എന്റെ ഭാര്യയായി എനിക്ക് ചായ ഇട്ടോണ്ട് വന്ന എന്റെ സ്വപ്നത്തിലെ ഭാര്യയോട് എനിക്ക് തീർത്താൽ തീരാത്ത പകയായി . എന്റെ പകക്ക് അവിടെ ഒരു വിലയും ഇലയിരുന്നു .
എന്നും രാത്രി അങ്ങാടിക്ക് പോകുന്ന അച്ഛൻ അന്ന് നൈറ്റ് ഡ്യൂട്ടി ആണെന്നും പറഞ്ഞു പോയത് എന്നിൽ ഒരു സന്തോഷം ഉണ്ടാക്കി കാരണം ഇന്ന് രാത്രി അമ്മയുടെ കൂടെ കിടക്കാം അമ്മയെ സോപ്പ് ഇടാം . കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി . കിട്ടിയ ചട്ടിയുമായി പിറ്റേന്ന് അച്ഛന്റെ കൂടെ കാറിൽ കയറിയപ്പോൾ നഷ്ടങ്ങളുടെ പട്ടികയിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒന്നു കൂടി കിട്ടി അമ്മയുടെ കെട്ടി പിടിത്തം സന്തോഷത്തിലും സങ്കടത്തിലും മഴയത്തും വെയിലത്തും കിട്ടിയിരുന്ന ആ കെട്ടിപ്പിടുത്താം ഇന്ന് മുതൽ വല്ലപ്പോഴും കിട്ടുന്ന ഒരു ആഡംബരം ആയിരിക്കുന്നു . മഴ പെയ്ത കാറിന്റെ ഗ്ലാസ് പോലെ എന്റെ കണ്ണിന്റെ മുന്നിൽ ഉള്ളതെല്ലാം അവ്യക്തം ആയപ്പോൾ ആണ് ഞാൻ കരയുകയാണ് എന്ന് എനിക്ക് മനസ്സിലായത് . പക്ഷെ പിന്നീട് കാഴ്ചകൾ വ്യക്തമായപ്പോലീക്കും ഞാൻ പാലക്കാടിന്റെ മണ്ണിനെ തൊട്ടിരുന്നു . കാർ തറവാട്ട് മുറ്റത്തു നിർത്തുമ്പോൾ ഇറയത്ത് എന്നെ സ്വീകരിക്കാൻ എല്ലാവരും ഉണ്ട് . ചെറിയച്ചൻ , ചെറിയമ്മ , അച്ചാമ്മ , ചെറിയമ്മയുടെ ഒക്കത് ഒരു കുഞ്ഞു വാവ , താഴെ ഒരു 3 വയസുകാരൻ . “ സോമനും വിദ്യയും വൈകിട്ട് വരും “ എന്ന അച്ചമ്മയുടെ വർത്തമാനത്തിന് അച്ഛൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ . സോമൻ എന്റെ മറ്റൊരു ഇലയചന് ആണ് വിദ്യ എന്നത് സോമന്റെ ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *