Will You Marry Me.?? Part 2 [Rahul Rk]

Posted by

WILL YOU MARRY ME.?? PART 2

AUTHOR : RAHUL RK | PREVIOUS PART [https://kambimaman.com/tag/rahul-rk/]

 

നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ
പറഞ്ഞത്)

(അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി…

നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി…

ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക..

Will You Marry Me.?? തുടരുന്നു…..)

 

വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം
കഴിക്കുന്നതാണ്…

“ഷോൺ, വാ… ഇരിക്ക്‌ കഴിച്ചിട്ട് പോകാം..”

“ശരി ചേട്ടത്തി..”

ഞാനും അവരുടെ കൂടെ ഇരുന്നു..

“ഷോൺ.. നീ എന്നെ വൈകുന്നേരം റയിൽവെ സ്റ്റേഷനിൽ ഒന്ന് വിടണം..”

“എന്ത് പറ്റി ചേട്ടായി.. എവിടെ പോവാനാ..?”

“കായംകുളത്തെ ത്രേസ്യ ആന്റിക്ക് നല്ല സുഖം ഇല്ലാന്ന്.. ഞാൻ ഒന്ന് പോയി കണ്ടേച്ചും
വരാം..”

“ഞാനും വരണോ ചേട്ടായി..”

“വേണ്ടെടാ… ഞാൻ പോയി വന്നേക്കാം…”

“ശരി ചേട്ടായി…”

“പിന്നെ നിന്റെ മറ്റെ വണ്ടി നമ്പർ നോക്കുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞേക്കാം..”

“ഒാ.. അതിനി വേണ്ട ചേട്ടായി…”

“എന്നാ പറ്റിയെടാ..?”

ഞാൻ സിഗ്നലിൽ വച്ച് കാറ് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യവും പറഞ്ഞു…

“എനിക്ക് തോന്നുന്നു അത് അവളുടെ ചേച്ചിയോ അനിയത്തിയോ ആരെങ്കിലും ആവും എന്നാ.. വണ്ടി
ചിലപ്പോ അവരുടെ പേരിൽ ആകും രജിസ്റ്റർ ചെയ്തത്…”

“എനിക്കും അങ്ങനെ തന്നെ ആണ് ചേട്ടത്തി തോന്നുന്നത്.. ഏതായാലും ഞാൻ ഫേസ്ബുക്കിൽ
ഒന്നൂടി നോക്കട്ടെ.. ഈ കുട്ടിയുടെ പ്രൊഫൈൽ ഉണ്ടോ എന്ന്…”

“എന്നാലും എന്റെ ഷോൺ… നിന്നെ ഞാൻ കൊച്ചിലെ മുതലേ കാണുന്നത് അല്ലേ.. നീ ഇത് വരെ
ഇങ്ങനെ സീരിയസ് ആയി ഒരു പെങ്കൊച്ചിനെ പറ്റിയും മുന്നേ പറഞ്ഞിട്ടില്ലല്ലോ.. ഈ
കുട്ടിയിൽ നീ അതിനും മാത്രം എന്ത് പ്രത്യേകതയാണ് കണ്ടത്…”

“Attitude… I like her atitude… It’s more different than any girls i saw in my
life…”

“ഓഹോ… പക്ഷേ ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ.. …
അല്ലേൽ വേണ്ട ഒന്നൂല്ല…”

“പറ ചേട്ടത്തി…”

“ഒന്നൂല്ല പിന്നെ പറയാം…”

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ റൂമിൽ ചെന്ന് ലാപ്ടോപ് ഓൺ ആക്കി…

ഫേസ്ബുക്ക് എടുത്ത് വീണ്ടും സ്നേഹ എന്ന് സെർച്ച് ചെയ്തു.. കുറച്ച് നേരം തിരഞ്ഞപ്പോൾ
തന്നെ അവളുടെ അക്കൗണ്ട് കിട്ടി..
അതിൽ നിന്നും അവൾ ഒരു നിയമ വിദ്യാർത്ഥിനി ആണ് എന്നും ഇവിടെ അടുത്തുള്ള കോളജിൽ ആണ്
പഠിക്കുന്നത് എന്നും മനസ്സിലായി..
ഫോട്ടോകൾ മുഴുവൻ നോക്കി എങ്കിലും അതിൽ ഒന്നും ഞാൻ അന്വേഷിക്കുന്ന മുഖം കണ്ടെത്താൻ
ആയില്ല..

ഞാൻ വേഗം തന്നെ ഒരു റിക്വസ്റ്റ് അയച്ചു..
അപ്പോളേക്കും താഴേന്ന് ചേട്ടായി വിളിച്ചപ്പോൾ ഞാൻ ലാപ് ഓഫ് ആകി താഴേയ്ക്ക് പോയി..
ഫോണിലെ ഫേസ്ബുക്ക് മതി തല്കാലം..

ചേട്ടായിയെയും കൂട്ടി ഞാൻ റയിൽവേ സ്റ്റേഷനിലേക്ക് പോയി..
ട്രയിൻ വന്ന് ചേട്ടായി കേറി പോയിട്ട് ആണ് തിരികെ പോന്നത്…

വീട്ടിൽ തിരിച്ചെത്തി ചേട്ടത്തിയോട് ഗുഡ് നൈറ്റ് പറഞ്ഞ്‌ ഞാൻ മുറിയിലേക്ക് നടന്നു..
ഫോൺ ബെഡിലേക്കിട്ട്‌ ഡ്രസ്സ് മാറികൊണ്ട് നിന്നപ്പോൾ ആണ് ഫോണിൽ നോട്ടിഫികേഷൻ സൗണ്ട്
കേട്ടത്..
ഫോൺ എടുത്തു നോക്കിയപ്പോൾ വാട്ട്സ്ആപ്പ് മെസ്സേജ് ആണ്..

ജൂലി ആണല്ലോ..
ഇവൾ ഇപ്പൊ എന്ത് മെസ്സേജ് അയക്കാൻ ആണ്..?

“ഹായ് ഷോൺ… മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടു് എന്നറിഞ്ഞു…
എത്രയും പെട്ടന്ന് അവളെ വീണ്ടും കണ്ടെത്താൻ ആവട്ടെ.. ആൾ ദി ബെസ്റ്റ്…”

ജീവൻ പറഞ്ഞത് ആവും…

അവൾക്ക് മറുപടിയായി എന്ത് ടൈപ്പ് ചെയ്യണം എന്നറിയില്ല…
തൽക്കാലം മറുപടി ഒന്നും അയക്കാതെ ഞാൻ ഫോൺ അവിടെ തന്നെ വച്ച് ലാപ്ടോപ് എടുത്ത് ഓൺ
ചെയ്തു..

ഫേസ്ബുക്ക് ഓപ്പൺ ആക്കിയപ്പോൾ പുതിയ നോട്ടിഫികേഷൻ കണ്ടു..

നോക്കിയപ്പോൾ സ്നേഹ ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ് ചെയ്തിട്ടുണ്ട്..

പിന്നെ ഒന്നും നോക്കിയില്ല ഒരു മെസ്സേജ് അയച്ചു..

“ഹായ്… Iam sorry i was juat interrupted you today..”

ഫേസ്ബുക്ക് ക്ലോസ് ചെയ്ത് എന്തെങ്കിലും സിനിമ കാണാം എന്ന് കരുതി..

മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട റൊമാൻസ് മൂവി ആയ അനാർക്കലി കാണാം..
സിനിമ വച്ച് അതും കണ്ട് കിടന്നു…

ക്ലൈമാക്സ് ആവാൻ ആയപ്പോൾ ആണ് നോട്ടിഫികേഷൻ വന്നത്..
സ്നേഹ മെസ്സേജ് അയച്ചിരിക്കുന്നു..

സിനിമ നിർത്തി വച്ച് ഫേസ്ബുക്ക് ഓപ്പൺ ആക്കി..

“It’s ok…”

അവള് ഓൺലൈൻ ഉണ്ട്.. എങ്ങനെ ചോദിക്കും..

“തനിക്ക് സിസ്റ്റർ മാർ ആരെങ്കിലുമുണ്ടോ??”

ഓപ്പൺ ആയി ചോദിച്ചത് മോശം ആയോ…

കുറച്ച് കഴിഞ്ഞപ്പോൾ റിപ്ലേ വന്നു..

“Iam sorry.. തനിക്ക് എന്താ അറിയേണ്ടത്.. താൻ ഉച്ച മുതൽ എന്നെ ഫോളോ ചെയ്യുന്നത് ഞാൻ
കാണുന്നുണ്ട്…”

“സോറി.. ശരിക്കും ഞാൻ തന്നെ അല്ല തന്റെ കാർ ആണ് ഫോളോ ചെയ്തത്..”

“എന്റെ കാറോ.. എന്തിന്..??”

“സത്യം പറഞ്ഞാൽ തന്റെ കാർ ഞാൻ ഇന്നലെ ഒരു കഫേയിൽ വച്ച് കണ്ടിരുന്നു.. അന്ന് അത്
ഓടിച്ചിരുന്നത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആണ്.. സത്യത്തിൽ അയാൾ ആണെന്ന്
കരുതിയ ഞാൻ ഇന്ന് തന്നെ ഫോളോ ചെയ്തത്…”

“ഓഹോ.. എനിക്ക് തോന്നുന്നു തനിക്ക് വണ്ടി മാറിക്കാണും.. അല്ലാതെ തനിക്ക്
വേണ്ടപ്പെട്ട ആരും എന്റെ കാർ ഓടിക്കാൻ സാധ്യത ഇല്ല.. അത് തന്നെയും അല്ല.. തനിക്ക്
അത്രയും വേണ്ടപ്പെട്ട ആൾ ആയിട്ട് തനിക്ക് അയാളെ പറ്റി ഒന്നും അറിയില്ലേ.. അതിൽ
എന്തോ പന്തികേട് ഉണ്ടല്ലോ…”

“അയ്യോ അങ്ങനെ അല്ല.. രാവിലെ ഒരു പതിനൊന്നര മണിക്ക് കെ.പി ഐസ്ക്രീമിൽ വച്ച് ആണ് ഞാൻ
തന്റെ വണ്ടി കണ്ടത്.. അന്ന് അത് ഓടിച്ചിരുന്ന പെൺകുട്ടിയെ ആണ് ഞാൻ
അന്വേഷിക്കുന്നത്…”

“ഓകെ.. ബട്ട്‌.. താൻ ഇനിയും കാര്യം പറഞ്ഞില്ലല്ലോ.. എന്തിനാ താൻ അവളെ ഫോളോ
ചെയ്യുന്നത്…”

അയ്യോ എന്ത് പറയും… എന്തായാലും ഇതിലൂടെ പറഞ്ഞാൽ ശരിയാവില്ല..

നേരിട്ട് പറയാം എന്ന് പറഞ്ഞാലോ.. മോശം ആവുമോ.. ഏയ്…

“നമുക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ..?
ഐ മീൻ .. ജസ്റ്റ് എ നോർമൽ ടാൽക്..”

“സോറി അത് വേണം തോന്നുന്നില്ല.. നിങ്ങള് ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല..
But seriously I can’t help you… Bye…”

ശോ… കയ്യീന്ന് പോയല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും…
നാളെ അവൾടെ കോളേജ് വരെ ഒന്ന് പോയാലോ.. മോഷമാവുമോ… ഏയ്.. പോയേക്കാം.. ആവശ്യകാരന്
ഔചിത്യം പാടില്ല എന്നാണല്ലോ..

ഞാൻ ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ബാക്കി പടവും കണ്ട് തീർത്ത് കിടന്നുറങ്ങി…

സ്വപ്നത്തില് എങ്കിലും അവളെ ഒന്നുകൂടി കാണണെ എന്ന് പ്രാർത്ഥിച്ചു.. ബട്ട്‌
നടന്നില്ല…

********** ********* **********

രാവിലെ തന്നെ എണീറ്റ് റെഡി ആയി സ്നേഹ പഠിക്കുന്ന കോളജിലേക്ക് പോയി…

ചെയ്യുന്നത് മോശം പരിപാടി ആണ്.. പക്ഷേ വേറെ വഴിയില്ലല്ലോ…

കോളജിന്റെ മൈൻ ഗെയ്റ്റിന് മുന്നിൽ നിന്നു..

കുറച്ച് കഴിഞ്ഞപ്പോൾ സ്നേഹ കുറെ കൂട്ടുകാരികളുടെ കൂടെ നടന്ന് വരുന്നത് കണ്ടു..
പക്ഷേ എനിക്ക് കാണേണ്ട ആൾ ഉണ്ടായിരുന്നില്ല..

അവള് അടുത്തെത്തിയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു..

“ഹായ് സ്നേഹ.. എന്റെ പേര് ഷോൺ.. നമ്മൾ ഇന്നലെ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നു…”

“ഞാൻ തന്നോട് അപ്പോൾ തന്നെ പറഞ്ഞത് അല്ലേ എനിക്ക് തന്നെ സഹായിക്കാൻ പറ്റില്ല
എന്ന്…”

അവള് പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ മുന്നിലേക്ക് നിന്ന് അപേക്ഷിക്കുന്ന പോലെ
ചോദിച്ചു…

“സ്നേഹ.. പ്ലീസ്.. എനിക്ക് ആ കുട്ടിയുടെ പേര് മാത്രം അറിഞ്ഞാൽ മതി..”

“എടോ താൻ ആരാണെന്നും കൂടി അറിയാതെ എങ്ങനെ ഒരു പെൺകുട്ടിയുടെ പേരും വിവരങ്ങളും ഒക്കെ
തന്നോട് പറയും…?”

“സ്നേഹ കരുതുന്ന പോലെ ഞാൻ അങ്ങനെ പ്രശ്ണകാരൻ ഒന്നും അല്ല..”

“പിന്നെ ആരാ താൻ..? എന്തിനാ അവളുടെ പുറകെ നടക്കുന്നത്..??”

ഞാൻ അന്ന് രാത്രി മുതൽ ഇത് വരെയുള്ള എല്ലാ കാര്യങ്ങളും സ്നേഹ യോട് വിശദമായി പറഞ്ഞു…

“ഓഹോ.. അപ്പോ പ്രേമം ആണോ..”

” അങ്ങനെ ചോദിച്ചാൽ… എനിക്ക് ആ കുട്ടിയെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്..”

“ഓ.. എന്തായാലും അത് നടക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ..??”

“അവൾടെ കല്ല്യാണം ആണ് അടുത്ത സൺഡേ…”

അടിപൊളി… ഉള്ളിൽ ഒരു വെള്ളിടി പൊട്ടിയ അനുഭൂതി… ആദ്യായിട്ട്‌ ഇഷ്ടം തോന്നിയ
പെൺകുട്ടി ആയിരുന്നു.. അത് ഇങ്ങനെ ആയല്ലോ… കർത്താവേ…

എനിക്കെന്താ ഇങ്ങനെ ദേഷ്യം വരുന്നത്..

ദേഷ്യം മാത്രം അല്ലല്ലോ സങ്കടവും വരുന്നുണ്ട്…

“കല്ല്യാണം…?”

“അതേ.. താൻ എന്തായാലും ഇനി അവളുടെ പുറകെ നടന്ന് സമയം കളയണ്ട.. എനിക്ക് ക്ലാസ്സിന്
സമയമായി ഞാൻ പോകുന്നു…”

സ്നേഹ കോളജിന് ഉള്ളിലേക്ക് കയറി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പിന്നെയും കുറെ നേരം അവിടെ തന്നെ നിന്നു.. പിന്നെ
വീട്ടിലേക്ക് തിരികെ പോന്നു…

സോഫയിൽ വെറുതെ മലർന്ന് കിടന്നപ്പോൾ ആണ് ഓരോന്ന് ആലോചിച്ചത്…

ഞാൻ എന്തിനാണ് ഇങ്ങനെ ഓവർ ആയി ചിന്തിക്കുന്നത്…
അവള് ആരാണ്.. അറിയില്ല.. ഇപ്പോളും അറിയില്ല..
അതേതായാലും നന്നായി..
പക്ഷേ എന്നാലും അവളുടെ കല്ല്യാണം…
അതിനിപ്പോ എനിക്കെന്താ എന്റെ കാമുകി ഒന്നും അല്ലല്ലോ… അല്ലേ… ആണോ…

ആകെ രണ്ടു തവണ അല്ലേ കണ്ടിട്ടുള്ളൂ..
അവള് ഒരു താല്പര്യവും ഇല്ലാതെ ആണ് പെരുമാറിയത് പിന്നെ എന്താ…
എന്നാലും.. എനിക്ക് ഇഷ്ടം ആയിരുന്നല്ലോ..
ഇഷ്ടമോ… എനിക്കോ…..

ഓ… തല പുകയുന്നല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും…
എന്ത് ചെയ്യാൻ.. അല്ലെങ്കിലും കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ അമേരിക്കയിൽ പോവാൻ
ഉള്ളതല്ലേ.. അപ്പോ.ഇത് ഇങ്ങനെ തീർന്നത് നന്നായി..

ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു…
കഴിയുന്നില്ല.. അവളുടെ മുഖം ആണ് മുൻപിൽ..
പാടില്ല നാളെ അവൾ വേറെ ആരുടെയോ ഭാര്യ ആവേണ്ടത് ആണ്..

പക്ഷേ ഇന്ന്..

ഇനിയും ആറ് ദിവസങ്ങൾ ഉണ്ട്…

ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ അറിയില്ല.. പക്ഷേ എനിക്കിപോ ഇങ്ങനെ ചെയ്യാൻ ആണ്
തോന്നുന്നത്…

ഞാൻ ഫോൺ എടുത്ത് സ്നേഹയുടെ ഫേസ്ബുക്കിലെ ക്ക്‌ മെസ്സേജ് അയച്ചു…

“സ്നേഹ.. താൻ എനിക്ക് വേണ്ടി ഒരു ഉപകാരം മാത്രം ചെയ്യണം.. ഞാൻ ആ കുട്ടിയെ ശല്യം
ചെയ്യാൻ ഒന്നും പോണില്ല.. പക്ഷേ എനിക്ക് അവസാനം ആയി ഒന്നുകൂടെ കാണണം എന്നുണ്ട് ഐ
മീൻ അവളുടെ കല്യാണത്തിൽ പങ്കെടുക്കണം എന്നുണ്ട്.. എനിക്ക് ആ അഡ്രസ്സ് ഒന്ന് തരാവോ…”

കുറച്ച് കഴിഞ്ഞപ്പോൾ റീപ്ലേ വന്നു…

“കല്ല്യാണം മുടക്കാൻ വല്ലതും ആണോ..?”

“ഏയ്… ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല…”

“പിന്നെന്തിനാ…?”

“ഞാൻ പറഞ്ഞല്ലോ ഒന്ന് കാണാൻ..”

“പക്ഷേ അത് അത്ര ഈസി ആവില്ല…”

“അതെന്താ…?”

“അത് അങ്ങനെ ആണ്.. ഇത്തിരി ദൂരെ ആണ്…”

“ലോകത്ത് എവിടെ ആയാലും ഞാൻ പോയിരിക്കും…”

“ഓഹോ…”

“പ്ലീസ് സ്നേഹ…”

“I don’t know what to say… ഏതായാലും ഞാൻ അഡ്രസ്സ് തരാം.. പക്ഷേ കുഴപ്പം ഒന്നും
ഉണ്ടാവരുത്..”

“I promise…”

“Citi Pride Garden
Pushkar Road, Near Daharsen Smarak Gate Hari Bhau Upadhyay Nagar,
Ajmer, Rajasthan”

കർത്താവേ രാജസ്ഥാനിൽ ആണോ കല്ല്യാണം…

“അല്ല.. രാജസ്ഥാൻ..”

“അതേ.. രാജസ്ഥാനിൽ ആണ് അവൾ ഇപ്പോൾ..”

“അതെന്താ അവിടെ…”

“ഷോൺ… താൻ അഡ്രസ്സ് ചോദിച്ചു ഞാൻ തന്നു.. ദയവ് ചെയ്ത് ഇതിന്റെ പേരിൽ പ്രശ്നം ഒന്നും
ഉണ്ടാകരുത്…”

“ഇല്ല സ്നേഹ… താങ്ക്സ്.. താൻ എന്നും എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും.. തനിക്ക്
എന്ത് ഹെൽപ് വേണേലും എപ്പോ വേണേലും എന്നെ വിളിക്കാം.. താങ്ക്സ് അഗൈൻ..”

“ഓകെ.. ഷോൺ.. താൻ എന്തെങ്കിലും അബദ്ധം കാണിച്ചു എന്നെ കൂടി കുടുക്കരുത്…”

“ഇല്ല സ്നേഹ… ഐ പ്രോമിസ്‌…”

“ഓകെ… ബൈ..”

ഇവക്ക് രാജസ്ഥാനും ആയി എന്ത് കണക്ഷൻ… ഇനി രാജസ്ഥാനി ആയിരിക്കുമോ…??

പക്ഷേ മലയാളം ആണല്ലോ സംസാരിച്ചത്…

ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ഗൂഗിൾ ഓപ്പൺ ആക്കി…

ഏകദേശം 2250 കിലോമീറ്റർ ഉണ്ട് ഇവിടുന്ന് അജ്മീറിലേക്ക്‌.. 45 മണിക്കൂറോളം ട്രാവൽ..
ഫ്ലൈറ്റിൽ ആണെങ്കിൽ ഏകദേശം 6 മണിക്കൂർ…

ബാംഗ്ലൂരിൽ നിന്നത് കൊണ്ട് ഹിന്ദി വല്ല്യ കുഴപ്പം ഇല്ലാതെ സംസാരിക്കും…

അത് മതി…

ഓരോന്ന് ആലോചിച്ച് എങ്ങനെയൊക്കെയോ ഉറങ്ങി പോയി…

കോളിംഗ് ബെൽ കേട്ടപ്പോൾ ആണ് എണീറ്റത് ചേട്ടത്തി ആണ്…

“എന്താ ഷോൺ.. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ.. ഉറങ്ങിപോയോ..??”

“ചേട്ടത്തി…??”

“എന്താടാ…”

“”എനിക്ക് നാളെ രാജസ്ഥാനിൽ പോണം…’

“നീ എന്തിനാ രാജസ്ഥാനിൽ പോണത്..?”

“ഒരു കല്ല്യാണം കൂടാൻ ആണ്..”

“ആരുടെ കല്ല്യാണം.. കൂട്ടുകാരുടെ വല്ലോം ആണോ..?”

“അല്ല…”

“പിന്നെ…?”

ഞാൻ ചേട്ടത്തിയോട് എല്ലാം വിശദമായി പറഞ്ഞു..

“ഷോൺ, നീ സീരിയസ് ആണോ..?”

“അതേ ചേട്ടത്തി..”

“ഉം…”

ചേട്ടത്തി വേറൊന്നും പറയാതെ കയറിപോയി.. ഞാനും ഒന്നും പറയാൻ പോയില്ല…

രാത്രി ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ചേട്ടത്തി ചോദിച്ചു…

“ഷോൺ.. നീ അവിടെ പോയി എന്താ ചെയ്യാൻ പോകുന്നത്..?”

“ഒന്നുല്ല.. കല്ല്യാണം കൂടണം തിരികെ പോരണം…”

“അത്രേ ഒള്ളു..?”

“അല്ലാതെന്താ..”

“അങ്ങനെ ആണേൽ കൊള്ളാം.. നീ ഇച്ചായനോട് പറഞ്ഞോ..”

“ഇല്ല ചേട്ടത്തി പറഞ്ഞാൽ മതി..”

“ഞാൻ പറഞ്ഞിട്ടുണ്ട്.. നിന്നോട് കുഴപ്പം ഒന്നും ഉണ്ടാക്കാതെ പോയിട്ട് വരാൻ പറഞ്ഞു…”

“ശരി ചേട്ടത്തി..”

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ മുറിയിൽ പോയി ബാഗും മറ്റും പാക് ചെയ്ത് റെഡി ആക്കി…

ഫ്ലൈറ്റ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു..

രാവിലെ 9.40ന് ആണ് ഫ്ളൈറ്റ്.. ഏകദേശം 12.50 ന് അവിടെ എത്തും എന്നാണ് ട്രവത്സിൽ
നിന്ന് പറഞ്ഞത്..

കിടന്നിട്ട് ഉറക്കം വരുന്നില്ല.. സത്യത്തിൽ ഞാൻ എന്താണ് ചെയ്യുന്നത് എന്നോ ചെയ്യാൻ
പോകുന്നത് എന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല…

പക്ഷേ ഒന്നുറപ്പാണ് പോണം..

കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോളോ ഉറങ്ങി പോയി…

രാവിലെ 5.30ക്ക്‌ തന്നെ എണീറ്റു..

ചേട്ടത്തിയും എണീറ്റിരുന്നു..
എല്ലാം റെഡി ആക്കി ഇറങ്ങി.. കാബ് ബുക്ക് ചെയ്തിരുന്നു.. ചേട്ടത്തിയോട് യാത്ര പറഞ്ഞു
മിന്നു നല്ല ഉറക്കം ആയിരുന്നു..

കുഴപ്പം ഒന്നും കാണിക്കരുത് എന്ന് ചേട്ടത്തി വീണ്ടും താക്കീത് നൽകി..

മറുപടിയായി ഇല്ല എന്നും പറഞ്ഞു..

കാറിൽ കയറി എയർ പോർട്ടിൽ എത്തി…

എയർപോർട്ടിലെ മറ്റു പരിപാടികൾ എല്ലാം തീർത്ത് വിമാനത്തിൽ കയറി…

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു എന്ന പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ടപ്പോൾ നെഞ്ച്
പട പട ഇടിക്കാൻ തുടങ്ങി…

************** ************* ************

(കഥയുടെ രണ്ടാം ഭാഗം രാജസ്ഥാനിലെ അജ്മീർ, പുഷ്കർ എന്നീ പട്ടണങ്ങളെ ആസ്പദം
ആക്കിയാണ്…)

രാജസ്ഥാനിലെ krishnagarh എയർപോർട്ട് ആണ്..
വളരെ തിരക്കേറിയ ഒരു എയർപോർട്ട് ആണ് ഇത്…
നാഷണൽ ഹൈവേ 8 ന്റെ അടുതായാണ് ഇത് സ്ഥിതി ചെയ്യുന്നത്…

മറ്റുകാര്യങ്ങൾ എല്ലാം തീർത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടന്നു..

എന്ത് ചെയ്യണം എന്നും എവിടെ പോകണം എന്നും അറിയില്ല…

എന്തായാലും അജ്മീരിലേക്കാണല്ലോ പോകേണ്ടത്..

പുറത്ത് കണ്ട ഒരു ടാക്സി കാറിന്റെ അടുത്തേക്ക് നടന്നു…”अजमेर से कितनी दूर है? (
അജ്മീർ ഇവിടെ നിന്നും എത്ര ദൂരെയാണ്..?)

“लगभग आधे घंटे की दूरी पर, सर। चलो, मैं लेता हूँ। (ഏകദേശം അര മണിക്കൂർ അകലെ ആണ്
സാർ, വരൂ ഞാൻ കൊണ്ടുപോയി വിടാം..)

എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ആണ് തോളിൽ ആരോ കൈ വച്ചത്..

പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി…

ഭുവൻ ആണ്…

“ഹേയ് ഷോൺ.. വൈ ആർ യു ഹിയർ..?”

“ഹേയ് ഭുവൻ..”

ഞങ്ങൾ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ചു…
ഭുവൻ എന്റെ കോളേജ് മൈറ്റ് ആണ്.. ബാംഗ്ലൂരിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.. സത്യത്തിൽ
ഭുവൻ എന്റെ സീനിയർ ആയിരുന്നു..

“How you doing man..?” (എന്തൊക്കെയുണ്ട്..?)

“Good..” (സുഖം)

“So tell me what are you doing in Rajasthan, any job related visit..” (ഇവിടെ
എന്ത് ചെയ്യുന്നു..? ജോലി സംബന്ധമായി വന്നതാണോ..?)

“Actually no, am hear to meet my friend,” (ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ്..)

“Ok fine…” (ശരി)

“Bhuvan can you please help me to find a stay..” (എനിക്ക് ഇവിടെ ഒരു താമസം
ഒരുക്കി തരാൻ പറ്റുമോ..?)

“Why man.. why are you looking for a hotel or something.. you can stay at my
home dude..”
(നീ എന്തിനാ ഹോട്ടൽ ഒക്കെ അന്വേഷിച്ചു നടക്കുന്നത് എന്റെ വീട്ടിൽ താമസിക്കാം)

“Thanks dude..”

“It’s nothing man come let’s go..” (വരൂ പോകാം)

ഭുവൻ അവന്റെ മുത്തശ്ശിയെ യാത്രയാക്കാൻ വേണ്ടി എയർപോർട്ടിൽ വന്നത് ആയിരുന്നു..
സത്യത്തിൽ ഇവൻ ഇവിടെ ഉള്ള കാര്യം ഞാൻ പാടെ മറന്നിരുന്നു..
യാത്രയിൽ ഉടനീളം ഞങ്ങൾ കുറെ സംസാരിച്ചു.. എന്നാൽ എന്റെ വരവിന്റെ യഥാർത്ഥ ഉദ്ദേശം
ഞാൻ ഭുവനോട് പറഞ്ഞില്ല..
പക്ഷേ ഇവിടെ എനിക്ക് അവന്റെ സഹായം വളരെ അത്യാവശ്യം ആണ്.. അത്കൊണ്ട് സമയം ആവുമ്പോൾ
പറയാം എന്ന് വച്ചു..

വിശാലമായ ഹൈ വെയിലൂടെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു..

അജ്മീർ അടുത്തുള്ള പുഷ്കർ എന്ന ഗ്രാമത്തിൽ ആണ് ഭുവന്റെ വീട്.
ഒരു കൊച്ചു പ്രദേശം അവിടെ മറ്റുള്ളവയിൽ നിന്ന് വിത്യസ്തം ആയി ഈ ഏരിയയിൽ കുറച്ച്
ലക്ഷ്വറി വീടുകൾ കാണാം..

അവിടെ ആണ് ഭുവന്റെയും വീട്..

ഗയിറ്റ് കടന്ന് കാർ പോർച്ചിലേക്ക്‌ കടന്നു..

ഇവിടുത്തെ എല്ലാ കെട്ടിടങ്ങൾക്കും ഒരു പാരമ്പര്യ ചുവ ഉണ്ട്.. നമ്മുടെ നാട്ടിൽ
നിന്ന് ഒരുപാട് വിത്യസ്തം ആണ്..

വീടിന്റെ മുന്നിൽ സൈഡിൽ ആയി ചെറിയ ഒരു കോവിൽ പോലെ എന്തോ ഉള്ളതായി കണ്ടു..

ഭുവൻ കോളിംഗ് ബെൽ അടിച്ചു..

കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു…

അവന്റെ അമ്മയാണ്..

“दादी सुरक्षित नहीं गई! ( മുത്തശ്ശി സുരക്ഷിതമായി പോയില്ലേ..?)

“हाँ (അതെ)”

“यह कौन है? (ഇതാരാണ്)”

“यह मेरा मित्र है। वह केरल से हैं (എന്റെ സുഹൃത്ത് ആണ്.. കേരളത്തിൽ നിന്നും വന്നത്
ആണ്.)

അവർ എന്നെ നോക്കിയപ്പോൾ
ഞാൻ അവരുടെ നേരെ കൈ കൂപ്പി നമസ്കാരം അറിയിച്ചു..

“आओ भी बच्चे ( അകത്തേക്ക് വരൂ കുഞ്ഞേ..)

ഞാൻ അവരുടെ കൂടെ അകത്തേക്ക് നടന്നു..
വലിയ വീട് ആണ്.. എല്ലാ സൗകര്യങ്ങളും ഉള്ളതായി തോന്നി..
എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു..

അവന്റെ വീട്ടിൽ അവനും അമ്മയും മുത്തശ്ശനും അവന്റെ അനിയത്തിയും മാത്രം ആണ് ഉള്ളത്..

മുത്തശ്ശി അവന്റെ മാമന്റെ കൂടെ നിൽക്കാൻ പോയിരിക്കുകയാണ്..

അവന്റെ അച്ഛൻ പട്ടാളത്തിൽ ആണ്..

ഉച്ചക്ക് അവന്റെ അമ്മയുടെ വക നല്ല അടിപൊളി ഭക്ഷണം ഉണ്ടായിരുന്നു.

ബാംഗ്ലൂരിൽ നിന്നത്‌ കൊണ്ട് ഭക്ഷണം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല.

എല്ലാത്തിനും ഇച്ചിരി എരുവ്‌ കൂടുതൽ ആയിരുന്നോ എന്ന് തോന്നി..

സത്യത്തിൽ ഒരു അതിഥി എന്നതിലുപരി കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് അവർ എന്നെ
നോക്കിയത്..

അവരുടെ ആതിഥ്യ മര്യാതയിൽ എനിക്ക് അഭിമാനം തോന്നി..

ഫുഡ് കഴിച്ചു കഴിഞ്ഞ് ഞാനും ഭുവനും ടെറസിന് മുകളിൽ പോയി നിന്നു..

“So.. Shone.. tell me where is your friend staying..?” (പറയു ഷോൺ, എവിടെയാണു
നിന്റെ ഫ്രണ്ടിന്റെ വീട്?)

“I don’t know..?” (എനിക്കറിയില്ല)

“Sorry..??” (എന്താ..?)

“Yes Bhuvan……” (അതേ ഭുവൻ….)

ഞാൻ ഭുവനോട് എന്റെ വരവിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു കൊടുത്തു…

എല്ലാം അന്തം വിട്ട് കേട്ട് നിന്ന ശേഷം ഭുവൻ ചോദിച്ചു…

“So you are came from Kerala for attending your lover’s marriage..?” (അപ്പോ നീ
കേരളത്തിൽ നിന്ന് ഇവിടെ വരെ വന്നത് നിന്റെ കാമുകിയുടെ കല്യാണം കൂടാൻ ആണോ.?)

“No dude.. she is not my lover at all.. its just an atraction.. may be you can
call it as a …. ya.. ok… i think am in love with her… But time is over .. i just
want to see her again with that bride’s dress and go that’s all..” (അവളെന്റെ
കാമുകി ഒന്നും അല്ല… ഒരു അട്രാക്ഷൻ.. വേണമെങ്കിൽ അതിനെ….
ഓകെ.. ശരി സമ്മതിച്ചു എനിക്ക് അവളെ ഇഷ്ടം ആണ്.. പക്ഷേ സമയം വൈകിപ്പോയി.. എനിക്ക്
അവളെ ആ കല്ല്യാണ വേഷത്തിൽ ഒന്നുകൂടി ഒന്ന് കാണണം തിരികെ പോണം അത്രേ ഒള്ളു..)

“Ok..ok.. i can understand your situation.. you told sunday is the marriage.. ok
we will go by sunday..” (എനിക്ക് നിന്റെ അവസ്ഥ മൻസിലാവുന്നുണ്ട്.. ശരി.. സൺഡേ
അല്ലേ വിവാഹം.. നമുക്ക് അന്ന് പോയി അത് കൂടാം…)

“No dude.. ” ( അത് പോരാ….)

“Then..?” (പിന്നെ…?)

“I want to go now..” (എനിക്ക് ഇപ്പൊൾ പോണം…)

“Were you are going.. you only know the address of the reception hall.. she is
now in her house.. ” ( നിനക്ക് ആകെ അറിയുന്നത് ആ റിസപ്ഷൻ ഹാളിന്റെ അഡ്രസ്സ് മാത്രം
അല്ലേ.. അവൾ ഇപ്പൊൾ അവളുടെ വീട്ടിൽ ആകും..)

“I want to find her house..” (എനിക്ക് അവളുടെ വീട് കണ്ടെത്തണം..)

“It’s such difficult..” ( അത് കുറച്ച് ബുദ്ധിമുട്ട് ആകും ബ്രോ…)

“I have a plan.. but do you help me..?” (എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട്.. പക്ഷേ നീ
എന്നെ സഹായിക്കുമോ..?)

“Sure dude… Tell me…” (തീർച്ചയായും ബ്രോ.. പറയൂ…)

“Ok shall we go..??” (എന്നാൽ നമുക്ക് പോയാലോ..?)

“Were..?” (എവിടെ..?)

“I will tell you come on..” (പറയാം.. വാ…)

“Ok then” ( ശരി…)

അമ്മയോട് യാത്ര പറഞ്ഞ്‌ ഞങൾ കാറിൽ കയറി..

(തുടർന്നുള്ള ഭാഗങ്ങളിൽ ഭുവനും ഷോണും തമ്മിലുള്ള സംഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും
മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു..)

“ഷോൺ, പറ എങ്ങോട്ടാ പോവേണ്ടത്..??”

“സിറ്റി പ്രൈഡ് ഗാർഡൻ..”

“അവിടേക്ക് എന്തിനാ ഇന്ന് പോകുന്നത്.. ഞായറാഴ്ച അല്ലേ കല്ല്യാണം..?”

“കല്ല്യാണം സൺഡേ ആണ്.. പക്ഷേ അവിടെ പോയാൽ അവളുടെ ഡീറ്റെയിൽസ് കിട്ടുമല്ലോ..”

“അത് ശരിയാണ്.. നോക്കാം..”

“ഇവിടുന്ന് കുറെ ദൂരം ഉണ്ടോ??”

“ഇല്ല ഒരു 20 മിനിറ്റ്..”

ഭുവൻ സിറ്റി പ്രൈഡ് ഗാർഡനിലെ ക്ക്‌ വണ്ടി ഓടിച്ചു..

സാംസ്കാരിക പെരുമൈക്ക്‌ പേര് കേട്ട ഇടം ആണ് രാജസ്ഥാൻ…

ഇവിടുത്തെ ഓരോ നിർമ്മിതിയിൽ പോലും അത് കാണുന്നും ഉണ്ട്…

അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തി..

വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് ഞങൾ റിസപ്ഷൻ നോക്കി നടന്നു..

വിശാലമായ ഗാർഡനോട് കൂടിയ ഒരു കോൺഫറൻസ് സെന്റർ..

ഇവിടെ കല്യാണത്തിന് ശേഷം ഉള്ള റിസപ്ഷൻ ആയിരിക്കും നടക്കുന്നത്..

ഇന്നലെ ഒരു പിറന്നാള് സെലിബ്രേഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..

അതിന്റെ ബാക്കി ഭാഗങ്ങൾ എല്ലാം പൊളിച്ചു നീക്കി കൊണ്ട് പോവുന്നത് കണ്ടു..

ഞങ്ങൾ റിസപ്ഷനിൽ എത്തി.. ഒരു പെൺകുട്ടിയും ഒരു യുവാവും ആയിരുന്നു അവിടെ
ഉണ്ടായിരുന്നത്..

“Good Evening sir..Welcome to Citi Pride Garden… How can I hep you..?”

എനിക്ക് വേണ്ടി ഭുവൻ ആണ് സംസാരിച്ചത്.. സൺഡേ നടക്കാൻ പോവുന്ന വെഡ്ഡിംഗ് റിസപ്ഷനിൽ
ഉള്ള വധുവിന്റെയും വരന്റെയും ഡീറ്റെയിൽസ് ആണ് അവൻ ചോദിച്ചത്..

ആദ്യം ഒന്ന് മടിച്ചെങ്കിലും ഭുവൻ എന്തൊക്കെയോ പറഞ്ഞ് അവരെ മനസ്സിലാക്കി..
അവസാനം ഒരു ചെറിയ പേപ്പറിൽ വധുവിന്റെയും വരന്റെയും വിവരങ്ങൾ പ്രിൻറ് ചെയ്ത തരികയും
ചെയ്തു…

സത്യത്തിൽ ഭുവനെ കണ്ടത് വളരെ നന്നായി.. ഞാൻ ഒറ്റക്കായിരുന്നു എങ്കിൽ ഒരു പക്ഷെ
കാര്യങ്ങൽ ഇത്ര എളുപ്പം ആവില്ലായിരുന്നു…

ഞങ്ങൾ അതും കൊണ്ട് പുറത്തിറങ്ങി കാറിൽ കയറി..

ഞാൻ ഭുവന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കി..

അതിൽ ഇങ്ങനെ എഴുതിയിരുന്നു..

വധു,
ആഷിക ജഗദീപ് കശ്യപ്
D/O ജഗദീപ് കശ്യപ്

വരൻ,
ഉർവ്വിൽ റായ് സിംഗ്
S/O വിക്രം റായ് സിംഗ്‌

ഹോ എന്റെ കർത്താവേ അങ്ങനെ അവളുടെ പേര് കിട്ടി… ആഷിക..

പേപ്പറിൽ നോക്കി ഇരുന്നപ്പോൾ ആണ് ഭുവൻ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കിയത്…

“ഷോൺ..??”

“എന്താ ..?”

“ടാ അവളുടെ അച്ഛനെ എനിക്ക് അറിയാം..”

“എങ്ങനെ നിങ്ങളുടെ ബന്ധു വല്ലതും ആണോ..?”

“അല്ല.. എന്റെ മുത്തച്ഛൻ അവരുടെ അക്കൗണ്ടന്റ് ആയിരുന്നു.. ഈ കല്ല്യാണം എന്റെ
വീട്ടിലും ഉണ്ട്.. ഞങ്ങൾ അവരുമായി നല്ല അടുപ്പത്തിൽ ആണ്..”

“അപ്പോ കാര്യങ്ങൽ എളുപ്പം ആയല്ലോ..”

“അത്ര എളുപ്പം ആവും തോന്നുന്നില്ല..”

“അതെന്താ..”

“നീ എന്നോട് പറഞ്ഞ പോലെ കല്ല്യാണം കൂടി പോകാൻ ആണെങ്കിൽ ഓകെ… അല്ലെങ്കിൽ ചിലപ്പോൾ…”

“ചിലപ്പോൾ..??”

“ഞാൻ പറയാം ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം..”

ഞാനും ഭുവനും തിരികെ വീട്ടിലേക്ക് തന്നെ പോയി..

രാത്രിയിൽ ഗ്രാമത്തിന്റെ ഭംഗി ഒന്നുകൂടി കൂടിയതായി തോന്നി…

അവന്റെ വീട്ടുകാരുമായി കുറെ സംസാരിച്ചിരുന്നു… പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച്
കിടക്കാനായി പോയി..

എനിക്ക് വേണ്ടി ഗസ്റ്റ് റൂം വളരെ മനോഹരമായി തന്നെ ഒരുക്കിയിരുന്നു..

ഞാൻ ഫോൺ എടുത്ത് ചേട്ടത്തിക് വിളിച്ചു…
എന്നിട്ട് കാര്യങ്ങൽ ഒക്കെ പറഞ്ഞു.. ചേട്ടായിയോട് പറയാനും പറഞ്ഞു..
സൂക്ഷിക്കണം കുഴപ്പം ഒന്നും ഉണ്ടാകരുത് എന്ന് മറുപടിയും തന്നു…

കോൾ കട്ട് ചെയ്ത് ഫേസ്ബുക്ക് ഓപ്പൺ ആക്കി സ്നേഹ ഓൺലൈൻ ഉണ്ട്..

“ഹായ്..”

“ഹായ് ഷോൺ..”

ഞാൻ നേരത്തെ റിസപ്ഷൻ സെന്ററിന് മുന്നിൽ നിന്നും എടുത്ത സെൽഫി അവൾക്ക് അയച്ചു
കൊടുത്തു…

“ഷോൺ.. താൻ.. അജ്മീറിൽ…”

“അതേ… ഞാൻ ഇന്ന് രാവിലെ എത്തി.. പിന്നെ താൻ ഉണ്ടാവൂലെ കല്ല്യാണത്തിന്..?”

“താൻ എന്തിനുള്ള പുറപ്പാടാണ്..??”

“ഒന്നുല്ലെടോ.. ആഷികയെ ഒന്ന് കാണണം പോണം അത്രേ ഒള്ളു..”

“പേര് കിട്ടിയല്ലെ..?”

“അതേ കിട്ടി…”

“ഫേസ്ബുക്കിൽ നോക്കണ്ട.. അവൾക്ക് അക്കൗണ്ട് ഇല്ല…”

“പറഞ്ഞത് നന്നായി.. അപ്പോ കാണാം ബൈ..”

ഞാൻ ഗൂഗിളിൽ ആഷിക എന്ന പേരിന്റെ അർത്ഥം സെർച്ച് ചെയ്തു..

ആഷിക എന്നാൽ Lovable എന്നാണ് അർത്ഥം…

ഷോൺ എന്നാൽ ജർമൻ ഭാഷയിൽ Beautiful എന്നാണ് അർത്ഥം…

ആഷിക 💖 ഷോൺ , മനോഹരവും സ്നേഹം നിറഞ്ഞതും…

ശേ.. ഞാൻ എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നത്..

ഫോൺ മേശപ്പുറത്ത് വച്ച് ഞാൻ ഉറങ്ങാൻ കിടന്നു…

************ *********** **********

രാവിലെ നേരത്തെ എണീറ്റു..
വേറെ ഒരു വീട്ടിൽ വന്നിട്ട് നേരം വൈകി എനീക്കുന്നത് ശരിയല്ലല്ലോ..

എഴുന്നേറ്റ ഉടനെ കുളിച്ച് ഫ്രഷ് ആയി..
ചായ ഒക്കെ കുടിച്ചു…

ഭുവൻ ജോലിയുടെ എന്തോ ആവശ്യത്തിന് വേണ്ടി വൈകുന്നേരം വരെ ബിസി ആകും എന്നും
വൈകുന്നേരം വന്നിട്ട് ആഷികയുടെ വീട്ടിൽ പോകാം എന്നും പറഞ്ഞു…

ഭുവനിന്റെ അനിയത്തി ആണ് കുസും..
അവർ രണ്ടു പേരും തമ്മിൽ നല്ല പ്രായ വിത്യാസം ഉണ്ട്..

ഒരുപാട് സംസാരിക്കുന്ന ഒരു വായാടി കുട്ടിയാണ് കുസും..

അവരുടെ വീടും പരിസരവും ഒക്കെ അവൾ എന്നെ കൊണ്ട് കാണിച്ചു..

കുസും എന്നാൽ പുഷ്പം എന്നാണ് അർത്ഥം…

സത്യത്തിൽ ഇവിടെ ഉള്ള ഓരോ പേരുകൾക്കും ഒരു അർത്ഥം ഉണ്ട്..രണ്ടക്ഷരം കൂട്ടി ചേർത്താൽ
കിട്ടുന്ന പേര് ആണല്ലോ നമ്മൾ ഒക്കെ സാധാരണ ആയി കുഞ്ഞുങ്ങൾക്ക് ഇടുന്നത്..

പണ്ട് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് സ്റ്റീൽ പാത്രം നിലത്തേക്ക് ഇട്ട് അത് വീഴുമ്പോൾ
ഉണ്ടാകുന്ന സൗണ്ട് ആണ് ചൈനക്കാർ കുഞ്ഞുങ്ങൾക്ക് ഇടുന്നത് എന്ന്.. ഓരോരോ
മണ്ടത്തരങ്ങൾ.. അന്നത്തെ കാലത്ത് അത് വിശ്വസിച്ചിരുന്ന ഞാനും ഒരു മണ്ടൻ തന്നെ..

നമ്മുടെ നാട്ടിൽ കാലി ചന്ത എന്നൊക്കെ പറയുന്ന പോലെ ഇവിടെ പുഷ്കർ പട്ടണത്തിൽ ഒരു
പരിപാടി ഉണ്ട്..

പിന്നീട് ഞങ്ങൾ പുഷ്കർ മാർക്കറ്റിലേക്ക് പോയി.. ഒരു വലിയ വ്യാപാര ലോകം.. നിറങ്ങൾ
കൊണ്ട് നിറഞ്ഞ ഒരിടം.. വൻ തിരക്ക് ആണ്.. പല തരം സാധനങ്ങളും ആൾക്കാർ
വിൽക്കുന്നുണ്ട്.. പാരമ്പര്യ ഉത്പന്നങ്ങൾ മുതൽ അത്യാധുനിക ഉത്പന്നങ്ങൾ വരെ ഇവിടെ
ഉണ്ട്.. ഞാനും കുസുമും വെറുതെ അതിലെ ഒക്കെ കറങ്ങി നടന്നു..

പിന്നീട് ഞങൾ പോയത് പുഷ്കർ തടാകം കാണാൻ ആണ്.. ഇത് വളരെ പ്രശസ്തം ആണ്…
അതിന്റെ ഭംഗി വിവരിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല…
വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രം ആണ് പുഷ്കർ തടാകം..
ചുറ്റും പാരമ്പര്യം വിലിച്ചുണത്തുന്ന കെട്ടിടങ്ങളും അമ്പലങ്ങളും.. അതിനും പുറകിൽ
ഉയർന്നു നിൽക്കുന്ന മല നിരകൾ…

ആകാശം, കണ്ണാടി ചില്ലിൽ എന്ന പോലെ തടാകത്തിൽ പ്രതിഫലിച്ചു…

വൈകുന്നേരങ്ങളിലെ സിന്ദൂരം ചാർത്തിയ സൂര്യൻ ആകാശത്തിൽ നിന്നും തടാകത്തിലേക്ക്
പ്രതിഫലിക്കുന്ന കാഴ്ച അതിമനോഹരം ആയിരിക്കും എന്ന് എന്നോട് കുസും പറഞ്ഞു…

കണ്ട് തീർക്കാൻ ഇനിയും ഒരുപാട് ഉണ്ട്.. എങ്കിലും ഞങൾ വീട്ടിലേക്ക് തിരികെ നടന്നു..

വീട്ടിൽ എത്തി
കുറെ നേരം ഞങൾ ഒരുമിച്ച് ഗെയിം കളിച്ചു..
ഇവിടെ ഏതോ അമ്പലത്തിൽ ഉത്സവം ആയത് കൊണ്ട് സ്കൂൾ ഇല്ലത്രെ…

അത് കൊണ്ട് എനിക്ക് നല്ലൊരു ടൂർ ഗെയിഡിനെ കിട്ടി…

അങ്ങനെ സമയം ഒരു 5 മണി ഒക്കെ ആയപ്പോ ഭുവൻ വന്നു..

അവൻ വന്നു ചായ ഒക്കെ കുടിച്ച് റെഡി ആയി വന്നപ്പോൾ ഞങൾ കാർ എടുത്ത് ആഷികയുടെ
വീട്ടിലേക്ക് തിരിച്ചു..

“ഭുവൻ..??”

“പറ ഷോൺ..”

“ഇൗ രാജസ്ഥാനി കല്ല്യാണം എങ്ങനെ ആണ്.. അതായത് നിങ്ങളുടെ ചടങ്ങുകൾ, ആചാരങ്ങൾ ഒക്കെ…
ഇന്ന് അവിടെ അതായത് അവളുടെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാകുമോ…”

“ഷോൺ… നിങ്ങളുടെ നാട്ടിലെ പോലെ ഒന്നും അല്ല..
രാജസ്ഥാൻ സംസ്കാരങ്ങളെ വളരെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ മുറുകെ പിടിക്കുന്ന
ഒരു ദേശം ആണ്.. ഇവിടുത്തെ എല്ലാ ചടങ്ങുകളും വളരെ കളർ ഫുൾ ആയിരിക്കും..
കല്യാണത്തിന് ഇവിടെ ചടങ്ങുകൾ ഒരുപാടുണ്ട്…

അതിൽ ആദ്യത്തെ ആണ് തിലക് അല്ലെങ്കിൽ റോക സെറിമണി.. ഇതിൽ വധുവിന്റെ വീട്ടിലെ
പുരുഷന്മാർ വരനു സമ്മാനങ്ങൾ നൽകുന്നു വാളും ആഭരണങ്ങളും മധുര പലഹാരങ്ങളും ആണ്
കൊടുക്കാറ്. പിന്നീട് വധുവിന്റെ സഹോദരൻ വരനെ തിലകം അണിയിക്കും.. ഇന്ന് ഇതൊക്കെ
സിമ്പിൾ ആയി ഒരു റിംഗ് എക്സ്ചേഞ്ച് ലൂടെയും നടത്തുന്നവര് ഉണ്ട്.
അടുത്ത പ്രധാനപ്പെട്ട ഒരു ചടങ്ങ് ആണ് ഗണപതി സ്ഥാപന.. ഇതെല്ലാം ഹിന്ദു വിവാഹ
വേദികളിൽ ആണ് കാണാൻ ആവുക.. ഇതിൽ വിഗ്നേശ്വരൻ ആയ ഗണപതിയെ വീട്ടിലേക്ക് ക്ഷണിക്കുകയും
അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്നതായാണ് സങ്കൽപ്പം.
അടുത്ത ചടങ്ങ് ഇപ്പൊ നിങ്ങളുടെ നാട്ടിലും കാണാർ ഉണ്ട്. ഇവിടെ അതിനു പിത്തി ദസ്തൂർ
എന്നാണ് പറയുന്നത് ഹാൽദി എന്നും അറിയപ്പെടുന്നു. ഈ ചടങ്ങിൽ ചെറുക്കന്റെ വീട്ടിൽ
ചെറുക്കനും പെണ്ണിന്റെ വീട്ടിൽ പെണ്ണിനെയും മഞ്ഞളും ചന്ദനവും അടങ്ങിയ ഹാൽദി
പേസ്റ്റ് പുരട്ടുന്ന ചടങ്ങ് ആണ്. കല്യാണത്തിന് മുൻപ് ശരീരം തിളക്കമുള്ളതും
മിനുസമുള്ളതും ആവാൻ വേണ്ടി ആണിത്.. മഞ്ഞയാണ് ഈ ദിവസത്തിന്റെ നിറം..
പിന്നെയുള്ള ചടങ്ങ് ആണ് മെഹ്ഫിൽ. ഇത് ഒരു സംഗീത നിഷ എന്നൊക്കെ വേണമെങ്കിൽ പറയാം.
രണ്ടു കുടുംബത്തിൽ നിന്നും ഉള്ള ആളുകൾ വിവിധ കലാപരിപാടികൾ അവതരപ്പിക്കാം..
അടുത്തത് മഹിറ ദസ്തൂർ.. ഇതിൽ അച്ഛന്മാർ രണ്ടുപേരും പരസ്പരം മക്കൾക്കും
കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകുന്നു.. വിവാഹത്തിന്റെ ചിലവുകൾ ഇരുകൂട്ടരും
പരസ്പരം പങ്കിടുന്നു എന്നും ഇതിന് അർത്ഥമുണ്ട്.
പല്ല, ജാനേവ് ചടങ്ങ് ആണ് അടുത്തത്. ഇതിൽ പല്ല ചടങ്ങ് കല്ല്യാണത്തിന് കുറച്ച് മുൻപ്
വധുവിന്റെ വീട്ടിൽ വച്ച് നടക്കുന്നത് ആണ്. ഇതിൽ വരന്റെ ആളുകൾ പെണ്ണിന് വസ്ത്രങ്ങളും
ആഭരണങ്ങളും ആയി വരുന്നു.. ജാനേവ് ചടങ്ങ് വരന്റെ വീട്ടിൽ ആണ് നടക്കുന്നത്. ഇതിൽ വരൻ
വധുവിന് കുങ്കുമം അണിയിച്ച് കഴുത്തിൽ ഒരു ഓറഞ്ച് നൂൽ അല്ലെങ്കിൽ താലി ചാർത്തുന്നു.
ഇത് പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് ഉള്ള ഇരുവരുടെയും പ്രവേശനം ആയി
കണക്കാക്കുന്നു..
അടുത്തത് നിക്കാസി എന്ന ചടങ്ങ് ആണ്. ഇതിൽ വരന്റെ സഹോദരിമാർ വരന്റെ തലയ്ക്ക് ചുറ്റും
ഒരു സ്വർണ നൂൽ കെട്ടുകയും തിന്മകൾ ഇല്ലാതാകാൻ കാജൽ ഉപയോഗിക്കുകയും ചെയ്യും.
മറ്റൊരു ചടങ്ങ് ആണ് വർമാലയും ഫറേസും. 7 തവണ വലം വെക്കുന്ന ചടങ്ങ് ആണ് ഇത്.
രാജസ്ഥാനി കല്ല്യാണത്തിന് നാല് തവണ മാത്രമേ മണ്ഡപത്തിൽ അഗ്നി സാക്ഷിയായി വലം
വക്കുകയുള്ളു. ബാക്കി മൂന്നെണ്ണം വരന്റെ വീട്ടിൽ കയറുന്നതിന് മുന്നേ ആയി ആണ്
വക്കുന്നത്.
അവസാനം ആണ് ശതപടി. ഇതിൽ വരനും വധുവും ഒരുമിച്ച് 7 കാലടികൾ വെക്കുന്നു. ഓരോ
കാൽവെപ്പിലും ഇരുവരും തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വാക്ദാനങ്ങൾ
നൽകുകയും സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ആയിരിക്കും എന്ന് വാക്ക് നൽകുകയും
ചെയ്യുന്നു..
ഇത്രേം ഒക്കെ ആണ് പ്രധാന രാജസ്ഥാനി വിവാഹ ചടങ്ങുകൾ..”എന്റെ ഈശോയേ.. ഇതെന്തോന്ന്
ഉത്സവം വല്ലതും ആണോ..? എന്തായാലും അടിപൊളി…”കൊള്ളാം… നമ്മൾ എത്താർ ആയോ..?””ദാ
എത്തി..”ഭുവൻ റോഡിന്റെ ഒരു സൈഡിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിർത്തി..

“ഇറങ്ങി വാ..”

ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..

എന്റെ …. ഈശോയേ…. ഇതെന്താ കൊട്ടാരം ആണോ..??കൊട്ടാരം കണക്കിന് ഒരു വീട് അതിൽ നിറയെ
തോരണങ്ങളും അലങ്കാര ദീപങ്ങളും വച്ച് മനോഹരം ആക്കിയിരിക്കുന്നു..

പല തരത്തിലും നിറത്തിലും ഉള്ള അലങ്കാര ദീപങ്ങൾ… സത്യത്തിൽ ഒരു ഡി ജേ പാർട്ടിക്ക്
വന്ന പ്രതീതി…

പാട്ടിന്റെ ശബ്ദം റോഡ് വരെ കേൾക്കുന്നുണ്ട്… ഈ നാട്ടിലെ ഏതോ പ്രമാണിമാർ ആണ് ഇവർ
എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി..

എന്നാലും ഇവൾക്ക് കേരളവും ആയുള്ള ബന്ധവും എങ്ങനെ ഇത്ര നന്നായി മലയാളം
സംസാരിക്കുന്നു എന്നും എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല…

അതൊക്കെ പോട്ടെ ഞാൻ എന്തിനാണ് ഇപ്പൊ ഇങ്ങോട്ട് വന്നത്…??

ഞാൻ ഇവിടെ എന്ത് കാണിക്കാൻ ആണ് പോവുന്നത്..??

ഇപ്പോളാണ് നേരത്തെ ഭുവൻ പിന്നെ പറയാം എന്ന് പറഞ്ഞ കാര്യത്തിന്റെ അർത്ഥം
മനസ്സിലായത്…

കുഴപ്പം വല്ലതും ഉണ്ടാക്കിയാൽ ഇവിടുന്ന് ജീവനോടെ പോകാൻ പറ്റില്ല എന്ന്…

എൻട്രൻസ് ലേക്ക് നോക്കിയപ്പോൾ പോലീസുകാർ ഉൾപ്പെടെ ഉള്ളവർ ഉണ്ട് കാവലിന്..

ഇനി ഇവളുടെ അച്ഛൻ വല്ല മന്ത്രിയും ആയിരിക്കുമോ..?

ആരെങ്കിലും ആകട്ടെ… ഉള്ളിൽ പോയിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്..

ഏതായാലും ഈ സ്ഥലത്തിന്റെ ഭംഗി വിവരിക്കാൻ വാക്കുകൾ കിട്ടിയില്ല…

വീടിനും മുന്നേ തുടങ്ങുന്ന ചുവന്ന പരവതാനി വിരിച്ച നടപ്പാത…

ചെന്നപ്പോൾ തന്നെ രണ്ടു പേർ വന്നു മെറ്റൽ ഡിറ്റെക്ടർ ഉപയോഗിച്ച് ദേഹം മുഴുവൻ
പരിശോധിച്ചു…

ഒടുക്കത്തെ സെക്യൂരിറ്റി ആണല്ലോ…

ഉറപ്പായിട്ടും ഇതിന്റെ അകത്ത് മുഴുവൻ സി സി ക്യാമറകൾ ആകും..

ഞാൻ ഭുവന്റെ കൂടെ ഉള്ളിലേക്ക് നടന്നു.. വീട്ടുമുറ്റത്ത് നിറയെ ആളുകൾ..
എല്ലാവരും കണ്ടിട്ട് വലിയ പ്രമാണിമാരും ഉദ്യോഗസ്ഥരും ആണെന്ന് തോന്നുന്നു..

സ്റ്റേജിൽ ഏതോ ഒരു പെണ്ണ് പാടുന്നുണ്ട്…

ഇനി ഭുവൻ നേരത്തെ പറഞ്ഞ മെഹ്ഫിൽ എന്ന പരിപാടി ആണോ ഇവിടെ…

ഞാൻ ആകെ അന്തം വിട്ട് നോക്കി നിൽക്കുന്ന കണ്ടപ്പോൾ ഭുവൻ എന്റെ തോളിൽ തട്ടി പറഞ്ഞു..

“ഷോൺ വാ.. ”

ഭുവൻ എന്നെയും കൂട്ടി ഒഴിഞ്ഞ ഒരു ടേബിളിന്റെ അവിടെ കൊണ്ടുപോയി ഇരുത്തി..

ഇത് കുറച്ച് പുറകിൽ ആണ്…
എല്ലാവരും മുന്നിൽ ഇരുന്നു പരിപാടികൾ കാണുകയാണ്..

“ഷോൺ ഇവിടെ ഇരിക്ക്‌.. ഞാൻ ഉള്ളിൽ പോയി പരിചയം ഉള്ള ആരേലും ഉണ്ടോ എന്ന്
നോക്കട്ടെ..”

ഭുവൻ എന്നെ അവിടെ ഇരുത്തി വീടിനകത്തേക്ക് പോയി..

ഞാൻ പോസ്റ്റ് ആയി അവിടെ കുറച്ച് നേരം ഇരുന്നു…
ഇവനെ കാണുന്നില്ലല്ലോ.. നല്ല ദാഹം…
നിറയെ ടൈപ്പ് കൂൾ ഡ്രിങ്ക്സ് ഉണ്ടല്ലോ ഏത് എടുക്കും…

കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു.. ഒരു പലഹാരം ഫാക്റ്ററി തന്നെ ഉണ്ട് ഇതിന്റെ
ഉള്ളിൽ എന്ന് തോന്നുന്നു..
ഞാൻ കൂൾ ഡ്രിങ്ക്സ് എടുക്കാൻ ആയി എണീറ്റ് നടന്നു..
പെട്ടന്ന് ആരോ എന്റെ കയ്യിൽ പിടിച്ച് എന്നെ ഒരു ചെടിയുടെ മറവിലേക്ക് നീക്കി
നിർത്തി..”ആഷിക…??”ഞാൻ ഇതിനു മുൻപ് കണ്ട പോലെ ഒന്നും അല്ല… ഒരു ചുവന്ന ചോളി ആണ് അവൾ
ധരിച്ചിരിക്കുന്നത്.. അതിൽ നിറയെ സ്വർണ നൂലുകൾ കൊണ്ടുള്ള അലങ്കാര പണികൾ.. മേലാകെ
ആഭരണങ്ങൾ.. മൂക്കിൽ നിന്നും ഒരു വട്ട മൂക്കുത്തി അതിന്റെ വള്ളി നേരെ ചേവിയിലേക്ക്‌
പോകുന്നു…
തലയിൽ ഒരു ചുവന്ന തട്ടം പോലെ എന്തോ ഉണ്ട്… കണ്ണുകളിൽ സുറുമ എഴുതിയിരിക്കുന്നു…
ചുണ്ടിൽ ചെഞ്ചായവും…അവള് നടക്കുമ്പോൾ കിലും കിലും ശബ്ദം…
അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാൻ എനിക്ക് ആയില്ല എന്നതാണ് സത്യം…അവള് എന്നെ
ഒരു മറവിലേക്ക്‌ നീക്കി നിർത്തി.. ആരെങ്കിലുമുണ്ടോ എന്ന് നോക്കിയ ശേഷം തലയിലെ തട്ടം
ഒരു കൈ കൊണ്ട് പിടിച്ച് എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി കൊണ്ട്
ചോദിച്ചു…”താൻ എന്താടോ ഇവിടെ..??”

“ഞാൻ… ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാ..”

അപ്പൊൾ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

“ഓഹോ… എന്നോട് സ്നേഹ എല്ലാം പറഞ്ഞു…”

“ഒാ..”

ശേ ഇവൾ എല്ലാം അറിഞ്ഞല്ലോ.. നാണക്കേടായി…

“അപ്പോ താൻ എന്റെ കല്ല്യാണം കൂടാൻ വന്നതാണ് അല്ലേ…”

“അ… അങ്ങനെ ചോദിച്ചാൽ….. അതേ…”

“ഒാ.. അത് ഏതായാലും നടക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ.. നടക്കാത്തത്‌.??”

“ഇൗ കല്ല്യാണം മുടങ്ങും…”

“കല്ല്യാണം മുടങ്ങും എന്നോ എങ്ങനെ..??”

അവള് ഒന്ന് കൂടി ചുറ്റും നോക്കി.. എന്നിട്ട് മുഖം എന്റെ നേരെ അടുപ്പിച്ച് പതിയെ
ചോദിച്ചു….

“ഷോൺ.. Will You Marry Me.??”

(തുടരും..)

Leave a Reply