” ചേച്ചി ഒരു ഐസ്ക്രീം കൊതിആണ്, അച്ചായി കൊണ്ട് വരുന്ന ഐസ്ക്രീം എനിക്ക് പോലും തരാതെ തിന്ന് കളയും ” ആതിര ഒരു കള്ള ചിരിയോടെ ചേച്ചിയുടെ കുറ്റം പറഞ്ഞ് തന്നു.
” എന്ന പിന്നേ അവൾക്ക് വാങ്ങിക്കേണ്ട, കൊതിപ്പിക്കാം ”
” എന്നാ നമ്മൾ വാങ്ങിക്കുന്ന ഐസ്ക്രീം പോലും നമുക്ക് തിന്നാൻ കിട്ടൂല്ല ”
” ആഹാ, നിന്റെ ഫേവറേറ്റ് ഏത് ഫ്ലേവർ ആ?? ”
” സ്ട്രോബറി ”
” ആഹാ, അച്ചു നും സ്ട്രോബറി ആണ് ഇഷ്ടം ”
” അച്ചു ചേച്ചിയെ കൂടി കൂട്ടായിരുന്നു. ഞാനും ചേച്ചിയും കല്യാണത്തിന് വെച്ചേ കമ്പനി ആയി ”
“എനിക്ക് അറിയാം, ഞാൻ തന്ന ചോക്ലേറ്റ് ബോക്സ് അവൾ നിനക്ക് തരാൻ തന്നു വിട്ടതാ” ഞാൻ അവളോട് പറഞ്ഞു.
” ചേട്ടാ രണ്ട് ഐസ്ക്രീം ഒരു വാനില ഒരു സ്ട്രോബറി ” ഞാൻ ഐസ്ക്രീം വാങ്ങി സ്ട്രോബറി അവൾക്ക് കൊടുത്തു വാനിലയും കൊണ്ട് ആരതിയുടെ അടുത്തേക്ക് നടന്നു.
” ഏട്ടാ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്, കൂട്ടുകാർ ഒക്കെ അവരുടെ ചേട്ടന്മാരുടെ ഒക്കെ കൂടെ ഓരോ സ്ഥലത്തു പോവുന്ന കാര്യം പറയുമ്പോൾ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന്. ഞങ്ങൾക്ക് കസിൻ ചേട്ടന്മാർ പോലും ഇല്ല, പക്ഷെ ഇപ്പൊ എനിക്ക് ഒരു ഏട്ടനെ കിട്ടിയില്ലേ ” എന്നും പറഞ്ഞ് അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു. ഞാൻ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി.
” എനിക്ക് ഇപ്പൊ രണ്ടു പെങ്ങന്മാർ ഉണ്ട് അച്ചുവും ആതുവും ” ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. സത്യത്തിൽ ഈ ചുരുങ്ങിയ ടൈം കൊണ്ട് അച്ചുവിന്റെ അതേ സ്ഥാനം ഇവൾ നേടി എടുത്തിരുന്നു.
ഞങ്ങൾ വരുന്ന കണ്ടപ്പോ ആരതി ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. വന്ന അതേ സ്പീഡിൽ അവളുടെ മുഖം വാടി, ആകെ രണ്ടു ഐസ്ക്രീം മാത്രേ ഞങ്ങൾ വാങ്ങിയുള്ളു അല്ലോ അതാണ് കാരണം. ആതു അവളെ മൈൻഡ് ചെയ്യാതെ ഐസ്ക്രീം തിന്നാൻ തുടങ്ങി, അന്നേരം അവൾ ദയനീയ മായും എന്നെ നോക്കി, ഞാൻ അസ്തമിക്കാൻ തുടങ്ങിയ ആ സൂര്യനെ നോക്ക് നിന്നു, പെണ്ണ് ദേഷ്യം കൊണ്ട് പുറകിൽ കാണുന്ന ആകാശത്തേക്കാളും ചുവന്നു. ആതുവിന്റെ കയ്യിലെ ഐസ്ക്രീം തട്ടിപ്പറിക്കാൻ എന്നോണം അവൾ ആതുവിന്റെ അടുത്തേക്ക് ചെന്നു. അന്നേരം ഞാൻ എന്റെ കയ്യിൽ ഇരുന്നത് അവൾക്ക് നേരെ നീട്ടി, ആദ്യം ഇത്തിരി ടെമ്പ് കാണിച്ചു എങ്കിലും പിന്നെ അവൾ വാങ്ങി. ഞങ്ങൾ ആ മണലിൽ ഇരുന്ന് അസ്തമയസൂര്യന്റെ ഭംഗി ആസ്വദിച്ചു.
” എന്നാ ഏട്ടന് വേണ്ടേ?” എന്നും ചോദിച്ചു കൊണ്ട് ആതു അവളുടെ ഐസ്ക്രീം എനിക്ക് നേരെ നീട്ടി. ഞാൻ ചെറിയ ഒരു കടി എടുത്തു. എന്റെ കെട്ടിയോൾ എന്ന് പറയുന്നവൾ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന ഭാവത്തിൽ അത് തിന്നുന്ന തിരക്കിൽ ആണ്.