❤️കൈക്കുടന്ന നിലാവ് -05❤️[അർജ്ജുൻ ദേവ്]

Posted by

…..കൈക്കുടന്ന  നിലാവ് 5….

…..KAIKKUDANNA NILAVU PART 5…..

AUTHOR : ARJUN DEV  | PREVIOUS PART [https://Muthuchippi.net/author/arjun-dev/]

 

കൈക്കുടന്ന നിലാവിന്റെ ഓരോ ഭാഗങ്ങൾക്കും ഇത്രയധികം പിന്തുണ നൽകിയ എല്ലാ 
വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്നു….

കൈക്കുടന്ന  നിലാവിന്റെ അഞ്ചാം ഭാഗം…..!!!! വായിക്കുക  അഭിപ്രായങ്ങളും 
നിർദ്ദേശങ്ങളും  അറിയിക്കുക….

 

സന്തോഷം കൊണ്ട്  ആറാടിയ മനസ്സുമായി  ഞാൻ  നേരേ  വണ്ടിയെടുത്തു….. നാല് വർഷമായി
കൂടെക്കൂടിയ  തക്കുടു….. പക്ഷേ  അന്നാദ്യമായി  എന്റെ കയ്യിലൊതുങ്ങാതെ 
ചാടിക്കളിച്ചു…..  കയ്യിലൊതുങ്ങാത്തതാണോ…. അതോ  മനസ്സും  ശരീരവും 
അതിനനുവദിക്കാത്തതോ….???  മനസ്സ്  മുഴുവൻ  ഗൗരി…. ഗൗരിയുമായി  ചിലവിട്ട  ആ 
നിമിഷങ്ങൾ…..  അവളുടെ  വാ  പോത്തിയുള്ള  ചിരി…..  ആ  പൂച്ചക്കണ്ണുകളിലെ  തിളക്കം…. 
ചോരച്ചുണ്ടുകൾ  ചപ്പി വലിച്ചപ്പോൾ  കിട്ടിയ  സുഖം….  അത്  തന്ന  അനുഭൂതി….  വീണ്ടും
വീണ്ടും  അവളെക്കാണാനുള്ള,,,,  കണ്ടുകൊണ്ടിരിക്കാനുള്ള  കൊതി,,,,,  അതെന്നെ
കീഴടക്കുന്നതിന്  മുന്നേ  വീട്ടിലെത്തണം….. ആക്സിലറേറ്ററിൽ കൈ തിരിഞ്ഞു……

അപ്പോൾ  പോക്കറ്റിലിരുന്ന്  ഫോൺ ചിലച്ചു….  ഒരു കൈകൊണ്ട്  ഹാൻഡിൽ കണ്ട്രോൾ  ചെയ്ത് 
ഞാൻ  ഫോൺ എടുത്തു……  ജീവനാണ്…..!!!!

“””പറേടാ….!!!””” ഫോൺ  ഞാൻ  ഷോൾഡറും  ചെവിയും  ചേർത്ത്  ലോക്ക്  ചെയ്തിട്ട്  ഇടതു
കൈയെ  വീണ്ടും  ഹാൻഡിലിലേയ്ക്കയച്ചു…..

“””എടാ  വരുന്ന  വഴിയ്ക്ക്  ഹോസ്റ്റലിൽ കേറി  അവന്മാരുടെ  ഒരു ജോഡി ഡ്രെസ്സു
കൂടിയെടുത്തോ….. പിന്നെ  നീയും  ഒരു ജോഡി  ഡ്രെസ്സ് എടുത്തു വെച്ചേക്ക്…..!!!!”””

“”””ഉം…..  നിനക്ക്   വേണ്ടേ….???”””

“”””വേണ്ടടാ….  ഞാൻ  അഭിയോട്പറഞ്ഞിട്ടുണ്ട്…..!!!!”””  അവൻ  ഫോൺ വെച്ച്  പത്തു
മിനിറ്റിനകം  ഞാൻ  വീട്  പിടിച്ചു…..

ഗേറ്റ് കടക്കണ്ട  അതിന്  മുന്നേ കേൾക്കാം  ചിലങ്കയുടെ താളത്തിലുള്ള   ശബ്ദവും 
ചപ്പാത്തിപ്പലകയിലുള്ള  കൊട്ടും….. മനുഷ്യനെ  ഭ്രാന്ത്  പിടിപ്പിക്കാൻ ഓരോ 
തോന്നിവാസങ്ങൾ….

ഒരു ഡാൻസ് ടീച്ചർ  വന്നിരിക്കുന്നു  ത്ഫൂ…..  കുറേ കുട്ടികൾക്ക്  നടുവിൽ  ഒരു 
കുട്ടിയ്ക്ക്  ഏതോ ഒരു പൊസിഷൻ തിട്ടപ്പെടുത്തി കൊടുക്കുന്നതിനിടയിൽ   ഞാൻ 
അമ്മുവിനെ  നോക്കി  ആഞ്ഞു തുപ്പി….

“””ആഹാ….. ഇന്നു സാറ്  നേരത്തെയാണല്ലോ….  എന്തുപറ്റി….  എവിടെയാരുന്നു….???””” 
എന്നെക്കണ്ടതും   അവളെന്നെ  ആക്കി ചോദിച്ചു….

“””നിന്റെ അമ്മാമ്മയ്ക്ക്  കുഴി വെട്ടാൻ…..!!!””” പറഞ്ഞിട്ട്  ചെന്നു കേറിയത് 
അമ്മയുടെ മുന്നിൽ….. അമ്മയെന്നെ  തല്ലാനായി  കയ്യോങ്ങിയതും  ഞാനൊഴിഞ്ഞു മാറി….

“””ഓ….  നമ്മളറിഞ്ഞു   ആർക്കാണ്  കുഴി വെട്ടിയതെന്നും  ആരെയാണ് അതിൽ 
വീഴ്ത്തിയേന്നും…..!!!!””” അമ്മു  പിന്നിൽ  നിന്നും  വിളിച്ചു പറഞ്ഞു….

ഞാൻ  പെട്ടന്ന്  അമ്മയെ  നോക്കി….  അമ്മ ഒന്നും  മനസ്സിലാകാതെ  ഞങ്ങളെ  മാറി മാറി
നോക്കി നിൽപ്പാണ്….

“””അമ്മാ…. ഞാനൊന്ന്  കുളിച്ചിട്ട്  വരുമ്പോഴേക്കും എനിക്ക്  ചോറെടുത്ത് 
വെയ്ക്കണേ…..!!!””” ഞാൻ  റൂമിലേയ്ക്കോടിക്കൊണ്ട്  പറഞ്ഞു…..

പറഞ്ഞപോലെ ഞാൻ  കുളിച്ചു  വരുമ്പോഴേക്കും  അമ്മ  ചോറെടുത്ത്  വെച്ചിരുന്നു…..

“””എന്താടാ  ഇത്ര  ധൃതി…..  മെല്ലെ കഴിക്ക്….!!!!””” എന്റെ കഴിപ്പു  കണ്ടതും  അമ്മ 
പറഞ്ഞു…..

“””ഇല്ലമ്മാ…..  എനിക്കൊന്ന്  ഹോസ്പിറ്റലിൽ  പോണം…..  അത്യാവശ്യമാ….. ഇപ്പൊത്തന്നെ 
ഫ്രഷായി  ഡ്രെസ്സെടുക്കാൻ  വന്നതാ….!!!!”””  ഞാൻ  കഴിക്കുന്നതിനിടയിൽ  പറഞ്ഞു….

“””നീ  അച്ഛനോട്  പറഞ്ഞോ….???”””

“””ഇല്ല…..  ഞാൻ  പറഞ്ഞേക്കാം….!!!!”””  പിന്നീട് അമ്മയൊന്നും  പറഞ്ഞില്ല…..
പറഞ്ഞിട്ട്  കാര്യമില്ലെന്നറിയാം….  ഞാൻ  പെട്ടന്ന്  കഴിച്ചെന്നു വരുത്തി 
എഴുന്നേറ്റു……

“””എടാ  ഏട്ടാ  നീ  പോകുവാണോ….???”””  അമ്മു  പിന്നാലെ  ഓടി വന്നിട്ടു ചോദിച്ചു….

“””ഉം….  എന്താ അടുത്ത ഏണി  വെയ്ക്കാനാണോ….???””” ഞാൻ  താല്പര്യമില്ലാത്ത  മട്ടിൽ 
അവളെ നോക്കി…..

“””ഏട്ടാ…. നീ   വന്നേ….!!!”””  പിന്നിൽ  അമ്മയെ കണ്ടതും  അവൾ  എന്നെയും  കൂട്ടി
പുറത്തേയ്ക്കിറങ്ങി….

“””എടീ…  എന്താ.. നീ  കാര്യം പറ….???”””  അവൾ   ചുറ്റും നോക്കി  നിന്നപ്പോൾ  ഞാൻ 
ധൃതിപ്പെട്ടു….

“””ഗൗരിയുടെ  മമ്മി എന്നെ  വിളിച്ചിരുന്നു….  അവളെ  വിളിച്ചിട്ട് 
കിട്ടിയില്ലെന്ന്  പറഞ്ഞു…. അവള്  അവൾടെ  മമ്മിയോട്  പറഞ്ഞേക്കുന്നത്  ഞാനും 
അവളോടൊപ്പം  കോളേജ്  ചേഞ്ചാക്കീന്നാ…. അതാ അവളെ കാണാണ്ടായപ്പോൾ  എന്നെ വിളിച്ചേ….
നിന്റെ  കോളേജിലാന്നറിഞ്ഞപ്പോൾ  പിന്നെയവൾ  എവിടെപ്പോയെന്ന്  എനിക്കൊരു 
ഡൌട്ടുമില്ലായിരുന്നു…..  ആട്ടേ  രണ്ടുങ്കൂടി എവിടായിരുന്നു….???”””‘ അവൾ 
സേതുരാമയ്യർ  കളിക്കാൻ  തുടങ്ങി….

“””അവളെന്റൊപ്പം  ഹോസ്പിറ്റലിൽ  ഉണ്ടായിരുന്നു….!!! എന്നിട്ട്  മമ്മിയോട് 
നീയെന്ത്‌  പറഞ്ഞു….???”””

“””മമ്മിയോ…..  ആരുടെ മമ്മി….???  അതേ  അവളുടെ മമ്മിയാ…. നിന്റെയല്ല…..!!!”””

“””എടീ  നീ പറ….  എന്നിട്ട്  നീയെന്ത്‌  പറഞ്ഞു….???  പാവത്തിന്  വീട്ടിക്കേറാൻ  
പറ്റോന്നറിയാനാ….???”””

“””അയ്യടാ…  എന്തൊരാത്മാർത്ഥ….!!!  കുഴപ്പോന്നൂല്ല…. ഇവിടെയുണ്ടെന്ന്  ഞാൻ 
പറഞ്ഞു….!!!!”””  അവള്  ചിരിച്ചു…..

“””താങ്ക്സ് മുത്തേ….!!!””” ഞാൻ  മറുചിരി ചിരിച്ചു കൊണ്ട്  പറഞ്ഞു…..

ഞാൻ  പിന്നെ  ഒട്ടും  വൈകിയില്ല….. അവളോട്  യാത്ര   പറഞ്ഞിട്ട്  നേരേ  മെൻസ്
ഹോസ്റ്റലിൽ  പോയി  അവന്മാരുടെ  ഡ്രെസ്സുമെടുത്ത്  ഹോസ്പിറ്റലിലേയ്ക്ക്….. 
അപ്പോഴേക്കും  ജീവൻ  പറഞ്ഞപോലെ  റൂമൊക്കെ  സെറ്റാക്കിയിരുന്നു….

ഞാൻ  ബാഗ്  ബെഡ്ഡിന്  പുറത്തു വെച്ചിട്ട്  അതിന്റെ  സൈഡിൽ  നീണ്ടു നിവർന്നു
കിടന്നു…..  ആകെ  റൂമിൽ  രണ്ടു ബെഡ്ഡേ ഉണ്ടായിരുന്നുള്ളൂ…..

“””വിനൂ…. നമുക്കൊരു  ബെഡ്ഡിൽ  കിടക്കാം….  ഇവൻ  മറ്റേതിൽ  കിടക്കട്ടേ….!!!””””
അപ്പോഴേക്കും  റൂമിലേയ്ക്ക്  കയറി വന്ന  ഷെഹി  ജീവനെ  ചൂണ്ടിക്കൊണ്ട്  പറഞ്ഞു……

“””അതെന്താടാ….  നിങ്ങളെന്നെ  ഒറ്റപ്പെടുത്തുവാണോ….???””” ജീവൻ  ഞങ്ങളെ  മാറി മാറി
നോക്കി….

“””സോറി അളിയാ….  ഒന്നും വിചാരിക്കരുത്…… കോത്തിലോട്ടയിടാൻ  വയ്യാത്തോണ്ടാ…..!!!”””
ഷെഹിയുടെ  മുഖഭാവം  കൂടി കണ്ടപ്പോൾ  ഞാൻ  ബെഡ്ഡിൽ  മലർന്നു കിടന്ന് 
പൊട്ടിച്ചിരിച്ചു…..

“””എടാ മൈരേ….. നിന്റെ  കൊതം കുത്തിപ്പിന്നാൻ  വേണ്ടി ഞാനത്ര  കഴപ്പ് മൂത്ത് 
നടക്കുവൊന്നുമല്ല…..!!!”””

“””നിങ്ങള്  വിടത്….. ആരെങ്കിലും  കേട്ടിട്ടുവന്നാൽ  നാണക്കേട്….!!!”””
ഞാൻ  രണ്ടിനെയും  രണ്ടു വഴിയ്ക്കാക്കി…..

“””വിനൂ….  ഇതാ  നിന്റെ  ഫോൺ…..!!!””” രോഹിത്  ഫോൺ  കൊണ്ടുവന്നു തന്നിട്ട് 
പറഞ്ഞു….  ഞാൻ  ഇടയ്ക്ക്  മാമിന്റെ  റൂമിൽ  ചെന്നപ്പോൾ  ഫോൺ    അവിടെ നിന്നും  
എടുക്കാൻ  മറന്നിരുന്നു….

“””ആരാടാ….???”””  ഞാൻ  ഫോൺ   അവന്റെ  കയ്യിൽ  നിന്നും  മേടിച്ചു കൊണ്ട് 
ചോദിച്ചു….

“””ആ….  അറിയില്ല….  ഒരു  അൺനോൺ  നംബർ…..!!!”””  അവൻ  ഫോൺ  എനിക്ക്  തന്നു….

“””ഹെലോ…..!!!!””” ഞാൻ  ഫോൺ  ചെവിയോടടുപ്പിച്ചു…..

“””ഹെലോ…..!!!! ആരാന്ന്  മനസ്സിലായോ…..???”””  മറുതലയ്ക്കൽ   നിന്നുമുള്ള 
മണികിലുക്കം  കേട്ടപ്പോൾ  എനിക്ക്  ആളെ  മനസ്സിലായി…..

“””ഉം….  നിനക്കെങ്ങനെ  എന്റെ നമ്പറ്  കിട്ടി….???”””  ഞാൻ  എടുത്ത  വായിൽ 
ചോദിച്ചു….

“””ഹൊ….  എന്ത്  മനുഷ്യനാടോ  താൻ….???  ഞാനീ  രാത്രി ഇത്ര കഷ്ടപ്പെട്ടു 
വിളിക്കുമ്പോഴും  തനിക്ക്   നമ്പരെങ്ങനെ കിട്ടിയെന്നറിഞ്ഞാ മതിയല്ലേ….???”””  അവള് 
ചെറിയൊരു  കലിപ്പിൽ  തന്നെ  ചോദിച്ചു….  അപ്പോൾ  രോഹിത്  എന്നെ നോക്കി  ‘ആരാ…??’
എന്ന മട്ടിൽ  കയ്യുയർത്തി  ചോദിച്ചു…

അതിനു മറുപടിയായി  ഞാൻ  പ്രത്യേകഭാവത്തിൽ  ചിരിച്ചു….   കാര്യം പിടികിട്ടിയതും 
അവൻ  “നടക്കട്ടേ” എന്നർത്ഥത്തിൽ  ചിരിച്ചു കൊണ്ട്  പുറത്തേക്കു  നടന്നു…..

“””എന്താടോ…  എന്താ  താനൊന്നും  മിണ്ടാത്തേ….???  ഓ…. ഫ്രണ്ട്സൊക്കെ  അടുത്തു
കാണുമല്ലേ….!!!  അപ്പൊ ശെരി  ഞാൻ  വെയ്ക്കുവാ….!!!”””  ഞാൻ  തിരിച്ചെന്തെങ്കിലും 
പറയുന്നതിനു മുന്നേ  അവൾ  ഫോൺ  കട്ട് ചെയ്തു….

“””എന്താടാ….???””” എന്റെ  തത്രപ്പാടും ബഹളവുമൊക്കെ  കണ്ടിട്ട്  ജീവൻ  ചോദിച്ചു….

“””എടാ ഗൗരി വിളിച്ചു….  അവളെന്തൊക്കെയോ പറഞ്ഞിട്ട്  ഫോൺ കട്ടാക്കുവേം ചെയ്തു…. 
എനിക്കാണേൽ  ഒരു മൈരും  മനസ്സിലായതുമില്ല….!!!”””  ഞാൻ  അവന്റെ  ബെഡ്ഡിലേയ്ക്ക് 
ചേർന്നിരുന്നു….

“””എടാ….  നീ  സമാധാനപ്പെട്….  അവളിനീം  വിളിക്കും….  അല്ലെങ്കിൽ  കുറച്ചു
കഴിഞ്ഞിട്ട്  നീയങ്ങോട്ട്  വിളിക്ക്….!!!”””

“””എടാ  എന്നാലും….!!!!”””

“””ഒരെന്നാലുമില്ല….  എന്തായാലും  അവൾക്ക്  നിന്നെയിഷ്ടമാ….. അതുകൊണ്ടല്ലേ  അവള് 
വൈകുന്നേരമായിട്ടും  പോകാതെ  ഇവിടെത്തന്നെ  നിന്നത്….. നീയൊന്നോർത്തു നോക്കിയേ….
അവൾക്ക്  ഞങ്ങളെ  ആരേം അറിയില്ല….  ഇവെൻ   മാമിനെപ്പോലും….  എന്നിട്ടും  അവള് 
നിന്നു……  അത്  എക്സാക്റ്റ്ലി  നിന്നോടുള്ള   സ്നേഹം കൊണ്ടുതന്നെയാ….. അതുകൊണ്ട് 
ഇപ്പൊ കട്ട് ചെയ്തതോർത്ത്  വിഷമിച്ചിരിക്കാതെ  വന്നു വല്ലതും  കഴിക്കാൻ 
നോക്ക്…..!!!”””  അവൻ  പറയുന്നതൊക്കെ  കേട്ട്  കിളി പോയി  നിന്നപ്പോൾ  അവൻ 
കാന്റീനിലേയ്ക്ക്  പോകാൻ  എന്നെ പിടിച്ചു  വലിച്ചു…..!!!

അപ്പോൾ  വീണ്ടും  ഫോൺ  ബെല്ലടിച്ചു…..

“””ആരാ  ഗൗരിയാണോ….???”””  ആകാംഷയോടെ  ജീവൻ  എന്റെ മുഖത്ത് നോക്കി…..

“””അല്ല…. അമ്മുവാ….!!!”””  പറഞ്ഞിട്ട്  ഞാൻ  കോൾ  അറ്റൻഡ്  ചെയ്തു….

“””എവിടാടാ  ഏട്ടാ….???”””

“””ഹോസ്പിറ്റലിൽ….!!!  എന്താ…???”””

“””അടുത്താരേലുമുണ്ടോ….???””” അവളുടെ  അടുത്ത  അന്വേഷണം….!!!

“””ഇല്ല….  നീ പറയ്….!!!””” ഞാനവളെ  പ്രോത്സാഹിപ്പിച്ചു….

“””എടാ പുല്ലേ….  നീ ഏതവളെയെങ്കിലും  പ്രേമിക്കുന്നേന്  എന്തിനാ  എന്നെ അതിനിടയിൽ 
പിടിച്ചിടുന്നേ….!!! ഇനിയിതു പോലെ എന്തേലും  പറഞ്ഞവളെന്നെ  വിളിച്ചാ 
ഉറപ്പായിട്ടും  ഞാൻ  നിന്നെ  കൊല്ലും…..!!!””” അമ്മുവിന്റെ  വിധം മാറിയത് 
പെട്ടെന്നായിരുന്നു…..

“”” എടീ….  നീയെന്നോടിങ്ങനെ  ചാടിക്കടിക്കാമ്മാത്രം  ഞാനെന്താ ചെയ്തേ….???”””

“””ഓ….  ഒന്നുമറിയാത്തൊരു പഞ്ചപാവം….!!!  നീയറിയാതായിരിക്കും  അവളെന്നെ വിളിച്ചു
നിന്റെ  നമ്പറ്  ചോദിച്ചേ….  സത്യമ്പറയാലോ  എനിക്ക്  നിങ്ങടെടേക്കിടന്ന് 
ഹംസമാവാനൊന്നും പറ്റില്ല…. പ്ലീസ്  എന്നെ വിട്ടേക്ക്……!!!!”””  അവൾ  കലിപ്പെടുത്ത് 
ഫോൺ കട്ടാക്കി…..

“””എന്താടാ….???  എന്താ ഇവള്മാർക്കൊക്കെ  പറ്റീത്…???””” ഞാൻ  ഒന്നും  മനസ്സിലാകാതെ
ജീവനെ നോക്കി…..

“””ആ….  നീയത് വിട്….. വാ പോയി വല്ലതും കഴിക്കാം….!!! ആ  നാറിയെവിടെ…..???””” ജീവൻ 
എന്നെ നോക്കിയിട്ട്  ചോദിച്ചു…..

“””വാ അവിടെക്കാണും  നോക്കാം….!!!””” ഞങ്ങൾ  റൂം  ലോക്ക്  ചെയ്ത്  മാമിന്റെ 
റൂമിലേയ്ക്ക്  ചെന്നു…… രോഹിത്തും ഷെഹിയും വീണ മാമും കൂടി  എന്തൊക്കെയോ പറഞ്ഞു
ചിരിക്കുന്നുണ്ട്……

“””ആഹാ….  വന്നല്ലോ….  ഇപ്പൊ നിങ്ങളെക്കുറിച്ചു പറഞ്ഞതേയുള്ളൂ….!!!  വാ 
ഇരിക്ക്….!!!”””  മാം  ഞങ്ങളെ  വിളിച്ചു….

“””കുഴപ്പോന്നുല്ലല്ലോ  മാം….!!!””” എന്തെങ്കിലും  ചോദിക്കണോല്ലോ  എന്നു കരുതി ഞാൻ 
ചോദിച്ചു….

“””ഏയ്….  എനിക്ക്  കുഴപ്പോന്നുല്ല…..  സീരിയസ്ലി  രോഹി പറഞ്ഞിട്ടാ….  അല്ലെങ്കിൽ 
ഞാൻ  വീട്ടിൽ പോകാനിരുന്നതാ…..!!!!  ഇപ്പൊ  നിങ്ങൾക്കും  ഒരു  ബുദ്ധിമുട്ടായി 
അല്ലേ….!!!””” മാം  ഞങ്ങളെ  ഓരോരുത്തരെയും  മാറിമാറി  നോക്കി….

“””നമുക്കെന്ത്‌ ബുദ്ധിമുട്ട്…..!!!  ഞങ്ങള്  കാരണം  മാമിനല്ലേ 
ബുദ്ധിമുട്ടായേ…..!!!!””” ജീവനും  വിട്ടില്ല…. അപ്പോൾ  മാമിന്റെ  മുഖത്തും  ഒരു
ചിരി വീണു….

“””അതേ….  എനിക്ക് നല്ല  വിശപ്പുണ്ട്….!!! എല്ലാം എഴുന്നേറ്റു  വാ…  വല്ലതും
കഴിക്കാം….!!!”””  ഷെഹി  എല്ലാത്തിനെയും  തട്ടി എഴുന്നേൽപ്പിച്ചു…..

“””മതി കൊത്തിപ്പറിച്ചത്….. വാ  എഴുന്നേക്ക്….!!!!”””
അത്രയും നേരം  ഫോണിൽ  കുത്തിക്കൊണ്ടിരുന്ന  എന്റെ കയ്യിൽ  നിന്നും  ഫോൺ മേടിച്ച് 
അവൻ  മേശയ്ക്കകത്തു വെച്ചു…..

“””ആ….  വന്നോ….  നീ  നേരേ  കാന്റീനിലേയ്ക്ക്  വാ….  ഞങ്ങളങ്ങോട്ട്  വരുവാ…!!!””” 
ജീവൻ  ഫോൺ  കട്ട്  ചെയ്തു…..

“””ആരാ….???”””  മാം  ജീവനെ  നോക്കി….. അതിനു മറുപടിയായി  എല്ലാ അർത്ഥവും 
അടക്കിക്കൊണ്ട്  അവനൊന്ന്  ചിരിച്ചു…..

“””എന്തിനാടാ  മൈരേ  അവളെ വിളിച്ചു വരുത്തിയേ….!!!!  മനുഷ്യൻ  ഒരു ദിവസോങ്കിലും
സമാദാനമായി  കിടക്കാന്ന്  കരുതിയാ  സമ്മതിക്കരുത്….!!!”””  അപ്പോഴത്തെ കലിപ്പിൽ 
ഷെഹി ജീവനെ തല്ലിയില്ലന്നേയുള്ളൂ…..!!!

പറഞ്ഞിട്ട്  ഷെഹി അവനോടു പിണങ്ങി  മുന്നേ  നടന്നു പോയി…. രോഹിത്തും  മാമും 
മുട്ടിയുരുമി  പിന്നാലെയും….   അതിന്റെ  നടുക്ക്  എന്റെ  തോളിൽ കയ്യിട്ടു കൊണ്ട് 
ജീവനും….!!!

ഞങ്ങൾ  കാന്റീനിൽ  ചെന്നു കയറുമ്പോൾ  അഭി  ഷെഹിയെ  അറസ്റ്റ്  ചെയ്തിരുന്നു….. 
അവന്റെ  നിപ്പും  നോട്ടവുമൊക്കെ  കണ്ടപ്പോൾ  എനിക്ക്  ചിരിയാണ് വന്നത്….. ഞാൻ 
തിരിഞ്ഞ്  രോഹിത്തിനെ  നോക്കി  കണ്ണുകാണിച്ചു…. ഷെഹിയെ നോക്കിയതും  അവനും
ചിരിയടക്കാൻ പണിപ്പെട്ടു….!!!

“””നീ  ചെല്ലടാ….  ഞാൻ  പോയി  ഫുഡ്‌ പറഞ്ഞിട്ടു വരാം….!!!”””  ഞാൻ  ജീവനെ തള്ളി
വിട്ടിട്ട്  സ്ലിപ്പെടുക്കാനായി  കൌണ്ടറിനടുത്തേയ്ക്ക്  നടന്നു….

“””എടാ   ആറു പേർക്കേ….!!!”””  ജീവൻ  പിന്നിൽ നിന്നും  വിളിച്ചു പറഞ്ഞു….  ഞാൻ 
തിരിഞ്ഞു നോക്കാതെ  കയ്യുയർത്തി കാട്ടി…..

ഞാൻ  ഫുഡ്‌  ഓർഡർ ചെയ്തിട്ട്  തിരിച്ചു വന്നപ്പോൾ  അവര്  ഇരുന്നു കഴിഞ്ഞിരുന്നു….
ജീവനും  അഭിയും  ഒരു സൈഡിലും മാമും  രോഹിത്തും  എതിർ സൈഡിലും…. മറ്റു രണ്ടു
വശങ്ങളിലുമായി  ഓരോ ചെയറും ഇട്ടിരുന്നു…..!!! അതിൽ  ഒന്നിൽ  ഷെഹി നേരത്തേ   സ്ഥാനം
പിടിച്ചിരുന്നു….

“””ഹലോ….  സാറിവിടെ  ഉണ്ടായിരുന്നോ….!!! സാറിനെയൊക്കെയൊന്നു   കാണണോങ്കിൽ 
പാസ്സെടുക്കേണ്ട  അവസ്ഥയാണല്ലോ….!!!!””” അഭി  ഹോസ്പിറ്റലിൽ കേറാനുള്ള 
പാസ്സെടുത്ത്  ഉയർത്തിക്കാട്ടീട്ട്   പറഞ്ഞു…..  അതിനു മറുപടിയായി  ഞാനൊന്നു 
ചിരിച്ചു…..

“””നീ  കിണിക്കല്ലേ….  ഞാനിടിക്കും…. സത്യായിട്ടിടിക്കും….!!! പറഞ്ഞിട്ട്  അവൾ 
നേരേ മാമിനെ  നോക്കി….  പിന്നെ തുടർന്നു…..

“””മാഡത്തിനറിയോ   രോഹിയും  ഷെഹിയുമൊക്കെ  ആഴ്ചയിൽ  രണ്ടു പ്രാവശ്യമെങ്കിലും 
വീട്ടി വരും…. ഈ  നാറിയെ  കാണണോങ്കി ഞാൻ  ഇവന്റെ  വീട്ടിക്കേറി നിരങ്ങണം…. എന്നാ
കാണാമ്പറ്റോ….!!!  എടാ പട്ടീ….  ആങ്ങളയാണെന്നും പറഞ്ഞ്  രെജിസ്റ്റർ
ബുക്കിലൊപ്പിട്ടാ മാത്രമ്പോര…… വല്ലപ്പോഴുമൊക്കെ  പെങ്ങളെ വന്നൊന്ന്  കാണണം….!!!
അറ്റ്ലീസ്റ്റ്  ഒന്ന്  വിളിക്കേങ്കിലും  ചെയ്യണം….     ങ്ങേ… ഹേ….!!!”””  അവൾ 
യഥാക്രമം  മാമിൽ  നിന്നും  മുഖം എന്നിലേയ്ക്ക്  മാറ്റി….

“””എടീ….  നീയൊന്നടങ്ങ്…..  ആളുകള്  ശ്രെദ്ധിക്കുന്നു…..!!!””” എന്റെ  അവസ്ഥ
കണ്ടിട്ട്  ജീവൻ  അവളെയൊന്ന്  അടക്കാൻ ശ്രമിച്ചു…..

“””നീയെന്തിനാ അവളെ തടയുന്നേ…..  അവള്  പറയട്ടേ…..!!!
അഭീ  നീയറിഞ്ഞോ  ഇവന് പുതിയ ലൈനൊക്കെ  സെറ്റായി….!!! അതുകൊണ്ടാ  നിന്നെ 
വിളിക്കാനൊന്നും  സമയം  കിട്ടാത്തേ….!!!!”””  ഷെഹി അടുത്ത പണി എനിക്ക്
മുന്നിലേയ്ക്ക്  നീട്ടിക്കൊണ്ട്  ചിരിച്ചു…..  ഞാൻ  അടുത്തതെന്ത്‌  എന്ന മട്ടിൽ 
ജീവനെ നോക്കി…. അവൻ  നിസഹായത  വിളിച്ചോതുന്ന  നോട്ടവുമായി  തിരിച്ചെന്നെയും….!!!

“””എടാ  സത്യോണാ….???  നിനക്ക്  പ്രേമോ….???  ആരാ  ആള്….???”””  എന്നെയും  ജീവനെയും
ഷെഹിയെയും  ഒരുപോലെ  അമ്പരപ്പിച്ചു കൊണ്ടുള്ള  ചോദ്യമാണ്  അഭിയുടെ വായിൽ നിന്നും 
വീണത്…..

“””എടീ…  വഴക്ക്  പറ…. വഴക്ക്  പറ….!!!”””  ഷെഹി മൂട്ടിക്കൊണ്ട്  അവളോട്‌ കണ്ണു
കാണിച്ചു….

“””നീ പോടാറുക്കാ…. എന്റാങ്ങളയെ  ഞാൻ  വഴക്കു പറയാനോ…. അതും  പ്രേമിച്ചേന് 
നടന്നതന്നെ….!!! ഞങ്ങടെ  ഹംസമാണിവൻ….. പിന്നെ  മിസ്റ്റർ ഹംസം…..  ആരാ  അവൾ…..??? 
എന്താ  ഇപ്പോഴത്തെ സ്റ്റാറ്റസ്….???”””  അവൾ   എന്നെ നോക്കി കണ്ണുകളുയർത്തി 
ചോദിച്ചു…..

“””അല്ലെടീ….  ഒരുപാടൊന്നുമായില്ല….  കുറേ നാളുകൾക്ക്  ശേഷം ഇന്നാണ്  കണ്ടത്…..!!!
കുറച്ചു മുൻപ് വരെ ഇവിടെയുണ്ടായിരുന്നു  ദാറ്റ്‌സ് ഓൾ….!!!”””  ഞാനവൾക്ക് 
മറുപടിയും  നല്കി…..

“””ശരി…. ശരി…..  നടക്കട്ടേ….!!!  പിന്നെ എന്റെ  എന്തേലും ഹെല്പ്  വേണോങ്കിൽ
ചോദിക്കണം….!!!”””

“””ഓമ്പ്രാട്ടീ….!!!”””  ഞാൻ  കൈകൂപ്പിക്കൊണ്ട്  പറഞ്ഞു….  ഷെഹിയൊഴികെ 
മറ്റെല്ലാരും  ചിരിച്ചു…..    അതുകണ്ടപ്പോൾ  ജീവൻ  എന്നെ നോക്കിയിട്ട്  ഷെഹിയെ 
കടക്കണ്ണിട്ട്  നോക്കിക്കാണിച്ചു….

“””നീയെന്താലും  ഇന്നു തിരിച്ചു പോണ്ട….  മാമിന്റെ  റൂമിൽ വിശ്രമിക്ക്…..!!!!
നമ്മള്  ഒന്നിൽ  പറ്റിക്കോളാം….!!!””” രോഹിത് അത് പറയുമ്പോൾ  ആർക്കും  ഒരു
വിരോധവുമില്ലായിരുന്നു….

“””മാം….  എന്റെ  ഫോണിങ്ങെടുത്തു തരാമോ….???”””  റൂമിൽ കേറാൻ നേരം  ഞാൻ 
ചോദിച്ചു….. അവര്  ഫോണെടുത്തു തന്നു….  ഫോൺ  ഓൺ  ചെയ്തു  നോക്കുമ്പോൾ  നാല്
മിസ്സ്‌ഡ്  കോൾ…..!!! നാലും  ഗൗരിയുടേത്…..!!!!

“””എന്താടാ….???””” ജീവൻ വന്ന്  എന്റെ തോളിൽ  കയ്യിട്ടു കൊണ്ട്  ചോദിച്ചു…..

“””ഗൗരിയുടെ നാല് മിസ്സ്‌ഡ്  കോൾ….!!!”””   ഞാൻ  ഫോൺ അവനെ കാണിച്ചു കൊണ്ട്
പറഞ്ഞു….  അവൻ  എന്റെ  മുഖത്തേയ്ക്ക്  നോക്കി….

“””ഞാനപ്പോഴേ  പറഞ്ഞില്ലേ  അവള്  വിളിക്കോന്ന്…. ഇപ്പൊ വിളിച്ചില്ലേ…. 
ഒന്നൂല്ലെങ്കിലും  ഞാനിതൊക്കെ കഴിഞ്ഞു വന്നതല്ലേ….!!!””” അവൻ ചിരിച്ചു….
കൂടെ ഞാനും…..

“””അളിയാ…. എഴുന്നേക്കടാ….  ദേ  അവള്  വരുന്നു…..!!!””” ഞാൻ തല വഴിയെ  മൂടിയിരുന്ന 
ബെഡ് ഷീറ്റ്  വലിച്ചു മാറ്റിക്കൊണ്ട്  ഷെഹി  അലറി….

“””ആര്….???””” ഞാൻ ഞെട്ടിയെഴുന്നേറ്റ്  ഷെഹിയുടെ മുഖത്തേയ്ക്ക്  നോക്കി….

“””വേറാരുമല്ല….  നിന്റെ മറ്റവള്…..!!!””” ഞാൻ  അവന്റെ  മുഖത്തേയ്ക്ക്  സംശയത്തോടെ 
നോക്കിയിരുന്നു….  അവൻ  പിന്നെയൊന്നും പറഞ്ഞില്ല….. പകരം  എന്നെ വലിച്ചു 
ബാത്ത്റൂമിൽ  കയറ്റി….. ഒരു  പത്തു മിനിറ്റുകൊണ്ട്  ഞാൻ  ഫ്രഷായി  ഇറങ്ങി….

“””അവളെവിടെ….???”””  ഞാൻ  തലതുവർത്തിക്കൊണ്ട്  ഷെഹിയെ  നോക്കി…..

“””മാമിന്റെ  റൂമിലേയ്ക്ക്  പോയി…..!!!”””  അവൻ  ഫോണിൽ കുത്തിക്കൊണ്ട് 
അതേയിരിപ്പിരുന്നു…..

“””എടാ  എഴുന്നേക്കിനെടാ…..  നേരം  വെളുത്തു……!!!”””  ഞാൻ  കയ്യിലിരുന്ന  ടർക്കി
കൊണ്ട്  ജീവനെയും രോഹിത്തിനെയും  മാറി മാറി അടിച്ചു…..

“””അളിയാ….  ഞാനൊന്ന്  നോക്കീട്ട് വരാവേ….!!!”””  മുടിയും ചീകി  താടിയുമൊതുക്കി 
ഞാൻ  വീണ മാമിന്റെ  റൂമിലേയ്ക്ക്  നടന്നു….  അവിടെ  മൂന്ന് പെണ്ണുങ്ങളും 
കൂടിയിരുന്ന്  പഞ്ചായത്ത്‌ കൂടുന്നു…..

“””ഗുഡ് മോർണിംഗ്….!!!””” എല്ലാരേം  വിഷ് ചെയ്തു കൊണ്ട്  ഞാൻ  ഉള്ളിലേയ്ക്ക് 
ചെന്നു….. എന്നെ കണ്ടതും  ഗൗരിയുടെ മുഖത്തൊരു  തിരയിളക്കം ഞാൻ  കണ്ടു….  പക്ഷേ
അതിന് അധികം ആയുസ്സില്ലായിരുന്നു എന്ന് മാത്രം…..  പെട്ടന്ന്  മുഖം മാറി കലിപ്പ് 
മോഡിലായി….

“””ഗുഡ് മോർണിംഗ് വിനൂ….  വാ ഇരിക്ക്…..!!!”””  മാം  തിരിച്ചു വിഷ് ചെയ്തു…..  ഞാൻ
ബെഡിലേയ്ക്ക്  ഇരിക്കാനൊരുങ്ങിയതും  ഗൗരി  കസേരയിൽ നിന്നും  എഴുന്നേറ്റു മാറി……

“””വാടാ….  ഇവിടെയിരിക്ക്……!!!””” അഭി ചെയർ  അവളുടെ അടുത്തേയ്ക്ക് 
നീക്കിയിട്ടിട്ട്  എന്നെ  വിളിച്ചു…. ഞാൻ  അവളുടെ അടുത്ത് ചെന്ന് ആ  ചെയറിൽ 
ഇരുന്നു…..

വീണ മാമിനോട്  സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും  ഗൗരിയുടെ കണ്ണുകൾ  ഞങ്ങളെ കൊത്തി
വലിയ്ക്കാൻ  തുടങ്ങി…. കാരണം  അപ്പോഴും  അഭി എന്റെ  തോളിൽ 
കയ്യിട്ടിട്ടുണ്ടേ…..!!!  അതു കണ്ടപ്പോൾ എനിക്ക്  ചിരി വന്നു…..

“””ടാ….  ഇതാണോ നീ പറഞ്ഞ  പെണ്ണ്….???”””  അഭി സ്വകാര്യമായി  ചോദിച്ചു…..ഞാനതിന് 
മറുപടിയായി  തലകുലുക്കി….

“””അപ്പൊ  മേഡത്തിനെ കാണാനല്ല  ഇത്രേം രാവിലെ കെട്ടിയൊരുങ്ങി ഇറങ്ങിയത്….!!!!””

“””മേ ബി….!!!!”””  ഞാൻ  ചിരിച്ചു…..

“””അവൾക്ക്  ഞാൻ  നിന്നോട്  മിണ്ടുന്നതൊന്നും  അത്ര ദഹിക്കുന്നില്ല…..
ഉണ്ടക്കണ്ണും  മിഴിച്ചു വെച്ചു  നോക്കുന്ന കണ്ടില്ലേ
പൂച്ചക്കണ്ണി….!!!”” ഞാൻ  വീണ്ടും  ചിരിച്ചു…..  അഭിയുടെ  മുഖത്തു നോക്കിയാൽ  അതേ
സൈഡിൽ  പിന്നിലായിരിക്കുന്ന  ഗൗരിയെ  എനിക്ക്  വ്യക്തമായി കാണാം….!!!

“””വിനൂ….!!!”””  അഭി  കസേരയോട്  കൂടി  എന്റടുത്തേയ്ക്ക്  ചേർന്നിരുന്നു….
“””ഞാനിപ്പോളൊരു  പണി കാണിക്കും….  കട്ടയ്ക്ക്  കൂടെ നിന്നോണേ….!!!”””   അവളുടെ 
മുഖം കാണുമ്പോളറിയാം  സംഗതി എന്തോ കൊസ്രാക്കൊള്ളിയാണ് മനസ്സിൽ….!!!  ഞാൻ  തല
കുലുക്കി  സമ്മതിച്ചു……

“””എന്താ വിനൂയിത്….!!!  ഞാൻ  പറഞ്ഞിട്ടില്ലേ  കുളിച്ചാ  നന്നായിട്ട്  തല
തോർത്തണോന്ന്…..  മുടിയിലെ നനവൊട്ടും പോയിട്ടില്ല….!!! മോളേ….  ആ 
ടവലിങ്ങെടുത്തേ…..!!!!””” അവളെന്നെ നോക്കി  കണ്ണിറുക്കിയിട്ട്  ഗൗരിയോടായി 
പറഞ്ഞു….. ഗൗരി മുഖവും  വീർപ്പിച്ചിരുന്നതല്ലാതെ  അഭി പറയുന്നത്  മൈന്റു കൂടി
ചെയ്തില്ല…..

എനിക്കതു കണ്ട്  ചിരിയടക്കാൻ കഴിയാത്ത  അവസ്ഥയായി…..  അപ്പോൾ  അഭി എന്നെ
നുള്ളിയിട്ട്  മിണ്ടരുതെന്ന്  ആഗ്യം  കാട്ടി…..

“””ഗൗരീ  മോളേ…. നിനക്ക്  കാത് കേൾക്കില്ലേ…..  ആ  ടവലിങ്ങെടുക്കാൻ…..!!!”””
അഭിയും  വിടുന്ന ലക്ഷണമില്ല….  മറ്റു വഴിയില്ലാതെ  അവൾ  ടവലെടുത്ത്  അഭിയ്ക്കു നേരേ
നീട്ടി….. മുഖമൊക്കെ  ഒരു കൊട്ടയുണ്ട്…..  പക്ഷേ  എന്റെ  നോട്ടം കണ്ടപ്പോൾ
പെട്ടന്ന്  മുഖം മാറ്റി….

“””ചെക്കാ….  അനങ്ങാതിരിക്കടാ….. അല്ലേൽ  എന്റേന്ന് മേടിക്കും  നീ….!!!””” ഗൗരി
കാണത്തക്ക  വിധത്തിൽ  തന്നെ അഭിയെന്നെ  നുള്ളി….. ആ  നിമിഷം  ഗൗരി ബെഡിൽ
നിന്നുമെഴുന്നേറ്റു….

“””ഗൗരീ…. നീയെങ്ങോട്ടാ….???””” അഭിയുടെ ചോദ്യം ഉടനെ വീണു….

“””ഞാമ്പോണു….!!!””” പെണ്ണിന്റെ  ശബ്ദമൊക്കെ  ചിലമ്പിച്ച്  വല്ലാത്തവസ്ഥയിലായി….

“””എന്നാ ഞാനും വരുന്നു…. നമുക്കിവിടുക്കെ  ഒന്നു കറങ്ങി  നോക്കാം….  ഒരു  ചായേം
കുടിയ്ക്കാം  എന്തേ….???””” അഭിയത്  ചോദിച്ചപ്പോൾ  ഗൗരി  പാവയെപ്പോലെ  തലയാട്ടി….

“””അഭീ….  എന്റെ  തലയിലിപ്പോഴും  നനവുണ്ട്….!!!””” ഞാൻ  പിന്നിൽ നിന്നും  വിളിച്ചു
പറഞ്ഞു…. അതു കേട്ടതും  ഗൗരിയ്ക്കു  പ്രാന്തായി…. അവൾ  ചുറ്റും  നോക്കിയിട്ട് 
ഒന്നും കാണാതെ വന്നപ്പോൾ  അഭിയുടെ കയ്യിലിരുന്ന  ടവൽ വാങ്ങി എന്റെ നേരേ  ഒറ്റയേറ്….

“””എന്തിനാ  വിനൂ…..  ആ  കൊച്ചിനെ  ഇങ്ങനെ ദേഷ്യമ്പിടിപ്പിക്കുന്നേ….???””” ടവൽ 
തിരികെ കൊടുക്കാനായി    റൂമിൽ ചെന്നു കേറിയപ്പോൾ  മാം ചോദിച്ചു….

“””അതിനു ഞാനെന്ത്‌ ചെയ്തെന്നാ…..  മൊത്തോം  അഭി  കാട്ടിക്കൂട്ടുന്നതല്ലേ….!!!”””
ഞാൻ  ചിരിച്ചു കൊണ്ട് മറുപടി നല്കി…..

“””രണ്ടും  കൊള്ളാം…. ആ  കൊച്ചു പെണ്ണിനെയിട്ട്  കരയിക്കാനായിട്ട്…..!!!!””” ഞാൻ 
ഒന്നും  പറയാതെ  റൂമിൽ നിന്നും  ഇറങ്ങാനൊരുങ്ങുമ്പോൾ  മാം  പിന്നെയും  വിളിച്ചു ….

“””വിനൂ….. ഒരു  കാര്യഞ്ചോദിച്ചോട്ടേ…..  ജീവന്റെ  ഭാര്യ എന്നതിലുപരി  നിങ്ങള് 
തമ്മിൽ  എന്തേലും  റിലേഷനുണ്ടോ….???  കണ്ടപ്പോൾ  അങ്ങനെ  തോന്നി…..  അതാ
ചോദിച്ചേ….!!!”””  മിസ്സ്‌   നിർത്തിയിട്ട്  എന്നെ നോക്കി….

“””ഓ…. അതോ….  അത്  അഭി  കോളേജിൽ  ഞങ്ങടെ  സീനിയറായിരുന്നു….  അവിടെ വെച്ചുള്ള 
പരിചയമാ….!!! പിന്നെ  ജീവനുമായി  റിലേഷനായി…. ഡിഗ്രി കഴിയുന്നേനു  മുൻപേ തന്നെ  അവൻ
അവളെ  വീട്ടിൽ നിന്നും വിളിച്ചിറക്കി….. ആ സമയത്ത് അവനവളെ അവന്റെ വീട്ടിൽ കൊണ്ടോവാൻ
പറ്റില്ലല്ലോ….. സോ എന്റെ വീട്ടിലാ കൊണ്ടോന്നാക്കിയേ….. ഞങ്ങള് അപ്പൊ മുതലുള്ള
ചങ്ക്സാ…..!!! അമ്മൂനെപ്പോലെയാ എനിക്ക് അഭിയും….!!!””” ഞാൻ ചെറു ചിരിയോടെ പറഞ്ഞു…..
മാം തിരിച്ചും ചിരിച്ചു…..

“””എടാ മാമിനെ ഡ്യൂട്ടി ഡോക്ടർ  ചെക്ക് അപ്പ്  ചെയ്താലുടൻ  ഡിസ്ചാർജ് ചെയ്യാന്ന് 
പറഞ്ഞു….  ഞാമ്പോയി  ഫോർമാലിറ്റീസൊക്കെ  ക്ലിയർ ചെയ്ത്  പേമെന്റും  ചെയ്തിട്ട് 
വരാം….!!!!””” ജീവൻ  പുറത്തേയ്ക്കിറങ്ങി…..

‘””അളിയാ…  ഞാനിന്ന്  കോളേജിലേയ്ക്കില്ല…..!!!””” രോഹിത്  എന്റടുത്തേയ്ക്ക് 
ചൊതുങ്ങിയിരുന്നിട്ട്  പറഞ്ഞു….

“””പിന്നെ….???”””

“””എടാ…  ഞാൻ…  ഞാൻ  വീണയെ  വീട്ടിലാക്കീട്ട്….!!!””” മുഴുവിപ്പിക്കാതെ  അവൻ എന്റെ
മുഖത്തേയ്ക്ക്  നോക്കി….

“””അവളെ വീട്ടിലാക്കീട്ട്….!!!””” ഞാൻ അവനെ നോക്കി  അർത്ഥം വെച്ചു ചിരിച്ചു…..

“””എടാ പുല്ലേ വൃത്തികേട്  പറയരുത്…. ഞാനതല്ലുദ്ദേശിച്ചേ…!!!”””

“””ഉം….  ശെരി ശെരി  വിട്ടോ….!!!”””  ഞാൻ  ചിരിച്ചു കൊണ്ട് പറഞ്ഞു….
അപ്പോഴേക്കും ഡോക്ടർ  ചെക്ക് അപ്പൊക്കെ  കഴിഞ്ഞു പോയി….  ഞങ്ങൾ  മാമിന്റെ 
റൂമിലേയ്ക്ക്  ചെല്ലുമ്പോൾ അവിടെ  എല്ലാരുമുണ്ട്….  മാമും  പോകാനായി  റെഡിയായി
നിൽക്കുവാ…..

“””ആ…  വന്നല്ലോ….  നിന്നെയൊക്കെ  തിരക്കി നിൽക്കുവായിരുന്നു…..  വാ 
നമുക്കിറങ്ങാം….!!!””” അഭി  ഞങ്ങളെ കണ്ടതും പറഞ്ഞു….. ഉടനെ തന്നെ ഷെഹി  ബാഗുമായി 
വന്നു…..

“””ഇതെന്താ ഒരു ബാഗ്…..??? നാലു പേർക്കും കൂടി ഒരു ബാഗേ ഉള്ളൂ…..????””” ഷെഹിയുടെ
കയ്യിലിരുന്ന ബാഗ് കണ്ടതും മാം അത്ഭുതത്തോടെ ചോദിച്ചു….

“””ബാഗ്….!!! നാലിനും കൂടി ആക ഒറ്റ ബുക്കേയുള്ളൂ അപ്പോഴാ….!!!!””” അഭി ചിരിച്ചു
കൊണ്ട് പറഞ്ഞു…..

“””ആഹാ…. നാളെ ഞാനങ്ങ് വരട്ട്….. കാണിച്ചു തരാം നിന്നേക്കെ…..!!!””” അതുകേട്ട്
ഗൗരിയൊഴികെ എല്ലാരും ചിരിച്ചു……

“””ഒരു കാര്യം ചെയ്യ്…. ഞാൻ  മാഡത്തിനെയും രോഹിയെയും  വീട്ടിലാക്കാം…. നിങ്ങള് 
ഷെഹിയുടെ വണ്ടീൽ  വിട്ടോ….!!!””” അഭി ഓർഡറിട്ടു…..

“””കീ താടാ….!!!””” ജീവൻ ഷെഹിയുടെ  കയ്യിൽ  നിന്നും കീയും മേടിച്ച് 
കാറെടുക്കാനായി  നടന്നു….  പിന്നാലെ  ഷെഹിയും….

“””വിനൂ….  നീ  പോണില്ലേ…..???”””  അഭി എന്റെ  മുഖത്തേയ്ക്ക്  നോക്കി….

“””ഇല്ലടീ….  എന്റേൽ  വണ്ടിയുണ്ട്….!!! ഞാൻ  വിട്ടോളാം…!!!”””

“””ആ…..  എന്നാ മോളൊരു കാര്യം ചെയ്യ്….  ഇവരോടൊപ്പം  പൊക്കോ….  ചെല്ല്….!!!””” അഭി
അവളെ  തള്ളി  അവരോടൊപ്പം  വണ്ടിയിൽ കയറ്റി….  വണ്ടിയെടുത്തു പോകുമ്പോൾ അവൾ
എന്നെയൊന്ന്  തിരിഞ്ഞു നോക്കി….

“””ടാ….  ഒന്നു വന്നേ….!!!”””  അഭി എന്നെ വിളിച്ചു മാറ്റി  നിർത്തി….
“””നീയിന്നലെ  വോട്സ് ആപ്പിൽ  ഡിപി  മാറ്റിയോ….???”””

“””ഉം….  എന്തേ….???””” ഞാൻ  തിരിച്ചു  ചോദിച്ചു….

“””അത് ഞാൻ നിന്റെ തോളിൽ കൈയ്യിട്ടിരുന്ന  പിക്കാണോ ആക്കിയേ….???’”””

“””അതേ…..  അതിനിപ്പോ  എന്താ….???  മാറ്റണോ….???””” ഞാൻ  അവളുടെ  മുഖത്തേയ്ക്ക് 
നോക്കി….

“””അതാ പ്രശ്നം…..!!!  ഇന്നലെ  അവള് വിളിച്ചപ്പോൾ  നീ  ഫോണെടുത്തില്ല….. 
മാത്രോമല്ല  നിന്റെ  ഡിപിയിൽ  ഞാനും….  പോരേ പൂരം….!!!.  പാവോടാ….  ആ  കൊച്ചിന്നലെ 
ഒരു പോള കണ്ണടച്ചിട്ടില്ല….!!!  നേരത്തേ  ഞാനവളെ  കൂട്ടിപ്പോയില്ലേ  അപ്പൊ അവള്
ചോദിക്കുവാ  നമ്മള്  തമ്മിൽ  എന്തേലും  റിലേഷനുണ്ടോന്ന്….. അതു ചോദിച്ചപ്പോൾ  ആ 
പാവത്തിന്റെ  കണ്ണൊക്കെ  നിറഞ്ഞിരുന്നു…..!!! വെറും  പൊട്ടത്തിയാ….!!!!”””” 
പറഞ്ഞിട്ട്  എന്റെ  റിയാക്ഷനറിയാൻ  അവളെന്നെ  നോക്കി…..

“””അഭീ….  നീ  വിട്ടോ…..  ഞാനൊന്ന്  അവളെ  പൊക്കട്ടേ….!!!!”””  പറഞ്ഞിട്ട്  ഞാൻ 
വണ്ടിയെടുത്തു…..  ദൂരെ  അവന്മാരുടെ  വണ്ടി കണ്ടതും  ഞാൻ  കൈകൊടുത്തു വിട്ടു…..
ഞാൻ   പിന്നിൽ  നിന്നും  കൈ കാണിച്ചതും  ജീവൻ  വണ്ടി  സൈഡിലേയ്ക്കൊതുക്കി….

“””എന്താടാ….???””” സൈഡിലിരുന്ന  ഷെഹി  ഗ്ലാസ്സ് താഴ്ത്തി  ചോദിച്ചു….

“””അവളെ  ഞാൻ കൊണ്ടു വരാം….!!!”””

“””അത് നിനക്ക്  അവിടെ വെച്ചു പറഞ്ഞാപ്പോരാരുന്നോ…. അല്ലാതെ ഈ  ചേസിങ്ങിന്റെയോ
വണ്ടി തടയലിന്റെയോ  എന്തേലും  ആവശ്യമുണ്ടായിരുന്നോ…..???””” ഷെഹി  തിരിച്ചു
ചോദിച്ചു….

“””അപ്പൊ ഞാനിവളെ  കൂടെ വിളിച്ചാൽ  ഇവള് വന്നില്ലെങ്കിലോ  എന്നു കരുതി….. 
ഇനിയിപ്പോ അങ്ങനെയൊരു  സീനില്ലല്ലോ…..!!!  വാ….  ഇറങ്ങ്…..!!!  ഞാൻ  ഡോറു
തുറന്നിട്ട്  പറഞ്ഞു….. അവള്  ഒന്നും മിണ്ടാതെ  ബാഗുമെടുത്തിറങ്ങി….

“””ടാ…  നിങ്ങള്  വിട്ടോ….  ഞാനങ്ങ്  വന്നേക്കാം…..!!!”””  അവന്മാരോട്  പറഞ്ഞിട്ട് 
ഞാൻ  വണ്ടിയുമെടുത്ത്  റോഡ്  മുറിച്ചു…..

“””എന്താടീ….  ഹോസ്പിറ്റലിൽ വെച്ചു കണ്ടപ്പോൾ  ഭയങ്കര  ജാഡയാരുന്നല്ലോ….???”””
യാത്രയ്ക്കിടയിൽ  ഞാൻ  ചോദിച്ചു….

“””എനിക്കൊരു  ജാഡെമില്ല…. വേറെ പലർക്കുമാ  ജാഡ….!!!””” അവൾ  കലിപ്പ്  സ്വരത്തിൽ
തന്നെ  പറഞ്ഞു….

“””നീയെന്നെയാണോ  ഉദ്ദേശിച്ചേ…??? അതിന്  ഞാനെപ്പോഴാ  നിന്നോട്  ജാഡ
കാണിച്ചേ….!!!”””  ഞാൻ  വണ്ടിയൊരു  റെസ്റ്റോറന്റിന് മുന്നിൽ  നിർത്തി….. 
അവളൊന്നും  മിണ്ടാതെ എന്നെ നോക്കി….

“””വാ….!!!”””  ഞാൻ  അവളുടെ കൈ പിടിച്ചു വലിച്ചിട്ട്  ഉള്ളിലേയ്ക്ക്  കയറി…..

“””നീയിതുവരെ  കാരണം പറഞ്ഞില്ലല്ലോ…..???”””  ഞാൻ  അവളെ  ചെയ്റിലിരുത്തിയിട്ട് 
എതിർഭാഗത്തെ ചെയർ  വലിച്ചു കൊണ്ട്  ചോദിച്ചു….

“””എന്ത് കാരണം….???””” അവൾ  താല്പര്യമില്ലാത്ത  മട്ടിൽ  എന്റെ  മുഖത്ത് നോക്കാതെ 
ചോദിച്ചു….

“””നീ ഹോസ്പിറ്റലിൽ വെച്ച് എന്നോട്  മിണ്ടാത്തേന്റെ കാരണം….???””” ഞാൻ  കുറച്ചു
കടുപ്പിച്ചു തന്നെ  ചോദിച്ചു….

“””അത്…..  അതിന്നലെയെന്താ ഫോൺ കട്ടാക്കിയെ….???””” അവള്  മുഖത്തേയ്ക്കു നോക്കി…. 
പക്ഷേ അപ്പോഴും പെണ്ണ്  നല്ല ദേഷ്യത്തിലാ…..!!!

“””എടീ  നീയല്ലേ  കട്ടാക്കിയേ….!!! പിന്നെ  രാത്രിയല്ലേ വിളിച്ചു ശല്യം
ചെയ്യണ്ടെന്ന്  ജീവനും  പറഞ്ഞു…..

“””ദേ….  എന്റെ വായീരിക്കുന്ന കേക്കരുത്….. ജീവൻ പറഞ്ഞു പോലും….  ജീവനാര് 
എന്റച്ഛനാ….???”””  അവള് കട്ടകലിപ്പിലായി….!!!!

“””എടീ അങ്ങനെയല്ല….. ഒരു പെണ്ണിനെ രാത്രി വിളിക്കുന്നതൊക്കെ  മോശമല്ലേ…. അതാ
ഞാൻ….!!!”””

“””ശെരി…. സമ്മതിച്ചു……  എന്നാ പിന്നെ ഞാൻ വിളിച്ചിട്ടെന്താ
ഫോണെടുക്കാഞ്ഞേ…..???””” അവള്  ക്രോസ്സ് വിസ്താരം തുടങ്ങി…..

“””അത് ഷെഹി ഫോൺ മേടിച്ച് മാറ്റി വെച്ചു….  അതാ….!!!”””  ഞാൻ  പറഞ്ഞു കഴിഞ്ഞതും 
അവളെന്നെ നോക്കി  തൊഴുതു….

“””എന്ത് സാധനമാടോ  താൻ….??? നാണമില്ലല്ലോ…..!!!”” അവളുടെ മുഖത്ത് പുച്ഛം….
ഞാനതിന്  മറുപടി പറഞ്ഞില്ല….. വെറുതെ അവളെ നോക്കിയിരുന്നു….

“””എന്താടോ…???   ഒന്നും മിണ്ടാനില്ലേ….  അല്ലെങ്കി നൂറു നാവാണല്ലോ….!!!”””
അവളെന്നെ  നോക്കി  വീണ്ടും മുരണ്ടു…. അപ്പോഴേക്കും  വെയിറ്റർ വന്നു….  ഞാൻ  രണ്ടു
കോഫി പറഞ്ഞു….

“””നിനക്ക്  കഴിക്കാൻ എന്തേലും പറയട്ടേ….???”””  ഞാൻ  അവളോട്‌ ചോദിച്ചു….

“””ഫുഡ്‌ മേടിച്ചു തന്ന്  എന്റെ വായടപ്പിക്കാനല്ലേ……!!! എനിക്ക്  വേണ്ട….!!!””” 
അവളുടെ  സംസാരം കേട്ട്  ചിരി വന്നെങ്കിലും  അവളുടെ  മുന്നിലിരുന്ന് ചിരിച്ചാൽ 
ചിലപ്പോൾ  പിന്നെ  ചിരിക്കാൻ പല്ലു കാണില്ല…..  അതുകൊണ്ട്  തികട്ടി വന്ന  ചിരി
കഷ്ടപ്പെട്ട്  ഞാനൊതുക്കി…..

“””ഗൗരീ…. ഇന്നല നീ  അമ്മൂനെ വിളിച്ചിരുന്നോ….???””” കൊണ്ടു വന്ന് വെച്ച  കോഫി
ചുണ്ടോട്  അടുപ്പിച്ചു കൊണ്ട്  ഞാൻ  ചോദിച്ചു…..

“””ഉം…..!!!!”””

“””എന്തിനാ  വിളിച്ചേ….???””” ഞാൻ  വീണ്ടും  ചോദിച്ചു….

“””അതെന്തിനാ  താനറിയുന്നേ…???”””  അവള്  മുഖത്തു നോക്കാതെ  തിരിച്ചു ചോദിച്ചു….. 
ആള്  കലിപ്പിലാണെങ്കിലും  മുഖത്തൊരു  കള്ളലക്ഷണം….

“””ഞാനെന്തിനാ  അറിയുന്നേന്നോ…. ഇന്നലെ  നീ വിളിച്ചിരുന്നെന്നും പറഞ്ഞ്  അമ്മു 
എന്നെ വിളിച്ച്  എന്തൊക്കെയാണ്  പറഞ്ഞേന്നറിയോ…..???   അതുകൊണ്ട്  നീയെന്താ അവളോട്‌
പറഞ്ഞേന്നെനിക്ക്   അറിഞ്ഞേ പറ്റൂ…..!!!”””  ഞാനും  വിട്ടു കൊടുക്കാൻ
തയ്യാറായിരുന്നില്ല….

“””അതൊന്നും  പറയാൻ പറ്റില്ല…. സീക്രട്ടാ….!!!””” അവള് ഗ്ലാസ്സ് ടേബിളിന് പുറത്തു
വെച്ചിട്ട്  എഴുന്നേറ്റു പോകാനൊരുങ്ങി….  എന്നെക്കടന്നു പോകാൻ തുടങ്ങിയ  അവളുടെ
കയ്യിൽ ഞാൻ  പിടിച്ചു നിർത്തി….   അപ്പോൾ ചോദ്യഭാവേന  അവളെന്നെ  നോക്കി….

“””എന്നോട് പറഞ്ഞൂടേ….???”””  എന്റെ  അപ്പോഴത്തെ മുഖഭാവത്തിൽ  നിന്നും
അവൾക്കൊന്നും  പിടി കിട്ടിയില്ല….
ഞാൻ  അവളെ  വീണ്ടും  ചെയറിലേയ്ക്കിരിക്കാൻ കണ്ണു കാണിച്ചു….. അവളാ ചെയറിൽ 
ഇരുന്നപ്പോൾ  ഞാനവളുടെ  വലതു  കൈ  എന്റെ  രണ്ടു കൈകളും കൊണ്ട്  താങ്ങിയെടുത്തു…..

“””ഗൗരീ….  ഐ ഡോണ്ട് നോ ഹൌ ടു  സെ ദിസ്‌…… ബട്ട്‌ ഐ  മസ്റ്റ്‌  വാണ്ട്‌ ടു സെ….
ഐ….  ഐ  റിയലി…  റിയലി  ഐ ലൈക് യു….  സീരിയസ്ലി ഐ ലവ് യു…..!!!!””” അത്രയും നേരം
കയ്യിൽ  നോക്കിയാണ്  പറഞ്ഞതെങ്കിലും  പറഞ്ഞു കഴിഞ്ഞ  ഞാൻ  കടക്കണ്ണിട്ട്  അവളുടെ 
മുഖത്തേയ്ക്കു  നോക്കി…..
ഈശ്വരാ….  ഒരു ഭാവമാറ്റവുമില്ലല്ലോ…..  ഒരു നിമിഷം  എണീറ്റോടിയാലോ  എന്നു വരെ
ചിന്തിച്ചു….

“””എന്താ പറഞ്ഞേ….???”””  അവൾ  വീണ്ടും എടുത്തു ചോദിച്ചു….  ഞാനൊരു  സംശയത്തോടെ 
അവളുടെ  മുഖത്തേയ്ക്കു  നോക്കി….  ഇല്ല….  മുഖത്ത്  പരിഹാസമില്ല….. 
തെല്ലൊരാശ്വാസം….

“””എടീ…  എനിക്ക്  നിന്നെയിഷ്ടാണ്….. കല്യാണം കഴിക്കാൻ പറ്റിയാൽ  അത്രേം നല്ലത്…. 
ഇനി  കഴിച്ചില്ലെങ്കിലും  കുഴപ്പമില്ല….!!!”””  ഞാൻ  പറഞ്ഞു നിർത്തി….  അവള്  അന്തം
വിട്ട് നോക്കിയിരിക്കുവാണ്…. അവളുടെ മുഖം കണ്ടപ്പോഴാണ്  ഞാനും ആലോചിക്കുന്നേ…. 
ഞാനിതെന്തൊക്കെയാ  പറയുന്നേ….???

“””ഗൗരീ…. ഞാൻ….  ഞാനതല്ല ഉദ്ദേശിച്ചേ….!!!””” ഞാനിനി  എന്ത് പറയണമെന്നറിയാതെ 
കുഴങ്ങി അവളെ  നോക്കുമ്പോൾ  അവളെന്നെ നോക്കി പൊട്ടിച്ചിരിച്ചു….

“””എന്തായാലും  ഇങ്ങനെയൊരു എക്സ്പ്രെഷൻ  തന്റെ മുഖത്തിന്ന്  കാണാൻ  പറ്റിയല്ലോ…. 
അടിപൊളി…..!!!!”””  അവൾ  ചിരിയടക്കാൻ  കഴിയാതെ  എന്നെ നോക്കിക്കൊണ്ട് തള്ള വിരലും
ചൂണ്ടുവിരലുമൊഴികെയുള്ള  മൂന്നു വിരലുകളുയർത്തി കാട്ടി…..

“””എടീ….  ഞാനറിയാതെ  പറഞ്ഞതാ….!!!”””

“””ഉം….  മതി…  മതി….  വാ പോകാം….!!!”””  അവൾ  ചിരിയടക്കിക്കൊണ്ട്  പറഞ്ഞു….

“””എടീ…. അതിന്  നീയൊന്നും  പറഞ്ഞില്ല….  എന്താ എന്നെ  ഇഷ്ടല്ലേ…..???”””  ഞാൻ 
സംശയപൂർവ്വം  അവളെ  നോക്കി….

“””അല്ല….  എന്തേ….???  ഇപ്പ എന്ത് ചെയ്യും….???””” അവള്  വീണ്ടും  ചിരിയടക്കാൻ 
ശ്രെമിച്ചു കൊണ്ട് പറഞ്ഞു…. സംഗതി അവൾക്കെന്നെ  ഇഷ്ടമാണെന്നൊക്കെ  അറിയാമെങ്കിലും 
അത്  അവളുടെ വായീന്ന്  കേൾക്കാനൊരു  പൂതി തോന്നി ചോദിച്ചതാ….. ഈ  പൊട്ടത്തിയോട് 
ചോദിച്ച എന്നെ  പറഞ്ഞാ മതിയല്ലോ….

“””നീ  പറയണ്ട….. പക്ഷേ  ഇന്നലെ  അമ്മു എന്നോട്  ചൂടായേനുള്ള  കാരണം 
എനിക്കറിയണം…..!!!!”””ഞാൻ  കട്ടായം  പറഞ്ഞു….. എന്റെ  കരിങ്കല്ല്   പോലുള്ള 
വാക്കുകൾക്ക്  മുന്നിൽ  അവളൊന്നടങ്ങി…….

“””അത്….  അതമ്മൂനോട്  ചോദിക്കരുത്…….!!!!””””

“””ഇല്ല….  നീ  കാര്യമ്പറ…..!!!””””

“””അതേ…..  ഞാൻ  നേരത്തെ പഠിച്ച  കോളേജിൽ…. അതായത്  വിസ്മയേട  കോളേജിൽ   ഒരു
ചെക്കനുണ്ടേ…… അവന്  വിസ്മയേന  ഭയങ്കര ഇഷ്ടാണേ….. എപ്പോഴും  പിന്നാലേക്കെ 
നടക്കും…..  എന്നാ അവക്കിഷ്ടോന്നുല്ലേട്ടോ…..  അവക്കാ ചെക്കനെ  കാണുന്നതേ 
ദേഷ്യാ……. അപ്പൊ  ഇന്നലെ ഞാൻ  അവളോട്‌ വിളിച്ചിട്ട് പറഞ്ഞു  നിന്റെ  നമ്പര് ഞാനവന് 
കൊടുക്കോന്ന്…..!!!””””  പറഞ്ഞിട്ട്  എന്റെ  പ്രതികരണമറിയാൻ  അവൾ  എന്നെ നോക്കി…..

“””അല്ല…..  നീയെന്തിനാ വെറുതെ  അവളുടെ നമ്പരവന്   കൊടുക്കുന്നേ….???””” എന്റെ
സംശയം….

“””അതോ…..  അതൊക്കെണ്ട്…..!!!””” അതു പറയുമ്പോൾ  അവളുടെ മുഖത്തൊരു  നാണം ഞാൻ 
കണ്ടു…..

“””പറയടോ….  എന്താ കാരണം….???””””  ഞാൻ  ആകാംഷയോടെ  അവളെ നോക്കി…..

“”‘ഇല്ല….  അതൊന്നും  പറയത്തില്ല…..!!!!””” അവള്  കുടിച്ച  കോഫീടെ  ഗ്ലാസ്സെടുത്ത് 
തിരിച്ചും മറിച്ചും  കളിച്ചോണ്ട്  പറഞ്ഞു….

“””നീ  മര്യാദയ്ക്ക്  പറഞ്ഞോ….!!! അല്ലെങ്കിൽ  ഞാനീക്കാര്യം  മൊത്തോം പോയി 
അമ്മൂനോട്  ചോദിക്കും….. ഇതൊക്കെ  എന്നോട് പറഞ്ഞത്  നീയാണെന്നറിയാനുള്ള  ബുദ്ധി 
ആരും അവൾക്ക്  പറഞ്ഞു കൊടുക്കണ്ടെന്നറിയാലോ…..!!!!”””
ഞാനവളെ  ഭീഷണിപ്പെടുത്തി….  പാവം  അകപ്പെട്ട മുഖത്തോടെ  എന്നെ  നോക്കി….  ആ 
പൂച്ചക്കണ്ണുകളിലെ  നിഷ്കളങ്കത  കണ്ടപ്പോൾ  ചിരിയാണ് വന്നത്…..

“””എടോ…..  താനവളുടടുത്ത്  പറയില്ലെന്ന്  പറഞ്ഞിട്ടല്ലേ   ഞാനെല്ലാം  പറഞ്ഞേ…..
കഷ്ടോണ്ട്ട്ടോ….!!!”””” ഗൗരി  എന്റെ മുഖത്ത് നോക്കി  ചിണുങ്ങി……

“””കഷ്ടോക്കെ അവിടിരിക്കട്ടേ…..  നീ  കാര്യമ്പറെ….!!!””” ഞാൻ  കടുപ്പിച്ചു  തന്നെ 
പറഞ്ഞു…..

“””ഞാമ്പറയാം….  അതിന്നലെ  ഞാനവളോട്  ഒരാൾടെ  നമ്പരു ചോദിച്ചു…..  അവള് 
തന്നില്ല….  അങ്ങനെയാ അവൾടെ  നമ്പർ ആ  ചെക്കന് കൊടുക്കോന്ന് പറഞ്ഞേ…..!!!””” 
മുഖത്ത്  നോക്കാതെയാണ്  പറഞ്ഞതെങ്കിലും  അവസാനം അവളെന്നെ  കടക്കണ്ണിട്ടൊന്നു 
നോക്കി…..

“””ഓഹോ….  ആരുടെ നമ്പരാ  ചോദിച്ചേ….???””” ഞാൻ  വീണ്ടും  ചോദിച്ചു……

“””അതൊന്നുമിപ്പ  അറിയണ്ട…..!!!”””  അവൾ  നാണത്തിൽ  വിരിഞ്ഞ  ചിരിയൊതുക്കിക്കൊണ്ട് 
മറുപടി പറഞ്ഞു….

“””എനിക്കറിയാം…. എന്റെ നമ്പരല്ലേ….???”””

“””ഉം….  ഏയ്…. അല്ല….. അല്ല…..!!!”””  പെട്ടെന്നവൾ  ചാടിപ്പറഞ്ഞു….

“””ശെരി…..  വാ  പോകാം….!!!!”””അർത്ഥം വെച്ചു ചിരിച്ചിട്ട്  ഞാനെഴുന്നേറ്റു…..

“””ഞാനിത്രേക്കെ  കഷ്ടപ്പെട്ട്  നമ്പരൊപ്പിച്ചു  വിളിച്ചപ്പോഴാ  തന്റെ ഓരോ ഒണക്ക
ന്യായങ്ങള്…..!!!””” അവള്  ബുള്ളറ്റിന്  പിന്നിൽ കയറിയിരുന്നിട്ട്  പതുങ്ങിയ
സ്വരത്തിൽ  പറഞ്ഞു…..

“””സോറിടോ…..  തനിക്കെന്നെ  അത്രയ്ക്കിഷ്ടാണെന്ന്  എനിക്കറിയില്ലാരുന്നു 
മുത്തേ…..!!!””” ഞാൻ  വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ട്  ഒരു ചെറു ചിരിയോടെ  പറഞ്ഞു…..
അതിന് അവളെന്തെങ്കിലും  മറുവാക്ക്  പറയോന്നു  കരുതിയ  എന്നെ  ഞെട്ടിച്ചു കൊണ്ട് 
അവൾ  നിശബ്ദയായി…. ഞാൻ വണ്ടിയിലെ  ഗ്ലാസ്സിലൂടെ  പിന്നിലേയ്ക്ക്  നോക്കി……  
റോഡിലേയ്ക്ക്  നോക്കിയിരിപ്പാണെങ്കിലും  മുഖത്താ പഴയ  കള്ളച്ചിരിയുണ്ട്……

ഞാൻ  ക്ലാസ്സിലിരുന്നെങ്കിലും  കണ്ണുകൾ  മുഴുവൻ ജനാലയ്ക്ക്  പുറത്തായിരുന്നു….
കാറ്റിലിളകിയാടുന്ന മരങ്ങളും  പാറിപ്പറക്കുന്ന പറവകളെയും  നോക്കി 
ഞാനതേയിരിപ്പിരുന്നു….  പെട്ടന്ന്  ജീവൻ  എന്നെ തട്ടി വിളിച്ചു….. ഞാനവനെ 
നോക്കുമ്പോൾ  അവൻ  പുറത്തേയ്ക്ക്  കണ്ണു കാണിച്ചു…..  ഞാൻ  അവൻ  പറഞ്ഞ 
ഭാഗത്തേയ്ക്ക്   നോക്കുമ്പോൾ  ജനലിന്റെ  സൈഡിൽ   ഒളിഞ്ഞു നോക്കിയ  ഗൗരിയെയാണ് 
കണ്ടത്….. ഞാനങ്ങോട്ടു  നോക്കിയതും  അവൾ  പെട്ടെന്ന്  ഒഴിഞ്ഞു   മാറി….. ഞാൻ 
അങ്ങോട്ടേയ്ക്ക്  തന്നെ  നോക്കിയിരുന്നു….. ഇനിയെന്റെ  തോന്നലാവുമോ….???  മനസ്സ് 
മുഴുവൻ  ഗൗരിയാണ്……!!!  കുറച്ചു കഴിഞ്ഞപ്പോൾ  ആ  തല  വീണ്ടും  തെളിഞ്ഞു വന്നു…..
ഇത്തവണ  ഞാൻ  കയ്യോടെ  പിടികൂടി  എന്നു കണ്ടപ്പോൾ  അവളുടെ  മുഖത്തൊരു  നാണം…..
പൂച്ചക്കണ്ണുകളിലൊരു  തിളക്കം…..  ഞാൻ  അവളത്തന്നെ  നോക്കിയിരുന്നപ്പോൾ  അവൾ 
വീണ്ടും  തല വലിച്ചു…..

“””ഇതെന്ത്  സാധനോടാ….???””” ജീവൻ എന്നെ നോക്കിയിട്ട്  അത്ഭുതപ്പെട്ടു….  അതു
കേട്ടപ്പോൾ  എനിക്കും  ചിരിയാണ്  വന്നത്…..  ഞാൻ  പിന്നെയും  ആ ജനാലയ്ക്കടുത്ത് 
അവളുടെ  തല വെളിവാകുന്നതും  കാത്തിരുന്നു…..  പക്ഷേ  വന്നില്ല…. കുറച്ചു നേരം  ഞാൻ
കണ്ണുകൾ  ജനലിലേയ്ക്ക്  നട്ടിരുന്നു……

“”””ഹലോ…..  അവിടെയല്ല…… ദോ  ലവിടെ……???”””” ജീവൻ  എന്നെ തട്ടി വിളിച്ചിട്ട് 
വാതിലിന്റെ  ഭാഗത്തേയ്ക്ക്  ചൂണ്ടി……

ഞാൻ  അങ്ങോട്ടേയ്ക്ക്  നോക്കുമ്പോൾ  അവിടെ ആരുമില്ല…… ഞാൻ  ജീവനെ  രൂക്ഷമായി 
ഒന്നു  നോക്കി….. അവൻ  എന്റെ  തല പിടിച്ച്  വാതിന്റെ  ഭാഗത്തേയ്ക്ക്  തിരിച്ചു…… 
ഒരു മൂന്നു സെക്കന്റിനിപ്പുറം   ക്ലാസ്സിന്റെ  വാതിലിനടുക്കൽ  ആ  തല പിന്നെയും 
പ്രത്യക്ഷപ്പെട്ടു….  പക്ഷേ  ഇത്തവണ  അവൾ  ഒളിയ്ക്കാനൊന്നും   നോക്കിയില്ല…..
കുറച്ചു നേരം  വാതിലിനടുക്കൽ  പ്രതിഷ്ഠ പോലെ  നിന്നപ്പോൾ  ക്ലാസ്സിലിരുന്ന  മുഴുവൻ
പേരുടെയും  ശ്രെദ്ധ അവളിലായി…..  തന്നെയല്ല  വാതിലിലാണ്  പിള്ളേരുടെ മൊത്തം
കണ്ണെന്ന്  മനസ്സിലായതും  സാറിന്റെ കണ്ണുകളും  എന്റെ  ഗൗരിയിൽ  ചെന്നു വീണു…..

“””എന്താ കുട്ടീ….  എന്താ ഇവിടെ….???”””  അവളുടെ  നിൽപ്പും  നോട്ടവും കണ്ട  സാറ് 
ചോദിച്ചു….  പെട്ടന്ന്  വെളിവ് വന്നു ചുറ്റും നോക്കിയ  അവൾ  കാണുന്നത്  തന്നെ
നോക്കി ചിരിയ്ക്കുന്ന  നാല്പതോളം  കുട്ടികളെ…..  പിന്നെ  രണ്ടാമതൊന്ന് 
ചിന്തിയ്ക്കേണ്ട  കാര്യം  ഗൗരിയ്ക്കുണ്ടായില്ല…… അവൾ  ഒറ്റയോട്ടം……!!! അതു
കണ്ടപ്പോൾ ക്ലാസ്സ്‌ മൊത്തത്തിൽ കൂട്ടച്ചിരിയായി…..!!!

“””അതേ……  എനിക്കൊരു ചായ മേടിച്ചു തരാവോ…..???”””” ഇന്റർവെല്ലിന് വാഷ്റൂമിൽ
പോയിട്ട്  തിരിച്ചു വരുമ്പോൾ  മുന്നിൽ  ഗൗരി…..

“””ചായയോ…..??? പോയേ….. പോയേ….!!!”””” ഞാനവളെ ആട്ടി…..

“””ചേട്ടാ…. ഒന്നു പറയേട്ടാ ഒരു ചായ മേടിച്ചു തരാൻ….!!!””” അവൾ ജീവന് നേരേ
തിരിഞ്ഞിട്ട് പറഞ്ഞു….

“””ചെല്ലടാ…..!!!””” അവൻ എന്നെ തള്ളി വിട്ടിട്ടു പറഞ്ഞു…..

“””എടീ…..  നീയെന്തിനാ  എന്റെ ക്ലാസ്സ്‌ റൂമിന്  മുന്നിൽ  കിടന്ന് വേലത്തരം
കാണിക്കുന്നേ…..???”””” അവളോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ കുറച്ചു  കലിപ്പിൽ 
തന്നെ ചോദിച്ചു……

“””തന്റെ ക്ലാസ്സിലല്ലാതെ  ഞാൻ പിന്നേങ്ങോട്ടാ  പോവേണ്ടേ…..???  താൻ കാരണമല്ലേ
എന്നെ ക്ലാസ്സിൽ നിന്നും  പുറത്താക്കിയേ…..!!!”””” അവള്  തിരിച്ച്  അതേ കലിപ്പ് 
എനിക്കിട്ടിറക്കി…..  അതോടെ  ഞാനടങ്ങി…..

“””ഞാനെന്താ   ചെയ്തേ…..???””””

“””താനല്ലേ  എന്നെ ലേറ്റാക്കിയേ….  അതോണ്ടല്ലേ ക്ലാസ്സ്‌ തുടങ്ങി രണ്ടാമത്തെ ദിവസം 
ഞാൻ ക്ലാസ്സിന്ന്  പുറത്തായേ…..  അവിടെ നിന്ന് എന്തെങ്കിലുമൊക്കെ  കാട്ടി
തന്നെക്കൂടി  പുറത്താക്കാന്ന്  കരുതിയതാ….. പക്ഷേ ചീറ്റിപ്പോയി….!!! മാനോം
പോയി….!!!”””” പെണ്ണിന്റെ മുഖത്തൊരു  വിഷമം…..

“””അടുത്ത  അവർ  ക്ലാസ്സില്ലേ….  പൊക്കൂടെ….???””” ഞാനവളുടെ  മുഖത്തേയ്ക്ക് 
നോക്കി…..

“””അതേക്കുറിച്ച്  താൻ ബോതേർഡാവണ്ട….. എനിക്കിപ്പൊ  ഒരു  ചായ വേണം….!!!! മേടിച്ചു
തരാൻ പറ്റോ ഇല്ലേ…..???”””

“””വാ….  വാ…..  പഠിക്കാക്കള്ളി…..!!!””” ഞാൻ  പിറുപിറുത്തു കൊണ്ട് മുന്നേ 
നടന്നു……  ചുറ്റുമൊക്കെ  വായും പിളർന്നു നോക്കിക്കൊണ്ട്  അവള് പിന്നാലെ 
വരുന്നുണ്ട്……

“””തനിക്ക്  ക്ലാസ്സിൽ  പോണ്ടേ….???”””” ചായയും  മേടിച്ച്  അടുത്തു
വന്നിരുന്നിട്ട്  ഗൗരി ചോദിച്ചു…..

“””പിന്നേ….  പെട്ടെന്ന്  കുടി….  എന്നിട്ട് വേണം ക്ലാസ്സിൽ കേറാൻ…..!!!!””” അവള് 
കാണാനെന്ന  വിധം  ഞാൻ പെട്ടെന്നൊരു  തിടുക്കം  കാട്ടി…..

“””അയ്യോടാ….. ഒരു പഠിപ്പിസ്റ്റ്…..  ഞാൻ നേരത്തെ കണ്ടു  ക്ലാസ്സിന്റെ 
വെളിയിലേയ്ക്ക്  വായുംനോക്കിയിരുന്നെ…..!!!””” അവളെന്നെ പുച്ഛിച്ചു…..

“””അതേ  നമുക്കൊക്കെ  ഒരു പ്രാവശ്യം കേട്ടാ മതി…..  പിന്നതിവിടുന്ന്  പോവില്ല…..
അത്രയ്ക്ക്  പവറാ…..!!!””” ഞാൻ  തലയിൽ തൊട്ടു കാണിച്ചിട്ട്  പറഞ്ഞു…..

“””സത്യം….???”””” അവള്  അത്ഭുതത്തോടെ എന്നെ നോക്കി…. പിന്നെ  തുടർന്നു…..
“””എനിക്കൊക്കെ ആണേൽ  ഈ  ബുക്കൊക്കെ  തുറന്ന്  കാണുന്നതേ  കലിയാ….. ദേഷ്യം  വരും…. 
പിന്നെ  ഉറക്കോം…..!!!”””  അവളുടെ  മുഖത്ത്  പിന്നേം സങ്കടം…..

“””അത് കണ്ടപ്പോഴേ  തോന്നി…..  വെറും മണ്ണുണ്ണിയാണെന്ന്….. വായി നോക്കി….!!!”””
ഞാൻ  ചിരിച്ചു കൊണ്ട്  പറഞ്ഞു……

“””പോടാ പട്ടീ…..!!!”””” അവളെന്നെ നോക്കി കണ്ണുരുട്ടി…..

“””വിനയ്…..  തനിക്കീ അവർ  ക്ലാസ്സില്ലേ…..???”””  ചോദ്യം കേട്ട്  ഞാൻ  തിരിഞ്ഞു
നോക്കിയപ്പോൾ  അഖില മിസ്സ്‌…..!!!!

“””ഈശ്വരാ…..  ഇവരോ….???”””  ഞാൻ  അമർത്തി പറഞ്ഞിട്ട്  ചുറ്റും  നോക്കി…..

“””എന്താ….. കുഴപ്പായോ…..??? ഓടണോ…..???””””  ഗൗരി  മുഖം എന്നോട് അടുപ്പിച്ചിട്ട് 
പതിയെ  ചോദിച്ചു……

“””നീയൊന്ന്  മിണ്ടാതിരിക്കോ….!!!””” ഗൗരിയോട്  കലിപ്പിച്ച്  പറഞ്ഞിട്ട്  ഞാൻ  അഖില
മിസ്സ്‌  നിന്ന  ഭാഗത്തേയ്ക്ക്  തിരിഞ്ഞു…..
“””ഉണ്ട്  മാം….!!! ഞാൻ ദാ പോകാൻ തുടങ്ങുവാ….!!!””” ഞാൻ  പതിയെ എഴുന്നേറ്റു…..

“””വേണ്ട….. ചായ  മുഴുവൻ  കുടിച്ചിട്ട്  പോയാ മതി….!!! അതെങ്കിലും  നടക്കട്ടേ….. 
അല്ലാതെ  നീയിപ്പൊ  ഓടി ക്ലാസ്സിൽ ചെന്നിട്ടും  വലിയ 
പ്രയോജനമൊന്നുമില്ലല്ലോ…..!!!!””” എന്നെ  നൈസിന്  ഇരുത്തിയിട്ട്  മിസ്സ്‌ ഗൗരിയുടെ
നേരേ തിരിഞ്ഞു…..

“””കുട്ടിയ്ക്ക്  ക്ലാസ്സില്ലേ…..???  വെറുതെ ഇവന്റെ കൂടെക്കൂടീട്ട്  നിന്റെ ജീവിതം
കൂടി കളയാതെ  പോയി  രണ്ടക്ഷരം  പഠിക്കാൻ  നോക്ക്…..!!! വന്നു കേറിയേയുള്ളൂ….
അതിനിടയ്ക്ക് തുടങ്ങി…..!!!”””” അവര്  പറഞ്ഞിട്ട്  തിരിച്ചു നടക്കുമ്പോൾ  ഗൗരി 
എന്നെ  നോക്കി  അമർത്തി ചിരിച്ചു…..

“””എന്തൊക്കെയായിരുന്നു….!!! ഒരു വട്ടങ്കേട്ടാൽ തലേന്ന് പോകാത്ത കുട്ടിയോട്
മിസ്സിനും അതേ ബഹുമാനം….!!! കടുപ്പത്തിൽ ഒരു ചായ കൂടി പറയട്ടേ…..???””” മിസ്സ്‌ 
പോയെന്ന് ഉറപ്പു വരുത്തിയിട്ട്  അവൾ ഉറക്കെ ചിരിച്ചു…..

“””നീയും കൂടുതല്  ചിരിക്കണ്ട….  അവരെ കണ്ടിട്ട്  ഇറങ്ങി ഓടാനൊരുങ്ങിയവളല്ലേ നീ….
അതുകൊണ്ട് എന്നെ കളിയാക്കാൻ നിനക്കും വോയിസില്ല….!!!””” അതിന്  മറുപടിയായി 
അവളുമൊന്നു ചിരിച്ചു…..

“””വിനൂ….!!!””” അടുത്ത വിളി…..

“””അടുത്ത മിസ്സാണെന്ന് തോന്നുന്നു…… തന്റെ ജീവിതം മൊത്തം പട്ടി
നക്കിയല്ലോടോ….!!!”””” അവളെന്നെ നോക്കി വീണ്ടും ചിരിക്കാൻ ശ്രെമിച്ചു…..

പക്ഷേ അത് മിസ്സായിരുന്നില്ല……

അനുപമ…..!!!

“”””അനൂ….. നീയോ…..???”””” ഞാൻ അത്ഭുതത്തോടെ അവളെ നോക്കി……

“””വിനൂ….. നീയത്യാവശ്യമായി എന്റൊപ്പം വരണം….. പ്ലീസ് അർജന്റാ….!!!””” അവളെന്നെ
കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…… ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ
അവളെന്നെയും പിടിച്ചു വലിച്ചു കൊണ്ട് നടന്നു……

ഞാൻ തിരിഞ്ഞും നോക്കി നടന്നു…… അവിടെ ചെയറിൽ ദഹിപ്പിക്കുന്ന നോട്ടത്തോടെ
എന്നെത്തന്നെ നോക്കിയിരിക്കുന്ന ഗൗരിയെയും നോക്കി…..!!!!!

…..തുടരും…..!!!!

Leave a Reply