Will You Marry Me.?? തുടരുന്നു…)
Will You Marry Me.?? Part 5
Author : Rahul RK | Previous Part
ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….
ആഷിക…..
ഒറ്റ നിമിഷം കൊണ്ട് എന്റെ ഓർമ രണ്ട് വർഷം പുറകിലേക്ക് പോയി….
ആഷികയും ഒത്തുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…
ആദ്യമായി ഞാൻ അവളെ കണ്ടത്, സംസാരിച്ചത്.. രാജസ്ഥാനിൽ പോയത്.. കല്ല്യാണ വേഷത്തിൽ അവളെ കണ്ടത്..മുറിയിൽ കയറിയത്.. കല്യാണം കഴിച്ചത്..ഒരുമിച്ച് താമസിച്ചത്.. അവസാനം അന്ന് ആ എയർപോർട്ടിൽ വച്ച് അവസാനമായി പിരിഞ്ഞത്.. അങ്ങനെ എല്ലാം ഒരു മിന്നൽ പോലെ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു..
തോളിൽ കൈ പതിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്..
കാർലോ ആണ്..
“ആരാ ഷോൺ അത്.. നിനക്കറിയുമോ ഈ കുട്ടിയെ..??”
“അറിയാം…”
“ആരാ…???”
“എന്റെ ഒരു ഫ്രണ്ട് ആണ്…”
“ഹോ…”
എന്റെ മനസ്സിൽ മുഴുവൻ ചോദ്യങ്ങൾ മാത്രം ആയിരുന്നു…
എന്തിന് അവൾ എന്നെ കുറിച്ച് അന്വേഷിച്ച് ഇവിടെ വന്നു?? എന്തിന് എന്നെ കാണാതെ തിരികെ പോയി??
ഇത്രയും കാലത്തിനു ഇടക്ക് ഒരിക്കൽ പോലും അവൾ എന്നെ ഒന്ന് കോൺടാക്ട് ചെയ്തിട്ടില്ല.. പിന്നെ എന്തിന് ഇപ്പൊൾ.???
ഞാൻ കണ്ട്രോൾ റൂം വിട്ട് പുറത്തേക്ക് വന്നു..
എന്റെ ഹൃദയ സ്പന്ദനം ഇപ്പോളും പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ല.. പെട്ടെന്നുണ്ടായ മാറ്റം കണ്ടിട്ട് ആകണം കാർലോ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..
“എന്ത് പറ്റി ഷോൺ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??”
“ഏയ്.. എന്ത് പ്രശ്നം.. ഞാൻ എന്നാ മോളിലേക്ക് ചെല്ലട്ടെ..”